വിദ്യാഭ്യാസ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാകാരുത് : പി.ഡി.പി.
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാകരുതെന്നു പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.ചരിത്രപരമായ കാരണങ്ങള്‍ പിനൂക്കംപോയ ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണഘടനാ ശില്‍പികള്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നഷ്ട്ടപ്പെടുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ വര്‍ഗീയ കക്ഷികള്‍ക്ക് സ്വാധീനം ഉണ്ടാകുന്നതുമായ സാഹചര്യം ആപത്കരമാണ്.
വിലക്കയറ്റം കൊണ്ട് സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും രാജ്യത്തെ കുത്തകകള്‍ക്ക് വന്‍ നികുതിയിളവ് അനുവദിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ആഗോള സാമ്പത്തിക മാന്ദ്യതിലും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ദേശീയ പതാ വികസനത്തിന്റെ മറവില്‍ നടക്കുന്ന അനാവശ്യ കുടിയോഴിപ്പിക്കലിനെതിരെ നടന്ന ജനപക്ഷ സമരത്തോട് കേരള സര്‍ക്കാര്‍ സമീപനത്തെ ജില്ലാ കൌണ്‍സില്‍ സ്വാഗതം ചെയ്തു. മെമ്പര്‍ഷിപ് കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുതാനും യോഗം തീരുമാനിച്ചു.
പ്രസിടന്റ്റ് കെ.കെ. വീരാന്‍കുട്ടി ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു അലി, മുജീബ് റഹ്മാന്‍, അബ്ദുറഹിമാന്‍ ഹാജി
പ്രവാസി വോട്ടവകാശം: തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടിനെതിരെ പ്രക്ഷോഭം - പി.സി.എഫ്
മലപ്പുറം: പ്രവാസികളെ ഒഴിവാക്കിക്കൊണ്ട് ജനസംഖ്യാകണക്കെടുപ്പ് നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നഗ്‌നമായ മൗലികാവകാശ ലംഘനമാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രവാസി കള്‍ച്ചറല്‍ ഫോറം മുന്നറിയിപ്പ് നല്‍കി.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുക എന്നത് അപ്രായോഗികമാണെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നിരുത്തരവാദപരമാണ്. പ്രവാസിവോട്ടവകാശ പ്രശ്‌നം നേരിടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സംസ്ഥാന തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രവാസികളുടെയും ബന്ധുക്കളുടെയും പൌരാവകാശ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. പ്രവാസികളോടുള്ള അവഗണനക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ് രൂപപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.സി.എഫ്.ദുബായ് എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി, യു.എ.ഇ.നാഷണല്‍ കമ്മിറ്റി മുന്‍സെക്രട്ടറി ഹനീഫ പുത്തനത്താണി, ജില്ലാ കമ്മിറ്റി അംഗം പാലത്തിങ്കല്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു
സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ സമചിത്തതയോടെ നേരിടണം -അബ്ദുന്നാസര്‍ മഅദനി
മട്ടാഞ്ചേരി: നാട്ടിലെ സമാധാനം തകര്‍ക്കുന്നതിനായി ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, പ്രകോപിതരാകാതെ സമചിത്തതയോടെ അതിനെ നേരിടണമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.പ്രവാചക നിന്ദക്കെതിരെ മട്ടാഞ്ചേരി മട്ടാഞ്ചേരി ഈരവേലി ജങ്ഷനില്‍ മുസ്‌ലിം സംയുക്തവേദി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ന്യൂമാന്‍ സംഭവത്തിനും ചിന്‍വാദ് പാലം പുസ്തകത്തിനും പിന്നില്‍ ഒരേ സംഘടനയാണ്.നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ഇതിനെ കരുതിയിരിക്കണമെന്നും മഅദനി കൂട്ടിച്ചേര്‍ത്തു.
ഇസ്മയില്‍ മൗലവി അധ്യക്ഷനായി. കെ.എ. ഫൈസല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സാബു അലി, എസ്. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
ദേശീയപാത വികസനം ജനദ്രോഹമാകരുത്-പി.ഡി.പി
കൊണ്ടോട്ടി: ദേശീയപാത വികസനം ജനദ്രോഹമാവരുതെന്ന് പി.ഡി.പി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് കരുണാകരന്‍ വാഴക്കാട് ഉദ്ഘാടനംചെയ്തു. ഉമ്മര്‍ ഓമാനൂര്‍, എ.സി. അഷ്‌റഫ്, സിദ്ദിഖ് കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
പി.സി.എഫ്. കുവൈത്ത് കമ്മിറ്റി
അന്‍സാര്‍ പ്രസിഡണ്ട്, അംജദ് ഖാന്‍ സെക്രട്ടറി
കുവൈത്ത് :ഇന്ത്യയുടെ ജനാധിപതി പ്രക്രിയയില്‍ അധ:സ്ഥിത ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഒരിക്കലും പങ്കാളികളാകരുതെന്നാഗ്രഹിക്കുന്നവരാണ് അബ്ദുല്‍നാസ്സര്‍ മഅടനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ ഇച്ചാശക്തി കൈമോശം വന്നിട്ടില്ലാത്തവരുടെ കൂട്ടായ്മയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും പി.സി.എഫ്.കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് അന്‍സാര്‍ കുളത്തൂപ്പുഴ അഭിപ്രായപ്പെട്ടു. പി.സി.എഫ്.കുവൈത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം ഇന്ത്യയെ അപകടകരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിചിരിക്കുകയാണ്. ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡിലിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിലും യു.പി.എ. സര്‍ക്കാരിന്റെ കീഴടങ്ങല്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.
സലിം തിരൂര്‍ 2009 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2010-2012 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
വി.എ. മൊയ്തീന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മേയ് ഒന്നുമുതല്‍ മുപ്പതു വരെ അംഗത്വ വിതരണ കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു. വി.എ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷുക്കൂര്‍ സ്വാഗതവും അംജദ് ഖാന്‍ പാലപ്പള്ളി നന്ദിയും പറഞ്ഞു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം : പി.ഡി.പി.
തിരൂര്‍: ഏഴൂര്‍-തുവ്വക്കാട് റോഡിന്റെ ടാറിങ് നടത്താതെ അധികൃതര്‍ അവഗണിക്കുന്നതില്‍ പി.ഡി.പി ഏഴൂര്‍ മേഖലാകമ്മിറ്റി പ്രതിഷേധിച്ചു. ഷമീര്‍ ഏഴൂര്‍ അധ്യക്ഷതവഹിച്ചു. ഇസ്ഹാഖ്, ഷാഫി, സുഹീര്‍, അബ്ദുല്‍അസീസ്, മുനീര്‍, മുഹമ്മദ് മുസ്തഫ, അന്‍വര്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു.