'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' പി.ഡി.പി. മലപ്പുറം ജില്ലാ സമ്മേളന സെമിനാറുകള്‍ക്കു തുടക്കമായി
സാമ്രാജ്യത്വ ശക്തികളുടെ അപകടകരമായ കടന്നുകയറ്റം അപകടകരമായ അവസ്ഥയില്‍
സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റം ഇന്ത്യയെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിചേര്‍ന്നിരിക്കുകയാണെന്നു പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.
ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡ്‌ലിയുടെ കാര്യത്തിലും യു.പി.എ. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന വിധേയത്വം അതിന്റെ തെളിവാണ്. മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റം സമ്മതിച്ച ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാനുള്ള ഉള്‍ക്കരുത്ത് പോലും നമ്മുടെ ദേശീയ ഭരണാധികാരികള്‍ക്കില്ലതായിരിക്കുന്നു.
ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്ത് നില്പ്പും' സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു സി.കെ.അബ്ദുല്‍ അസീസ്.
സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു. എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്, പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പടി, കെ.പി.അബ്ദുല്‍ ജബ്ബാര്‍, അഷ്റഫ് കോക്കൂര്‍, മൊയ്തീന്‍കുട്ടി പുളിക്കല്‍, നൌഷാദ് ബാബു, കെ.കെ.ഇല്യാസ്, അഷറഫ് ചെട്ടിപ്പടി, സാലിഹ് കിഴക്കേതില്‍, രവി തേലത്ത് എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി മാധ്യമ സെമിനാര്‍
മഞ്ചേരി: പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരിയില്‍ നടത്തിയ മാധ്യമസെമിനാര്‍ മാധ്യമനിരൂപകന്‍ ഭാസുരേന്ദ്ര ബാബു ഉദ്ഘാടനംചെയ്തു. പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍അസീസ് വിഷയം അവതരിപ്പിച്ചു. ടി.പി. സുല്‍ഫിഖറലി(സി.പി.എം), മൊയ്തീന്‍കുട്ടി പുളിക്കല്‍ (ഐ.എന്‍.എല്‍), അഡ്വ.പി.എ പൗരന്‍(പി.യു.സി.എല്‍), സുഹൈല്‍ പൂങ്ങോട്(എസ്.എസ്.എഫ്), സി. ദാവൂദ്(ജമാഅത്തെ ഇസ്‌ലാമി), അഷറഫ് ബാഖവി(എസ്. വൈ.എസ്), വി.പി. യഹ്‌യാഖാന്‍(കെ.എന്‍.എം), പി.ഡി.പി സംസ്ഥാനസെക്രട്ടറി ഗഫൂര്‍ പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു. എന്‍.സി. മുഹമ്മദ്കുട്ടി സ്വാഗതവും സലിംമേച്ചേരി നന്ദിയും പറഞ്ഞു.
No comments:
Post a Comment