ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് ഗൂഢാലോചന - മഅദനി
Posted on: 11 Feb 2010
കളമശ്ശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍നാശമുണ്ടാക്കിയ ബോംബ് സേ്ഫാടനങ്ങള്‍ നടന്നിട്ടും അതൊന്നും ഏറ്റെടുക്കാതെ ഒരു വ്യക്തിക്ക് പോറലുപോലുമേല്‍ക്കാതിരുന്ന കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് എച്ച്.എം.ടി. ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം തെറ്റ് തന്നെയാണ്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സേ്ഫാടന പരമ്പരകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയകാര്യം മാത്രമാണ്. മുസ്ലീംതീവ്രവാദം, ഹിന്ദുതീവ്രവാദം എന്നില്ല. അപകടകരമായ വഴികളിലൂടെ ഒരാള്‍ പോവുകയാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കണം. അല്ലാതെ അതിനെ തീവ്രവാദമായി മുദ്ര കുത്തരുത്. ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ സൂഫിയ മഅദനിയെ പ്രതിയാക്കിയത് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണെന്ന് മഅദനി കുറ്റപ്പെടുത്തി. പി.ഡി.പി. പ്രവര്‍ത്തകര്‍ ആരും തന്നെ ഒരു വ്യക്തിയെപ്പോലും കൊന്നിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളോട് ആരെയും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ കൊന്നിട്ടില്ലെന്ന് വേദിയില്‍ നിന്ന് പ്രഖ്യാപിക്കാന്‍ മഅദനി വെല്ലുവിളിച്ചു.
കളമശ്ശേരി മണ്ഡലം പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, വര്‍ക്കലരാജ്, ഇസ്മയില്‍ കങ്ങരപ്പടി, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.ഐ.എ. അന്വേഷണം മുന്‍വിധികളോടെ- മഅ്ദനി
Posted on: 10 Feb 2010
തൃശ്ശൂര്‍:എന്‍.ഐ.എ.നടത്തുന്ന അന്വേഷണം മുന്‍ വിധികളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടുത്തിടെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത യുവാവില്‍നിന്നു തനിക്കെതിരെ തെളിവുകളുണ്ടാക്കുന്ന രീതിയിലുള്ള കുറിപ്പുകള്‍ എഴുതിവാങ്ങിയിട്ടുണ്ട്. ഇപ്പോഴും കസ്റ്റഡിയില്‍ കഴിയുന്ന ഈ യുവാവിന്റെ വക്കീല്‍ വഴിയാണ് തനിക്കീവിവരം ലഭിച്ചത്. ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും മഅ്ദനിക്കു പങ്കുണ്ടെന്നുവരുത്തിത്തീര്‍ക്കുന്ന കുറിപ്പുകളാണ് ഇയാളില്‍നിന്ന് എന്‍.ഐ.എ. എഴുതിവാങ്ങിയത്.
എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത വ്യക്തികളെ പ്രേരിപ്പിച്ച് എനിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കുകയാണ്. സഹായം അഭ്യര്‍ത്ഥിച്ച് പി.ഡി.പി. ആരുടെ അടുത്തേയ്ക്കും പോയിട്ടില്ല. രാഷ്ട്രീയവൈരാഗ്യമാണ് രണ്ടാംഘട്ട പകപോക്കലിനു കാരണം. യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാനല്ല മറിച്ച് അപസര്‍പ്പകഥകള്‍മെനയാനും സാമൂഹികനേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുമാണ് മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.
ജനസംഖ്യാനുപാതികമായ സംവരണത്തിലൂടെ മാത്രമേ സാമൂഹികനീതി നടപ്പില്‍വരൂ. ബ്രാഹ്മണര്‍ക്കും അര്‍ഹമായ സംവരണം വേണം. ജനസംഖ്യാനുപാതികമായി ജോലി ലഭിച്ചോ എന്നറിയാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കണം. സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൂന്തുറസിറാജ്, ജില്ലാ പ്രസിഡന്റ് തെരുവത്ത് ഉമ്മര്‍ഹാജി, സംസ്ഥാന സെക്രട്ടറി കേച്ചേരി മുഹമ്മദ്കുട്ടി, ചാമക്കാല മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
Posted on: 10 Feb 2010
മണ്ണുത്തി:രാഷ്ട്രീയ ഗൂഢാലോചനയുടെ മറവിലാണ് തന്നെയും ഭാര്യയെയും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മണ്ണുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരപരാധിത്വം ജനങ്ങളെ അറിയിക്കാനാണ് രാഷ്ട്രസുരക്ഷാ സന്ദേശയാത്ര നടത്തുന്നത്. എല്‍.ഡി.എഫുമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒപ്പംനിന്നു പ്രവര്‍ത്തിച്ചതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷമാണ് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നത്-മഅദനി പറഞ്ഞു. പി.ഡി.പി. സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീസ്, മുഹമ്മദ്കുട്ടി കേച്ചേരി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം
Posted on: 10 Feb 2010
വരന്തരപ്പിള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം നല്‍കി.
പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. മഅദനി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബൂഹാജി അധ്യക്ഷത വഹിച്ചു.

രാഷ്ട്ര സുരക്ഷാ യാത്രക്ക് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്
Saturday, February 6, 2010
മലപ്പുറം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്രക്ക് ജില്ലയില്‍ തുടക്കമായി.
വാഴക്കാട് ഊര്‍ക്കടവില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ സ്ഥലമായ എടവണ്ണപ്പാറയിലേക്ക് യാത്രയെ ആനയിച്ചു. പി.ഡി.പി, ഐ.എസ്.എഫ്, പി.ടി.യു.സി, പി.സി.എഫ് ഘടകങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ മഅ്ദനിക്ക് ഹാരാര്‍പ്പണം നടത്തി.
മുസ്ലിം സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നതില്‍ ചാനലുകള്‍ മല്‍സരിക്കുകയാണെന്നും ഭീകരവാദത്തിന്റെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം വേട്ടയാടുന്നത് മതേതര ഭാരതത്തിന് ഭൂഷണമല്ലെന്നും എടവണ്ണപ്പാറയില്‍ മഅ്ദനി പറഞ്ഞു. ചാനല്‍ പരിപാടികളും വാര്‍ത്തകളും കോടതി വിധികളെ സ്വാധീനിക്കുന്നത് നല്ല കീഴ്വഴക്കമല്ല. പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള സവര്‍ണ^ഫാഷിസ്റ്റ് ഗൂഢ നീക്കത്തിനെതിരെ ന്യൂനപക്ഷ കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറി അഡ്വ. വള്ളിക്കുന്നം പ്രസാദ്, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഇബ്രാഹിം തിരൂരങ്ങാടി, ഉമര്‍ ഓമാനൂര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഓമാനൂര്‍ സ്വാഗതവും ആശിഫലി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നും തെലുങ്കാന പ്രശ്നത്തിലും നൂറുകണക്കിന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടും അന്വേഷിക്കാത്ത എന്‍.ഐ.എ, കളമശേãരിയില്‍ ഗൂഢാലോചനയുടെ ഫലമായുണ്ടായ ബസ് കത്തിക്കല്‍ അന്വേഷിച്ച് തന്നെയും കുടുംബത്തെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണെന്ന് അരീക്കോട്ടെ സ്വീകരണ സമ്മേളനത്തില്‍ മഅ്ദനി ആരോപിച്ചു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സി. മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സമീര്‍, വള്ളികുന്നം പ്രസാദ്, റജീബ്, ഹബീബ് റഹ്മാന്‍ കാവനൂര്‍, ഇ.പി. ചെറി, റഫീഖ് ചാലിയാര്‍, യാക്കൂബ് വള്ളുവനാടന്‍ എന്നിവര്‍ സംസാരിച്ചു.
സാമ്രാജ്യത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്ന് മഅ്ദനി പറഞ്ഞു. രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയുടെ ജില്ലയിലെ ആദ്യദിവസത്തെ സമാപന സ്ഥലമായ പെരിന്തല്‍മണ്ണയില്‍ നല്‍കിയ സ്വീകരണത്തില്‍ ടെലിഫോണിലൂടെ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയുടെ പതനത്തിനു ശേഷം അമേരിക്ക ലക്ഷ്യംവെച്ച അറബ് രാഷ്ട്രങ്ങളെ തകര്‍ക്കാനാണ് ജോര്‍ജ് ബുഷ് ഇസ്ലാമിക ഭീകരവാദം എന്ന പദം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൂന്തുറ സിറാജ്, വര്‍ക്കല രാജ്, അക്ബര്‍ അലി, ഗഫൂര്‍ പുതുപ്പാടി, വള്ളികുന്നം പ്രസാദ്, അജിത്കുമാര്‍ ആസാദ്, സാബു കൊട്ടാരക്കര, ശമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ പൂവ്വത്താണി പ്രതിജ്ഞ ചൊല്ലി. ഒ.ടി. ഷിഹാബ് സ്വാഗതവും ആലി മണ്ണാര്‍മല നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ മഅ്ദനി സംസാരിക്കും.
കേരളത്തില്‍ അഫ്ഗാന്‍ മോഡല്‍ മുസ്‌ലിം വേട്ടയ്ക്ക് കളമൊരുങ്ങുന്നു -സി.കെ. അബ്ദുള്‍അസീസ്
Posted on: 09 Feb 2010
എടപ്പാള്‍: അഫ്ഗാനിസ്താനില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിവരുന്ന അതിക്രൂരമായ മുസ്‌ലിം വേട്ടയുടെ മോഡലില്‍ കേരളത്തിലും മുസ്‌ലിം വേട്ടയ്ക്ക് കളമൊരുങ്ങുകയാണെന്ന് പി.ഡി.പി സംസ്ഥാന നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് പറഞ്ഞു. പി.ഡി.പിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയുടെ ജില്ലാതല സമാപന സമ്മേളനം എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം മുസ്‌ലിം വേട്ടയുടെ ആദ്യ ഇരയാണ് പി.ഡി.പി. ഇതിനായി സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത സി.പി.എമ്മിനെതിരെയുള്ള വിരോധം മുസ്‌ലിങ്ങളില്‍ കുത്തിനിറയ്ക്കുകയാണ്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരില്‍ അംഗമാകുംവരെ സി.പി.എമ്മിനൊപ്പം അധികാരം പങ്കിട്ട മുസ്‌ലിംലീഗാണ് ഇപ്പോള്‍ അതിന്റെ മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു. കെ.വി. സെയ്താലിക്കുട്ടി അധ്യക്ഷതവഹിച്ചു.
രാഷ്ട്രസുരക്ഷാ യാത്രക്ക് വേങ്ങരയില്‍ സ്വീകരണം
Posted on: 08 Feb 2010
വേങ്ങര: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി നടത്തുന്ന രാഷ്ട്ര സുരക്ഷാ യാത്രക്ക് വേങ്ങരയില്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കുരുണിയന്‍ ചേക്കു അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ അസീസ്, ഗഫൂര്‍ പുതുപ്പാടി, പൂന്തുറ സിറാജ്, വള്ളിക്കുന്നം പ്രസാദ്, നൗഷാദ് മംഗലശ്ശേരി, എ.കെ. അഷറഫ്, നിഷാദ് മേത്തര്‍, റജീബ്, സമീര്‍ പയ്യനങ്ങാടി, ബഷീര്‍ കണ്ണമംഗലം, ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബസ് കത്തിക്കല്‍ കേസ്സില്‍ പ്രതിയാകാത്ത മന്ത്രിമാര്‍ കേരളത്തിലില്ല - മഅദനി
Posted on: 08 Feb 2010
എടപ്പാള്‍: കേരളത്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്നവരിലും നടത്തിയിരുന്നവരിലും ഒരു ബസ് കത്തിക്കലോ, ബസ് ആക്രമണത്തിലോ പ്രതിയാകാത്ത ഒരു മന്ത്രി പോലുമില്ലെന്ന് പി.ഡി.ഡി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പിയുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയുടെ മലപ്പുറം ജില്ലാതല സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മറ്റെല്ലാ ബസ് കത്തിക്കല്‍ കേസ്സുകളും കെട്ടണഞ്ഞിട്ടും ഒരു ഈച്ചയെപ്പോലും കൊല്ലാതെ നടന്ന കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ് മാത്രം അണയാതെ നില്‍ക്കുകയാണ്. എപ്പോഴെങ്കിലും അത് അണയും എന്നുതോന്നിയാല്‍ അപ്പോള്‍ ചാനലുകള്‍ അത് ആളിക്കത്തിക്കും - മഅദനി പറഞ്ഞു.
കെ.വി.സെയ്താലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.കെ.അബ്ദുള്‍ അസീസ് ഉദ്ഘാടനംചെയ്തു. വര്‍ക്കലരാജ്, പ്രസാദ് വള്ളിക്കുന്നം, പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, മൂസ്സ കല്ലിങ്ങല്‍, ശിഹാബ്കാലടി, ഷംലിക് തവനൂര്‍, സാബു കൊട്ടാരക്കര, സി.എച്ച്.അഷ്‌റഫ്, കൊമ്മേരി മുഹമ്മദ്കുട്ടി, ഇബ്രാഹിം തിരൂരങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, അലി കാടാമ്പുഴ, കെ.ഷറഫുദ്ദീന്‍, നിസാര്‍ മേത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്ര തിങ്കളാഴ്ച പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
തനിക്ക് വിധേയത്വം പടച്ചവനോട് മാത്രം -മഅദനി
Posted on: 08 Feb 2010
കരുവാരകുണ്ട്: തനിക്ക് വിധേയത്വം പടച്ചവനോട് മാത്രമാണ്-അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുവാരകുണ്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പി. സംസ്ഥാന വൈസ്പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസഫ്പാന്ത്ര, ചന്ദ്രന്‍.വി. തൃപ്പൂണിത്ത്, ടി.കെ. ഹംസഹാജി, വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് എന്നിവര്‍ സംസാരിച്ചു.
മാധ്യമ ഭീകരത നീതിബോധത്തിന് അപകടം- മഅദനി
Posted on: 07 Feb 2010
മഞ്ചേരി: മാധ്യമ ഭീകരത രാജ്യത്തെ നീതിബോധത്തിന് അപകടമാണെന്നും ചാനലുകള്‍ സൃഷ്ടിച്ച ദുരന്തലോകത്തിന്റെ ഇരയാണ് തന്റെ ഭാര്യ സൂഫിയ മഅദനിയെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു.
പി.ഡി.പി രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മഞ്ചേരി മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനം പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ.വള്ളിക്കുന്ന് പ്രസാദ്, സുബൈര്‍ സബാഹി, അഡ്വ. കെ.എ.ഹസ്സന്‍, അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷ മൗലവി, അഡ്വ. അക്ബറലി, സാബു കൊട്ടാരക്കര, വി.എന്‍.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ചെമ്മാട്ട് സ്വീകരണം നല്‍കി
Posted on: 07 Feb 2010
തിരൂരങ്ങാടി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ചെമ്മാട്ടങ്ങാടിയില്‍ സ്വീകരണം നല്‍കി.ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ സൂഫിയ മഅദനി ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ന്യൂനപക്ഷ വേട്ട നടത്തുകയാണ്. മാധ്യമവിചാരണയും ആള്‍ക്കൂട്ട വിചാരണയുമാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്നും മഅദനി പറഞ്ഞു.
യോഗം പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ സി.കെ. അബ്ദുള്‍അസീസ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, മൊയ്തീന്‍കുട്ടി കേച്ചേരി, മുഹമ്മദ് റജീബ്, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യാനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി, ഇല്യാസ് ടി. കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഹസ്സന്‍ തിരുത്തി സ്വാഗതവും സക്കീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
രാഷ്ട്രസുരക്ഷായാത്രയ്ക്ക് സ്വീകരണം ഇന്ന്
Posted on: 07 Feb 2010
എടപ്പാള്‍:പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഞായറാഴ്ച തവനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങളായതായി ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറത്തുനിന്നും വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ എടപ്പാളിലേക്കാനയിക്കും. സമ്മേളനത്തില്‍ മഅദനിക്കൊപ്പം പൂന്തുറ സിറാജ്, വര്‍ക്കല രാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കല്ലിങ്ങല്‍ മൂസ്സ വഫാര്‍, എന്‍. അബൂബക്കര്‍, സെയ്താലിക്കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ കോടതിവിധികളെ സ്വാധീനിക്കുന്നത് തെറ്റായ കീഴ്‌വഴക്കം - മഅദനി
എടവണ്ണപ്പാറ:കേരളത്തിലെ അറിയപ്പെടുന്ന ചാനലുകളിലെ വാര്‍ത്തകള്‍ക്കനുസരിച്ച് കോടതിവിധികള്‍ പുറത്തുവരുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.പി.ഡി.പിയുടെ രാഷ്ട്രരക്ഷാ യാത്രയ്ക്ക് എടവണ്ണപ്പാറയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഭൂരിപക്ഷം വരുന്ന ഇസ്‌ലാംമത വിശ്വാസികളെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. 'ഭീകരര്‍' സാമൂഹികനന്മയ്ക്ക് എതിരാണെന്നും അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗഫൂര്‍ വാവൂര് അധ്യക്ഷതവഹിച്ചു. വര്‍ക്കലരാജ് ഉദ്ഘാടനംചെയ്തു. അഡ്വ. വള്ളിക്കുന്നം രാജ്, ഗഫൂര്‍ പുതുപ്പാടി, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഇബ്രാഹിം തിരൂരങ്ങാടി, ഉമ്മര്‍ ഓമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ സ്വാഗതവും ആശിഫലി നന്ദിയും പറഞ്ഞു.
അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ പി.ഡി.പി മണ്ഡലം പ്രസിഡന്റ് എന്‍.സി.മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.പി.മുഹമ്മദ്കുഞ്ഞി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ്‌ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന സെക്രട്ടറിമാരായ വള്ളിക്കുന്നം പ്രസാദ്, നജീബ്, ഹബീബ് റഹ്മാന്‍ കാവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മഅദനിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്ര മലപ്പുറം ജില്ലയില്‍
Posted on: 06 Feb 2010
മലപ്പുറം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഉച്ചയ്ക്ക് 1.30ന് ഊര്‍കടവില്‍നിന്ന് യാത്രയെ ആദ്യ സ്വീകരണ സമ്മേളനസ്ഥലമായ എടവണ്ണപ്പാറയിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ വാവൂര് അധ്യക്ഷതവഹിച്ചു മുസ്തഫ ഓമാനൂര്‍, മുജീബ് വാഴക്കാട്, എ.എം.മുഹമ്മദ് ആസിഫലി എന്നിവര്‍ സംസാരിച്ചു.
അരീക്കോട് നടന്ന സ്വീകരണത്തില്‍ എന്‍.സി.മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. മുഹമ്മദ്, റഫീഖ് ചാലിയാര്‍, ഹബീബ് റഹ്മാന്‍, ലത്തീഫ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
കരുവാരകുണ്ടില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ വി.ബീരാന്‍കുട്ടി അധ്യക്ഷതവഹിച്ചു. അബ്ദുട്ടി, യൂസഫ് പാന്ത്ര, കെ.ബാബുമണി, ഉമ്മര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു. ആദ്യദിവസത്തെ യാത്ര പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. സമ്മേളനത്തില്‍ കെ.എം.പൂക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഒ.ടി.ശിഹാബ്, കെ.ടി.അലി, ഷംസുദ്ദീന്‍ ആലിപ്പറമ്പ്, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ സി.കെ.അബ്ദുള്‍അസീസ്, പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, വര്‍ക്കല രാജ്, അജിത്കുമാര്‍, ആസാദ്, അഡ്വ. വള്ളിക്കുന്നന്‍ പ്രസാദ്, സുബൈര്‍ സബാഹി, മാഹീന്‍ ബാദുഷ മൗലവി, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, മുഹമ്മദ്കുട്ടി കേച്ചേരി, കെ.എസ്.നാസര്‍, സി.എച്ച്.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി രാഷ്ട്രരക്ഷാ റാലി ഇന്ന് താനൂരില്‍ സമാപിക്കും
Posted on: 06 Feb 2010
താനൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്ര ആറിന് ശനിയാഴ്ച വൈകീട്ട് ഏഴിന് താനൂരില്‍ സമാപിക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അബ്ദുല്‍ഹഖ്, റഷീദ് ചുങ്കം, കളത്തിങ്ങല്‍ മുസ്തഫ, അലിക്കുട്ടി, നിസാര്‍ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment