31.3.10

പ്രവാചക നിന്ദയ്ക്കുപിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ - മഅദനി  



തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ പ്രവാചകനെ നിന്ദിച്ച് ചോദ്യക്കടലാസ് തയ്യാറാക്കിയതിന് പിന്നില്‍ സാമ്രാജ്യത്വ ശക്തികളാണെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍മഅദനി ആരോപിച്ചു.

കേരള മഹല്ല് ഇമാം ഐക്യവേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചോദ്യക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മഅദനി പറഞ്ഞു. എന്നാല്‍ ഈ നടപടി എത്രയും വേഗം നടപ്പിലാക്കണം. മുസ്‌ലിം യുവാക്കളെ തെരുവിലേക്കിറക്കി തീവ്രവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൌലവി, മുഹമ്മദ് സ്വലിഹ് മൌലവി, കാഞ്ഞാര്‍ അഹമ്മദ്കബീര്‍ മൗലവി, ഷുക്കൂര്‍ മൌലവി അല്‍‍‍ ഖാസിമി, ആബിദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

മഅദനിയുടെ കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; മഹല്ല് ഇമാം ഐക്യവേദി

തിരുവന്തപുരം:ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മഅദനിയെയും കുടുംബത്തെയും തകർക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ബടല ഹൌസ് പ്രതികളെ അറസ്റ്റു ചെയ്യുക, മദ്രസാ അദ്യാപകരുടെ ക്ഷേമനിധി പലിശ വിമുക്തമാക്കുക, ചെമ്പരിക്ക ഖാസിയുടെ മരണത്തിനു കാരണമായവരെ കണ്ടെത്തുക പ്രക്ഷോഭം ആരംഭിക്കുമെന്നു കേരളാ മഹല്ല് ഇമാം ഐക്യവേദി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



കേന്ദ്ര - സംസ്ഥാന സര്‍‍ക്കാരുകള്‍ മുസ്ലിം വിരുദ്ധ നയമാണു പിന്തുടരുന്നത്. തടിയന്റവിട നസീര്‍ മൊഴി നള്‍കി എന്നു വ്യാജ പ്രചാരണം നടത്തി സൂഫിയ മഅദനിയെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണു നടക്കുന്നത് എന്നും അവര്‍ പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൌലവി, മുഹമ്മദ് സാലിഹ് മൌലവി അല്‍ ഖാസിമി, അബ്ദുല്‍ ഷുക്കൂര്‍ മൌലവി അല്‍ ഖാസിമി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൌലവി, അബ്ദുര്‍ സലാം മൌലവി ഈരാട്ടുപേട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു
സാമ്രാജ്യത്വ അജണ്ട നിര്‍വഹിക്കുന്നത് ആരെന്ന് കണ്ടെത്തണം; പി. ഡി .പി


കൊച്ചി: മുസ്ലിം സമുദായത്തെയും പ്രവാചകനെയും അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് താന്‍ ചെയ്യുന്നതെന്ന തിരിച്ചറിവ് പോലുമില്ലാത്ത അധ്യാപകന്‍ സമൂഹത്തിന് അപമാനമാണ്.സാമ്രാജ്യത്വശക്തികളും പ്രചാരകരും ആഗോള തലത്തില്‍ നടത്തുന്ന പ്രചാരവേലകളുടെ ദൌത്യം കേരള പരിസരത്ത് നിര്‍വഹക്കുന്നവര്‍ ആരാണെന്ന് കണ്ടെത്തണം.മല്ലപ്പള്ളിയിലെയും തൊടുപുഴയിലെയും മുസ്ലിം വിരുദ്ധ നീക്കങ്ങളിലെ ഉറവിടം ഒന്ന് തന്നെയാണോയെന്ന് കണ്ടെത്തണം.



ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രചാരണങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം അടിയന്തരമായി നടപ്പാക്കാനും സര്‍ക്കാക്കാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ശക്തമായ നടപടി വേണം പി.എം.സുലൈമാന്‍

പ്രവാചകനെ അധിക്ഷേപിക്കും വിധം ചോദ്യപേപ്പർ തയ്യാറാക്കിയ അദ്യാപകനെതിരെ ശക്തമായ നടപടി എടുക്കണമെന്നു പി.ഡി.പി. ഇടുക്കി ജില്ലാ പ്രസിഡണ്ട് പി.എം.സുലൈമാന്‍ സർവ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നോ എന്നതു സംബന്ധമായ അന്വേഷണം വേണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു

No comments: