രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് ആലപ്പുഴയില്‍ വരവേല്‍പ്പ്
Sunday, February 14, 2010
പൂച്ചാക്കല്‍: തീവ്രവാദം എന്ന പദം ഒരു മതത്തിന്റെ പേരിലും ചേര്‍ക്കാന്‍ പറ്റാത്തതാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഇസ്ലാമിക ഭീകരത എന്നത് അമേരിക്കന്‍ സൃഷ്ടിയാണ്. അവര്‍ നല്‍കുന്ന എല്ലിന്‍ കഷണം വിഴുങ്ങിയിട്ട് ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പീഡനങ്ങള്‍ അഴിച്ചുവിടുകയുമാണ്. ഹിന്ദുമത വിശ്വാസികള്‍ ഭീകരപ്രവര്‍ത്തനം നടത്തുമെന്ന് മുസ്ലിംകളും വിശ്വസിക്കുന്നില്ല. എന്നാല്‍, സാമ്രാജ്യത്വ അജണ്ട സംരക്ഷിക്കാന്‍ മുസ്ലിംകളെ മാത്രം കുറ്റക്കാരായി കാണുകയാണ് ഭരണകൂട ഭീകരത. മറുവശത്ത് മാധ്യമ ഭീകരതയുമുണ്ട്. ഇവ രണ്ടും തിരിച്ചറിയണം. രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് പൂച്ചാക്കല്‍ തെക്കേകരയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഡി. സലിം അധ്യക്ഷത വഹിച്ചു. വര്‍ക്കല രാജ്, ശിവന്‍ വളയനാട് എന്നിവര്‍ സംസാരിച്ചു.
അമ്പലപ്പുഴ: സന്ദേശയാത്രക്ക് പുറക്കാട്ട് സ്വീകരണം നല്‍കി. ബദറുദ്ദീന്‍ നീര്‍ക്കുന്നം അധ്യക്ഷത വഹിച്ചു.
ഗഫൂര്‍ പുതുപ്പാടി, വര്‍ക്കല രാജ്, മുഹമ്മദ് നജീബ്, സുനീര്‍ ഇസ്മായില്‍, വള്ളികുന്നം പ്രസാദ്, മാഹീന്‍ ബാദുഷാ മൌലവി തുടങ്ങിയവര്‍ സംസാരിച്ചു.
വടുതല: രാഷ്ട്ര സുരക്ഷാ സന്ദേശയാത്രക്ക് വടുതല ജങ്ഷനില്‍ സ്വീകരണം നല്‍കി. അടൂര്‍ മണ്ഡലം പ്രസിഡന്റ് ശിവന്‍ വളയനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളികുന്നം പ്രസാദ്, സി.എസ്. നജീബ്, എം.എസ്.എം. ഷുഐബ്, വി.എ. താജുദ്ദീന്‍, ഹുസൈന്‍ അസ്ന തുടങ്ങിയവര്‍ സംസാരിച്ചു.
യാത്രയോടനുബന്ധിച്ച് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ അരൂക്കുറ്റി ഗവ. ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്‍കി.
സംവരണത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത് : മഅ്ദനി
Sunday, February 14, 2010
മണ്ണഞ്ചേരി: സംവരണ കാര്യത്തില്‍ ജാതി^മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കരുതെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പി.ഡി.പിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് ആലപ്പുഴ മണ്ഡലം കമ്മിറ്റി മണ്ണഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ കാര്യത്തില്‍ പി.ഡി.പിയുടെ നയം വ്യക്തമാണ്. ജാതി സത്യമാണ്. സംസ്ഥാനത്ത് എല്ലാ ജാതിക്കാര്‍ക്കും ശതമാനത്തിനനുസരിച്ച് ഉദ്യോഗത്തില്‍ പ്രാതിനിധ്യം കിട്ടണം. ദലിത് ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണര്‍ക്കും സംവരണം നല്‍കണം. സംവരണത്തിന്റെ പേരില്‍ തെരുവിലിറങ്ങാനോ ബഹളമുണ്ടാക്കാനോ പാടില്ല. സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളിലും സംവരണം വേണം. ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പിയാണ്.ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാര്‍ ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
സാമ്രാജ്യത്വം അപ്പാടെ വിഴുങ്ങുന്ന ഭരണകര്‍ത്താക്കളും മാധ്യമങ്ങളുമാണ്രാജ്യത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മുഖ്യപങ്ക് ചാനലുകള്‍ക്കാണ്. സൂഫിയാ മഅ്ദനി കേസില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിസ്സാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിക്കുകയുമാണ് ചാനലുകള്‍ ചെയ്ത്. ഒരു അന്വേഷണ ഏജന്‍സിയെയും ഭരണകൂടത്തെയും താന്‍ ഭയക്കുന്നില്ല. പത്തുകൊല്ലം കൂടി ജയിലില്‍ കിടക്കേണ്ടി വന്നാലും ആരുടെനേര്‍ക്കും കൈനീട്ടില്ല. ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രതിരോധം സൃഷ്ടിക്കും. ഏറ്റവും വലിയ ഭീകരത അഴിച്ചുവിടുന്നത് അമേരിക്കയാണ്. നെഹ്റു മുതല്‍ രാജീവ്ഗാന്ധി വരെ സാമ്രാജ്യത്വത്തെ എതിര്‍ത്തു. എന്നാല്‍, ഇപ്പോഴത്തെ ഭരണകൂടം സാമ്രാജ്യത്വത്തിന് സഹായക നിലപാടാണ് ചെയ്യുന്നത്. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ഗഫൂര്‍ പുതുപ്പാടി, മുഹമ്മദ് റഫീഖ്, വള്ളികുന്നം പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
തീവ്രവാദം: സാമ്രാജ്യത്വത്തിന് അടിമപ്പെട്ട ഭരണകൂടം യഥാര്‍ത്ഥ പ്രതി-മഅദനി
Posted on: 14 Feb 2010
കായംകുളം:സാമ്രാജ്യത്വത്തിന് അടിമപ്പെട്ട ഭരണകൂടമാണ് തീവ്രവാദക്കേസുകളിലെ യഥാര്‍ത്ഥ പ്രതികളെന്നെ് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി.യുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയ്ക്ക് കായംകുളം പേട്ട മൈതാനിയില്‍ നല്‍കിയ സ്വീകരണമേറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ലോകത്തിനു നല്‍കിയ ഇസ്ലാമിക ഭീകരതയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ നിരപരാധികളായ മുസ്ലിംയുവാക്കളെ ഭരണകൂടം വേട്ടയാടുന്നത്.
എല്ലാ മതവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ സംവരണം സ്വകാര്യമേഖലയിലുള്‍പ്പെടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംവരണ വിഷയം തെരുവില്‍ ചര്‍ച്ചചെയ്ത് സംഘട്ടനത്തിലേക്കു വലിച്ചിഴയേ്ക്കണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈ.എം. ഷെരീഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് യോഗം ഉദ്ഘാടനം ചെയ്തു. ബാദിഷാമൗലവി, വള്ളികുന്നം പ്രസാദ്, കെ. മോഹനന്‍, വൈ.എം.റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment