മാധ്യമഭീകരത വെല്ലുവിളി -മദനി
Posted on: 14 Feb 2010
പൂച്ചാക്കല്‍:ഇസ്‌ലാമിക ഭീകരത, ഹിന്ദുഭീകരത, ദളിത് ഭീകരത ഇവയൊന്നുമില്ലെന്നും മാധ്യമ ഭീകരതയാണ് നിലവിലുള്ളതെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി. പിഡിപിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് പൂച്ചാക്കലില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകളാണ് ഭീകരത പരത്തുന്നത.് പച്ചക്കള്ളങ്ങളാണ് ചാനലുകള്‍പുറത്തുവിടുന്നത്. തന്റെ ഭാര്യ സൂഫിയ നിരപരാധിയായിട്ടും കുറ്റം സമ്മതിച്ചതായി ചാനലുകള്‍ പ്രചരിപ്പിച്ചു. കൊച്ചിന്‍ ഹനീഫ മരിക്കുന്നതിന് മുന്‍പ് തന്നെ ചില ചാനലുകള്‍ അദ്ദേഹം മരിച്ചതായി വാര്‍ത്ത പുറത്തുവിട്ടു. മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പോലീസിനേയും ചിലപ്പോള്‍ കോടതികളെ പോലും സ്വാധീനിക്കുന്നുണ്ട്.
ഒരു മുസ്‌ലിമിനും ഭീകരനാകാന്‍ കഴിയില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ഇസ്‌ലാം ഭീകരത എന്നത് അമേരിക്ക പ്രചരിപ്പിക്കുന്ന കള്ളമാണ്. ഹിന്ദു ഭീകരത എന്ന വാക്ക് ഒരിക്കലും പിഡിപി പറയുന്നില്ല.
സംവരണം ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നും അബ്ദുന്നാസര്‍ മദനി പറഞ്ഞു. സംവരണം മാനേജ്‌മെന്റ് തലത്തിലും നടപ്പാക്കണമെന്നും അബ്ദുന്നാസര്‍ മദനി അഭിപ്രായപ്പെട്ടു. പിഡിപി ജില്ലാ പ്രസിഡന്റ് മാഹിന്‍ ബാദുഷാ മൗലവി അധ്യക്ഷതവഹിച്ചു.
വടുതലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ശിവന്‍ വളയനാട് അധ്യക്ഷനായി. നജീബ്, പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:
Post a Comment