19.4.10

പി.ഡി.പി. കൊല്ലം ജില്ലാ സമ്മേളനം പ്രചാരണം ആരംഭിച്ചു

കൊല്ലം: പി.ഡി.പി. കൊല്ലം ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ബോര്‍ഡുകളും ചുവരെഴുത്തുകളും ആരംഭിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സമ്പൂര്‍ണ്ണ ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ പ്രവര്‍ത്തകര്‍. സമ്മേളനത്തോടനുബന്ധിച്ചു സെമിനാറുകള്‍, പ്രവര്‍ത്തക റാലി, പൊതുസമ്മേളനം, സംഘടനാ ഇലക്ഷന്‍ എന്നിവ നടക്കും. മെയ്‌ 27,28,29 തീയ്യതികളിലായി കൊല്ലം ചിന്നക്കട ജങ്ക്ഷനില്‍ (ആര്‍.ശങ്കര്‍ നഗര്‍) ആണ് സമ്മേളനം നടക്കുന്നത്.

വിലക്കയറ്റം രാജ്യവ്യാപക ഹര്‍ത്താലിന് പി.ഡി.പി.പിന്തുണ - സി.എ.സി.

തിരുവനന്തപുരം: 27ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിന് പി.ഡി.പിയുടെ പിന്തുണ.വിലക്കയറ്റത്തിനെതിരെ 26ന് വൈകീട്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്താനും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.

പി.ഡി.പി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ യോഗം മെയ് നാലിന് കൊല്ലത്തും മദ്ധ്യമേഖലാ യോഗം ഒന്നിന് എറണാകുളത്തും ഉത്തര മേഖലാ യോഗം 13ന് കോഴിക്കോട്ടും നടത്താനും നേതൃയോഗം തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മിറ്റി യോഗം ഈ മാസം 26ന് എറണാകുളത്ത് നടക്കും.

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ്, അഡ്വ. മുട്ടം നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: