മഅദനിക്കെതിരായ നീക്കത്തിനെതിരെ സമരം തുടങ്ങും
തിരുവനന്തപുരം: എന്‍.ഐ.എ, ഐ.ബി. തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയേയും കുടുംബത്തേയും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ സമരം ആരംഭിക്കുമെന്ന് കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സാലിഹ് മൗലവി, അബ്ദുള്‍ഷുക്കൂര്‍ മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ചേരുന്ന നേതൃയോഗം സമരപരിപാടികള്‍ തീരുമാനിക്കും.
വര്‍ഗീയ കലാപ നിയന്ത്രണബില്‍ പിന്‍വലിക്കുക, ബട്‌ള ഹൗസ് സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യുക, സംസ്ഥാന സര്‍ക്കാരിന്റെ മദ്രസ്സാ അധ്യാപക ക്ഷേമനിധി പദ്ധതി പലിശ മുക്തമാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കണം
കുടിവെള്ളക്ഷാമം പരിഹരിക്കണം
വളാഞ്ചേരി: കാവുംപുറം പടിഞ്ഞാക്കരയിലെ കോതോള്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് പി.ഡി.പി. വളാഞ്ചേരി പഞ്ചായത്ത് 19-ാം വാര്‍ഡ് യോഗം ആവശ്യപ്പെട്ടു. ഹംസ കെ.എം. അധ്യക്ഷത വഹിച്ചു. കെ.ടി. ഷറഫുദ്ദീന്‍, കെ. സിറാജ്, അലി. സി. സിദ്ധിഖ്, എന്നിവര്‍ പ്രസംഗിച്ചു.
മഅ്ദനിക്കും കുടുംബത്തിനുമെതിരെ ഗൂഢനീക്കമെന്ന് ആരോപിച്ച് പി.ഡി.പി രാജ്ഭവന്‍ ധര്‍ണ
തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനും അതുവഴി മര്‍ദിതസമൂഹങ്ങളുടെ അവകാശസംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.ഡി.പിയെ തളര്‍ത്തുവാനും ഗൂഢനീക്കം നടക്കുന്നു എന്നാരോപിച്ച് വ്യാഴാഴ്ച പി.ഡി.പി രാജ്ഭവന് മുമ്പില്‍ പ്രതിഷേധധര്‍ണ നടത്തും.
പാര്‍ട്ടിയുടെ സി.എ.സി സെക്രട്ടേറിയറ്റ് അംഗങ്ങളും തിരുവനന്തപുരം ജില്ലയിലെ സജീവപ്രവര്‍ത്തകരും പങ്കെടുക്കുന്ന ധര്‍ണ രാവിലെ 11 മണിക്ക് അഡ്വ. പി.എം.എ. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ, ഭാസുരേന്ദ്രബാബു, ജമാഅത്തെ ഇസ്ലാമി നേതാവ് ഷഹീര്‍ മൌലവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നേതാക്കളായ പൂന്തുറ സിറാജ് , അഡ്വ. സിറാജ് , അഡ്വ. സത്യദേവ്, പാച്ചിറ സലാഹുദ്ദീന്‍എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment