പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിന് നേരെ വധശ്രമം
പി.ഡി.പി.വൈസ് ചെയര്‍മാനും സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി (സി.എ.സി.) അംഗവുമായ വര്‍ക്കല രാജിനെ അജ്ഞാതര്‍ അക്രമികള്‍ വെട്ടി പരുക്കേല്‍പിച്ചു.തിരുവനന്തപുരം വര്‍ക്കലക്കടുത്തു പാലച്ചിറ സ്വദേശിയായ രാജ് തന്റെ സ്ഥാപനത്തില്‍ രാത്രി പത്തര മണിയോടെ വീട്ടിലേക്കു പോകുംവഴിയാണ് ആക്രമിക്കപ്പെട്ടത്.ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമികളാണ് അദ്ധേഹത്തെ വെട്ടി പരുക്കേല്പിച്ചത്. രാജ് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ക്കല രാജിനെതിരെ വധശ്രമം: പ്രതികളെ അറസ്റ്റുചെയ്യണം-മഅദനി
Posted on: 21 Feb 2010
കൊച്ചി: പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യഥാര്‍ഥപ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ആവശ്യപ്പെട്ടു.
കള്ളക്കേസുകളും അപവാദപ്രചാരണങ്ങളുംകൊണ്ട് പിഡിപിയെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നും നടന്ന ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നേതാക്കളെ ഇല്ലാതാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍കഴിയുമോ എന്ന പുതിയ പരീക്ഷണമാണ് വര്‍ക്കല രാജിനെതിരെയുള്ള വധശ്രമത്തിലൂടെ ആരംഭിച്ചിരിക്കുന്നതെന്ന് മഅദനി ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു മുഴുവന്‍ ജില്ല - മണ്ഡലം കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.
രാജിന് നേരെ വധശ്രമം ; പ്രതിഷേധം വ്യാപകം
Posted on: 21 Feb 2010
രാജിനു നേരെ വധ ശ്രമം കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു; ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി
പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെള്ളിയാഴ്ച്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തതില്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മൈലക്കാട് ഷായും സെക്രട്ടറി സുനില്‍ ഷായും പ്രസ്താവനയില്‍ അറിയിച്ചു.
പ്രതിഷേധപ്രകടനം നടത്തി
തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിക്കുവാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
കെ.പി. മുഹമ്മദ്, സിദ്ധിഖ് മൂന്നിയൂര്‍, സി.പി. ഹുസൈന്‍, പി.വി. മുഹമ്മദ്, എന്‍.എം. ജംഷീദ്, മുസ്തഫ മണക്കടവന്‍, റാഫി, എം.ടി. നജ്മുദ്ധീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗം സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
Posted on: 21 Feb 2010
ശാസ്താംകോട്ട:പി.ഡി.പി. സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തില്‍ പി.ഡി.പി. കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി.കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.ഷാഹുല്‍ ഹമീദ്, സെക്രട്ടറി എ.എം.ബദുഷ, ജോയിന്റ് സെക്രട്ടറി കെ.എസ്.ഷിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണം മുഹമ്മദ്കുട്ടി കേച്ചേരി
Posted on: 22 Feb 2010
തൃശ്ശൂര്‍: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ മുഖംമൂടി സംഘം ആക്രമിച്ചതില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി പ്രതിഷേധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂരങ്ങാടിയില്‍ പ്രതിഷേധജാഥ നടത്തി
Posted on: 22 Feb 2010
തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ചെമ്മാട്ടങ്ങാടിയില്‍ പ്രകടനം നടത്തി.
വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, ഹസ്സന്‍, ഹംസ, അനസ് തെന്നല, റസാഖ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല : അബ്ദുല്‍ നാസ്സര്‍ മഅദനി
തിരുവനന്തപുരം: രാഷ്‌ട്രീയക്കാരുടെ മുതുക് തടവുന്ന ചില പോലീസ് ഉദ്യോഗസ്‌ഥരാണ് കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ പ്രതിയാക്കിയതെന്നും ഇതിനു പിന്നില്‍ പ്രേരണയും ഭീഷണിയുമുണ്ടെന്നും അബ്‌ദുള്‍ നാസര്‍ മഅദനി. ഗുജറാത്തിലെ പോലീസുകാരെപ്പോലെയാണ് ഇവിടെ ചിലര്‍ പെരുമാറുന്നത്. മഅദനിക്ക് എല്ലാ കേസുകളിലും പങ്കുണ്ടെന്ന് സൂഫിയയെക്കൊണ്ട് പറയിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും മഅദനി പറഞ്ഞു. ഞാന്‍ നിയമത്തേയോ കോടതിയേയോ ധിക്കരിക്കില്ല. ഇനിയും ജയിലില്‍ പോകാന്‍ തനിക്കു മടിയില്ല. അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ജനാധിപത്യ മര്യാദകള്‍ കൈവിടരുത്. മഅദനി കൊല്ലപ്പെട്ടു എന്നു കേട്ടാലും സംയമനത്തോടു കൂടി നേരിടണം. നിങ്ങളെ തീവ്രവാദികളാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഒരിക്കലും ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല എന്നും വികാര നിര്‍ഭരമായ തന്റെ പ്രസംഗത്തില്‍ മഅദനി പറഞ്ഞു.രാഷ്‌ട്രസുരക്ഷാ സന്ദേശയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഅദനി.
ഇത് മഅദനിയോടുള്ള വെല്ലുവിളിയല്ല, ഒരു സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇനിയുമെത്ര പീഡിപ്പിക്കാന്‍ ശ്രമിച്ചാലും ഞാന്‍ ഒളിച്ചോടില്ല. ഇതിന്റെ പിന്നിലുള്ള മനോരോഗമെന്താണെന്ന് തനിക്കറിയാം. താന്‍ നീതിന്യായ വ്യവസ്‌ഥയെ ധിക്കരിക്കുന്നില്ല. അതിന്റെ പേരില്‍ പേടിച്ചു പിന്‍മാറുമെന്നോ, കീഴടക്കാമെന്നോ കരുതരുത്.
സന്ദേശയാത്ര മാധ്യമങ്ങള്‍ അവഗണിച്ചിട്ടും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ യാത്ര തനിക്ക് എം.പിയോ, എം.എല്‍.എയോ, മന്ത്രിയോ ആകാന്‍ വേണ്ടിയായിരുന്നില്ല. ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം കേള്‍പ്പിക്കാനാണ് താന്‍ ഈ യാത്ര നടത്തിയത്. മാധ്യമങ്ങള്‍ തന്നെ പൂജിക്കണമെന്നു താന്‍ പറയുന്നില്ല-മഅ്‌ദനി പറഞ്ഞു.
തെഹല്‍ക എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അജിത് സാഹി സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ അബ്‌ദുള്‍ അസീസ്, ജെയിംസ് കളരിക്കല്‍, പി.ഡി.പി സംസ്‌ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മഅദനിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വെബ്‌സൈറ്റിന്റെ (http://www.maudany.com)/ ഉത്ഘാടനം അജിത് സാഹി നിര്‍വഹിച്ചു.
രാഷ്ട്രസുരക്ഷാ യാത്രക്ക് ഉജ്ജ്വല റാലിയോടെ സമാപനം
തിരുവനന്തപുരം: ഭരണകൂടങ്ങള്‍ സൃഷ്ട്ടിക്കുന്ന കള്ളക്കേസ്സുകള്‍ക്കും പ്രചാരണങ്ങള്‍ക്കും മുന്നില്‍ തളരാന്‍ തങ്ങള്‍ക്കു മനസില്ലെന്ന് പ്രഖ്യാപിച് ആയിരങ്ങള്‍ പങ്കെടുത്ത ഉജ്ജ്വല റാലിയോടെ രാഷ്ട്ര സുരക്ഷാ യാത്ര സമാപിച്ചു. സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക, ജന്സംഖ്യാനുപതിക സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി പതിനേഴു ദിവസം നീണ്ടു നിന്ന യാത്ര 111 മണ്ഡലങ്ങളിലെ 352 ഗ്രാമപഞ്ചായത്തുകള്‍ താണ്ടിയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. പ്രസ് ക്ലബ് മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി മെയിന്‍ റോഡു വഴി വെട്ടിമുറിച്ച കോട്ടയില്‍ തയാറാക്കിയ 'ഹേമന്ദ് കാര്‍ക്കരെ' നഗറില്‍ സമാപിച്ചു. റാലിക്ക് സംസ്ഥാന - ജില്ല നേതാക്കളായ പൂന്തുറ സിറാജ്, സി.കെ അബ്‌ദുള്‍ അസീസ്, ഗഫൂര്‍ പുതുപ്പാടി, സ്വാമി വര്‍ക്കല രാജ്, അഡ്വ. വള്ളികുന്നം പ്രസാദ്, യു.കെ. അബ്ദുല്‍ റഷീദ് മൌലവി, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ് കുട്ടി കേച്ചേരി, മുഹമ്മദ് റജീബ്, സി.എച്ച്.അഷ്‌റഫ് ഇടുക്കി, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ശ്രീജ മോഹന്‍, സാബു കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment