സേട്ടുസാഹിബ് സമാനതകളില്ലാത്ത നേതാവ്:
അബ്ദുന്നാസര്‍ മഅദനി
വേങ്ങര: അഴിമതി ഇന്ത്യന്‍രാഷ്ട്രീയത്തെ വരിഞ്ഞ് മുറുക്കുന്ന വര്‍ത്തമാനകാലത്ത് സമാനതകളില്ലാതെ ഓര്‍ക്കാന്‍ കഴിയുന്ന നേതാവാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. ഐ.എന്‍.എല്‍ മണ്ഡലം കമ്മിറ്റി വേങ്ങരയില്‍ സംഘടിപ്പിച്ച സേട്ടുസാഹിബ് അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ പി.സി. തോമസിനെ കെട്ടിപ്പിടിക്കുന്നവര്‍ ഐ.എന്‍.എല്ലിനെ സമീപിക്കാന്‍ നൂറുവട്ടം ചിന്തിക്കുകയാണ്. ഐ.എന്‍.എല്ലില്‍ കൂടുതല്‍ മുസ്‌ലീങ്ങളായതാണ് ഇതിന് കാരണം. രണ്ട് മുന്നണികളുടെയും ഭാഗമാകുന്നതിനുപകരം ഐ.എന്‍.എല്ലുകാര്‍ സേട്ട് കൊളുത്തിയ ദീപം കെട്ടുപോകാതെ സൂക്ഷിക്കണം- മഅദനി പറഞ്ഞു. ടി.എ. സമദ് അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനം ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എ. സലാം എം.എല്‍.എ, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. ഇസ്മായില്‍, പ്രൊഫ. എ.പി.എ. വഹാബ് എന്നിവരും പ്രസംഗിച്ചു. പുളിക്കല്‍ മൊയ്തീന്‍കുട്ടി സ്വാഗതവും അബൂസാദിഖ് മൗലവി നന്ദിയും പറഞ്ഞു.
പ്രവാസികളെ സെന്‍സസില്‍ ഉള്‍പ്പെടുത്താത്തത്
നീതിനിഷേധം-പി.ഡി.പി.
കൊല്ലം: പ്രവാസികളെ സെന്‍സസില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് വോട്ടവകാശം അനുവദിക്കാനും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാറിന്റെ സമീപനം പ്രതിഷേധമാണെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളില്‍ മേല്‍ത്തട്ടുകാരും കീഴ്ത്തട്ടുകാരും ഉണ്ട്. മേല്‍ത്തട്ടിലെ വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരത്വംതന്നെ അപമാനമായി കരുതുന്നവരാണ്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന കീഴ്ത്തട്ടുകാര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ സെന്‍സസില്‍ ഉള്‍പ്പെടുത്താത്തതും വോട്ടവകാശം അനുവദിക്കാത്തതും ജനാധിപത്യവിരുദ്ധവും നീതിനിഷേധവുമാണെന്ന് ഗഫൂര്‍ കുറ്റപ്പെടുത്തി.
ഇതില്‍ പ്രതിഷേധിച്ച് പി.ഡി.പി.യും പ്രവാസി സംഘടനയായ പി.സി.എഫും ചേര്‍ന്ന് 19ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് പാര്‍ട്ടി നയരൂപവത്കരണസമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ നന്ദിഗ്രാം മോഡല്‍ സൃഷ്ടിച്ച് സര്‍ക്കാര്‍വിരുദ്ധ വികാരം ഇളക്കാന്‍ യു.ഡി.എഫും ബി.ജെ.പി. യും നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് കിനാലൂര്‍ സംഭവമെന്ന് ഗഫൂര്‍ പുതുപ്പാടി ആരോപിച്ചു. പാര്‍ട്ടിയുടെ സംഘടനാതിരഞ്ഞെടുപ്പ് ആഗസ്ത് 10നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സി.എച്ച്.അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പി.ഡി.പി പൊതുസമ്മേളനം
പൊന്നാനി: പി.ഡി.പി തീരദേശ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 20ന് താലൂക്കാസ്പത്രിക്ക് സമീപം പി.ഡി.പി ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. വൈകീട്ട് ആറിനാണ് പരിപാടി. പ്രസിഡന്റ് ബദറുബീരാന്‍ അധ്യക്ഷതവഹിച്ചു. സുലൈമാന്‍, ജാഫര്‍അലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment