രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കി. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടഭീകരതയാണെന്ന് സ്വീകരണസമ്മേളനത്തില്‍ മഅദനി പറഞ്ഞു. മതങ്ങളുടെ പേരിനൊപ്പം ഭീകരത എന്നുചേര്‍ത്തു പറയുന്നത് തെറ്റാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് അങ്ങനെയാകാന്‍ ഒരിക്കലും കഴിയില്ല.
ജനസംഖ്യാനുപാതികസംവരണം നടപ്പാക്കണമെന്നാണ് പി.ഡി.പി.യുടെ നിലപാടെന്നും ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പി.യാണെന്നും മഅദനി പറഞ്ഞു.
പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍സലാം അല്‍ഹന ആധ്യക്ഷ്യം വഹിച്ചു. നേതാക്കളായ പൂന്തുറ സിറാജ്, മൈലക്കാട്ഷാ, ഗഫൂര്‍ പുതുപ്പാടി, അബ്ദുള്‍റഷീദ് മൗലവി, സുനില്‍ഷാ, യു.കെ.അബു, വള്ളികുന്നം പ്രസാദ്, മുഹമ്മദ്കുട്ടി കേച്ചേരി, കൊട്ടാരക്കര സാബു തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment