17.12.11


Abdul Rahman Theruvath

അബ്ദുന്നാസര്‍ മഅ്ദനി ജീവിക്കുന്ന രക്തസാക്ഷി

സ്വന്തം രാഷ്ട്രം ഒരു പൗരനോടു ചെയ്യുന്ന ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കയാണ് ഇന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഒരോ കുറ്റകൃത്യങ്ങളുടെ പേരു പറഞ്ഞ് ഒരു പുരുഷായുസ്സ് മുഴുവന്‍ കാരാഗ്രഹത്തില്‍ പിടിച്ചിട്ട് പകപോക്കാന്‍ വിധിക്കപ്പെട്ട മഅ്ദനി ഇപ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിട്ട് ആഗസ്റ്റ് പതിനേഴിന് വര്‍ഷം ഒന്നു തികയുകയാണ്. കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത മഅ്ദനിയെ കര്‍ണാടക പോലീസ് അദ്ദേഹത്തിന്റെ ആസ്ഥാനമായ അന്‍വാറശ്ശേരിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയുടെ ഇംഗതത്തിന് തടവിലിട്ട് ശിക്ഷിക്കുകയായിരുന്നു. രാജ്യത്തെ പിന്നോക്ക ന്യൂനജനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ സംഘ്പരിവാറുടെ ഒളിഞ്ഞും തെളിഞ്ഞും നടമാടിക്കൊണ്ടിരിക്കുന്ന കൊടും ചൈതികളെ തുറ ന്നു കാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചു നട ന്നു അനുയായി വൃത്തങ്ങളെ സൃഷ്ഠിച്ച് അത് പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതോടെയാണ് അബ്ദുല്‍ നാ സര്‍ മഅ്ദനി പലരുടേയും കണ്ണിലെ കരടായി മാറിയത്. മത സ്പര്‍ദ്ദ വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും ഒരു കേസുകളിലും ശിക്ഷിക്കപ്പെട്ടില്ല. 1998 ഫെബ്രുവരി 14ന് നടന്ന കൊയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പങ്കാളിയാണെന്നാരോപിച്ച് മഅ്ദനിയെ കേസിലെ പതിനാലാം പ്രതിയാക്കിയ അദ്ദേഹത്തെ ഏപ്രില്‍ ഒന്നാം തിയതി ഇ.കെ. നായനാരുടെ പോലീസ് പിടികൂടി തമിഴ്‌നാട് പോലീസിനു കൈമാറി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം നേ ടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അതു തടയാ ന്‍ തമിഴ്‌നാട് പോലീസ് ദേ ശീയസുരക്ഷാ നിയമം ചുമ ത്തി. എല്ലാ ജാമ്യ ഹര്‍ജ്ജികളും കോടതി തള്ളി. ഒമ്പതര വര്‍ഷം ജയിലിലടച്ചു. ഒടുവില്‍ കുറ്റം തെളിയിക്കാനാവാതെ വിട്ടയച്ചു. വികലാംഗനും മതപണ്ഡിതനുമായ മഅ്ദനി പത്ത് റമസാന്‍ പുണ്യനാളുകള്‍ ജയിലില്‍ കഷ്ടതകള്‍ സഹിച്ചു നോമ്പും നമസ്‌കാരവും നിര്‍വ്വഹിച്ചു പെരുന്നാളിന്റെ ആഘോഷപൊലിമകള്‍ ജയിലറകളില്‍ കഴിച്ചുകൂട്ടേണ്ടി വന്ന നിരപരാധി എന്ന് നിയമപീഠം വിധിയെഴുതി നിരുപാതികം വിട്ടയച്ച ആളിനെ വീണ്ടും വേട്ടയാടി പിടികൂടി കഴിഞ്ഞ റമസാന്‍ കാലത്ത് പിടികൂടിയപ്പോള്‍ തന്റെ വിശ്വാസപ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടു ചേര്‍ത്തു വെച്ച് നിറകണ്ണുകളോടെ ഞാന്‍ നിരപരാധിയാണെന്നു കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണനകള്‍ ഒന്നും നല്‍കാതെ കര്‍ണാടക പോലീസിന്ന് പിടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു സംസ്ഥാന ഭരണാധികാരികള്‍ ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു മഅ്ദനി എന്നു പറയുമ്പോള്‍ മഅ്ദനിയുടെ കാവലാളുകളായ രണ്ട് പോലീസുകാര്‍ അന്ന് എവിടെയായിരുന്നു. വികലാംഗനായ മഅ്ദനി ഒറ്റക്ക് എങ്ങനെ കുടകിലെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ അന്യസംസ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അന്നത്തെ സര്‍ക്കാരും കൃത്യനിര്‍വ്വഹണത്തിന് വിമുക്തി കാണിച്ചതാണല്ലോ ഇങ്ങനെ സംഭവിച്ചത്. തീര്‍ത്തും അവശനായി ശരീരം ക്ഷീണിച്ചു രോഗാതുരനായി വിട്ടയച്ച മഅ്ദനി വീണ്ടും കേരളരാഷ്ട്രീയത്തില്‍ ശ ക്തി പ്രാപിച്ചേക്കുമെന്ന ചിലരുടെ മിത്യാധാരണ തന്നെയാ ണു അദ്ധേഹത്തെ വീണ്ടും കുരുക്കിലാക്കിയത്. ബാംഗ്ലൂര്‍ കുറ്റാരോപണവും അതിന്നു ദൃക്‌സാക്ഷികളെ സൃഷ്ടിച്ചതും പച്ചക്കള്ളവുമാണെന്ന് തെഹല്‍ക്ക വസ്തുതാ പരമായി സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് മഅ്ദനിയേയും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തേയും ഇല്ലായ്മ ചെയ്യാ ന്‍ വേണ്ടിയുള്ള ചിലരുടെ കഥകള്‍ മാത്രമാണ് ഇതിനു പിന്നിലുണ്ടായിട്ടുള്ളതെല്ലാം. 1992ല്‍ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെത്തി ബോംബെറിഞ്ഞു കൊലപ്പെടുത്താനൊരുങ്ങിയതില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കാല്‍ നഷ്ടപ്പെട്ട് അത്ഭുതകരമായി ജീവന്‍ രക്ഷപ്പെട്ടു. തെളിവ് സഹിതം പിടിക്കപ്പെട്ട പ്രതികളെ ശിക്ഷിക്കപ്പെടാതെ വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് വികലാംഗനായി മാറിയ മഅ്ദനി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിയേയും നിരവധി കേസുകളില്‍ ചേര്‍ത്ത് കൊടിയ പീഡനത്തിനരയാക്കിക്കൊണ്ടിരിക്കയാണു ഭരണവര്‍ഗ്ഗം നാളിത് വരേയും ചെയ്തു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ വസന്തകാലമത്രയും ചെയ്യാത്ത കുറ്റത്തി ന്റെ പേരില്‍ ജയിലിലകത്താക്കിയിട്ടും കലിതീരാത്തവര്‍ ഒരു ദശകത്തിന് ശേഷം രോഗാതുരമായി എല്ലുംതോലുമായി തീര്‍ന്ന മഅ്ദനി എന്ന ആള്‍രൂപം കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നുള്ള തന്റെ പ്രസംഗം കേള്‍ക്കാന്‍
അര്‍ദ്ധരാത്രിയിലും ആയിരങ്ങള്‍ തടിച്ചു കൂടുന്നത് കണ്ട് പ്രകോപിതരായവരും കുറവല്ല. ഇടത്- വലത് സര്‍ക്കാറുകള്‍ മാറിമാറി പങ്കുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ അധികാരം തട്ടിയെടുത്ത് കൈക്കലാക്കാന്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു പ്രവര്‍ത്തിക്കുന്ന പിന്നോക്കക്കാര്‍ക്ക് സാധ്യമാകുമോ എന്ന് ഭയപ്പെട്ടു കഴിഞ്ഞിരുന്ന രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകര്‍ത്താക്കളുമായുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. മഅ്ദനിയെ നശിപ്പിച്ചു കളയാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി പ്രാവര്‍ത്തികമാക്കിയത്. തൊപ്പിയും താടിയുമുള്ള ഏതൊരാളിനേയും മതതീവ്രവാദത്തിന്റെ പേരില്‍ പിടിച്ച് വിലങ്ങിട്ട് തടവിലാക്കുകയും അതല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തെരുവില്‍ വെടിവെച്ചിട്ട് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പോലീസുമായി ഏറ്റുമിട്ടു കൊല്ലപ്പെട്ട തീവ്രവാദിയുടെ വികൃതമായ പടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് പോലും ചിലരുടെ താല്പര്യങ്ങ ള്‍ക്ക് വേണ്ടി ചമച്ചുണ്ടാക്കിയതാണെന്ന് കാലം തെളിയിച്ചതാണല്ലോ ? ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ദോശകരമായ വശങ്ങള്‍ വിളിച്ചുപറഞ്ഞ മഅ്ദനിക്കെതിരെ കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് തന്നെ മഅ്ദനിയുടെ മോചനത്തിന് വേണ്ടി 2006 മാര്‍ച്ച് ആറിന് കേരള നിയമസഭാ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. പത്തുവര്‍ഷക്കാലം ജയില്‍ വാസമനുഷ്ഠിച്ച് പുറത്തു വന്ന ആളിനെ വീണ്ടും ജയിലിലേക്കു തന്നെ എറിഞ്ഞു കൊടുക്കുക എന്ന കുറ്റകരമായ അനാസ്ഥയാണു കേരള സര്‍ ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ചെയ്തത്. അദ്ദേഹം തെറ്റ് ചെയ്ത ആളാണെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തി ന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാതി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്വ സംഹിതകള്‍ക്ക് ഘടകവിരുദ്ധമാണ് മഅ്ദനിയുടെ കാര്യത്തില്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.കര്‍ണ്ണാടക തടവില്‍ ഒരു വര്‍ഷം കഴിയുന്ന വേളയില്‍ രാജ്യത്തെ സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തങ്ങളുടെ മൗനം വെടിഞ്ഞ് മഅ്ദനിയുടെ മോചനത്തിന്നു വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.


അബ്ദുറഹ്മാന്‍ തെരുവത്ത്  (കാസര്‍കോട് ജില്ലാ ജനകീയ നീതി വേദി, ജനറല്‍ സെക്രട്ടറി)

No comments: