മഅദനിക്ക് ജാമ്യം അനുവദിക്കണം- ശ്രീരാമകൃഷ്ണന്‍
മലപ്പുറം: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് ജാമ്യം അനുവദിക്കണമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പി.ഡി.പി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങരംകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ അദ്ദേഹം ഒപ്പുവെച്ചു.
പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു.
No comments:
Post a Comment