ബംഗളൂരു കേസ്: പ്രോസിക്യൂട്ടറുടെ രാജി
ഗൂഢാലോചന - പി.ഡി.പി
കൊല്ലം: ബംഗളൂരു സ്ഫോടകേസില്‍നിന്ന് ഒഴിവാക്കണമെന്നുകാട്ടി അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ വിടുതല്‍ ഹരജികളില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലുള്ള പബ്ളിക് പ്രോസിക്യൂട്ടറുടെ രാജി കേസ് നീട്ടാനുള്ള ഗൂഢാലോചനയാണെന്ന് സംശയമുണ്ടെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും സുപ്രീംകോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്ണപിള്ളക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍ എല്ലാവരും കണ്ടതാണ്. ജയിലില്‍ മഅ്ദനിക്കുനേരെ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നില്ളെന്ന മനുഷ്യാവകാശ കമീഷന്‍ അംഗങ്ങളുടെ വിശദീകരണം വിശ്വാസയോഗ്യമല്ല.
ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കാനും മഅ്ദനിക്കുനേരെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഡിസംബര്‍ 10ന് മലപ്പുറം കോട്ടയ്ക്കലില്‍ ജനജാഗ്രതാറാലിയും പൊതുസമ്മേളനവും തിരുവനന്തപുരത്ത് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഉപവാസിക്കാനും നേതൃയോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി ഇക്ബാല്‍ കരുവ, ട്രഷറര്‍ ചവറ സതീശന്‍, വൈസ് പ്രസിഡന്‍റ് കേരളപുരം ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment