ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണം: മഅ്ദനി
കരുനാഗപ്പള്ളി: പൊതുമേഖലയിലും സര്‍ക്കാര്‍ മേഖലയിലും തൊഴില്‍രംഗത്ത് ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആവശ്യപ്പെട്ടു. പി.ഡി.പിയുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയോടനുബന്ധിച്ച് കരുനാഗപ്പള്ളി ടൌണില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്‍സലാം അല്‍ഹന അധ്യക്ഷത വഹിച്ചു. പി.ഡി.പി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, സി.എച്ച്. അഷ്റഫ് മൌലവി, അഡ്വ. ഷെമീര്‍ വയ്യനങ്ങാടി, ചന്ദ്രന്‍, മൈലക്കാട് ഷാ, ബാദുഷാ മന്നാനി, സുനില്‍ഷാ എന്നിവര്‍ സംസാരിച്ചു.
ജന്മനാടായ മൈനാഗപ്പള്ളി ഐ.സി.എസിലെത്തിയ മഅ്ദനിക്ക് സ്വീകരണം നല്‍കി. രാത്രി 8.40 ഓടെയാണ് രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ഐ.സി.എസിലെത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലേക്ക് ആനയിച്ചത്. രഥത്തില്‍ പൂട്ടിയ കുതിരയും യൂനിഫോം ധരിച്ച് ബൈക്കില്‍ സഞ്ചരിച്ച മൈറ്റി ഗാര്‍ഡ് വോളണ്ടിയര്‍മാരും സ്വീകരണയാത്രക്ക് കൊഴുപ്പേകി.
No comments:
Post a Comment