21.2.10

പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിന് നേരെ വധശ്രമം

പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിന് നേരെ വധശ്രമം

പി.ഡി.പി.വൈസ് ചെയര്‍മാനും സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി (സി.എ.സി.) അംഗവുമായ വര്‍ക്കല രാജിനെ അജ്ഞാതര്‍ അക്രമികള്‍ വെട്ടി പരുക്കേല്‍പിച്ചു.തിരുവനന്തപുരം വര്‍ക്കലക്കടുത്തു പാലച്ചിറ സ്വദേശിയായ രാജ് തന്റെ സ്ഥാപനത്തില്‍ രാത്രി പത്തര മണിയോടെ വീട്ടിലേക്കു പോകുംവഴിയാണ് ആക്രമിക്കപ്പെട്ടത്.ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമികളാണ്  അദ്ധേഹത്തെ വെട്ടി പരുക്കേല്പിച്ചത്. രാജ് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ക്കല രാജിനെതിരെ വധശ്രമം: പ്രതികളെ അറസ്റ്റുചെയ്യണം-മഅദനി
Posted on: 21 Feb 2010

കൊച്ചി: പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യഥാര്‍ഥപ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ആവശ്യപ്പെട്ടു.

കള്ളക്കേസുകളും അപവാദപ്രചാരണങ്ങളുംകൊണ്ട് പിഡിപിയെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നും നടന്ന ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നേതാക്കളെ ഇല്ലാതാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍കഴിയുമോ എന്ന പുതിയ പരീക്ഷണമാണ് വര്‍ക്കല രാജിനെതിരെയുള്ള വധശ്രമത്തിലൂടെ ആരംഭിച്ചിരിക്കുന്നതെന്ന് മഅദനി ആരോപിച്ചു.
 
സംഭവത്തില്‍ പ്രതിഷേധിച്ചു മുഴുവന്‍ ജില്ല - മണ്ഡലം കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.

രാജിന് നേരെ വധശ്രമം ; പ്രതിഷേധം വ്യാപകം
Posted on: 21 Feb 2010
രാജിനു നേരെ വധ ശ്രമം കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു; ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി


പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെള്ളിയാഴ്ച്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തതില്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മൈലക്കാട് ഷായും സെക്രട്ടറി സുനില്‍ ഷായും പ്രസ്താവനയില്‍ അറിയിച്ചു.

പ്രതിഷേധപ്രകടനം നടത്തി

തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിക്കുവാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

കെ.പി. മുഹമ്മദ്, സിദ്ധിഖ് മൂന്നിയൂര്‍, സി.പി. ഹുസൈന്‍, പി.വി. മുഹമ്മദ്, എന്‍.എം. ജംഷീദ്, മുസ്തഫ മണക്കടവന്‍, റാഫി, എം.ടി. നജ്മുദ്ധീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗം സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
Posted on: 21 Feb 2010

ശാസ്താംകോട്ട:പി.ഡി.പി. സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തില്‍ പി.ഡി.പി. കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി.കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.ഷാഹുല്‍ ഹമീദ്, സെക്രട്ടറി എ.എം.ബദുഷ, ജോയിന്റ് സെക്രട്ടറി കെ.എസ്.ഷിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.

കുറ്റവാളികളെ അറസ്റ്റ് ചെയ്യണം മുഹമ്മദ്കുട്ടി കേച്ചേരി

Posted on: 22 Feb 2010

തൃശ്ശൂര്‍: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ മുഖംമൂടി സംഘം ആക്രമിച്ചതില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി പ്രതിഷേധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരൂരങ്ങാടിയില്‍ പ്രതിഷേധജാഥ നടത്തി

Posted on: 22 Feb 2010

തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ചെമ്മാട്ടങ്ങാടിയില്‍ പ്രകടനം നടത്തി.

വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, ഹസ്സന്‍, ഹംസ, അനസ് തെന്നല, റസാഖ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല : അബ്ദുല്‍ നാസ്സര്‍ മഅദനി


തിരുവനന്തപുരം: രാഷ്‌ട്രീയക്കാരുടെ മുതുക്‌ തടവുന്ന ചില പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ പ്രതിയാക്കിയതെന്നും ഇതിനു പിന്നില്‍ പ്രേരണയും ഭീഷണിയുമുണ്ടെന്നും അബ്‌ദുള്‍ നാസര്‍ മഅദനി. ഗുജറാത്തിലെ പോലീസുകാരെപ്പോലെയാണ്‌ ഇവിടെ ചിലര്‍ പെരുമാറുന്നത്‌. മഅദനിക്ക്‌ എല്ലാ കേസുകളിലും പങ്കുണ്ടെന്ന്‌ സൂഫിയയെക്കൊണ്ട്‌ പറയിപ്പിക്കാനാണ്‌ അവരുടെ ശ്രമമെന്നും മഅദനി പറഞ്ഞു. ഞാന്‍ നിയമത്തേയോ കോടതിയേയോ ധിക്കരിക്കില്ല. ഇനിയും ജയിലില്‍ പോകാന്‍ തനിക്കു മടിയില്ല. അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ജനാധിപത്യ മര്യാദകള്‍ കൈവിടരുത്. മഅദനി കൊല്ലപ്പെട്ടു എന്നു കേട്ടാലും സംയമനത്തോടു കൂടി നേരിടണം. നിങ്ങളെ തീവ്രവാദികളാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഒരിക്കലും ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല എന്നും വികാര നിര്‍ഭരമായ തന്റെ പ്രസംഗത്തില്‍ മഅദനി പറഞ്ഞു.രാഷ്‌ട്രസുരക്ഷാ സന്ദേശയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഅദനി.
 ഇത്‌ മഅദനിയോടുള്ള വെല്ലുവിളിയല്ല, ഒരു സമുദായത്തോടുള്ള വെല്ലുവിളിയാണ്‌. ഇനിയുമെത്ര പീഡിപ്പിക്കാന്‍ ശ്രമിച്ചാലും ഞാന്‍ ഒളിച്ചോടില്ല. ഇതിന്റെ പിന്നിലുള്ള മനോരോഗമെന്താണെന്ന്‌ തനിക്കറിയാം. താന്‍ നീതിന്യായ വ്യവസ്‌ഥയെ ധിക്കരിക്കുന്നില്ല. അതിന്റെ പേരില്‍ പേടിച്ചു പിന്‍മാറുമെന്നോ, കീഴടക്കാമെന്നോ കരുതരുത്‌.
സന്ദേശയാത്ര മാധ്യമങ്ങള്‍ അവഗണിച്ചിട്ടും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ യാത്ര തനിക്ക്‌ എം.പിയോ, എം.എല്‍.എയോ, മന്ത്രിയോ ആകാന്‍ വേണ്ടിയായിരുന്നില്ല. ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം കേള്‍പ്പിക്കാനാണ്‌ താന്‍ ഈ യാത്ര നടത്തിയത്‌. മാധ്യമങ്ങള്‍ തന്നെ പൂജിക്കണമെന്നു താന്‍ പറയുന്നില്ല-മഅ്‌ദനി പറഞ്ഞു.
തെഹല്‍ക എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ അജിത്‌ സാഹി സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ അബ്‌ദുള്‍ അസീസ്‌, ജെയിംസ്‌ കളരിക്കല്‍, പി.ഡി.പി സംസ്‌ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മഅദനിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വെബ്‌സൈറ്റിന്റെ (http://www.maudany.com)/ ഉത്ഘാടനം അജിത്‌ സാഹി നിര്‍വഹിച്ചു.

രാഷ്ട്രസുരക്ഷാ യാത്രക്ക് ഉജ്ജ്വല റാലിയോടെ സമാപനം




















തിരുവനന്തപുരം: ഭരണകൂടങ്ങള്‍ സൃഷ്ട്ടിക്കുന്ന കള്ളക്കേസ്സുകള്‍ക്കും പ്രചാരണങ്ങള്‍ക്കും മുന്നില്‍ തളരാന്‍ തങ്ങള്‍ക്കു മനസില്ലെന്ന് പ്രഖ്യാപിച് ആയിരങ്ങള്‍ പങ്കെടുത്ത ഉജ്ജ്വല റാലിയോടെ രാഷ്ട്ര സുരക്ഷാ യാത്ര സമാപിച്ചു. സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക, ജന്സംഖ്യാനുപതിക സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി പതിനേഴു ദിവസം നീണ്ടു നിന്ന യാത്ര 111 മണ്ഡലങ്ങളിലെ 352 ഗ്രാമപഞ്ചായത്തുകള്‍ താണ്ടിയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. പ്രസ് ക്ലബ് മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി മെയിന്‍ റോഡു വഴി വെട്ടിമുറിച്ച കോട്ടയില്‍ തയാറാക്കിയ 'ഹേമന്ദ് കാര്‍ക്കരെ' നഗറില്‍ സമാപിച്ചു. റാലിക്ക് സംസ്ഥാന - ജില്ല നേതാക്കളായ പൂന്തുറ സിറാജ്, സി.കെ അബ്‌ദുള്‍ അസീസ്‌, ഗഫൂര്‍ പുതുപ്പാടി, സ്വാമി വര്‍ക്കല രാജ്, അഡ്വ. വള്ളികുന്നം പ്രസാദ്, യു.കെ. അബ്ദുല്‍ റഷീദ് മൌലവി, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ്‌ കുട്ടി കേച്ചേരി, മുഹമ്മദ്‌ റജീബ്, സി.എച്ച്.അഷ്‌റഫ്‌ ഇടുക്കി, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ശ്രീജ മോഹന്‍, സാബു കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി. 

16.2.10

ആസൂത്രിത ശ്രമമെന്ന് മഅദനി


കല്ലമ്പലം: കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്സില്‍ സൂഫിയ മഅദനി നിരപരാധിയാണെന്നും സൂഫിയയെ കേസ്സില്‍പ്പെടുത്തി പ്രതിയാക്കിയതിന് പിന്നില്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്നും അബ്ദുള്‍നാസര്‍ മഅദനി കല്ലമ്പലത്ത് പറഞ്ഞു.


തെറ്റ് തെറ്റാണെന്ന് പറയുന്നതിനുള്ള ആര്‍ജവം തനിക്കുണ്ട്. എന്നാല്‍ സൂഫിയ തെറ്റുകാരിയല്ല. അതുകൊണ്ടാണ് 2005 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ പ്രതിചേര്‍ക്കാത്തത്. ചാര്‍ജ്ഷീറ്റില്‍ സാക്ഷിപോലുമായിരുന്നില്ല. ഡി.ഐ.ജി. വിനോദ്കുമാര്‍ ചോദ്യംചെയ്തശേഷം നിങ്ങള്‍ നിരപരാധിയാണ് എന്ന് മനസ്സിലാക്കി എന്ന് പറഞ്ഞാണ് പോയത്.


കളമശ്ശേരി ബസ് കത്തിക്കല്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ വി.എം. വര്‍ഗീസ് ചോദ്യംചെയ്ത ശേഷവും സൂഫിയക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. പിന്നീട് അറസ്റ്റ് ചെയ്യാന്‍ ഒരു കാരണവും കിട്ടാതായപ്പോഴാണ് ഈ കേസ്സിലെ മൂന്ന് പ്രതികള്‍ കോടതിക്ക് മുന്നില്‍ ആരുടെയും പ്രേരണയുമില്ലാതെ മൊഴി നല്‍കിയതെന്ന് പറയുന്നത്. ഇത് സൂഫിയയെ പ്രതിചേര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു-മഅദനി പറഞ്ഞു.
പി.ഡി.പി. മണ്ഡലം പ്രസിഡന്റ് നിസ്സാം അധ്യക്ഷതവഹിച്ച യോഗത്തില്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുക്കാടി, എ.എച്ച്. അഷറഫ്, വര്‍ക്കല രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
കല്ലറ: കര്‍ണ്ണാടക പോലീസില്‍നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി ചിത്രീകരിക്കുകയാണെന്നും മാധ്യമ ഭീകരതയാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി. നടത്തുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് കല്ലറയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഅദനി.


നാടിന്റെ നന്മയെപ്പറ്റി പറയുന്നത് മാധ്യമങ്ങള്‍ ചെവിക്കൊള്ളുന്നില്ല. എവിടെ എന്ത് സംഭവിച്ചാലും അതിനുത്തരവാദി മഅദനിയാണെന്ന തരത്തിലാണ് ഇവിടെ കാര്യങ്ങള്‍ പോകുന്നത്. ജയിലില്‍ കഴിയുന്നയാളെക്കൊണ്ട് തനിക്കെതിരെ സാക്ഷിപറയിക്കാനാണ് എന്‍.ഐ.എ. ശ്രമിക്കുന്നതെന്ന് മഅദനി ആരോപിച്ചു.


നിരപരാധിയായ തന്നെയും ഭാര്യയെയും നിരന്തരം വേട്ടയാടുകയാണെന്നും ബാബ്‌റി മസ്ജിദ് തകര്‍ത്തവരെ ഒരുമണിക്കൂര്‍പോലും തടവില്‍വയ്ക്കാന്‍ നിയമുണ്ടായില്ലെന്നും മഅദനി പറഞ്ഞു.

സ്വീകരണ സമ്മേളനം സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കല്ലറ ഷിബു അധ്യക്ഷനായിരുന്നു. പനവൂര്‍ ഹസ്സന്‍, സി.എച്ച്. അഷ്‌റഫ്, അഡ്വ. വള്ളികുന്നം പ്രസാദ്, സാബു കൊട്ടാരക്കര, നിസാം, ഷൈജുപറമ്പില്‍, ഷമീര്‍ പയ്യനങ്ങാടി, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു
ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണം: മഅ്ദനി

കരുനാഗപ്പള്ളി: പൊതുമേഖലയിലും സര്‍ക്കാര്‍ മേഖലയിലും തൊഴില്‍രംഗത്ത് ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആവശ്യപ്പെട്ടു. പി.ഡി.പിയുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയോടനുബന്ധിച്ച് കരുനാഗപ്പള്ളി ടൌണില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുല്‍സലാം അല്‍ഹന അധ്യക്ഷത വഹിച്ചു. പി.ഡി.പി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, സി.എച്ച്. അഷ്റഫ് മൌലവി, അഡ്വ. ഷെമീര്‍ വയ്യനങ്ങാടി, ചന്ദ്രന്‍, മൈലക്കാട് ഷാ, ബാദുഷാ മന്നാനി, സുനില്‍ഷാ എന്നിവര്‍ സംസാരിച്ചു.


ജന്മനാടായ മൈനാഗപ്പള്ളി ഐ.സി.എസിലെത്തിയ മഅ്ദനിക്ക് സ്വീകരണം നല്‍കി. രാത്രി 8.40 ഓടെയാണ് രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ഐ.സി.എസിലെത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലേക്ക് ആനയിച്ചത്. രഥത്തില്‍ പൂട്ടിയ കുതിരയും യൂനിഫോം ധരിച്ച് ബൈക്കില്‍ സഞ്ചരിച്ച മൈറ്റി ഗാര്‍ഡ് വോളണ്ടിയര്‍മാരും സ്വീകരണയാത്രക്ക് കൊഴുപ്പേകി.

രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കി. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടഭീകരതയാണെന്ന് സ്വീകരണസമ്മേളനത്തില്‍ മഅദനി പറഞ്ഞു. മതങ്ങളുടെ പേരിനൊപ്പം ഭീകരത എന്നുചേര്‍ത്തു പറയുന്നത് തെറ്റാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് അങ്ങനെയാകാന്‍ ഒരിക്കലും കഴിയില്ല.


ജനസംഖ്യാനുപാതികസംവരണം നടപ്പാക്കണമെന്നാണ് പി.ഡി.പി.യുടെ നിലപാടെന്നും ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പി.യാണെന്നും മഅദനി പറഞ്ഞു.

 
പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍സലാം അല്‍ഹന ആധ്യക്ഷ്യം വഹിച്ചു. നേതാക്കളായ പൂന്തുറ സിറാജ്, മൈലക്കാട്ഷാ, ഗഫൂര്‍ പുതുപ്പാടി, അബ്ദുള്‍റഷീദ് മൗലവി, സുനില്‍ഷാ, യു.കെ.അബു, വള്ളികുന്നം പ്രസാദ്, മുഹമ്മദ്കുട്ടി കേച്ചേരി, കൊട്ടാരക്കര സാബു തുടങ്ങിയവര്‍ സംസാരിച്ചു.

14.2.10

പി.ഡി.പി. രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും
Posted on: 14 Feb 2010

കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി. രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കും. സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.

17ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ മഹാറാലിയും സമ്മേളനവും നടക്കും. തിങ്കളാഴ്ച അഞ്ചിന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന സമ്മേളനം മഅദനി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ഹന അധ്യക്ഷത വഹിക്കും.

രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് ആലപ്പുഴയില്‍ വരവേല്‍പ്പ്

Sunday, February 14, 2010
പൂച്ചാക്കല്‍: തീവ്രവാദം എന്ന പദം ഒരു മതത്തിന്റെ പേരിലും ചേര്‍ക്കാന്‍ പറ്റാത്തതാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഇസ്ലാമിക ഭീകരത എന്നത് അമേരിക്കന്‍ സൃഷ്ടിയാണ്. അവര്‍ നല്‍കുന്ന എല്ലിന്‍ കഷണം വിഴുങ്ങിയിട്ട് ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പീഡനങ്ങള്‍ അഴിച്ചുവിടുകയുമാണ്. ഹിന്ദുമത വിശ്വാസികള്‍ ഭീകരപ്രവര്‍ത്തനം നടത്തുമെന്ന് മുസ്ലിംകളും വിശ്വസിക്കുന്നില്ല. എന്നാല്‍, സാമ്രാജ്യത്വ അജണ്ട സംരക്ഷിക്കാന്‍ മുസ്ലിംകളെ മാത്രം കുറ്റക്കാരായി കാണുകയാണ് ഭരണകൂട ഭീകരത. മറുവശത്ത് മാധ്യമ ഭീകരതയുമുണ്ട്. ഇവ രണ്ടും തിരിച്ചറിയണം. രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് പൂച്ചാക്കല്‍ തെക്കേകരയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഡി. സലിം അധ്യക്ഷത വഹിച്ചു. വര്‍ക്കല രാജ്, ശിവന്‍ വളയനാട് എന്നിവര്‍ സംസാരിച്ചു.
അമ്പലപ്പുഴ: സന്ദേശയാത്രക്ക് പുറക്കാട്ട് സ്വീകരണം നല്‍കി. ബദറുദ്ദീന്‍ നീര്‍ക്കുന്നം അധ്യക്ഷത വഹിച്ചു.
ഗഫൂര്‍ പുതുപ്പാടി, വര്‍ക്കല രാജ്, മുഹമ്മദ് നജീബ്, സുനീര്‍ ഇസ്മായില്‍, വള്ളികുന്നം പ്രസാദ്, മാഹീന്‍ ബാദുഷാ മൌലവി തുടങ്ങിയവര്‍ സംസാരിച്ചു.
വടുതല: രാഷ്ട്ര സുരക്ഷാ സന്ദേശയാത്രക്ക് വടുതല ജങ്ഷനില്‍ സ്വീകരണം നല്‍കി. അടൂര്‍ മണ്ഡലം പ്രസിഡന്റ് ശിവന്‍ വളയനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളികുന്നം പ്രസാദ്, സി.എസ്. നജീബ്, എം.എസ്.എം. ഷുഐബ്, വി.എ. താജുദ്ദീന്‍, ഹുസൈന്‍ അസ്ന തുടങ്ങിയവര്‍ സംസാരിച്ചു.
യാത്രയോടനുബന്ധിച്ച് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ അരൂക്കുറ്റി ഗവ. ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്‍കി.
സംവരണത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത് : മഅ്ദനി
Sunday, February 14, 2010
മണ്ണഞ്ചേരി: സംവരണ കാര്യത്തില്‍ ജാതി^മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കരുതെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പി.ഡി.പിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് ആലപ്പുഴ മണ്ഡലം കമ്മിറ്റി മണ്ണഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ കാര്യത്തില്‍ പി.ഡി.പിയുടെ നയം വ്യക്തമാണ്. ജാതി സത്യമാണ്. സംസ്ഥാനത്ത് എല്ലാ ജാതിക്കാര്‍ക്കും ശതമാനത്തിനനുസരിച്ച് ഉദ്യോഗത്തില്‍ പ്രാതിനിധ്യം കിട്ടണം. ദലിത് ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണര്‍ക്കും സംവരണം നല്‍കണം. സംവരണത്തിന്റെ പേരില്‍ തെരുവിലിറങ്ങാനോ ബഹളമുണ്ടാക്കാനോ പാടില്ല. സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളിലും സംവരണം വേണം. ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പിയാണ്.ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാര്‍ ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
സാമ്രാജ്യത്വം അപ്പാടെ വിഴുങ്ങുന്ന ഭരണകര്‍ത്താക്കളും മാധ്യമങ്ങളുമാണ്രാജ്യത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മുഖ്യപങ്ക് ചാനലുകള്‍ക്കാണ്. സൂഫിയാ മഅ്ദനി കേസില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിസ്സാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിക്കുകയുമാണ് ചാനലുകള്‍ ചെയ്ത്. ഒരു അന്വേഷണ ഏജന്‍സിയെയും ഭരണകൂടത്തെയും താന്‍ ഭയക്കുന്നില്ല. പത്തുകൊല്ലം കൂടി ജയിലില്‍ കിടക്കേണ്ടി വന്നാലും ആരുടെനേര്‍ക്കും കൈനീട്ടില്ല. ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രതിരോധം സൃഷ്ടിക്കും. ഏറ്റവും വലിയ ഭീകരത അഴിച്ചുവിടുന്നത് അമേരിക്കയാണ്. നെഹ്റു മുതല്‍ രാജീവ്ഗാന്ധി വരെ സാമ്രാജ്യത്വത്തെ എതിര്‍ത്തു. എന്നാല്‍, ഇപ്പോഴത്തെ ഭരണകൂടം സാമ്രാജ്യത്വത്തിന് സഹായക നിലപാടാണ് ചെയ്യുന്നത്. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ഗഫൂര്‍ പുതുപ്പാടി, മുഹമ്മദ് റഫീഖ്, വള്ളികുന്നം പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

തീവ്രവാദം: സാമ്രാജ്യത്വത്തിന് അടിമപ്പെട്ട ഭരണകൂടം യഥാര്‍ത്ഥ പ്രതി-മഅദനി

Posted on: 14 Feb 2010

കായംകുളം:സാമ്രാജ്യത്വത്തിന് അടിമപ്പെട്ട ഭരണകൂടമാണ് തീവ്രവാദക്കേസുകളിലെ യഥാര്‍ത്ഥ പ്രതികളെന്നെ് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി.യുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയ്ക്ക് കായംകുളം പേട്ട മൈതാനിയില്‍ നല്‍കിയ സ്വീകരണമേറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക ലോകത്തിനു നല്‍കിയ ഇസ്ലാമിക ഭീകരതയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ നിരപരാധികളായ മുസ്ലിംയുവാക്കളെ ഭരണകൂടം വേട്ടയാടുന്നത്.

എല്ലാ മതവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ സംവരണം സ്വകാര്യമേഖലയിലുള്‍പ്പെടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംവരണ വിഷയം തെരുവില്‍ ചര്‍ച്ചചെയ്ത് സംഘട്ടനത്തിലേക്കു വലിച്ചിഴയേ്ക്കണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈ.എം. ഷെരീഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് യോഗം ഉദ്ഘാടനം ചെയ്തു. ബാദിഷാമൗലവി, വള്ളികുന്നം പ്രസാദ്, കെ. മോഹനന്‍, വൈ.എം.റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് ഗൂഢാലോചന - മഅദനി

Posted on: 11 Feb 2010

കളമശ്ശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍നാശമുണ്ടാക്കിയ ബോംബ് സേ്ഫാടനങ്ങള്‍ നടന്നിട്ടും അതൊന്നും ഏറ്റെടുക്കാതെ ഒരു വ്യക്തിക്ക് പോറലുപോലുമേല്‍ക്കാതിരുന്ന കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് എച്ച്.എം.ടി. ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം തെറ്റ് തന്നെയാണ്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സേ്ഫാടന പരമ്പരകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയകാര്യം മാത്രമാണ്. മുസ്ലീംതീവ്രവാദം, ഹിന്ദുതീവ്രവാദം എന്നില്ല. അപകടകരമായ വഴികളിലൂടെ ഒരാള്‍ പോവുകയാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കണം. അല്ലാതെ അതിനെ തീവ്രവാദമായി മുദ്ര കുത്തരുത്. ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ സൂഫിയ മഅദനിയെ പ്രതിയാക്കിയത് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണെന്ന് മഅദനി കുറ്റപ്പെടുത്തി. പി.ഡി.പി. പ്രവര്‍ത്തകര്‍ ആരും തന്നെ ഒരു വ്യക്തിയെപ്പോലും കൊന്നിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളോട് ആരെയും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ കൊന്നിട്ടില്ലെന്ന് വേദിയില്‍ നിന്ന് പ്രഖ്യാപിക്കാന്‍ മഅദനി വെല്ലുവിളിച്ചു.

കളമശ്ശേരി മണ്ഡലം പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, വര്‍ക്കലരാജ്, ഇസ്മയില്‍ കങ്ങരപ്പടി, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
 
എന്‍.ഐ.എ. അന്വേഷണം മുന്‍വിധികളോടെ- മഅ്ദനി
Posted on: 10 Feb 2010
തൃശ്ശൂര്‍:എന്‍.ഐ.എ.നടത്തുന്ന അന്വേഷണം മുന്‍ വിധികളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടുത്തിടെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത യുവാവില്‍നിന്നു തനിക്കെതിരെ തെളിവുകളുണ്ടാക്കുന്ന രീതിയിലുള്ള കുറിപ്പുകള്‍ എഴുതിവാങ്ങിയിട്ടുണ്ട്. ഇപ്പോഴും കസ്റ്റഡിയില്‍ കഴിയുന്ന ഈ യുവാവിന്റെ വക്കീല്‍ വഴിയാണ് തനിക്കീവിവരം ലഭിച്ചത്. ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും മഅ്ദനിക്കു പങ്കുണ്ടെന്നുവരുത്തിത്തീര്‍ക്കുന്ന കുറിപ്പുകളാണ് ഇയാളില്‍നിന്ന് എന്‍.ഐ.എ. എഴുതിവാങ്ങിയത്.
എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത വ്യക്തികളെ പ്രേരിപ്പിച്ച് എനിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കുകയാണ്. സഹായം അഭ്യര്‍ത്ഥിച്ച് പി.ഡി.പി. ആരുടെ അടുത്തേയ്ക്കും പോയിട്ടില്ല. രാഷ്ട്രീയവൈരാഗ്യമാണ് രണ്ടാംഘട്ട പകപോക്കലിനു കാരണം. യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാനല്ല മറിച്ച് അപസര്‍പ്പകഥകള്‍മെനയാനും സാമൂഹികനേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുമാണ് മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.
ജനസംഖ്യാനുപാതികമായ സംവരണത്തിലൂടെ മാത്രമേ സാമൂഹികനീതി നടപ്പില്‍വരൂ. ബ്രാഹ്മണര്‍ക്കും അര്‍ഹമായ സംവരണം വേണം. ജനസംഖ്യാനുപാതികമായി ജോലി ലഭിച്ചോ എന്നറിയാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കണം. സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൂന്തുറസിറാജ്, ജില്ലാ പ്രസിഡന്റ് തെരുവത്ത് ഉമ്മര്‍ഹാജി, സംസ്ഥാന സെക്രട്ടറി കേച്ചേരി മുഹമ്മദ്കുട്ടി, ചാമക്കാല മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
Posted on: 10 Feb 2010

മണ്ണുത്തി:രാഷ്ട്രീയ ഗൂഢാലോചനയുടെ മറവിലാണ് തന്നെയും ഭാര്യയെയും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മണ്ണുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരപരാധിത്വം ജനങ്ങളെ അറിയിക്കാനാണ് രാഷ്ട്രസുരക്ഷാ സന്ദേശയാത്ര നടത്തുന്നത്. എല്‍.ഡി.എഫുമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒപ്പംനിന്നു പ്രവര്‍ത്തിച്ചതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷമാണ് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നത്-മഅദനി പറഞ്ഞു. പി.ഡി.പി. സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീസ്, മുഹമ്മദ്കുട്ടി കേച്ചേരി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
 
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം
Posted on: 10 Feb 2010

വരന്തരപ്പിള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം നല്‍കി.
പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. മഅദനി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബൂഹാജി അധ്യക്ഷത വഹിച്ചു.

രാഷ്ട്ര സുരക്ഷാ യാത്രക്ക് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്



Saturday, February 6, 2010
മലപ്പുറം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്രക്ക് ജില്ലയില്‍ തുടക്കമായി.
വാഴക്കാട് ഊര്‍ക്കടവില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ സ്ഥലമായ എടവണ്ണപ്പാറയിലേക്ക് യാത്രയെ ആനയിച്ചു. പി.ഡി.പി, ഐ.എസ്.എഫ്, പി.ടി.യു.സി, പി.സി.എഫ് ഘടകങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ മഅ്ദനിക്ക് ഹാരാര്‍പ്പണം നടത്തി.
മുസ്ലിം സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നതില്‍ ചാനലുകള്‍ മല്‍സരിക്കുകയാണെന്നും ഭീകരവാദത്തിന്റെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം വേട്ടയാടുന്നത് മതേതര ഭാരതത്തിന് ഭൂഷണമല്ലെന്നും എടവണ്ണപ്പാറയില്‍ മഅ്ദനി പറഞ്ഞു. ചാനല്‍ പരിപാടികളും വാര്‍ത്തകളും കോടതി വിധികളെ സ്വാധീനിക്കുന്നത് നല്ല കീഴ്വഴക്കമല്ല. പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള സവര്‍ണ^ഫാഷിസ്റ്റ് ഗൂഢ നീക്കത്തിനെതിരെ ന്യൂനപക്ഷ കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറി അഡ്വ. വള്ളിക്കുന്നം പ്രസാദ്, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഇബ്രാഹിം തിരൂരങ്ങാടി, ഉമര്‍ ഓമാനൂര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഓമാനൂര്‍ സ്വാഗതവും ആശിഫലി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നും തെലുങ്കാന പ്രശ്നത്തിലും നൂറുകണക്കിന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടും അന്വേഷിക്കാത്ത എന്‍.ഐ.എ, കളമശേãരിയില്‍ ഗൂഢാലോചനയുടെ ഫലമായുണ്ടായ ബസ് കത്തിക്കല്‍ അന്വേഷിച്ച് തന്നെയും കുടുംബത്തെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണെന്ന് അരീക്കോട്ടെ സ്വീകരണ സമ്മേളനത്തില്‍ മഅ്ദനി ആരോപിച്ചു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സി. മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സമീര്‍, വള്ളികുന്നം പ്രസാദ്, റജീബ്, ഹബീബ് റഹ്മാന്‍ കാവനൂര്‍, ഇ.പി. ചെറി, റഫീഖ് ചാലിയാര്‍, യാക്കൂബ് വള്ളുവനാടന്‍ എന്നിവര്‍ സംസാരിച്ചു.
സാമ്രാജ്യത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്ന് മഅ്ദനി പറഞ്ഞു. രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയുടെ ജില്ലയിലെ ആദ്യദിവസത്തെ സമാപന സ്ഥലമായ പെരിന്തല്‍മണ്ണയില്‍ നല്‍കിയ സ്വീകരണത്തില്‍ ടെലിഫോണിലൂടെ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയുടെ പതനത്തിനു ശേഷം അമേരിക്ക ലക്ഷ്യംവെച്ച അറബ് രാഷ്ട്രങ്ങളെ തകര്‍ക്കാനാണ് ജോര്‍ജ് ബുഷ് ഇസ്ലാമിക ഭീകരവാദം എന്ന പദം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൂന്തുറ സിറാജ്, വര്‍ക്കല രാജ്, അക്ബര്‍ അലി, ഗഫൂര്‍ പുതുപ്പാടി, വള്ളികുന്നം പ്രസാദ്, അജിത്കുമാര്‍ ആസാദ്, സാബു കൊട്ടാരക്കര, ശമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ പൂവ്വത്താണി പ്രതിജ്ഞ ചൊല്ലി. ഒ.ടി. ഷിഹാബ് സ്വാഗതവും ആലി മണ്ണാര്‍മല നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ മഅ്ദനി സംസാരിക്കും.
കേരളത്തില്‍ അഫ്ഗാന്‍ മോഡല്‍ മുസ്‌ലിം വേട്ടയ്ക്ക് കളമൊരുങ്ങുന്നു -സി.കെ. അബ്ദുള്‍അസീസ്
Posted on: 09 Feb 2010

എടപ്പാള്‍: അഫ്ഗാനിസ്താനില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിവരുന്ന അതിക്രൂരമായ മുസ്‌ലിം വേട്ടയുടെ മോഡലില്‍ കേരളത്തിലും മുസ്‌ലിം വേട്ടയ്ക്ക് കളമൊരുങ്ങുകയാണെന്ന് പി.ഡി.പി സംസ്ഥാന നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് പറഞ്ഞു. പി.ഡി.പിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയുടെ ജില്ലാതല സമാപന സമ്മേളനം എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം മുസ്‌ലിം വേട്ടയുടെ ആദ്യ ഇരയാണ് പി.ഡി.പി. ഇതിനായി സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത സി.പി.എമ്മിനെതിരെയുള്ള വിരോധം മുസ്‌ലിങ്ങളില്‍ കുത്തിനിറയ്ക്കുകയാണ്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരില്‍ അംഗമാകുംവരെ സി.പി.എമ്മിനൊപ്പം അധികാരം പങ്കിട്ട മുസ്‌ലിംലീഗാണ് ഇപ്പോള്‍ അതിന്റെ മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു. കെ.വി. സെയ്താലിക്കുട്ടി അധ്യക്ഷതവഹിച്ചു.
 
രാഷ്ട്രസുരക്ഷാ യാത്രക്ക് വേങ്ങരയില്‍ സ്വീകരണം

Posted on: 08 Feb 2010


വേങ്ങര: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി നടത്തുന്ന രാഷ്ട്ര സുരക്ഷാ യാത്രക്ക് വേങ്ങരയില്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കുരുണിയന്‍ ചേക്കു അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ അസീസ്, ഗഫൂര്‍ പുതുപ്പാടി, പൂന്തുറ സിറാജ്, വള്ളിക്കുന്നം പ്രസാദ്, നൗഷാദ് മംഗലശ്ശേരി, എ.കെ. അഷറഫ്, നിഷാദ് മേത്തര്‍, റജീബ്, സമീര്‍ പയ്യനങ്ങാടി, ബഷീര്‍ കണ്ണമംഗലം, ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബസ് കത്തിക്കല്‍ കേസ്സില്‍ പ്രതിയാകാത്ത മന്ത്രിമാര്‍ കേരളത്തിലില്ല - മഅദനി
Posted on: 08 Feb 2010
എടപ്പാള്‍: കേരളത്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്നവരിലും നടത്തിയിരുന്നവരിലും ഒരു ബസ് കത്തിക്കലോ, ബസ് ആക്രമണത്തിലോ പ്രതിയാകാത്ത ഒരു മന്ത്രി പോലുമില്ലെന്ന് പി.ഡി.ഡി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പിയുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയുടെ മലപ്പുറം ജില്ലാതല സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മറ്റെല്ലാ ബസ് കത്തിക്കല്‍ കേസ്സുകളും കെട്ടണഞ്ഞിട്ടും ഒരു ഈച്ചയെപ്പോലും കൊല്ലാതെ നടന്ന കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ് മാത്രം അണയാതെ നില്‍ക്കുകയാണ്. എപ്പോഴെങ്കിലും അത് അണയും എന്നുതോന്നിയാല്‍ അപ്പോള്‍ ചാനലുകള്‍ അത് ആളിക്കത്തിക്കും - മഅദനി പറഞ്ഞു.
കെ.വി.സെയ്താലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.കെ.അബ്ദുള്‍ അസീസ് ഉദ്ഘാടനംചെയ്തു. വര്‍ക്കലരാജ്, പ്രസാദ് വള്ളിക്കുന്നം, പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, മൂസ്സ കല്ലിങ്ങല്‍, ശിഹാബ്കാലടി, ഷംലിക് തവനൂര്‍, സാബു കൊട്ടാരക്കര, സി.എച്ച്.അഷ്‌റഫ്, കൊമ്മേരി മുഹമ്മദ്കുട്ടി, ഇബ്രാഹിം തിരൂരങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, അലി കാടാമ്പുഴ, കെ.ഷറഫുദ്ദീന്‍, നിസാര്‍ മേത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്ര തിങ്കളാഴ്ച പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
തനിക്ക് വിധേയത്വം പടച്ചവനോട് മാത്രം -മഅദനി
Posted on: 08 Feb 2010
കരുവാരകുണ്ട്: തനിക്ക് വിധേയത്വം പടച്ചവനോട് മാത്രമാണ്-അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുവാരകുണ്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പി. സംസ്ഥാന വൈസ്​പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസഫ്പാന്ത്ര, ചന്ദ്രന്‍.വി. തൃപ്പൂണിത്ത്, ടി.കെ. ഹംസഹാജി, വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് എന്നിവര്‍ സംസാരിച്ചു.


മാധ്യമ ഭീകരത നീതിബോധത്തിന് അപകടം- മഅദനി
Posted on: 07 Feb 2010
മഞ്ചേരി: മാധ്യമ ഭീകരത രാജ്യത്തെ നീതിബോധത്തിന് അപകടമാണെന്നും ചാനലുകള്‍ സൃഷ്ടിച്ച ദുരന്തലോകത്തിന്റെ ഇരയാണ് തന്റെ ഭാര്യ സൂഫിയ മഅദനിയെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു.
പി.ഡി.പി രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മഞ്ചേരി മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനം പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ.വള്ളിക്കുന്ന് പ്രസാദ്, സുബൈര്‍ സബാഹി, അഡ്വ. കെ.എ.ഹസ്സന്‍, അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷ മൗലവി, അഡ്വ. അക്ബറലി, സാബു കൊട്ടാരക്കര, വി.എന്‍.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ചെമ്മാട്ട് സ്വീകരണം നല്‍കി
Posted on: 07 Feb 2010
തിരൂരങ്ങാടി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ചെമ്മാട്ടങ്ങാടിയില്‍ സ്വീകരണം നല്‍കി.ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ സൂഫിയ മഅദനി ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ന്യൂനപക്ഷ വേട്ട നടത്തുകയാണ്. മാധ്യമവിചാരണയും ആള്‍ക്കൂട്ട വിചാരണയുമാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്നും മഅദനി പറഞ്ഞു.


യോഗം പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ സി.കെ. അബ്ദുള്‍അസീസ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, മൊയ്തീന്‍കുട്ടി കേച്ചേരി, മുഹമ്മദ് റജീബ്, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യാനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി, ഇല്യാസ് ടി. കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഹസ്സന്‍ തിരുത്തി സ്വാഗതവും സക്കീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
 
രാഷ്ട്രസുരക്ഷായാത്രയ്ക്ക് സ്വീകരണം ഇന്ന്
Posted on: 07 Feb 2010
എടപ്പാള്‍:പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഞായറാഴ്ച തവനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങളായതായി ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറത്തുനിന്നും വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ എടപ്പാളിലേക്കാനയിക്കും. സമ്മേളനത്തില്‍ മഅദനിക്കൊപ്പം പൂന്തുറ സിറാജ്, വര്‍ക്കല രാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കല്ലിങ്ങല്‍ മൂസ്സ വഫാര്‍, എന്‍. അബൂബക്കര്‍, സെയ്താലിക്കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ കോടതിവിധികളെ സ്വാധീനിക്കുന്നത് തെറ്റായ കീഴ്‌വഴക്കം - മഅദനി
എടവണ്ണപ്പാറ:കേരളത്തിലെ അറിയപ്പെടുന്ന ചാനലുകളിലെ വാര്‍ത്തകള്‍ക്കനുസരിച്ച് കോടതിവിധികള്‍ പുറത്തുവരുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.പി.ഡി.പിയുടെ രാഷ്ട്രരക്ഷാ യാത്രയ്ക്ക് എടവണ്ണപ്പാറയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഭൂരിപക്ഷം വരുന്ന ഇസ്‌ലാംമത വിശ്വാസികളെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. 'ഭീകരര്‍' സാമൂഹികനന്മയ്ക്ക് എതിരാണെന്നും അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗഫൂര്‍ വാവൂര് അധ്യക്ഷതവഹിച്ചു. വര്‍ക്കലരാജ് ഉദ്ഘാടനംചെയ്തു. അഡ്വ. വള്ളിക്കുന്നം രാജ്, ഗഫൂര്‍ പുതുപ്പാടി, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഇബ്രാഹിം തിരൂരങ്ങാടി, ഉമ്മര്‍ ഓമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ സ്വാഗതവും ആശിഫലി നന്ദിയും പറഞ്ഞു.
അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ പി.ഡി.പി മണ്ഡലം പ്രസിഡന്റ് എന്‍.സി.മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.പി.മുഹമ്മദ്കുഞ്ഞി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ്‌ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന സെക്രട്ടറിമാരായ വള്ളിക്കുന്നം പ്രസാദ്, നജീബ്, ഹബീബ് റഹ്മാന്‍ കാവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മഅദനിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്ര മലപ്പുറം ജില്ലയില്‍
Posted on: 06 Feb 2010
മലപ്പുറം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഉച്ചയ്ക്ക് 1.30ന് ഊര്‍കടവില്‍നിന്ന് യാത്രയെ ആദ്യ സ്വീകരണ സമ്മേളനസ്ഥലമായ എടവണ്ണപ്പാറയിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ വാവൂര്‍ അധ്യക്ഷതവഹിച്ചു മുസ്തഫ ഓമാനൂര്‍, മുജീബ് വാഴക്കാട്, എ.എം.മുഹമ്മദ് ആസിഫലി എന്നിവര്‍ സംസാരിച്ചു.
അരീക്കോട് നടന്ന സ്വീകരണത്തില്‍ എന്‍.സി.മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. മുഹമ്മദ്, റഫീഖ് ചാലിയാര്‍, ഹബീബ് റഹ്മാന്‍, ലത്തീഫ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
കരുവാരകുണ്ടില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ വി.ബീരാന്‍കുട്ടി അധ്യക്ഷതവഹിച്ചു. അബ്ദുട്ടി, യൂസഫ് പാന്ത്ര, കെ.ബാബുമണി, ഉമ്മര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു. ആദ്യദിവസത്തെ യാത്ര പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. സമ്മേളനത്തില്‍ കെ.എം.പൂക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഒ.ടി.ശിഹാബ്, കെ.ടി.അലി, ഷംസുദ്ദീന്‍ ആലിപ്പറമ്പ്, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ സി.കെ.അബ്ദുള്‍അസീസ്, പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, വര്‍ക്കല രാജ്, അജിത്കുമാര്‍, ആസാദ്, അഡ്വ. വള്ളിക്കുന്നന്‍ പ്രസാദ്, സുബൈര്‍ സബാഹി, മാഹീന്‍ ബാദുഷ മൗലവി, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, മുഹമ്മദ്കുട്ടി കേച്ചേരി, കെ.എസ്.നാസര്‍, സി.എച്ച്.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി രാഷ്ട്രരക്ഷാ റാലി ഇന്ന് താനൂരില്‍ സമാപിക്കും
Posted on: 06 Feb 2010
താനൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്ര ആറിന് ശനിയാഴ്ച വൈകീട്ട് ഏഴിന് താനൂരില്‍ സമാപിക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അബ്ദുല്‍ഹഖ്, റഷീദ് ചുങ്കം, കളത്തിങ്ങല്‍ മുസ്തഫ, അലിക്കുട്ടി, നിസാര്‍ എന്നിവര്‍ പങ്കെടുത്തു

മാധ്യമഭീകരത വെല്ലുവിളി -മദനി

മാധ്യമഭീകരത വെല്ലുവിളി -മദനി
Posted on: 14 Feb 2010


പൂച്ചാക്കല്‍:ഇസ്‌ലാമിക ഭീകരത, ഹിന്ദുഭീകരത, ദളിത് ഭീകരത ഇവയൊന്നുമില്ലെന്നും മാധ്യമ ഭീകരതയാണ് നിലവിലുള്ളതെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി. പിഡിപിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് പൂച്ചാക്കലില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകളാണ് ഭീകരത പരത്തുന്നത.് പച്ചക്കള്ളങ്ങളാണ് ചാനലുകള്‍പുറത്തുവിടുന്നത്. തന്റെ ഭാര്യ സൂഫിയ നിരപരാധിയായിട്ടും കുറ്റം സമ്മതിച്ചതായി ചാനലുകള്‍ പ്രചരിപ്പിച്ചു. കൊച്ചിന്‍ ഹനീഫ മരിക്കുന്നതിന് മുന്‍പ് തന്നെ ചില ചാനലുകള്‍ അദ്ദേഹം മരിച്ചതായി വാര്‍ത്ത പുറത്തുവിട്ടു. മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പോലീസിനേയും ചിലപ്പോള്‍ കോടതികളെ പോലും സ്വാധീനിക്കുന്നുണ്ട്.

ഒരു മുസ്‌ലിമിനും ഭീകരനാകാന്‍ കഴിയില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ഇസ്‌ലാം ഭീകരത എന്നത് അമേരിക്ക പ്രചരിപ്പിക്കുന്ന കള്ളമാണ്. ഹിന്ദു ഭീകരത എന്ന വാക്ക് ഒരിക്കലും പിഡിപി പറയുന്നില്ല.

സംവരണം ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നും അബ്ദുന്നാസര്‍ മദനി പറഞ്ഞു. സംവരണം മാനേജ്‌മെന്റ് തലത്തിലും നടപ്പാക്കണമെന്നും അബ്ദുന്നാസര്‍ മദനി അഭിപ്രായപ്പെട്ടു. പിഡിപി ജില്ലാ പ്രസിഡന്റ് മാഹിന്‍ ബാദുഷാ മൗലവി അധ്യക്ഷതവഹിച്ചു.

വടുതലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ശിവന്‍ വളയനാട് അധ്യക്ഷനായി. നജീബ്, പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഅദനിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
Posted on: 14 Feb 2010


വൈക്കം: ഇന്നോളം സംവരണം ലഭിക്കാത്ത ബ്രാഹ്മണനും, ദളിത് ക്രൈസ്തവര്‍ക്കും കൂടി സംവരണം ലഭിച്ചാലെ സാമൂഹ്യനീതി പൂര്‍ണ്ണമാകുകയുള്ളൂ എന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

പി.ഡി.പി. സംഘടിപ്പിച്ച രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ട് ജെട്ടിയില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. അക്ബര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, വള്ളിക്കുന്നം പ്രസാദ്, ജമായത്ത് ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ.ഇ. മുഹമ്മദലി, സുബൈര്‍ സബാഹി, പി.കെ. സിറാജുദ്ദീന്‍, കെ.എച്ച്. സിളാലിഖ്, അസ്‌ക്കര്‍, കെ.ജെ. ദേവസ്യ, നിഷാദ്, മജീദ്, സിയാദ്, ഷാജി, സുകുമാരന്‍, കബീര്‍, അബു എന്നിവര്‍ പ്രസംഗിച്ചു.

1.2.10

തീവ്രവാദ കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നു: മഅദനി

എന്‍.ഐ.എ കസ്റ്റഡിയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നു: മഅദനി

കാസര്‍കോട്‌: തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തുന്നതായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അരോപിച്ചു. തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക്‌ കാസര്‍കോട്‌ ഗവ. ഗസ്‌റ്റ്‌ ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ മഅദനി ഈ ആരോപണം ഉന്നയിച്ചത്‌. തീവ്രവാദ കേസുകളില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യലിന്റെ ഭാഗമായി കാശ്‌മീരിലേക്ക്‌ യുവാക്കളെ റിക്രൂട്ട്‌ മെന്റ്‌ ചെയ്‌തതും, കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തിയതും മഅദനിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന്‌ ഐ.പി.സി 164 പ്രകാരം കോടതിയില്‍ മൊഴിനല്‍കാന്‍ എന്‍.ഐ.എയെ പ്രേരിപ്പിക്കുന്നു വെന്നാണ്‌ മഅദനി ആരോപിച്ചത്‌. പ്രതികളിലൊരാളുടെ അഭിഭാഷകന്‍ വഴിയാണ്‌ തനിക്ക്‌ ഈ വിവരം ലഭിച്ചതെന്നാണ്‌ മഅദനി വെളിപ്പെടുത്തിയത്‌. ആരെയെങ്കിലും ടാര്‍ജറ്റ്‌ ചെയ്‌തുകൊണ്ടാണ്‌ എന്‍.ഐ.എ കേസന്വേഷിക്കുന്നതെങ്കില്‍ രാജ്യ സുരക്ഷയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തയതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ശക്തികളാരാണെന്ന്‌ പുറത്തു വരില്ലെന്നും മഅദനി പറഞ്ഞു.

മൂന്ന്‌ കാര്യങ്ങള്‍ ഉന്നയിച്ച്‌ പി.ഡി.പി നടത്തുന്ന രാഷ്ട്ര സുരക്ഷായാത്ര നയിക്കുന്നതിനാണ്‌ മഅദനി കാസര്‍കോട്ടെത്തിയത്‌. രാജ്യത്ത്‌ സാമ്രാജത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട തടയുക, ജനസംഖ്യ അനുപാതികമായി സംവരണം നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌്‌ പി.ഡി.പി ഉയര്‍ത്തുന്നത്‌. ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ എതിരായിട്ടല്ല ഈ യാത്ര. സോവിറ്റ്‌ യൂണിയന്‍ തകര്‍ച്ചയ്‌ക്കു ശേഷം അമേരിക്ക മുഖ്യ ശത്രുവായി കണ്ടത്‌ ഇസ്ലാമിനെയാണെന്ന്‌ മഅദനി പറഞ്ഞു. പുരോഗതിയിലേക്ക്‌ കുതിക്കുന്ന രാഷ്ട്രങ്ങളില്‍ ഭീകരതയും തീവ്രാദവും ഉണ്ടെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ അവരുടെ ശ്രമം. രാജ്യത്തു നടന്ന സ്‌ഫോടനങ്ങളുടെ വേര്‌ തേടിപോയാല്‍ സി.ഐ.എയുടെയും, മൊസാദിന്റെയും പങ്ക്‌ തെളിയും. മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്‌ലിയുടെ പങ്ക്‌ തെളിഞ്ഞുട്ടുണ്ടെന്നാണ്‌ വ്യക്തമായിട്ടുള്ളത്‌. തടിയന്റവിട നസീറിന്‌ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്‌. ഒന്‍പതാം ക്ലാസ്‌ മാത്രം വിദ്യഭ്യാസമുള്ള തടിയന്റവിട നസീര്‍ എങ്ങനെയാണ്‌ ഹെഡ്‌ലിയുമായി ബന്ധം സ്ഥാപിച്ചതെന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌. ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെ അനുവദിക്കാത്തതെന്തുകൊണ്ടാണെന്ന്‌ മഅദനി ചോദിച്ചു.

വിദേശ ടൂറിസ്‌റ്റുകളെ നിരീക്ഷക്കേണ്ടത്‌ അത്യവശ്യമായി തീര്‍ന്നിരിക്കുകയാണ്‌. വിദേശ ടൂറിസ്‌റ്റുകള്‍ എത്തുന്നതിലൂടെ ലഭിക്കുന്ന നക്കാപിച്ചയെക്കാള്‍ രാജ്യത്തിന്റെ ഭദ്രതയയ്‌ക്കും, ആഭ്യന്തര സുരക്ഷയ്‌ക്കും മുന്‍ഗണന നല്‍കണമെന്ന്‌ മഅദനി പറഞ്ഞു. പലരും കാട്ടികൂട്ടുന്ന ചെയ്‌തികള്‍ക്ക്‌ നിരപരാധികളെ ക്രൂശിക്കുകയാണ്‌ ചെയ്യുന്നത്‌. ന്യൂനപക്ഷ വേട്ടയ്‌ക്ക്‌ കാരണവുമിതാണ്‌. ന്യൂനപക്ഷ വേട്ടയ്‌ക്ക്‌്‌ ഇരയായിട്ടുള്ള ഒരേയൊരു വ്യക്തിയാണ്‌ താനെന്ന്‌ മഅദനി പറഞ്ഞു. പത്ത്‌ വര്‍ഷക്കാലം തന്നെ ജയിലിലിടുകയും ചെയ്‌തു. യഥാര്‍ത്ഥ മുസ്ലീമിന്‌ തീവ്രവാദിയും ഭീകരവാദിയുമാകാന്‍ ഒരിക്കലും കഴിയില്ല. ഒരു തെളിവും തനിക്കെതിരെ ഇല്ലാതിരുന്നിട്ടും മധ്യമങ്ങള്‍ വാര്‍ത്താ വിചാരണ നടത്തുകയാണെന്ന്‌ മഅദനി പറഞ്ഞു. എന്റെ മൂത്തമകന്‌ രണ്ട്‌ മാസം കഴിഞ്ഞാല്‍ 18 വയസ്സാകും, അടുത്ത ഇര അവനായിരിക്കും. മൂന്ന്‌ വര്‍ഷം കഴിഞ്ഞാല്‍ എന്റെ രണ്ടാമത്തെ മകനും ഈ പട്ടികയിലേക്കു വരും. 1992 മുതല്‍ കാശ്‌മീരിലല്ലാതെ എവിടെയും ഭീകരവാദമുണ്ടായിട്ടില്ല. 1992ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ച്ചയ്‌ക്ക്‌ ശേഷം ആരെങ്കിലും തല തിരിഞ്ഞു പോയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താനല്ലെന്നും മഅദനി കൂട്ടി ചേര്‍ത്തു. ഒരു പുല്ലു പോലും കരിയാത്ത കളമശ്ശേരി ബസ്‌കത്തില്‍ കേസ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമത്തോട്‌ താരതമ്യപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. എന്‍.ഐ.എ സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ തന്റെ ഭാര്യ സൂഫിയ മഅദനിയെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും മഅദനി പറഞ്ഞു. കേരള പോലീസിന്റെ സമ്രജത്വ പാദ സേവകരായ ചിലരാണ്‌ നിരപരാധിയായ സൂഫിയ മഅദനിയുടെ അറസ്റ്റിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. ഐ.എസ്‌.എസില്‍ നിന്നും ആവേശം ഉള്‍കൊണ്ടല്ല യുവാക്കള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന്‌ മഅദനി പറഞ്ഞു.

ഐ.എസ്‌.എയ്‌ക്ക്‌ ശതക്തിയുണ്ടായിരുന്നത്‌ കൊല്ലം തിരുവനന്തപുരം പോലുള്ള ജില്ലകളിലായിരുന്നു. ഐ.എസ്‌.എസ്‌ ഏറ്റവും ദുര്‍ഹബലമായത്‌ കണ്ണൂര്‍ ജില്ലയിലാണ.്‌ ഇവിടെ നിന്നുമാണ്‌ തീവ്രവാദികള്‍ കൂടുതലും അറസ്റ്റിലായത്‌. ഏതാനും മുസ്ലീം ചെറുപ്പക്കാര്‍ വഴിപിഴച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ തിരുത്താനും നേര്‍ വഴിക്ക്‌ കൊണ്ടുവരാനുമാണ്‌ ശ്രമിക്കേണ്ടതെന്നും മഅദനി കൂട്ടി ചേര്‍ത്തു. രാജ്യത്തു നടന്ന പല സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത്‌ അഭിനവ്‌ ഭാരതും, സ്വാമി ദയാനന്ദ പാണ്ഡെയും, പ്രഗ്യസിംഗുമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇതേ കുറിച്ചും എന്‍.ഐ.എ അന്വേഷിക്കണം. 1992ന്‌ ശേഷം നടന്ന എല്ലാ ഭീകരവാദ സ്‌ഫോടനകേസുകളും എന്‍.ഐ.എ ഏറ്റെടുക്കണമെന്നാണ്‌ പി.ഡി.പിയുടെ ആവശ്യം. യഥാര്‍ത്ഥ മുസ്ലീം മത വിശ്വാസികള്‍ക്ക്‌ തീവ്രവാദികളാവാന്‍്‌ കഴിയില്ലതെന്നതുപോലെ തന്നെ ഹിന്ദു മത വിശ്വാസികള്‍ക്കും തീവ്രവാദികളാവാന്‍ കഴിയില്ലെന്ന്‌ മഅദനി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മഅദനിയോടൊപ്പം പൂന്തുറ സിറാജ്‌,അജിത്‌ കുമാര്‍ ആസാദ്‌,സുബൈര്‍ പടുപ്പ്‌ തുടങ്ങിയവരുമുണ്ടായിരുന്നു.
ഗാന്ധിജിക്കും തീവ്രവാദിയെന്ന വിളി കേള്‍ക്കേണ്ടിവന്നു -അബ്ദുള്‍നാസര്‍ മഅദനി


മഞ്ചേശ്വരം: സാമ്രാജ്യത്വത്തിനെതിരെ സമരംനയിച്ച ഗാന്ധിജിക്കും തീവ്രവാദിയെന്ന വിളികേള്‍ക്കേണ്ടിവന്നിരുന്നുവെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി അഭിപ്രായപ്പെട്ടു.

കുഞ്ചത്തൂര്‍ മാടയില്‍ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരെ പുറത്താക്കി ഗാന്ധിജി നയിച്ച പ്രസ്ഥാനം അധികാരത്തില്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റുകാരെ തീവ്രവാദികളാക്കി.പിഡിപിക്കെതിരെ പറഞ്ഞുനടക്കുന്ന വി.എസ്.അച്യുതാനന്ദനും എത്രയോകാലം തീവ്രവാദത്തിന്റെ മുഖമുദ്ര പേറി നടന്നയാളാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ നക്‌സലേറ്റുകളെ തീവ്രവാദികളാക്കി. നെഹ്‌റു മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നും ചത്തകുതിരയെന്നും വിളിച്ചു. പിഡിപി പിറന്നപ്പോള്‍ ആ പേര് ഞങ്ങള്‍ക്ക് ചാര്‍ത്തിത്തന്ന് മുസ്‌ലിം ലീഗ് മതേതരത്വത്തിന്റെ അപ്പസേ്താലന്മാരായി -മഅദനി പറഞ്ഞു.

മനുഷ്യത്വത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവരെ തന്റെയും കുടുംബത്തിന്റെയും മനോവേദന അറിയിക്കാനാണ് യാത്ര നടത്തുന്നതെന്ന് മഅദനി പറഞ്ഞു.സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക എന്നീ ആവശ്യങ്ങളുമായി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശ യാത്രക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാന്‍ നാടെങ്ങും പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം തയ്യാറെടുപ്പുകള്‍ തുടങ്ങി. ജാഥയില്‍ ചെയര്‍മാന് പുറമേ മുഴുവന്‍ സി.എ.സി.അംഗങ്ങളും അനുഗമിക്കും. മലപ്പുറം ജില്ലയില്‍ മാത്രം പതിഞ്ചോളം കേന്ദ്രങ്ങളില്‍ ജാഥക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്.