11.4.10

പി.ഡി.പി മലപ്പുറം ജില്ലാ കമ്മിറ്റി സാരഥികള്‍

പ്രസിഡണ്ട് : ഹാജി ബാപ്പു പുത്തനത്താണി

ജനറല്‍ സെക്രട്ടറി : അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌

ട്രഷറര്‍ : ടി.സി. മുഹമ്മദ്‌ ഹാജി ഒതുക്കുങ്ങല്‍

വൈസ്. പ്രസിഡണ്ടുമാര്‍

അലി കാടാമ്പുഴ

ശശി പൂവന്‍ചിന

കെ.പി. കരുണാകരന്‍ നന്‍മണ്ട

സക്കീര്‍ പരപ്പനങ്ങാടി (വര്‍ക്കിംഗ് സെക്രട്ടറി)

ജോയിന്റ് സെക്രട്ടറിമാര്‍

ജഅഫര്‍ അലി ദാരിമി

നാസ്സര്‍ വള്ളുവങ്ങാട്

മുഹമ്മദ്‌ കുട്ടി മങ്കട

ഉമര്‍ ഒമാനൂര്‍

സുല്‍ഫിക്കര്‍ അലി പെരിന്തല്‍മണ്ണ

കൂറ്റന്‍ പ്രകടനത്തോടെ പി.ഡി.പി മലപ്പുറം
ജില്ലാ സമ്മേളനം സമാപിച്ചു

മലപ്പുറം: ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ പ്രകടനത്തോടെ പി.ഡി.പി ജില്ലാ സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. വാദ്യാഘോഷങ്ങളുടെ അകമ്പടിയില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍കൊണ്ട് നഗരത്തിന്റെ സായാഹ്നം മുഖരിതമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പ്രകടനം തുടങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെ തന്നെ പ്രകടനാരംഭ സ്ഥലമായ മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന്‍ ജനനിബിഡമായിരുന്നു. വൈകീട്ട് ആറോടെയാണ് പ്രകടനം പുറപ്പെട്ടത്. ജൂബിലി റോഡ്, കലക്ടറേറ്റ് കവാടം, കോട്ടപ്പടി വഴി വലിയങ്ങാടിയില്‍ സമാപിച്ചു.

റോഡില്‍ ഇരുനിരയായി അണിനിരന്ന പ്രകടത്തിലെ ജനബാഹുല്യം കാരണം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേരി റോഡ് വൈകീട്ട് നാലരയോടെ തന്നെ നിശ്ചലമായിരുന്നു.

സാമ്രാജ്യത്വത്തിനും കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാര്‍ മുഴക്കിയത്. മഅ്ദനിയുടെ കുടുംബത്തിനെതിരായ ഗൂഢ നീക്കവും കോണ്‍ഗ്രസിന്റെ വടംവലിയും ബാനറുകളില്‍ പ്രതിഫലിച്ചു. സാമ്രാജ്യത്വ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദിത മുന്നേറ്റം എന്ന തലക്കെട്ടില്‍ ഏപ്രില്‍ ഏഴിനാണ് പി.ഡി.പി ജില്ലാ സമ്മേളനം തുടങ്ങിയത്.



No comments: