പി.ഡി.പി. മണ്ഡലം പ്രതിനിധി സമ്മേളനം തുടങ്ങി
മലപ്പുറം: 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ മണ്ഡലം കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് മണ്ഡലംതല പ്രതിനിധിസമ്മേളനങ്ങള്‍ ചേരുന്നത്.
പൊന്നാനിയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, ബാപ്പു പുത്തനത്താണി, മുഹമ്മദ് സഹീര്‍ എന്നിവര്‍ സംഘടനാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മഞ്ചേരി മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തവനൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ അലി ദാരിമി, അഡ്വ. ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം മണ്ഡലം പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, യൂസുഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തിരൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസുഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. ഷമീര്‍ പയ്യനങ്ങാടി, ജാഫറലി ദാരിമി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
24ന് നിലമ്പൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളുടെയും 25ന് ഏറനാട്, മങ്കട 26ന് വണ്ടൂര്‍, കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളുടെയും 27ന് പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ മണ്ഡലങ്ങളുടെയും 28ന് താനൂര്‍ മണ്ഡലത്തിന്റെയും പ്രതിനിധി സമ്മേളനങ്ങള്‍ ചേരും.
No comments:
Post a Comment