'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' പി.ഡി.പി. മലപ്പുറം ജില്ലാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍
'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 7,8, 9 തീയതികളില്‍ മലപ്പുറം ഉമര്‍ ഖാസി നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ മലപ്പുറം ജില്ലയിലെങ്ങും വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയിലെങ്ങും സമ്മേളന പ്രചരണാര്‍ത്ഥം ബോര്‍ഡുകളും ചുവരെഴുത്തുകളും തുടങ്ങി കഴിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഗ്രഹ സന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, വാഹന പ്രചാരണ ജാഥകള്‍,കോര്‍ണര്‍ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.ഏപ്രില്‍ ഏഴിന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമാവും.അന്നേ ദിവസം രാവിലെ പത്തു മണിക്ക് പ്രതിനിധി സമ്മേളനവും രണ്ടുമണിക്ക് തൊഴിലാളി സംഗമവും വൈകിട്ട സൌഹ്രദ സംഗമവും നടക്കും.സമ്മേളന നഗരിയി ഉയര്‍ത്താനുള്ള കൊടിമരം ഏപ്രില്‍ ആറിനു മഞ്ചേരി - വഴിക്കടവില്‍ നിന്നും കൊടിമരത്തില്‍ നാട്ടാനുള്ള പതാക ജാഥ വെളിയങ്കോടു നിന്നുമാണു പുറപ്പെടുക.പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി ജാഥയായി കൊണ്ടുവരും.ഏപ്രില്‍ 8 വ്യാഴായ്ച രാവിലെ 10 മണിക്കു പ്രവാസി സംഗമവും, ഉച്ചക്കു രണ്ടിനു വിദ്യാര്‍ത്ഥി സംഗമവും വൈകിട്ട് നാലിനു ജില്ലാ കൊണ്‍സിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.ഏപ്രില്‍ 9 വെള്ളിയാഴ്ച മൂന്നു മണിക്കു മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുടെ കരുത്തു വിളിച്ചോതുന്ന ശക്തി പ്രകടനവും വൈകിട്ട് 5 നു ഉമര്‍ ഖാസി നഗറില്‍ മഹാ സമ്മേളനവും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ 26 വരെ ജില്ലയിലെ നാലു പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുകള്‍ നടക്കും.
എന്നീ വിഷയങ്ങളിലാണു സെമിനാറുകള്‍ നടക്കുക. ഹനീഫ പുത്തനത്താണി, എന്‍.എം. സിദ്ദീഖ് താനൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ് മോഡറേറ്ററായിരിക്കും.
പി.ഡി.പി ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
മലപ്പുറം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. സി.കെ. അബ്ദുല്‍അസീസ് മുഖ്യ രക്ഷാധികാരിയും ഗഫൂര്‍ പുതുപ്പാടി, ഹനീഫ പുത്തനത്താണി എന്നിവര്‍ രക്ഷാധികാരികളും ഇബ്രാഹിം തിരൂരങ്ങാടി ചെയര്‍മാനും ബാപ്പു പുത്തനത്താണി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണപരിപാടികള്‍ക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപംനല്‍കി. പഞ്ചായത്ത്, മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍, പദയാത്രകള്‍, സെമിനാറുകള്‍, നാട്ടുകൂട്ടങ്ങള്‍, ഗൃഹസന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തും. മാര്‍ച്ച് എട്ടിന് പുത്തനത്താണി സി.വി ഓഡിറ്റോറിയത്തില്‍ ജില്ലാതല നേതൃസംഗമം നടക്കും.
യോഗത്തില്‍ ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷതവഹിക്കും. ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനംചെയ്തു. വേലായുധന്‍ വെന്നിയൂര്‍, യൂസഫ് പാന്ത്ര,മുഹമ്മദ് സഹീര്‍ മലപ്പുറം, ജാഫര്‍ അലി ദാരിമി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment