തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍
പി.ഡി.പി. അടവുനയം സ്വീകരിക്കും
പി.ഡി.പി. അടവുനയം സ്വീകരിക്കും
കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ പി.ഡി.പി. അടവുനയം സ്വീകരിക്കുമെന്ന് പി.ഡി.പി. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍അസീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞതവണയും പി.ഡി.പി. ഇതേ നിലപാടാണ് സ്വീകരിച്ചത്. പ്രാദേശികാടിസ്ഥാനത്തില്‍ ജനകീയമുന്നണികള്‍ രൂപവത്കരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിടുക. ഘടകകക്ഷിയല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കേണ്ട കാര്യമില്ലെന്നും അബ്ദുല്‍അസീസ് പറഞ്ഞു.
പി.ഡി.പിക്കെതിരെ മുസ്‌ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഭിന്നരാഷ്ട്രീയാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അബ്ദുല്‍അസീസ് പറഞ്ഞു. അടുത്ത അഞ്ചു വര്ഷം അധികാരം കിട്ടിയില്ലെങ്കില്‍ മുസ്ലിം ലീഗിന്റെ യദാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മനസ്സിലാകും. മത തീവ്രവാദികള്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്നത് മുസ്ലിം ലീഗാനെന്നും സി.കെ. പറഞ്ഞു.
സമുദായത്തില്‍ നിന്നും മറ്റാരും രാഷ്ട്രീയം പറയേണ്ട എന്ന മുസ്ലിം ലീഗ് നിലപാട് അപകടകരവും ഗൌരവമായി കാണേണ്ടതുമാണ്.ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ ഭിന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പ്രകാശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യം മുസ്ലിം ലീഗിന് വെറും മുഖം മൂടി മാത്രമാണെന്നും സി.കെ. കുറ്റപ്പെടുത്തി.
ഇടതുസര്‍ക്കാറിന്റെ വികസനനയങ്ങള്‍ക്ക് പി.ഡി.പി. പൂര്‍ണപിന്തുണ നല്‍കും. സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നുവെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി.
സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, ജില്ലാ പ്രസിഡന്റ് എം.പി. ഫിറോസ്ഖാന്‍, വി.കെ. തങ്കച്ചന്‍, എന്‍.പി. കുഞ്ഞാലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment