20.12.11


പി.ഡി.പി.ബഹുജനസമ്പര്‍ക്കപരിപാടി നടത്തും

കൊല്ലം:ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ആവശ്യപ്പെട്ട് 22 മുതല്‍ 31 വരെ ബഹുജനസമ്പര്‍ക്കപരിപാടി നടത്തുമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

മഅദനിയെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനസമ്പര്‍ക്കപരിപാടിയിലൂടെ ഒരുലക്ഷംപേര്‍ ഒപ്പിട്ട നിവേദനം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയ്ക്ക് അയക്കും. കടുത്ത രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. തുടങ്ങിവച്ച ആയുര്‍വേദചികിത്സയുടെ സമയം അതിക്രമിച്ചതിനാല്‍ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്നു. മുമ്പ് ചികിത്സിച്ചതിന്റെ ബില്‍ അടയ്ക്കാത്തതിനാല്‍ ആസ്​പത്രി അധികൃതര്‍ തുടര്‍ചികിത്സ നല്‍കാന്‍ വിമുഖത കാണിക്കുന്നു. ചികിത്സയ്ക്കുവേണ്ടി എന്ത് ഉപാധികളോടെയാണെങ്കിലും മഅദനിക്ക് ജാമ്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവരി 5ന് കൊല്ലത്ത് സംസ്ഥാനതല പാഠശ്ശാല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി ഇക്ബാല്‍ കരുവ, വൈസ് പ്രസിഡന്റ് കേരളപുരം ഫൈസല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മന്ത്രിതല സംഘം തമിഴ്‌നാട്‌ സന്ദര്‍ശിക്കണം: പി.ഡി.പി

കൊല്ലം: തമിഴ്‌നാട്ടിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിതലസംഘം ഉടന്‍ സന്ദര്‍ശിക്കണമെന്ന്‌ പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളികള്‍ക്കെതിരെയുള്ള അക്രമം വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ ജയലളിതക്ക്‌ മുഖ്യമന്ത്രി കത്തയച്ചിട്ട്‌ പ്രയോജനമില്ല. തമിഴ്‌നാട്ടില്‍ ചെന്ന്‌ ചര്‍ച്ച നടത്തി നടപടികളെടുക്കണം. 

പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ മഅ്‌ദനിയെ ഉപാധികളോടെ വിട്ടയക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയാറാകണം. ഇതിനായി കര്‍ണ്ണാടക മുഖ്യമന്ത്രിക്ക്‌ ലക്ഷം നിവേദനം അയക്കും. കടുത്തരോഗങ്ങള്‍ കൊണ്ട്‌ മഅ്‌ദനി ബുദ്ധിമുട്ടുകയാണ്‌. ഈ ആവശ്യമുന്നയിച്ച്‌ 22 മുതല്‍ 31 വരെ 14 ജില്ലാകേന്ദ്രങ്ങളിലും ബഹുജനസമ്പര്‍ക്ക പരിപാടി നടത്തും. ഇതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം 22 ന്‌ ഇടുക്കിയില്‍ സംഘടിപ്പിക്കും. പാര്‍ട്ടി ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി 5ന്‌ കൊല്ലത്ത്‌ സംസ്‌ഥാന പാഠശാല നടത്തും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സാബു, ജില്ലാപ്രസിഡന്റ്‌ മൈലക്കാട്‌ ഷാ എന്നിവരും പങ്കെടുത്തു.

1 comment:

Anonymous said...

അന്ന ഹസ്സരെയുടെ സമരം നാം ഏവരും അനുകൂലിച്ചു വന്നു പോകുന്നു.പക്ഷെ ഹസാരെ അറിഞ്ഞോ അറിയാതെയോ ബിജെപി അത് രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നു കാഴ്ചയാണ് നാം കാണുന്നത് .വര്‍ഗ്ഗിയ ഫാസിസ്റ്റ് കക്ഷിയായ ബിജെപിക്ക് അധികാരതിലെതിക്കാന്‍ അന്ന ഹസാരെയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം ബിജെപി അന്നയെ അവന്ധം ഭാഗത്തെ പോലെ ചിത്രികരിച്ചു അതികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നു.അന്ന ഹസാരെ ഇത് മുന്നില്‍ കണ്ടു രാഷ്ട്രിയ മുതലെടുപ്പിനെ തടയിടെണ്ടാതാകുന്നു.ഇല്ലെങ്കില്‍ വര്‍ഷത്തേക്ക് മാത്രം ഭരിക്കാന്‍ ഉള്ള ഒരു പാര്‍ട്ടി കൊട് വരിക.രാജ്യത്തെ ജനകിയരായ നേതാക്കളെ ഉള്‍പെടുത്തി വരുന്ന ഇലെക്ഷനില്‍ മത്സരിക്കുക.അഞ്ചു വര്‍ഷത്തേക്കോ പത്തു വര്‍ഷത്തേക്കോ മാത്രം.അത് കഴിഞ്ഞാല്‍ ആ പാര്‍ടി പിരിച്ചു വിടുക. അന്ന ഹസാരെ സങ്കതിലുല്ലവരായ നേതാക്കള്‍ അന്ന ഹസ്സരെയുടെ സമരം വെറും കൊണ്ഗ്രസിനെതിരെയുള്ള സമരം ആക്കി മാറ്റുന്നതിനു പകരം ,പത്തു വര്‍ഷതീക്ക് ഭരിക്കാന്‍ വേണ്ടി വര്‍ഗ്ഗിയ കക്ഷികള്‍ മാറ്റി നിര്‍ത്തി ഒരു ജാനകിയ മുന്നണി കൊണ്ട് വരിക.ഈ ജാനകിയ മുന്നണിക്ക്‌ വേണ്ടി തുടക്കമിടാന്‍ തെയ്യാര്‍ ആവാന്‍ അന്ന ട്ടിമിന്നു താല്പര്യ മില്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് ബിജെപി ഭരണതിന്നു വേണ്ടിയുള്ള വഴി ഒരുക്കി കൊടുക്കുന്ന തന്ത്രം മാതമായിട്ടെ ജനങ്ങള്‍ക്ക്‌ മനസ്സിലാവു എന്ന സത്യം പിഡിപി ജനങ്ങില്‍ എത്തിക്കുക .എങ്കിലും ഈ ലോക്പല്‍ ബില്‍ കൊടുവരാന്‍ ശ്രമിച്ച അത് നടപ്പിലാക്കി കൊട്നു വന്ന അന്ന ഹസാരെ എന്ന നേതാവിന്നെ അഭിവാദ്യങ്ങള്‍.
Haneefa