30.9.11

മദനിക്കെതിരെ ഗൂഢാലോചന -

 മുസ്‌ലിം സംയുക്തവേദി


തിരുവനന്തപുരം: അബ്ദുന്നാസര്‍ മദനിയെ വിവിധ സ്‌ഫോടന കേസുകളില്‍ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആഹ്വാനം ചെയ്തു.

മുസ്‌ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുല്‍റസാഖ് മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍മജീദ് അമാനി നദ്‌വി, വൈ.എം. ഹനീഫാ മൗലവി, മുഹമ്മദ് സാലിഹ് അല്‍ഖാസിമി, സയ്യിദ് ആറ്റക്കോയാ തങ്ങള്‍ ആലപ്പുഴ, വി. എച്ച്.അലിയാര്‍ മൗലവി, അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി, യു.കെ. അബ്ദുറഷീദ് മൗലവി, അബ്ദുല്‍സലാം മൗലവി ഈരാറ്റുപേട്ട, സയ്യിദ് പൂക്കോയാതങ്ങള്‍. മുജീബ് തങ്ങള്‍ സഖാഫി, അഹമ്മദ് കബീര്‍ അമാനി, ജഅ്ഫറലി ദാരിമി, മുണ്ടക്കയം ഹുസൈന്‍ മൗലവി, നവാസ് മന്നാനി, ഹാഫിസ് സുലൈമാന്‍ മൗലവി, മീരാന്‍ ബാഖവി, നാസിറുദ്ദീന്‍ മൗലവി തൊടുപുഴ, ബാദുഷാ മന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.



മഅദനിയുടെ മോചനം ഇല്ലാതാക്കാന്‍ ഗൂഢനീക്കം- പി.ഡി.പി.

കൊല്ലം:ഒക്ടോബര്‍ 27ന് നടക്കുന്ന നിയമസഭാ മാര്‍ച്ചിന് മുന്നോടിയായി പി.ഡി.പി.കൊല്ലം മണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. വികലാംഗനും രോഗിയുമായി വീര്‍പ്പുമുട്ടുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ വീണ്ടും കോയമ്പത്തൂര്‍ പ്രസ്സ്‌ക്ലബിനടുത്ത് ബോംബു കണ്ടെത്തിയ കേസില്‍ പ്രതിയാക്കാനുള്ള നീക്കം ഫാസിസ്റ്റ് ശക്തികളുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെയും ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. വാളകത്ത് അധ്യാപകനെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യോഗം ഖേദം രേഖപ്പെടുത്തി.സി.കെ.സലിം, ഖാലിദ്കുഞ്ഞ് കരുവ, മുതിരപ്പറമ്പ് നിസാം, അഡ്വ. സുജന്‍, സലീം, മൊത്തക്കട സിയാദ്, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

29.9.11

മദനി: നിയമസഭ ഇടപെടണം - പി.ഡി.പി

തിരുവനന്തപുരം: കോയമ്പത്തൂര്‍ പ്രസ്‌ക്ലബ്ബില്‍ 2002-ല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മദനിയെ ഉള്‍പ്പെടുത്താനുള്ള തമിഴ്‌നാട് പോലീസിന്റെ നീക്കം സംശയാസ്​പദമാണെന്ന് പി.ഡി.പി. പ്രതിചേര്‍ക്കപ്പെട്ട ചിലരെ ഭീഷണിപ്പെടുത്തി മദനിക്കെതിരെ മൊഴി എഴുതിവാങ്ങി ഭരണകൂടവും പോലീസും ഗൂഢാലോചന നടത്തുകയാണെന്ന് സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, അഡ്വ കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു 

തമിഴ്‌നാട് പോലീസിന്റെ ഭീകരതയ്‌ക്കെതിരെ കേരള നിയമസഭ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 27ന് പി.ഡി.പി. നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു

ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് മദനിയെ ഇല്ലായ്മ ചെയ്യാന്‍ ഒത്തുകളിക്കുന്നു : പി സി എഫ് കുവൈത്ത്


കുവൈത്ത് സിറ്റി : ബംഗ്ലൂര്‍ കേസുമായി ബന്ധപ്പെട്ടു കള്ളാ കേസുകളും കള്ളാ തെളിവുകളും പടച്ചുണ്ടാക്കി കര്‍ണാടകയിലെ ജയിലില്‍ അടച്ചിരിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കോയമ്പത്തുര്‍ പ്രസ്‌ ക്ലബില്‍ ബോംബ്‌ വെച്ചു എന്നാ കേസില്‍ അദ്ധേഹത്തെ തമിഴ്നാട് പോലീസെ അറസ്റ്റ് ചെയ്തത് ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും, ഇത്തരം നീകങ്ങളിലൂടെ മോചനം ഇല്ലാതാക്കി ജയിലിനകത്ത് വെച്ചു അദ്ധേഹത്തെ വധിക്കാനുള്ള ശ്രമങ്ങളാണ് പുറത്തു വരുന്നതെന്നും പി സി എഫ് കുവൈത്ത് ഭാരവാഹികള്‍ ആരോപിച്ചു .
 
2002 - ഇല അബ്ദുല്‍ നാസര്‍ മദനി കോയമ്പത്തുര്‍ ജയിലില്‍ ആയിരിക്കെ മറ്റാരുടെയോ ഗൂടലോജനയില്‍ നടന്ന ഈ സംഭവത്തില്‍ അദേഹത്തെ പ്രതി ചേര്‍ക്കാന്‍ അന്യേഷണ സങ്ങങ്ങള്‍ക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല എന്നിരിക്കെ കോയമ്പത്തുര്‍ പോലീസെ നു ഈ തെളിവുകള്‍ എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമാണ്. നരേന്ദ്ര മോഡിയും ബി ജെ പി യുമായും തമിഴ്നാട് മുഖ്യ മന്ത്രിയുടെ പുതിയ ചങ്ങാത്തത്തിന്റെ ഭാഗമായി രൂപം കൊണ്ട ഗൂടാലോജനയാണ് ഇതിനു പിന്നില്‍ എന്നും , ജനാതിപത്യതിനും മനുഷ്യാവകാശത്തിനും നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം കാടത്ത നീക്കങ്ങള്‍ക്കെതിരെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യ സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നീതി നിഷേതിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളെ പിന്തുനക്കനമെന്നും പി സി എഫ് കുവൈത്ത് കേന്ത്ര കമ്മറ്റി പ്രസിഡണ്ട്‌ അന്‍സാര്‍ കുലതുപ്പുഴ , ജന : സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി , ട്രഷറര്‍ രഹീം അരിക്കാടി എന്നിവര്‍ എന്നിവര്‍ പത്ര പ്രസ്താവനയിലൂടെ അബ്യര്തിച്ചു .
.

മഅ്ദനിയുടെ മോചനത്തിന് ഹൈദരലി തങ്ങള്‍ 

ഇടപെടണം -പി.ഡി.പി


ആലപ്പുഴ: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് മുസ്ലിംലീഗും ഹൈദരലി ശിഹാബ് തങ്ങളും ഇടപെടണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. മഅ്ദനിയെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മഅ്ദനിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം വേണം. ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനിയുടെ നിരപരാധിത്വം തെളിഞ്ഞ് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പുതിയ കേസുകള്‍ ചുമത്തുന്നത്. കോയമ്പത്തൂര്‍ പ്രസ്ക്ളബിന് സമീപം സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ പ്രതിയാക്കി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്. സൂറത്ത്, അഹ്മദാബാദ് സ്ഫോടനക്കേസുകളും അദ്ദേഹത്തിന്‍െറ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചിരുന്നു.കഴിഞ്ഞദിവസം പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.നിയമം നിയമത്തിന്‍െറ വഴിക്കുപോകട്ടെ എന്ന നിലപാട് മാറ്റി യു.ഡി.എഫ് പ്രശ്നത്തില്‍ ഇടപെടണമെന്ന് സുബൈര്‍ സബാഹി പറഞ്ഞു

മഅ്ദനിക്കെതിരായ നടപടികളില്‍ ആശങ്ക -ജസ്റ്റിസ് 

ഫോര്‍ മഅ്ദനി ഫോറം



കൊച്ചി: കോയമ്പത്തൂര്‍ പ്രസ് ക്ളബില്‍ ബോംബു വെച്ചെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ്  ചെയ്തതില്‍ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നതായി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം. ജയിലില്‍ മഅ്ദനിയെ കാണാനെത്തിയ സൂഫിയ മഅ്ദനിയോട് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയതിന് പ്രതികാരമായാണ് ബോംബ് വെച്ചതെന്നാണ് ആരോപണം. ഇത്തരം വ്യാജ ആരോപണങ്ങള്‍ ചുമത്തി നിരപരാധിയായ ഒരാളെ പീഡിപ്പിക്കുന്നത് ശരിയല്ളെന്ന് ഫോറം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫോറം പണം പിരിച്ചത് രഹസ്യമായല്ല. പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പള്ളിപ്പരിസരങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയത് ജാതീയമായ വേര്‍തിരിവുണ്ടാക്കാനല്ളെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റജീബ്, ജമാല്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു





വിചാരണ പൂര്‍ണ തോതിലേക്ക്; 


പ്രമുഖ അഭിഭാഷകന്‍ മഅ്ദനിക്കായി 

 


ബംഗളൂരു:  ബംഗളൂരു സ്ഫോടനപരമ്പര കേസിലെ വിചാരണ പൂര്‍ണ തോതിലാകുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 31ാം പ്രതിയായ കേസിന്‍െറ വിചാരണയുടെ നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ ഹിയറിങ്ങുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ സ്ഫോടനക്കേസിനായുള്ള 35ാം നമ്പര്‍ പ്രത്യേക അതിവേഗ കോടതിയിലാണ് വിചാരണ. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരമാണ് ജഡ്ജി ശ്രീനിവാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 12ന് പ്രതികളാരും ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയില്ളെങ്കില്‍  വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും.
വിചാരണ വേളയില്‍ മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിയ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് പ്രമുഖ അഭിഭാഷകരെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ ഒരാള്‍ കേസ് ഏറ്റെടുക്കാമെന്ന്  അംഗീകരിച്ചതായി അറിയുന്നു.   അതിവേഗ കോടതി പരപ്പന അഗ്രഹാര ജയിലിലാണെന്നത് പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ പോയി വാദിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മൂന്ന് പ്രമുഖ അഭിഭാഷകരും കേസ് ഏറ്റെടുക്കുന്നതിന് തടസ്സമായി പറഞ്ഞത്.  മഅ്ദനിയുടെ അഭിഭാഷകര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണവും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.
മഅദനിക്കെതിരെ വീണ്ടും കേസ്: ഗൂഢാലോചനയെന്ന് മഅദനി ഫോറം
Posted on: 29 Sep 2011

കൊച്ചി: മഅദനിക്കെതിരെ വീണ്ടും കേസ്സെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ ബോംബ് കണ്ടെത്തിയെന്ന കേസിലാണ് ഇപ്പോള്‍ മഅദനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ ജയിലിലെത്തിയാണ് കോയമ്പത്തൂര്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്. മഅദനിയെ എന്നും ജയിലിനുള്ളില്‍ തന്നെ അടച്ചിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഈ സംഭവത്തില്‍ ഫോറം പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. പത്രസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ.പി. മുഹമ്മദും പങ്കെടുത്തു.

25.9.11


നിയമസഭാ മാര്‍ച്ച്, പി.ഡി.പി.കോട്ടയം ജില്ലാ വിളംഭര ജാഥ ഒക്ടോബര്‍ 18,19,20 തീയ്യതികളില്‍


കോട്ടയം :  പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് കേരള നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കോട്ടയം ജില്ലയില്‍ വിപുലമായ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട്‌ എം.എസ്.നൌഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 30 വരെ മണ്ഡലം കൌണ്‍സിലുകളും  തുടര്‍ന്ന് വിളംഭര ജാഥ, പദയാത്ര, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. ഒക്ടോബര്‍ 18,19,20 തീയ്യതികളിലാണ് വിളംഭര ജാഥ നടക്കുക. സംസ്ഥാന സമിതിയംഗം നിഷാദ് നടയ്ക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ്‌ സക്കറിയ താവളത്തില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


രാഷ്ട്രീയ ദുരന്തം നേരിടുന്നത് ലീഗ് : പി.ഡി.പി.


കൊല്ലം: സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തീവ്രവാദ രാഷ്ട്രീയത്തിന്റെയും ഉപഭോക്താക്കളായ മുസ്‌ലിംലീഗാണ് രാഷ്ട്രീയദുരന്തംനേരിടുന്നതെന്ന് പി.ഡി.പി. കേന്ദ്രക്കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷാ അഭിപ്രായപ്പെട്ടു.

ബാബ്‌റി മസ്ജിദ് വിഷയത്തില്‍ വൈകാരികമായി ഇടപെട്ടതാണ് മഅദനി നേരിടുന്ന ദുരന്തം എന്ന മുസ്‌ലിംലിഗ് നേതാവിന്റെ പ്രസ്താവന അപലപനീയവും ന്യൂനപക്ഷ സമുദായങ്ങളെ കരിവാരിത്തേക്കലുമാണ്. മഅദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. ഒക്ടോബര്‍ 27ന് നിയമസഭാ മാര്‍ച്ച് നടത്തും. അതിന്റെ മുന്നോടിയായി കൊല്ലം ജില്ലയില്‍ സമരം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞായറാഴ്ച വൈകിട്ട് മൂന്നിന് പോളയത്തോട് ജോണ്‍സ് ഹോട്ടലില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ കൂടുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

മഅദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല നീങ്ങുന്നത് - പി.ഡി.പി.


കൊച്ചി : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കാര്യത്തില്‍ ഇപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കല്ല കര്‍ണ്ണാടക ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരിന്റെ വഴിക്കാണ് സഞ്ചരിക്കുന്നതെന്നാണ് മഅദനിയുടെ അനന്തമായി നീണ്ടുപോകുന്ന ജയില്‍വാസം   സൂചിപ്പിക്കുന്നതെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. സാസ് ടവറില്‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കേരളീയനായ ഒരു വ്യക്തിക്കെതിരെ ഭരണകൂടം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കുറ്റകരമായ നിസ്സംഗത തുടരുന്ന സാമൂഹിക സാംസ്കാരിക നായകര്‍ ഇനിയെങ്കിലും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."മഅദനി, നീതിനിഷേധം നിയമസഭ ഇടപെടുക' എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 27 നടക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, പ്രാച്ചരണ ജാഥ, പ്രതിഷേധ സംഗമം എന്നിവ  സംഘടിപ്പിക്കും.  

ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ആദ്യക്ഷത വഹിച്ചു. നൌഷാദ് പാറക്കാടന്‍, നൌഷാദ് കൊച്ചി, അബൂബക്കര്‍ തങ്ങള്‍, ശിഹാബ് കുന്നത്തുനാട് എന്നിവര്‍ സംസാരിച്ചു. 

20.9.11


"മഅദനി നീതിനിഷേധം നിയമസഭ ഇടപെടുക" പി.ഡി.പി. നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 27 ന്


കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസം അവസാനിപ്പിക്കാന്‍ കേരള നിയമസഭ അടിയന്തിരമായി ഇടപെടണമേന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 27 ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ പി.ഡി.പി. സംസ്ഥാന്ന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഇത് പ്രകാരം   ഒക്ടോബര്‍ 13 മുതല്‍ 19 വരെ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്ര, വാഹന പ്രചാരണ ജാഥ, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 20 മുതല്‍ 25 വരെ ജില്ലാതല സമര വിളംഭര ജാഥകള്‍ നടത്തും.സമര പരിപാടി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങാന്‍ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. 

കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത് സ്ഥാപിച്ച ആണവ റിയാക്ടറിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന ജീവന്‍ മരണ പോരാട്ടത്തിനു സെക്രട്ടറിയേറ്റ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ.പുരുഷോത്തമന്‍ കുണ്ടുന്കുഴിയുടെയും ചാവക്കാട് അബു ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. എറണാകുളം സാസ് ഓഡിറ്റോറിയത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലിയുടെ ആദ്യക്ഷതയില്‍ നടന്ന സെക്രട്ടറിയെറ്റ് വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉത്ഘാടനം ചെയ്തു. സംഘടാന സെക്രട്ടറി സാബു കൊട്ടാരക്കര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ സ്വാഗതം പറഞ്ഞു.   


മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം'


മൂവാറ്റുപുഴ: മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി പി.ഡി.പി 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം' നടത്തി. സംഗമം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അബുബക്കര്‍ അദ്ധ്യക്ഷനായി.

പി.ഡി.പി ജില്ലാ സെക്രട്ടറി പി.വൈ. നൗഷാദ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വിജയചന്ദ്രന്‍, നാസര്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.എം. അലി, വി.എം. അലിയാര്‍, റഫീഖ് കിഴക്കേക്കര, നവാസ് നെടിയേടത്ത്, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രീയ-സാമ്പത്തിക ലാഭത്തെ മാത്രം മുന്നില്‍കണ്ടാണ് മീനച്ചില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് യോഗം വിലയിരുത്തി.

17.9.11


പെട്രോള്‍ വില വര്‍ദ്ദന പി.ഡി.പി.പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : പെട്രോള്‍ വില വര്‍ദ്ടനക്കെതിരെ പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട്‌ അബ്ദുറഹിമാന്‍ അകലാട്, ജനറല്‍ സെക്രട്ടറി മുഈനുദ്ദീന്‍ ചാവക്കാട്,വൈസ് പ്രസിഡണ്ട്‌ അഹമ്മദ് കാനു പുതിയറ ഭാരവാഹികളായ ഹരിദാസ് ചാവക്കാട്, സിദ്ധീക്ക് അകലാട്, മുജീബ് അകലാട്,  ഹംസകുട്ടി, കരീം എടക്കഴിയൂര്‍, മനാഫ് എടക്കഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാസര്‍ഗോഡ്‌ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി

കാസര്‍ഗോഡ്‌ :നിരന്തരമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പി ഡി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്‌ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്‍റ് ഐ.എസ്. സക്കീര്‍ഹുസൈന്‍, ജില്ലാ സെക്രട്ടറി റഷീദ് ബേക്കല്‍, ഉബൈദ് മുട്ടുന്തല, അബ്ദുറഹ്മാന്‍ തെരുവത്ത്, അസീസ് മുഗു റോഡ്, മുഹമ്മദ് ബായാര്‍, ഹസൈനാര്‍ ബെണ്ടിച്ചാല്‍, ഫാറൂഖ് ബേക്കല്‍, സാദിഖ് മുളിയടുക്കം, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, നൗഫല്‍ ഉളിയത്തടുക്ക, ശാഫി കളനാട് എന്നിവര്‍ നേതൃത്വം നല്‍കി.

16.9.11



മുഴുവന്‍ സ്‌ഫോടനങ്ങളെക്കുറിച്ചും അന്വേഷിക്കണം- പി.ഡി.പി.

കൊല്ലം: മാലേഗാവ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഒന്‍പത് യുവാക്കള്‍ തികച്ചും നിരപരാധികളാണെന്നും , അന്വേഷണ ഏജന്‍സികള്‍ മുന്‍ വിധിയോടും വര്‍ഗിയതയോടും കൂടിയാണ് പെരുമാറിയത് എന്നും എന്‍.ഐ.എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളും അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍മോചനത്തിനായി പി.ഡി.പി.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് ഉള്‍പ്പടെ സമരങ്ങള്‍ സംഘടിപ്പിക്കും. പാര്‍ട്ടി നേതൃയോഗം 17ന് എറണാകുളം സാസ് ടവറില്‍ ചേരും. പത്രസമ്മേളനത്തില്‍ കേന്ദ്രകമ്മറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷായും പങ്കെടുത്തു.

ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള യു.ഡി.എഫ്‌ നേതാക്കളുടെ ശ്രമം വിലപ്പോവില്ല-പി.ഡി.പി

മലപ്പുറം: ഭരണഘടനയെ വെല്ലുവിളിച്ചും ചീഫ്‌ വിപ്പ്‌ സ്‌ഥാനം ദുരുപയോഗം ചെയ്‌തും ജുഡീഷ്യറിയുടെ പവിത്രത തകര്‍ത്ത്‌ വരുതിയിലാക്കാനുള്ള പി.സി ജോര്‍ജിന്റേയും യു.ഡി.എഫ്‌ നേതാക്കളുടേയും ശ്രമം ഒറ്റപ്പെട്ട സംഭവമല്ലെന്നു പി.ഡി.പി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ചുള്ള നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ മുസ്‌ലിംലീഗ് നേതൃത്വം മുന്നോട്ട് വരണം.

വെള്ളിയാഴ്ച മലപ്പുറം പാര്‍ട്ടി ഓഫീസില്‍ ചേരുന്ന സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ കള്ളക്കേസില്‍പെടുത്തി ജയിലിലടച്ച അബ്‌ദുല്‍ നാസര്‍ മഅ്‌ദനിയുടെ മോചനത്തിനു വേണ്ടി പ്രക്ഷോഭ പരിപാടികള്‍ക്ക്‌ അന്തിമ രൂപം നല്‍കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷംസുദ്ദീന് കുന്നത്ത്, ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി, സെക്രട്ടറിയേറ്റ് അംഗങ്ങളായ അലി കാടാമ്പുഴ, ഹനീഫ പുത്തനത്താണി, ജാഫര്‍ ദാരിമി പ്രസംഗിച്ചു.

12.9.11


മഅദനിക്ക് നഷ്ടപരിഹാരം നല്‍കണം - കെ.ഇ.അബ്ദുള്ള


ചാവക്കാട് : ജുഡീശ്യല്‍ ‍ ദുരന്തത്തിന് ഇരയായ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് കോടതികളില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പൌരസമൂഹം മുന്നോട്ടു വരണമെന്ന് പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള കാളത്തോട്  ആവശ്യപ്പെട്ടു. പി.ഡി.പി. ഗുരുവായൂര്‍ മണ്ഡലം കൌണ്‍സില്‍ ചാവക്കാട് റസ്റ്റ്‌ ഹൌസില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയത്തിന്റെ പേരില്‍ ഒമ്പതര വര്ഷം നഷ്ടപെട്ട ഒരാളെ രണ്ടാമതും സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ജയിലലടക്കുമ്പോള്‍ പൌരസമൂഹം വലിയ ജാഗ്രത പുലര്ത്തെണ്ടിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കോയമ്പത്തൂര്‍ കേസില്‍ മഅദനിക്ക് നഷ്ടപെട്ട ഒമ്പതര വര്ഷം വധശിക്ഷക്ക് സമാനമാണെന്നും ഭരണകൂടവും പോലീസും കോടതിയും അവരുടെ നിയമപുസ്തകത്തില്‍ ഏതു കോളത്തിലാണ് ഇത് രേഖപ്പെടുത്തുകയെന്നും  അദ്ദേഹം ചോദിച്ചു.

പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട്‌ അബ്ദുറഹിമാന്‍ അകലാട് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുഈനുദ്ദീന്‍ ചാവക്കാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഹമ്മദ് കാന് പുതിയറ നന്ദി പറഞ്ഞു.

മഅ്ദനിയുടെ ജയില്‍വാസം മനുഷ്യത്വത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു വ്രണമാണ് -ഭാസുരേന്ദ്രബാബു

ഒരിക്കല്‍ കൂടി അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹം മറ്റൊരു സംസ്ഥാനത്ത് ഇരുണ്ട കാരാഗൃഹത്തില്‍ അടക്കപ്പെടുകയും ഒരിക്കല്‍ കൂടി മലയാളി കബളിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മഅ്ദനിക്ക് ഒരു വിചാരണ തടവുകാരന്‍ എന്ന നിലക്ക,് ആരോപിക്കപ്പെട്ട കുറ്റവാളി എന്ന നിലക്ക് അദ്ദേഹത്തിന് ലഭിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍, സംഘടനാപരമായ മര്യാദകള്‍, എക്‌സികുട്ടീവില്‍ നിന്ന് ലഭിക്കേണ്ട മര്യാദകള്‍ എന്നിവക്കു വേണ്ടി വാദിക്കാനും ശബ്ദം ഉയര്‍ത്തുവാനുമാണ് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപപ്പെടുത്തിയത്.
വര്‍ഷങ്ങളായി മഅ്ദനിയെന്ന മനുഷ്യനെ ഇന്ത്യന്‍ ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നു. മഅ്ദനിയെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തേയും ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഒരു മത പണ്ഡിതനാണ്. പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിക്ക് കൊച്ചി എന്ന ഇട്ടാവട്ട പ്രദേശത്തിനപ്പുറത്തേക്ക് പോകാന്‍ ആവില്ല. കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബസ് കത്തിക്കല്‍ സംഭവത്തെ എടുത്ത് അത് ഒരു വലിയ വിധ്വംസക പ്രവര്‍ത്തനമായി അവതരിപ്പിച്ച് ആ കേസില്‍ സൂഫിയാ മഅ്ദനിയെ ഉള്‍പ്പെടുത്തി. വളരെ നാളുകള്‍ക്ക് ശേഷം ജാമ്യം ലഭിച്ച അവര്‍ ഇപ്പോള്‍ കൊച്ചി എന്ന നഗരത്തിനപ്പുറത്തേക്ക് പോകാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു കാരാഗൃഹത്തിനകത്താണ്. അവരുടെ രണ്ട് മക്കള്‍ക്ക് മര്യാദക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഒരു മതപണ്ഡിതനായ അബ്ദുന്നാസര്‍ മഅ്ദനിയും അനാധശാലയുള്‍പ്പെടുന്ന അദ്ദേഹത്തിന്റെ സ്ഥാപനവും അദ്ദേഹത്തിന്റെ കുടുംബവും ഇത്തരത്തില്‍ ഒരു വേട്ടക്ക് ഇരയാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ട് 14 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിലടച്ചിരുന്നെങ്കില്‍ ഒരു ജീവപര്യന്തം തടവുശിക്ഷക്ക് ശേഷം മഅ്ദനി പുറത്തുവരുമായിരുന്നു. പക്ഷേ, ഇപ്പോഴും അദ്ദേഹം തടവറയില്‍ തന്നെയാണ്. മുന്‍പ് കോയമ്പത്തൂര്‍ കേസുമായി ബന്ധിപ്പിച്ച് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ പലര്‍ക്കും മഅ്ദനി അപരിചിതനായിരുന്നു. തീക്ഷ്ണമായ, തീവ്രമായ വാക്കുകളിലൂടെ മര്‍ദിതനായ മുസല്‍മാന്റെ വികാരങ്ങളും ഭാവഹാവാദികളും ശബ്ദത്തിലൂടെ ആവിഷ്‌കരിച്ച് പൊരുതുന്ന ഒരു മുസ്‌ലിം സ്വത്വത്തെ അദ്ദേഹം കേരളത്തില്‍ അവതരിപ്പിച്ചു. അതുകൊണ്ട് ഇതര മതസംഘടനകള്‍ അദ്ദേഹത്തെ ഒരു അകല്‍ച്ചയോടെയാണ് കണ്ടിരുന്നത് എന്നത് സ്വാഭാവികം.
ബാബരി പള്ളിയുടെ മിനാരങ്ങള്‍ കാവിപ്പട തകര്‍ത്തപ്പോള്‍ മുസ്‌ലിമിന്റെ മാത്രം  അസ്തി ത്വമായിരുന്നില്ല, മറിച്ച് മഹത്തായ ഒരു രാജ്യത്തിന്റെ ലോകസമക്ഷം പ്രഖ്യാപിക്കപ്പെട്ട ജനാധിപത്യവും മതേതരത്വവും അതിന്റെ അടിസ്ഥാനത്തില്‍ തന്നെയുള്ള ന്യൂനപക്ഷ സംരക്ഷണ ബോധവുമായിരുന്നു. അത് പുതുക്കി പണിയാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് മഅ്ദനിയെപോലുള്ള പണ്ഡിതന്മാര്‍ മുസ്‌ലിം സ്വത്വത്തിനു വേണ്ടി, മര്‍ദിത ജനത്തിനുവേണ്ടി, ഇന്ത്യന്‍ ജനാധിപത്യത്തിനു വേണ്ടി, ഇന്ത്യന്‍ മതേതരത്വത്തിനു വേണ്ടി, ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി പൊരുതാനായി തെരുവിലിറങ്ങിയത്. മഅ്ദനി ഒരു പ്രദേശത്തിരുന്ന് സംസാരിക്കുക മാത്രമായിരുന്നു ചെയ്തത്. ആ സംസാരഭാഷയില്‍ പില്‍ക്കാലത്ത് മഅ്ദനി പറഞ്ഞിട്ടുള്ളതു പോലെ അഗ്നിയുടെ വര്‍ഷങ്ങള്‍ ഉണ്ടായിരിക്കാം. അത് മര്‍ദിതമായ, വൃണിതമായ, ഹൃദയത്തിന്റെ വികാരപ്രകടനമായിരുന്നു എന്നത് അന്ന് തന്നെ ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു.
മഅ്ദനി കേരളത്തില്‍ തന്റെ പ്രഭാഷണം കൊണ്ട്, ഭാഷ കൊണ്ട് കലാപാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന പേരില്‍ ആറ് കേസുകള്‍ ഉണ്ടായിരുന്നു. ഈ ആറ് കേസിലും മഅ്ദനിയെ യു.ഡി.എഫ് സര്‍ക്കാരോ എല്‍.ഡി.എഫ് സര്‍ക്കാറോ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്. അതിനുള്ള പ്രധാന കാരണം അദ്ദേഹം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതാണ്. എന്നു മാത്രമല്ല, പ്രഭാഷണത്തിലായാലും സ്വകാര്യജീവിതത്തിലായാലും എല്ലാവരും അറിയുന്ന ഒരു തുറസ്സില്‍, അന്‍വാറുശ്ശേരിയുടെ തുറസ്സില്‍, പ്രഭാഷണ വേദികളുടെ തുറസ്സില്‍ ആണ് മഅ്ദനി ജീവിച്ചിരുന്നത്. അതു കൊണ്ട് ഒരു വിധ്വംസകപ്രവര്‍ത്തകനായോ ഭീകരവാദിയായോ ഒന്നും മഅ്ദനിയെ ഒരിക്കലും കേരളമോ കേരള പോലീസോ കണ്ടിരുന്നില്ല. അങ്ങനെ ആരോപിച്ചിട്ടുപോലുമില്ല. ആ കേസുകളൊക്കെ പില്‍ക്കാലത്ത് പിന്‍വലിക്കപ്പെടുകയും ചെയ്തു. ഇവ്വിധം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ള ഒരു മതപണ്ഡിതനെ, മത പ്രഭാഷകനെ, പി.ഡി.പി എന്ന ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവിനെ ആദ്യം കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ പ്രതിചേര്‍ത്ത് ജയിലിലടച്ചു. പിന്നീട് ഒമ്പതര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തെ പുറംലോകം കാണുന്നത്. ഈ കാലയളവില്‍ അദ്ദേഹത്തിന് ജാമ്യം പോകട്ടെ പരോള്‍ പോലും കൃത്യമായി നല്‍കിയില്ല. എന്നു മാത്രമല്ല അടിയന്തരമായ ശുശ്രൂഷ സംവിധാനങ്ങള്‍ തന്നെ എത്രയോ നാളുകള്‍ക്ക് ശേഷമാണ് മഅ്ദനിക്കു ലഭിച്ചത് എന്നതും നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ നിശ്ശബ്ദത ആ മനുഷ്യനോട് അനീതിയാണ് കാണിച്ചത്. എപ്പോഴും അനീതിക്ക് വിധേയനാകുന്ന മനുഷ്യനായിരുന്നു മഅ്ദനി.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച ജനാതിപത്യ അവകാശങ്ങളില്‍ വിചാരണതടവുകാരനും ചില അവകാശങ്ങളുണ്ട്. തടവ് സമയത്ത് വായനാ സാമഗ്രികള്‍ ലഭ്യമാക്കുക, പുറം ലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടാക്കുക, കേസ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുക, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവ. അതേപോലെ തന്നെ ഒരു വിചാരണ തടവുകാരന്റെ അടിസ്ഥാന അവകാശമാണ് ജാമ്യം ലഭിക്കുക എന്നത്. ഈ അവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തടവറയില്‍ നിന്ന് പുറത്തുവരുന്നത്.
ജയില്‍ മോചിതനായ മഅ്ദനിക്ക് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു വെച്ച് നിസ്തുലമായ ഒരു സ്വീകരണം നല്‍കുകയുണ്ടായി. ആ സ്വീകരണ യോഗത്തില്‍ രണ്ടു കാര്യങ്ങള്‍ മഅ്ദനി പ്രഖ്യാപിക്കുകയുണ്ടായി. ഒന്ന്, തന്റെ ശത്രുക്കള്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളുകളോട് താന്‍ ഹൃദയ വിശാലതയോടെ അവര്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണമായും പൊറുക്കുന്നു; അവരോട് ഒരു വൈരാഗ്യബുദ്ധിയും എനിക്കില്ല. മറ്റൊന്ന് ഇന്ത്യയിലെ മുസ്‌ലിം-ഇസ്‌ലാം അവരുടെ സ്വാതന്ത്ര്യം, അവരുടെ സംസ്‌കാരം, അവരുടെ ജനാധിപത്യാവകാശം എന്നിവ നേടി എടുക്കേണ്ടത് സമാധാനപരമായ, ഭരണഘടനാപരമായ മാര്‍ഗത്തിലൂടെയായിരിക്കണം എന്ന എന്റെ ഉറപ്പ്, എന്റെ അനുഭവം, എന്റെ ധാരണ ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തി ആണയിട്ട് ഇവിടെ ഉറപ്പിക്കുന്നു എന്നാണ്. അവിടെ അദ്ദേഹത്തിന്റെ ഉദാരത സുതാര്യമായ ആ മധുരിമ അനുഭവിച്ച ആര്‍ക്കും മനസ്സിലാകും ഈ മനുഷ്യന് ഹൃദയം കൊണ്ടോ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ ചിന്തകൊണ്ടോ വികാരം കൊണ്ടോ വിധ്വംസകമായ ഒരു കാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നത്.
ഒരു തരത്തിലുമുള്ള ശത്രുനിഗ്രഹ താല്‍പര്യവുമില്ലാത്ത മത പണ്ഡിതനായ ഈ മനുഷ്യന്‍ എല്ലാവരെയും സ്‌നേഹിക്കുകയും ഇന്ത്യയില്‍ മുസല്‍മാന് ജനാധിപത്യ അവസരങ്ങള്‍ തുറന്നു കിട്ടണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു മതവിശ്വാസിയാണ് എന്ന നിലക്ക് മഅ്ദനിയെ തിരിച്ചറിഞ്ഞു എല്ലാവരും. മഅ്ദനി അത് പ്രഖ്യാപിക്കുമ്പോള്‍ കുറഞ്ഞത് കേരളത്തിലെ നാല് മന്ത്രിമാരെങ്കിലും സന്നിഹിതരായിരുന്നു ആ വേദിയില്‍. അതോടെ മഅ്ദനി വലിയ ഒരു ഭൂതകാലത്തെ പരിത്യജിക്കുകയും ആധുനികമായ സംഘടനാപ്രൗഢിയോടെ ഒരു വ്യവഹാര വ്യവസ്ഥയിലേക്ക് പ്രവേശിക്കുകയും ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി തീരുകയും ചെയ്തു എന്നതും നമുക്കറിയാം. അത് മഅ്ദനിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. അതിനു ശേഷമാണ് ഒത്തിരി ഏറ്റിറക്കങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി ബാംഗ്ലൂരിലെ കേസില്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെടുകയും നമ്മുടെ എല്ലാവരുടെയും പ്രതിരോധത്തെ വകവെക്കാതെ നമ്മുടെ ഇടയില്‍ നിന്ന് അദ്ദേഹത്തെ പോലീസിന്റെ ശക്തികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
മൂന്നു തവണയാണ് ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റ് കര്‍ണാടക പോലീസ് നല്‍കുന്നത്. ആദ്യത്തെ രണ്ട് ചാര്‍ജ് ഷീറ്റിലും മഅ്ദനി ഉണ്ടായിരുന്നതേ ഇല്ല. മൂന്നാമത്തെ ചാര്‍ജ് ഷീറ്റിലാണ് മഅ്ദനിയുടെ പേര് വരുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ മഅ്ദനിക്ക് ബന്ധം ഉണ്ട് എന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നതിന് ആധാരം തടിയന്റെവിട നസീര്‍ എന്ന് ഇപ്പോള്‍ ഭീകരവാദിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആള്‍ മഅ്ദനിക്കു ഫോണ്‍ ചെയ്തു എന്നതാണ്. കേരളത്തില്‍ ഗണ്യമായ സ്വാധീനമുള്ള പി.ഡി.പി എന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായ ഒരാള്‍ക്ക് ഏതൊക്കെ തരത്തിലുള്ള, ഏതൊക്കെ വിധത്തിലുള്ള ആളുകള്‍ ഫോണ്‍ ചെയ്തു കൂടാ. അതുകൊണ്ട് ഫോണ്‍ ചെയ്തു, ഫോണ്‍ ചെയ്യാന്‍ പാകത്തില്‍ നിന്നു എന്നത് ഒരു കുറ്റമായി വ്യാഖ്യാനിക്കപ്പെടുകയില്ല കോടതിയില്‍. അത്തരമൊരു സാഹചര്യത്തില്‍ കോംപ്ലിമെന്ററി എവിഡന്‍സ് വേണം. ഈ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയാണ് മഅ്ദനിയെ കേസില്‍ കുരുക്കുന്നത്. മഅ്ദനിയുടെ സഹോദരന്‍ പോലും ഈ ഗൂഢാലോചനയില്‍ മഅ്ദനി പങ്കെടുത്തു എന്ന് മൊഴിനല്‍കിയിരിക്കുന്നു എന്നാണ് കര്‍ണാടക പോലീസ് പറഞ്ഞത്. പിന്നീട് അവര്‍ അത് കോടതിയില്‍ തിരുത്തുകയും ചെയ്തു. അതുകൊണ്ടും ഈ കേസിന് നിലനില്‍പ്പില്ല എന്ന് കണ്ടപ്പോള്‍ കുടകില്‍ മഅ്ദനി പോയി എന്ന് പറഞ്ഞു പോലീസ്. സാധാരണ ഗതിയില്‍ ആറ് പോലീസുകാരുടെ പ്രൊട്ടക്ഷനില്‍ കഴിയുന്ന ആളാണ് മഅ്ദനി. ഈ പോലീസുകാരറിയാതെ മഅ്ദനിയുടെ യാത്ര ക്രമീകരിക്കാന്‍ കഴിയില്ല. ആ പോലീസുകാരെ ചോദ്യം ചെയ്തതില്‍നിന്നും കര്‍ണാടക പോലീസിന് ഒരു തെളിവും കിട്ടിയില്ല. അങ്ങനെ വന്നപ്പോള്‍ കുടകിലെ മൂന്ന് ആളുകള്‍ മഅ്ദനി കുടകിലെ യോഗത്തില്‍ പങ്കെടുത്തത് കണ്ടു എന്ന് ചാര്‍ജ് ഷീറ്റില്‍ സാക്ഷി മൊഴി നല്‍കിയതായി പറഞ്ഞു.   ഈ മൂന്ന് ആളുകളെ തേടിയാണ് തെഹല്‍ക പത്രത്തിന്റെ റിപ്പോര്‍ട്ടറായ, മുസ്‌ലിം യുവതിയായ ഷാഹിന എന്ന പത്രപ്രവര്‍ത്തക കുടകില്‍ പോകുന്നത്. മൂന്ന് ആളുകളേയും ഷാഹിന കണ്ടു. ഇതില്‍ ഒരാള്‍ ബി.ജെ.പി യുടെ പ്രാദേശിക നേതാവാണ്. അദ്ദേഹം അടക്കം പറഞ്ഞു ഞങ്ങള്‍ ആരും മഅ്ദനിയെ കണ്ടിട്ടില്ല എന്നും അങ്ങനെ ഒരു സാക്ഷി മൊഴിയും തെളിവും സ്റ്റേറ്റ്‌മെന്റും  ഞങ്ങള്‍ കൊടുത്തിട്ടില്ല എന്നും. ഷാഹിന ഇത് വീഡിയോവില്‍ പകര്‍ത്തി. മഅ്ദനിയോട് ശത്രുത പുലര്‍ത്തുന്ന മൂന്നാളുകളാണ് പറഞ്ഞത് മഅ്ദനി കുടകില്‍ വന്നത് ഞങ്ങള്‍ കണ്ടിട്ടില്ല എന്നത്. ഇത് വാര്‍ത്തയാവുകയും ടെലിവിഷന്‍ ദൃശ്യങ്ങളിലൂടെ ലോകം അറിയുകയും ചെയ്തപ്പോള്‍ ഷാഹിനക്കെതിരെ കേസെടുക്കുകയാണ് കര്‍ണാടക പോലീസ് ചെയ്തത്. സത്യത്തില്‍ പ്രശംസിക്കേണ്ട ഒരു ജോലിയാണ് ഷാഹിന ചെയ്തത്.
ഷാഹിനക്കെതിരെ കേസെടുത്ത യുക്തി ലളിതമാണ്. ഷാഹിന ഒരു മുസ്‌ലിം സ്ത്രീയാണ് എന്നതാണ്. മുസ്‌ലിം ആയാല്‍ കേസെടുക്കും. ഇത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് തന്നെയാണ് ഇത് ജനാധിപത്യത്തിനെതിരാണ് എന്ന് ഞങ്ങള്‍ വാദിക്കുന്നത്. ഞാന്‍ മുസ്‌ലിം അല്ല, അതുകൊണ്ട് ഞാന്‍ ജനാധിപത്യ വാദിയല്ലാതാകുന്നുമില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരു പൊതുയോഗത്തില്‍ ഷാഹിന മുസ്‌ലിം ആയതുകൊണ്ടാണ് കെസെടുത്തത് എന്ന് പറയുകയുണ്ടായി. അത് പറയാനുള്ള എല്ലുറപ്പ് പിണറായി വിജയനുണ്ടായി. എന്നാല്‍ ആ എല്ലുറപ്പ് എന്തുകൊണ്ട് ഒരു മുസ്‌ലിമായിട്ടുകൂടി കുഞ്ഞാലിക്കുട്ടിക്കുണ്ടായില്ല. ഷാഹിനയുടെ വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ എക്‌സികുട്ടീവ് യോഗം ചേര്‍ന്ന് ഇതില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് മാധ്യമവും ദേശാഭിമാനിയും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാതൃഭൂമിയും മനോരമയും റിപ്പോര്‍ട്ട് ചെയ്തില്ല. ഞങ്ങള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്തില്ല. ഒരു പത്രപ്രവര്‍ത്തകയായ ഷാഹിനക്ക് വേണ്ടി കേരളത്തിലെ പത്രങ്ങള്‍ വാദിച്ചില്ല. പിന്നീട് വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോയാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഅ്ദനിയുമായി പിണറായി വിജയന്‍ പൊന്നാനിയില്‍ വേദി പങ്കിട്ടപ്പോള്‍ വലിയ വാര്‍ത്തയായിരുന്നു. അത് മതേതരത്വത്തെ തകര്‍ക്കുമെന്ന് ഒച്ചവെച്ചു. കെ.കെ ഷാഹിനയുമായി വേദിപങ്കിട്ടപ്പോള്‍ ആരും കുരച്ചു ചാടിയില്ല. യഥാര്‍ത്ഥ ശക്തികള്‍ കൈകോര്‍ത്താല്‍ യഥാര്‍ത്ഥ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കും. ഒരു കാര്യം വ്യക്തമാണ്. കര്‍ണാടകയിലെ ഫാഷിസ്റ്റ് ഗവണ്‍മെന്റ് സ്വയം നിലനില്‍പ്പിനുവേണ്ടി അവസാന സമരം നടത്തുകയാണ്.
മഅ്ദനിയുടെ ജയില്‍വാസം മനുഷ്യത്വത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു വ്രണമാണ്. അതിന്റെ അടിസ്ഥാന പ്രക്ഷോഭം നടക്കേണ്ടത് മുസ്‌ലിം മനസ്സാക്ഷികളില്‍ നിന്നാണ്. കേരളത്തിലെ മുസ്‌ലിം സമുദായം ഒന്നിച്ച് നിന്ന് ശബ്ദിച്ചാല്‍ അതിനപ്പുറത്തേക്ക് കടക്കാന്‍ ഒരു രാഷ്ട്രീയ അഭിപ്രായത്തിനും കഴിയുകയില്ല. മഅ്ദനിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാന്‍ ജനാധിപത്യ വിശ്വാസികളും പൗരാവകാശപ്രവര്‍ത്തകരും ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അബ്ദുന്നാസര്‍ മഅ്ദനി വൈകാതെ ജയില്‍ മോചിതനാകും എന്ന പ്രതീക്ഷ ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നു.
സോളിഡാരിറ്റി കൊല്ലത്തു സംഘടിപ്പിച്ച മഅദനി മോചന സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)  


കടപ്പാട് http://www.maudany.in

6.9.11


നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌: സര്‍ക്കാര്‍ പ്രായശ്‌ചിത്ത നടപടി സ്വീകരിക്കണം-പി.ഡി.പി.

മലപ്പുറം: സംവരണ സമരത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന എന്‍.ഡി.എഫിനെ ഉപയോഗിച്ച്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അട്ടിമറിച്ചുവെന്ന അതേ മന്ത്രിസഭയിലെ അംഗമായിരുന്ന മന്ത്രി എം.കെ മുനീറിന്റെതായിപുറത്ത്‌ വന്ന വെളിപ്പെടുത്തലിലൂടെ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളെ ക്രൂരമായി വഞ്ചിക്കുകയായിരുന്നുവെന്നു വ;ക്‌തമായിരിക്കുകയാണെന്നു പി.ഡി.പി. ഇതിന്‌ പ്രായശ്‌ചിത്തമായി നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയ്യാറാവണെമെന്നും പി.ഡി.പി ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. 


അമേരിക്കന്‍ നയതന്ത്രജ്‌ഞരോട്‌ കേരളത്തിലെ ഇടതു -വലത്‌ നേതാക്കള്‍ നടത്തിയ രഹസ്യ ഇടപെടലുകളെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ്‌ ഇപ്പോള്‍ വിക്കിലീക്‌സ് പുറത്തു വിട്ടിരിക്കുന്നത്‌ . കടുത്ത സാമ്രാജ്യത്വ വിരുദ്ധരെന്ന്‌ അവകാശപ്പെട്ടിരുന്ന സി.പി.എം നേതാക്കള്‍ പോലും വിക്കീലീക്‌സ് വെളിപ്പെടുത്തലുകള്‍ ശരിവെച്ച സാഹചര്യത്തില്‍ അതിന്റെ വിശ്വാസ്യതയില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. അമേരിക്കക്ക്‌ വേണ്ടി ചാരപ്പണിനടത്തിയ ചിലര്‍ തങ്ങളുടെ തനിനിറം പുറത്തായ ജാള്യത മറച്ചുവെക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അപഹാസ്യമാണ്‌. അമേരിക്ക ഇന്ത്യയെ പോലൊരു പരമാധികാര രാജ്യത്തില്‍ നടത്തുന്ന അവിഹിതമായ ഇടപെടലുകള്‍ അതീവ ഗൗരവമുള്ളതാണ്. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളും രഹസ്യങ്ങളും ഒരു വിദേശ രാജ്യ പ്രതിനിധികളുമായി പങ്കുവെക്കുന്ന ഒറ്റുക്കാര്‍ക്കെതിരെ സാംസ്‌കാരിക നായകന്മാരും മുഴുവന്‍ ദേശസ്‌നേഹികളും രംഗത്തു വരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
ഈ മാസം 16 ന്‌ വിപുലമായ ജില്ലാ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.


യോഗത്തില്‍  ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.കെ ഷംസുദ്ധീന്, സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, യൂസഫ്‌ പാന്ത്ര , ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മോവ്മെന്റ്റ് അദ്യക്ഷ ശ്രീജാ മോഹന്‍,അലി കാടാമ്പുഴ, എന്‍.എം.സിദ്ധീഖ്‌, ജാഫര്‍ അലി ദാരിമി,ഗഫൂര്‍ വാവൂര്‍ , വേലായുധന്‍ വെന്നിയൂര്‍, ശശി പൂവന്‍ചിന, അസീസ്‌ വെളിയങ്കോട്‌, നാസര്‍ പാണ്ടിക്കാട്‌ പ്രസംഗിച്ചു.

5.9.11

ചെയര്‍മാന്‍റെ കേസ് വിചാരണ  സെപ്റ്റംബര്‍ 24ലേക്ക് മാറ്റി

ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി അടക്കമുള്ളവരൂടെ വിചാരണയില്‍ നടപടികള്‍ സെപ്റ്റംബര്‍ 24ലേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ 31ാം പ്രതിയായ മഅ്ദനി ഉള്‍പ്പെടെയുള്ള പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി തടിയന്റവിട നസീര്‍, 19ാം പ്രതി ഷഫാസ് എന്നിവരെും കോടതിയില്‍ ഹാജരാക്കി.  അഹ്മദാബാദ് സ്‌ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ബംഗളൂരു സ്‌ഫോടനക്കേസ് പ്രതികള്‍ കൂടിയായ സൈനുദ്ദീനും ഷറഫുദ്ദീനും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരായത്്.  ഏതാനും പ്രതികള്‍ക്ക് അഭിഭാഷകരെ ലഭിക്കാത്തതാണ് കേസ് വീണ്ടും നീട്ടാന്‍ കാരണം. ഇവര്‍ക്ക് സര്‍ക്കാറിന്റെ നിയമസഹായ സെല്‍ വഴി അഭിഭാഷകരെ ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതും പൂര്‍ണമായും സാധ്യമായിട്ടില്ല. പൂര്‍ണമായ പരിശോധന നടത്തിയ ശേഷം അന്വേഷണ സംഘം പുനഃസമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ 31ാം പ്രതിയായ അബ്ദുന്നാസര്‍ മഅ്ദനിക്ക് വേണ്ടി വസന്ത് എച്ച്. വൈദ്യയാണ് ഹാജരായത്.    

മഞ്ചേശ്വരം മണ്ഡലം ആസ്ഥാന മന്ദിരം ഉത്ഘാടനം 16 ന്


കാസര്‍ഗോഡ്‌ : പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനവും പൊതുസമ്മേളനവും സെപ്തംബര്‍  16 ന് വെള്ളിയാഴ്ച ഉപ്പള ഇന്‍തിഫാദ നഗറില്‍ നടക്കും. പരിപാടിയില്‍ കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, നിസാര്‍ മേത്തര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരും മറ്റു ജില്ലാ നേതാക്കളും സംബന്ധിക്കും.

3.9.11


ലീഗ് സംഘടനാ പ്രശ്നങ്ങള്‍ അമേരിക്കക്ക് മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം കാണേണ്ട ഗതികേടില്‍ - പി.ഡി.പി

കൊച്ചി : തങ്ങളുടെ സംഘടനാ പ്രശ്നങ്ങള്‍ ലീഗിനകത്ത് ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ അവ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവ അവതരിപ്പിച്ചു പരിഹാരം തേടേണ്ട ഗതികേടിലാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ ദയനീയ മുഖം വിക്കിലീക്കിന്റെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്തു വന്നെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. പറമ്പയം സഹകരണ ബാങ്ക് ഓഡിട്ടോറിയത്തില്‍ നടന്ന പി.ഡി.പി.    നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍  ഉപതിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തന  രംഗത്തെ അഴിമതിക്കും സദാചാര വിരുദ്ദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ്‌ അബ്ദുല്‍ നാസ്സര്‍ മഅദനിയെന്നും കള്ളക്കേസ്സുകള്‍ ചുമത്തി നിരന്തരമായി അദ്ദേഹത്തെ വേട്ടയാടുന്നത് അതുകൊണ്ടാണെന്നും റജീബ് പറഞ്ഞു. മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൌനം നടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമാനെന്നും റജീബ് പറഞ്ഞു.

നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡണ്ട്‌ ഷജീര്‍ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ ഹാജി, നൌഷാദ് പാറക്കാടന്‍, അബൂബക്കര്‍ തങ്ങള്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.കെ.ബഷീര്‍, സ്ഥാനാര്‍ഥി നാസര്‍ കൊടികുത്തുമല, അന്‍സാര്‍ കുട്ടമശ്ശേരി, എ.എ.നാസ്സര്‍ എന്നിവര്‍ പ്രസംഗിച്ചു.എ.എ.നാസ്സര്‍ ചെയര്‍മാനും, കെ.എം.നാസ്സര്‍ ജനറല്‍ കണ്‍വീനറും സലാം പട്ടേരി,എം.എ.മഹിന്‍ പുറയാര്‍,ഇസ്മായില്‍ തുരുത്ത്, നാസ്സര്‍ തെറ്റാലി എന്നിവര്‍ ഭാരവാഹികളുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.


വിക്കി ലീക്‌സ് വെളിപ്പെടുത്തലുകള്‍ മഅദനിയുടെ 


നിലപാടുകള്‍ ശരിവെക്കുന്നത്‌ - പി.ഡി.പി


മലപ്പുറം: ലോകത്തിലെ ഏറ്റവും ശക്‌തമായ സാമ്രാജ്യത്വ വിരുദ്ധ വികാരം നിലനിന്നിരുന്ന കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭ്യന്തര പ്രശ്‌നങ്ങളില്‍ പോലും അമേരിക്ക നേരിട്ടു നടത്തിയ ഇടപെടലുകളെ കുറിച്ച്‌ വിക്കി ലീക്‌സ് പുറത്തുവിട്ട വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതും സാമ്രാജ്യത്വ ഭീകരതക്കെതിരെ അബ്‌ദുല്‍ നാസര്‍ മഅദനിയും   പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ ശരിവെക്കുന്നതുമാണെന്നും പി.ഡി.പി ജില്ലാ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്‌തമാക്കി. ആണവകരാറിനെ തുടര്‍ന്നു നടന്ന കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ദുരൂഹ സംഭവങ്ങളും വിവാദങ്ങളും ഇതേ തുടര്‍ന്ന്‌ അബ്‌ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും ജയിലിലടച്ച ഗൂഢാലോചനയുമെല്ലാം ഇത്തരം സാമ്രാജ്യത്വ ഇടപെടലുകളുടെ കൂടി ഭാഗമാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും ജില്ലാ കമ്മറ്റി കൂട്ടി ചേര്‍ത്തു. അബ്‌ദുല്‍ നാസര്‍ മഅദനിയുടെ നിലപാടുകളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തവര്‍ ഇനിയെങ്കിലും ജനങ്ങളോടു മാപ്പു പറയാന്‍ തയ്യാറാവണമെന്നു പി.ഡി.പി ജില്ലാ കമ്മറ്റി ആവശ്യപ്പെ

പി.ഡി.പി.ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു

കാസര്‍കോട് : ഇന്നലെ അന്തരിച്ച പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്‍ കുണ്ടംകുഴിയുടെ നിര്യാണത്തില്‍ പി.ഡി.പി ജില്ലാ കമ്മിറ്റി അനുശോചന സംഘടിപ്പിച്ചു.ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഷഫീഖ് നസ്‌റുള്ള, എം എം കെ സിദ്ധിഖ്, ഷാഫി ചെമ്പരിക്ക, ഐ എസ് സക്കീര്‍ ഹുസൈന്‍, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.