പി.ഡി.പി. പ്രതിനിധി സമ്മേളനങ്ങള്‍ തുടങ്ങി
സംഘടന ഇലക്ഷന്‍, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് എന്നീ അജണ്ടകള്‍ മുന്‍നിര്‍ത്തി പി.ഡി.പി. സി.എ.സി. തീരുമാനപ്രകാരം നടക്കുന്ന ജില്ലാ തല നേതൃ സംഗമാങ്ങള്‍ക്ക് കാസര്‍ഗോഡ് തുടക്കമായി. 2010-2013 വര്‍ഷത്തേക്കുള്ള ജില്ലാ - മണ്ഡലം - പഞ്ചായത്ത് - വാര്‍ഡ് കമ്മിറ്റികളെ ഭാരവാഹികളെ കണ്ടെത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സംഗമങ്ങള്‍ നടക്കുന്നത്. പ്രതിനിധി സമ്മേളനങ്ങളില്‍ നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ്, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറിമാരായ അഷ്‌റഫ് അടിമാലി, മുഹമ്മദ് റജീബ് എന്നിവര്‍ സംബന്ധിക്കും.
സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിനു ശേഷം ഇതിനകം സമ്മേളനം നടന്നു കഴിഞ്ഞ മലപ്പുറം ഒഴികെ മുഴുവന്‍ ജില്ലകളിലും സമ്പൂര്‍ണ്ണ ജില്ലാ സമ്മേളനങ്ങള്‍ നടക്കും. ഇതോടൊപ്പം അംഗത്വ വിതരണ കാംപയിനും സജീവമായി നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രാദേശിക സഖ്യ സാധ്യതകളെക്കുറിച്ച് കീഴ്ഘടകങ്ങളില്‍ നിന്നും കിട്ടിയ അഭിപ്രായങ്ങള്‍ അടങ്ങിയ വിശദ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിക്ക് സമര്‍പ്പിക്കും.
പ്രവാസി വോട്ടവകാശം, സെന്‍സസ് അവഗണന പി.സി.എഫ്. പ്രക്ഷോഭം 19 ന് തുടങ്ങും
ദുബായ്: പ്രവാസികളെ രണ്ടാം തരം പൌരന്മാരായി കാണുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കുക, വോട്ടവകാശം യു.പി.എ. വാക്കു പാലിക്കുക, സെന്‍സസില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.സി.എഫ്.നടത്തുന്ന പ്രത്യക്ഷ സമര പരിപാടികള്‍ക്ക് മേയ് 19-ന് തുടക്കമാവും. സമരപരിപാടികളുടെ ആദ്യ ഘട്ടമായി മലബാറിലെ അഞ്ചു ജില്ലകളിലെ പ്രവര്‍ത്തകരും അവരുടെ ആശ്രിതരും കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ധര്‍ണ്ണയും നടത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്ച് നടത്തുന്നത്. മാര്‍ച്ചില്‍ നാട്ടിലുള്ള മുഴുവന്‍ പി.സി.എഫ്.പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു. പി.സി.എഫ്.പ്രവര്‍ത്തകര്‍ക്ക് പുറമേ പി.ഡി.പി.പ്രവര്‍ത്തകരും പങ്കാളികളാകും. മാര്‍ച്ച് ഒരു ചരിത്ര സംഭവമാക്കി മാറ്റാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പി.സി.എഫ്. യു.എ.ഇ. കമ്മിറ്റി അറിയിച്ചു.
സമരപരിപാടികളുടെ ഭാഗമായി വിഷയത്തില്‍ അടിയന്തിര ശ്രദ്ദ പതിയണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കും ഇ-മെയില്‍ വഴി തങ്ങളുടെ ആവശ്യം ശ്രദ്ദയില്‍ പെടുത്താവുന്നതാണ്. പ്രധാന മന്ത്രിക്ക് ഇ-മെയില്‍ അയക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : http://pmindia.nic.in/write.htm പ്രവാസികാര്യ മന്ത്രിക്കു ഇ-മെയില്‍ അയക്കാന്‍ : minister@moia.nic.in ഈ വിലാസത്തില്‍ അയക്കുക.
No comments:
Post a Comment