27.4.12


ഏപ്രില്‍ 30 നു ജില്ലാ കേന്ദ്രങ്ങളില് പ്രതിഷേധ സംഗമം


തിരുവനന്തപുരം : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഏപ്രില്‍ 30 നു കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും പി.ഡി.പി. പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. സംഗമം യദാക്രമം തിരുവനന്തപുരം (സാബു കൊട്ടാരക്കര), കൊല്ലം ( വര്‍ക്കല രാജ്), ആലപ്പുഴ ( പൂന്തുറ സിറാജ്), പത്തനംതിട്ട (മഹിന്‍ ബാദുഷ മൌലവി), കോട്ടയം ( സുബൈര്‍ സബാഹി), ഇടുക്കി (സുബൈര്‍ വെട്ടിയാനിക്കല്‍), എറണാകുളം (കെ.കെ.ബീരാന്‍ കുട്ടി ഹാജി), തൃശ്ശൂര്‍ (കെ.ഇ.അബ്ദുള്ള), പാലക്കാട് (തോമസ്‌ മാഞ്ഞൂരാന്‍), മലപ്പുറം (നിസാര്‍ മേത്തര്‍), കോഴിക്കോട് (അഡ്വ. ഷമീര്‍ പയ്യനങ്ങാടി), വയനാട് (മൊയ്തീന്‍ ചെമ്പോത്തറ), കണ്ണൂര്‍ (ഹംസ മാലൂര്‍), കാസര്‍ഗോഡ്‌ (സുബൈര്‍ പടുപ്പ്) എന്നിവര്‍ ഉത്ഘാടനം ചെയ്യും.

21.4.12

മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ എടപ്പാളില്‍ 

 വമ്പിച്ച  പി.ഡി.പി പ്രതിഷേധറാലി
വര്‍ക്കല രാജ് മുഖ്യ പ്രഭാഷണം നടത്തുന്നു 

എടപ്പാള്‍:അബ്ദുന്നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തവനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി എടപ്പാളില്‍ പ്രതിഷേധറാലി നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി എടപ്പാള്‍ പൊന്നാനി റോഡില്‍ തട്ടാന്‍പടിയില്‍ നിന്നുമാരംഭിച്ച് പട്ടാമ്പി റോഡിലെ സമ്മേളനനഗരിയില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ്, സംഘടനാ കാര്യ സെക്രട്ടറി സാബു കൊട്ടാരക്കര എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.പി. ഷംലിക്ക് കടകശ്ശേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ. ഷംസുദ്ദീന്‍, ശ്രീജ മോഹനന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ഷമീര്‍ പയ്യനങ്ങാടി, ജവഹര്‍ അലി ദാരിമി, അഡ്വ. പി.പി. മോഹന്‍ദാസ്, ഷറഫുദ്ദീന്‍ പൊന്നാനി, കെ.എന്‍. ഉദയന്‍, ഹനീഫ പുത്തനത്താണി, ബാപ്പു പുത്തനത്താണി, യൂസഫ് പാന്ത്ര, മൊയ്തുണ്ണി ഹാജി, വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു

18.4.12

പി.ഡി.പി. പത്തൊന്‍പതാം വര്ഷികത്തോടനുബന്ധിച്ചു പി.സി.എഫ്. ജിദ്ദ കമ്മിറ്റി നടത്തിയ സംഗമം ഉപദേശക ചെയര്‍മാന്‍ സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്യുന്നു 

പി.ഡി.പി. പത്തൊന്‍പതാം വാര്‍ഷികാഘോഷം

ജിദ്ദ: പി.ഡി.പി. 19-ാം വാര്‍ഷികത്തിന്റെ ഭാഗമായി പി.സി.എഫ് ജിദ്ദ കമ്മിറ്റി ശറഫിയ്യ അല്‍ നൂര്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവര്‍ത്തക സംഗമവും മഅ്ദനി ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. ഇ.എം.അനീസ് അധ്യക്ഷത വഹിച്ചു. സുബൈര്‍ മൗലവി വണ്ടിപ്പെരിയാര്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് പൊന്‍മള, മുസ്തഫ പുകയൂര്‍, ജാഫര്‍ മല്ലപ്പള്ളി, ഫഹദ്  കൊണ്ടോട്ടി , കബീര്‍ വള്ളിക്കുന്ന്, ജാഫര്‍ കൂട്ടിലങ്ങാടി, കരീം മഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വഗതവും അബ്ദുള്‍ റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.

14.4.12

ഇന്ന് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മഗ്രഹമായ തോട്ടുവാല്‍ മന്‍സിലില്‍ നടന്ന ഐക്യടാര്‍ദ്യ സമ്മേളനത്തില്‍ അഡ്വ.കെ.പി.മുഹമ്മദ്‌ സാഹിബ്, ഫാദര്‍ ജോണ് തുണ്ടുകുളം, പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, മഅദനി യുടെ പിതാവ് അബ്ദുല്‍ സമദ് മാസ്റ്റര്‍  തുടങ്ങിയവര്‍ 


12.4.12


പി.ഡി.പി. സംസ്ഥാന പ്രധിനിധി സമ്മേളനം ചര്‍ച്ചകള്‍ കൊണ്ട് വ്യത്യസ്തമായി 

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു സംസാരിക്കുന്നു, വേദിയില്‍ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്, നേതാക്കളായ , വരക്കല രാജ് , സുബൈര്‍ സബാഹി, നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര , തുടങ്ങിയവര്‍ 

ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ഗുണമില്ല-പി.ഡി.പി.
Posted on: 12 Apr 2012


ആലപ്പുഴ: മുസ്ലീംലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയാലും കേരളത്തിലെ മുസ്ലീം സമുദായത്തിന് ഗുണമുണ്ടാവുകയില്ലെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറസിറാജ് പറഞ്ഞു. നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാടിസ്ഥാനത്തിലാണെങ്കില്‍ ക്രൈസ്തവ വിഭാഗത്തിനും നായര്‍ വിഭാഗത്തിനും ഇത്രയും മന്ത്രിയെ വേണോ, ഈഴവര്‍ക്ക് ഇനിയും മന്ത്രിയെ നല്‍കേണ്ടേ എന്നെല്ലാം ചോദിക്കുന്ന അവസ്ഥവരും. മതേതരത്വത്തിന്റെ സംരക്ഷകരെന്നു പറയുന്ന ഇടതുമുന്നണിയും മുസ്ലീംവിഭാഗത്തെ അവഗണിക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് പത്തുശതമാനം സംവരണം ആവശ്യപ്പെടുന്ന സി.പി.എം.പാര്‍ട്ടിക്കുള്ളില്‍ മുസ്ലീങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ല.

മൂന്നാംമുന്നണി വേണ്ടെന്ന സി.പി.എം.തീരുമാനം മതേതര ജനവിഭാഗത്തിന് നിരാശയുണ്ടാക്കിയിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ മാഹിന്‍ ബാദുഷമൗലവി അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കലരാജ് മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മയില്‍, ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11389716&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

10.4.12

മഅ്ദനിയെ മോചിപ്പിക്കണമെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
കാസര്‍കോട്: അകാരണമായി വിചാരണ പോലും നടത്താതെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Kerala-yathra
കേരളമുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, താനും അടക്കം നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് കര്‍ണ്ണാടക മുഖ്യമ ന്ത്രിക്ക് കത്ത്അയച്ചതായും, കാന്തപുരം പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കുന്നതിന് പകരം വ്യക്തികളെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം നീക്കം കടുത്ത അനീതിയാണെന്നും, കാസര്‍കോട് നടക്കുന്ന ചില ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഏവരും ഒന്നിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. പിഡിപി നേതാക്കളായ അജിത്ത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് എന്നിവര്‍ കേരളയാത്ര ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
അഞ്ചാംമന്ത്രി: സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയം-പി.ഡി.പി.

വൈക്കം:മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നത് സാമൂഹികനീതിക്ക് നിരക്കുന്നതല്ലെന്ന എന്‍.എസ്.എസ്.ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയമാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറാകണം. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്.ശിവകുമാറും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

പി.ഡി.പി.യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം 11ന് ആലപ്പുഴയില്‍ നടക്കും. 14ന് മൈനാഗപ്പള്ളിയിലെ അബ്ദുള്‍ നാസര്‍ മദനിയുടെ വീട്ടില്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ഡി.പി.പ്രവര്‍ത്തകര്‍ ഒത്തുചേരും. പത്രസമ്മേളനത്തില്‍ കോട്ടയം ജില്ലാസെക്രട്ടറി ഷാജികാട്ടിക്കുന്ന്, വൈക്കം മണ്ഡലം സെക്രട്ടറി എ.കെ.സുകുമാരന്‍, ഖജാന്‍ജി സിയാദ് എന്നിവരും പങ്കെടുത്തു

മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത് - എം.എസ്.നൌഷാദ്


കോട്ടയം : മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം രാഷ്ട്രീയമായി കാണുന്നതിനു പകരം മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് തള്ളിയിടുന്ന പ്രവണത ശരിയല്ലെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗം എം.എസ്.നൌഷാദ് പറഞ്ഞു. പി.ഡി.പി. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ സാമുദായിക സന്തുലനം തകരുമെന്ന വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യത്തില്‍ അഭിപ്രായം പറയാന്‍ കോണ്ഗ്രസ് നേതാക്കളും യു.ഡി.എഫ്.കണ്‍വീനറും ഉണ്ടായിരിക്കെ എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കൊണ്ട് അഭിപ്രായം പറയിക്കുന്നത് യു.ഡി.എഫിന്റെ പാപ്പരത്വമാണ്‌.സമദൂരത്തിന്റെയും ശരിദൂരത്തിന്റെയും പേരില്‍ ആവശ്യപ്പെടുന്നതിലധികം നേടിയെടുക്കുന്ന എന്.എസ്.എസ്.നടപടിയോട് മുസ്ലിം സമുദായം ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന യാദാര്‍ത്ഥ്യം സുകുമാരന്‍ നായര്‍ മനസ്സിലാക്കണമെന്നും നൌഷാദ് പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട്‌ കെ.ജെ.ദേവസ്യ, ജിലാ സെക്രട്ടറി ഒ.എ. സക്കറിയ,നിഷാദ് നടയ്ക്കല്‍, സക്കീര്‍ കളത്തില്‍, അന്സര്ഷാ കുമ്മനം, കരീം വട്ടക്കയം, മുഹമ്മദാലി അബൂബക്കര്‍ വൈക്കം, വി.എ.മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

9.4.12


ഹൈദരലി ശിഹാബ് തങ്ങള്‍ ചര്‍ച്ചക്ക് പോയത് ലീഗിന് നാണക്കേട് : പി ഡി പി


കണ്ണൂര്‍ : കേരളത്തിനാണ് അഞ്ചാം മന്ത്രി സ്ഥാനം വേണ്ടതെന്നും മുസ്‌ലിം ലീഗിനല്ലെന്നല്ലെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചത് സംഘപരിവാര്‍ സംഘടനകളും ആര്യാടനെ പോലുള്ള ദേശീയ മുസ്‌ലിങ്ങള്‍ക്കും മുതലെടുപ്പിനുള്ള അവസരമുണ്ടാക്കി. ഖാഇദെ മില്ലത്ത് മുതല്‍ ശിഹാബ് തങ്ങള്‍ വരെയുള്ളവര്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസ് പാണക്കാട്ടേക്കാണ് ചര്‍ച്ചക്ക് പോകാറ്. പക്ഷെ ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ കാണാന്‍ കോട്ടയത്ത് ടാക്‌സി പിടിച്ച് പോകുന്ന കാഴ്ചയാണ്. ഇത് ലീഗിന് അപമാനമാണ്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കിട്ടാന്‍ പോകുന്നില്ല. നാല് മന്ത്രിമാരും ഒരു സ്പീക്കറേയും കൂട്ടിയാല്‍ അഞ്ച് മന്ത്രിയാവില്ല.

അബ്ദുനാസര്‍ മഅദനിയുടെ അകാരണമായ ജയില്‍വാസത്തെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും കള്ളത്തെളിവുകളും വ്യാജ സാക്ഷികളെയും വെച്ച് കൃത്രിമമായ രേഖകള്‍ പടച്ചുണ്ടാക്കി കരിനിയമത്തില്‍ ബന്ധിതനാക്കിയാണ് മഅദനിയെ ജയിലില്‍ അടച്ചിരിക്കുന്നത്. മഅദനിക്ക് നീതി നല്‍കണമെന്ന് കര്‍ണാടക ഗവണ്‍മെന്റിനോട് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.പി ഡി പി സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 11ന് ആലപ്പുഴയില്‍ നടക്കും. കേരളത്തിലെ 102 നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 1020 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. 11ന് ആരംഭിച്ച് മൂന്ന് മാസക്കാലം നീണ്ട് നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനവും നടക്കും. മഅദനിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ മകന്‍ ആദ്യമെമ്പര്‍ഷിപ്പ് ഏറ്റ് വാങ്ങും. പി ഡി പിയുടെ 19ാം ജന്‍മദിനമായ ഏപ്രില്‍ 14ന് സംസ്ഥാന വ്യാപകമായി പതാക ദിനമായി ആചരിക്കും.
കടുത്ത പ്രമേഹം ബാധിച്ച് വലത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും അള്‍സറും, വൃക്കക്ക് തകരാറും അടക്കും നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മഅദനിക്ക് ചികിത്സ നിഷേധിച്ച് ജയിലില്‍ ഇട്ട് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ഈ മാസം 30ന് മനുഷ്യാവകാശ മഹാസംഗമവും റാലിയും കൊല്ലത്ത് നടത്തുമെന്ന് മേത്തര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പുഞ്ചവയല്‍, ജോയിന്റ് കണ്‍വീനര്‍ റഷീദ് മെരുവമ്പായി എന്നിവര്‍ സംബന്ധിച്ചു.
ലീഗ് ആത്മപരിശോധന നടത്താന്‍ തയ്യാറാവണം -പി.ഡി.പി


പത്തനംതിട്ട:അഞ്ചാമത്തെ മന്ത്രിക്കായുള്ള അവകാശവാദത്തെകുറിച്ച് മുസ്‌ലിംലീഗ് ആത്മപരിശോധന നടത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. അഞ്ചാം മന്ത്രി ലീഗിന്റെ ആവശ്യമാണ്. സമുദായത്തിന്റെയല്ല. ഇതിന്റെപേരില്‍ ചിലര്‍ തീവ്രഹൈന്ദവവികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നുണ്ട്.


 
ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. അദ്ദേഹത്തെ ചൊവ്വാഴ്ച നാരായണനേത്രാലയത്തില്‍ പരിശോധനയ്ക്ക്‌കൊണ്ടു പോകുന്നുണ്ട്. മഅദനിയുടെ ആരോഗ്യനില മനസ്സിലാക്കാന്‍ മന്ത്രിതലസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണം. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം കിട്ടാന്‍ ആവശ്യമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.


മഅദനിക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയുള്ള തുടര്‍പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ പി.ഡി.പി സംസ്ഥാനപ്രതിനിധി സമ്മേളനം 11ന് ആലപ്പുഴ ടൗണ്‍ഹാളില്‍ (ഇന്‍തിഫാദ നഗര്‍) നടക്കും.നിയോജക മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിലെയും പോഷക സംഘടനകളില്‍ നിന്നുമായി 1200 പ്രതിനിധികള്‍ സംബന്ധിക്കും. ചര്ച്ചാ ക്ലാസ്സുകള്‍, ആനുകാലിക രാഷ്ട്രീയ വിഷയാവലോകനം, സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കല്‍, മഅദനിക്ക് നീതി തേടിയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കല്‍ തുടങ്ങിയവയാണ് പ്രതിനിധി സമ്മേളനത്തിലെ പ്രധാന അജണ്ട.

'മഅദനിയുടെ ജീവന്‍ രക്ഷിക്കുക' എന്നാവശ്യപ്പെട്ടു ഏപ്രില്‍ 30ന് കൊല്ലം പീരങ്കിമൈതാനിയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന മനുഷ്യാവകാശ മഹാസംഗമവും നടത്തും. പാര്‍ട്ടിയുടെ പത്തൊന്‍പതാം ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് മഅദനിയുടെ ജന്മഗ്രഹമായ 'തോട്ടുവാല്‍ മന്‍സിലില്‍' മഅദനി ഐക്യദാര്‍ട്യ സംഘമം സംഘടിപ്പിക്കും. മുന്‍ മന്ത്രി എം.എ.ബേബി, ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍, ടി.ആരിഫലി, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.


 
ഏപ്രില്‍ പതിനൊന്നു മുതല്‍ മൂന്നു മാസക്കാലം നീണ്ടു നില്‍ക്കുന്ന അംഗത്വ പ്രചാരണം സംഘടിപ്പിക്കും. പി.ഡി.പി. ഭാരവാഹികളായ ഹബീബ് റഹ്മാന്‍, പത്തനംതിട്ട റഷീദ്, പി.ഡി.പി. റസാഖ് മണ്ണടി, അന്‍സിം, സലിം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2.4.12


മുസ്ലിംകളെ സഹായിക്കുന്നവരെയും ഭീകരവാദികളാക്കുന്നു : ഭാസുരേന്ദ്ര ബാബു

പെരുമ്പാവൂര്‍ : മുസ്ലിം സമുദായാംഗങ്ങളെ സഹായിക്കുന്ന മറ്റു സമുദായംഗങ്ങളെയും ഭരണകൂടം ഭീകരവാദികളാക്കുന്നതിന്റെ  നേര്‍ക്കാഴ്ചയാണ്‌ ഇന്ത്യന്‍ ജാനാധിപത്യത്തില്‍ ഇന്നുള്ളതെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. പെരുമ്പാവൂര്‍ സുഭാഷ് മൈതാനിയില്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ' മഅദനി കാരാഗ്രഹത്ത്തിലെ 593 ദിനങ്ങള്‍ ' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമുദായം മാത്രം എന്ത് ചെയ്താലും അത് ഭീകരവാദം എന്ന പേരിട്ടു വിളിക്കുമ്പോള്‍ നമ്മുടെ ജാനാധിപത്യത്തിനു വിലയില്ലാതാവുന്നു. ഭീകരരായി ചിത്രീകരിച്ചു മുസ്ലിം സമുദായത്തെ ഭരണകൂടം നേരിടുമ്പോള്‍ ജനങ്ങള്‍  സംഘടിച്ചു ജനാധിപത്യത്തെ തോല്പിക്കുന്നതിലേക്ക് സമൂഹം മാറിചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പി.ഡി.പി.പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡണ്ട്‌ ടി.കെ.ബഷീര്‍ അധ്യക്തത വഹിച്ചു. സമ്മേളനം പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി വിഷയാവതരണം നടത്തി.
പി.ഡി.പി.എറണാകുളം ജില്ലാ പ്രസിഡണ്ട്‌ എന്‍.കെ. മുഹമ്മദ്‌ ഹാജി, പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ രജീബ്, പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എ മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ.സലിം, മുഹമ്മദ്‌ വെട്ടത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ മഅദനി മോചന റാലിയും നടന്നു. 


ചേറ്റുവ പാലം ടോള്‍ പിരിവ് ചരിത്രമായി


ചാവക്കാട്‌: രണ്ടര പത്തിട്ടാണ്ടായി തുടരുന്ന ചേറ്റുവ പാലം ടോള്‍ പിരിവിന്‌ ഇന്നലെയോടെ ഔദ്യോഗിക പരിസമാപ്‌തിയായി. കഴിഞ്ഞ 62 ദിവസമായി ടോള്‍ നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി. നടത്തിയ ശക്തമായ സമരത്തിന്റെ ഫലമായാണ്‌ ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കാന്‍ അധികൃതര്‍ തയ്യാറായത്. ചേറ്റുവ ടോള്‍ പിരിവു അവസാനിപ്പിച്ച ഇന്നലെ പി.ഡി.പി. നേതൃത്വത്തില്‍ വിജയാഹ്‌ളാദ ദിനമായി ആചരിച്ചു. അതിരാവിലെ മുതല്‍ ടോള്‍ ബൂത്തും പരിസരവും പി.ഡി.പി. പ്രവര്‍ത്തകരെ കൊണ്ട് ‍നിറഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്‌തും പ്രകടനം നടത്തിയും പ്രവര്‍ത്തകര്‍ ഐതിഹാസിക സമരത്തിന്റെ വിജയം ആഘോഷമാക്കി മാറ്റി. ടോള്‍ പിരിവിന്റെ അവസാന ദിവസം പിരിവു നടത്താന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. രാവിലെ ടോള്‍ ബൂത്ത്‌ പി.ഡി.പി. പ്രവര്‍ത്തകര്‍ റിബണ്‍ കെട്ടി സീല്‍ചെയ്‌തു. തുടര്‍ന്ന്‌ ടോള്‍ ജീവനക്കാര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി. വൈകിട്ട്‌ ടോള്‍ ജനങ്ങള്‍ക്ക്‌ തുറന്നു കൊടുക്കുന്ന ചടങ്ങ്‌ ദേശീയപാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. ചേറ്റുവ ടോള്‍ സമര സ്‌മാരകസ്‌തൂപത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ പതാകയുയര്‍ത്തി. തുടര്‍ന്ന്‌ നിരവധി ഇരുചക്ര വാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ വിജയാഹ്ലാദ പ്രകടനം ചാവക്കാട്‌, വാടാനപ്പള്ളി മേഖലകളില്‍ നടത്തി.
 ടോളിന്റെ പ്രതീകാത്മക ശവമഞ്ചം ഘോഷയാത്രയായി വാഹനത്തില്‍ കൊണ്ടുവന്ന്‌ പ്രവര്‍ത്തകര്‍ ചേറ്റുവ പുഴയില്‍ സംസ്‌കരിച്ചു. സമര സമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാട്‌, ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്‌നുദ്ദീന്‍ കറുകമാട്‌, പി.ഡി.പി. ജില്ലാ സെക്രട്ടറി കടലായി സലീം മൌലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

30.3.12


മഅ്ദനിയെ മറക്കാന്‍ കഴിയില്ല

മഅ്ദനിയെ മറക്കാന്‍ കഴിയില്ല
കോയമ്പത്തൂര്‍, ബംഗളൂരു ജയിലുകളിലായി മഅ്ദനിയുടെ തടവ് ഇന്നേക്ക് 4000 ദിവസം പൂര്‍ത്തിയാവുന്നു
വ്യക്തിസ്വാതന്ത്ര്യമെന്ന അലംഘനീയ മൗലികാവകാശത്തിലധിഷ്ഠിതമാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ. എന്നിട്ടും, എന്തുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനി ഇങ്ങനെ എന്ന ചോദ്യം നിരവധി ഇടങ്ങളില്‍നിന്ന് നിരന്തരം കേള്‍ക്കേണ്ടിവരുന്നു. ഉത്തരം പറയേണ്ട കോടതി നിര്‍വികാരമായ നിശ്ശബ്ദതയില്‍ ന്യായങ്ങളില്‍നിന്ന് അകലുമ്പോള്‍ നീതിനിഷേധത്തിന്‍െറ ഇരയായി മഅ്ദനിയുടെ പരിചിതമായ മുഖം സമൂഹമനസ്സില്‍ നിറയുന്നു.
കോയമ്പത്തൂരില്‍ സംഭവിച്ചതിന്‍െറ തനിയാവര്‍ത്തനമാണ് ബംഗളൂരുവില്‍ കാണുന്നത്. രംഗം മാറിയെങ്കിലും കഥയില്‍ മാറ്റമില്ല. സാങ്കേതികമായ കാരണങ്ങളാലോ സംശയത്തിന്‍െറ ആനുകൂല്യത്തിലോ അല്ല കോയമ്പത്തൂരില്‍നിന്ന് മഅ്ദനി വിട്ടയക്കപ്പെട്ടത്. ജാമ്യമില്ലാതെ ഒരു ദശകത്തോളം അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം നിരുപാധികം വിട്ടയച്ചപ്പോള്‍ മര്യാദയുടെ പേരിലെങ്കിലും ആരും ഒരു ഖേദപ്രകടനവും നടത്തിയില്ല. മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധം പാര്‍ലമെന്‍റിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഞാനുള്‍പ്പെടെയുള്ള എം.പിമാരെ തീവ്രവാദികളുടെ സഹയാത്രികരും സഹായികളുമെന്ന് വിളിച്ചാക്ഷേപിച്ചവരും പ്രതികരിച്ചില്ല. ഇനിയാര്‍ക്കും ഇതു സംഭവിക്കരുതെന്ന പ്രാര്‍ഥനയോടെയാണ് മഅ്ദനി കോയമ്പത്തൂരില്‍നിന്ന് യാത്രയായത്.
പ്രാര്‍ഥന ഫലിച്ചില്ല. പ്രതീക്ഷ അസ്ഥാനത്തായി. കോയമ്പത്തൂരില്‍ പരാജയപ്പെട്ട തിരക്കഥ ബംഗളൂരുവില്‍ തിരുത്തില്ലാതെ പകര്‍ത്തിയെഴുതപ്പെട്ടു. ബംഗളൂരുവിന്‍െറ പ്രാന്തപ്രദേശങ്ങളില്‍ 2008ല്‍ നടന്ന സ്ഫോടനങ്ങളില്‍ മഅ്ദനി പ്രതിയാക്കപ്പെടുന്നത് 2010ലാണ്. ആദ്യത്തെ പ്രതി അപ്രത്യക്ഷനായി; കുറ്റപത്രം പിന്‍വലിക്കപ്പെട്ടു. പുതിയ കുറ്റപത്രമുണ്ടായി; അതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ പ്രതികളുണ്ടായി. അവരിലൊരാളുടെ മൊഴിയെ അടിസ്ഥാനമാക്കി മഅ്ദനി മുപ്പത്തിയൊന്നാമത്തെ പ്രതിയായി.
മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണെന്ന സാമാന്യതത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ നിസ്സംഗതയോടെ പറയുന്നവരുണ്ട്. അപരാധം തെളിയിക്കേണ്ടതും അവിടെത്തന്നെയാണ്. അതിനു പര്യാപ്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടോ എന്ന പരിശോധന പ്രാരംഭഘട്ടത്തില്‍ ഉണ്ടാകണം. ആ പരിശോധന ജാമ്യഹരജിയിലോ വിടുതല്‍ ഹരജിയിലോ ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതിയില്‍ മഅ്ദനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഒന്ന്: മഅ്ദനിയുടെ പ്രസംഗങ്ങള്‍ കേട്ടും അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ വായിച്ചുമാണ് തീവ്രവാദത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് ഒന്നാം പ്രതി തടിയന്‍റവിട നസീര്‍ നല്‍കിയ മൊഴി. മഅ്ദനി കോയമ്പത്തൂരിലേക്ക് പോകുന്നതിനു മുമ്പുള്ള കാര്യമാണ് നസീര്‍ പറയുന്നത്. കുറ്റകരമായ പ്രസംഗം നടത്തിയതിനോ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തതിനോ മഅ്ദനി ശിക്ഷിക്കപ്പെട്ടിട്ടില്ല. ഗോധ്ര വിഷയമാക്കി മഅ്ദനി നടത്തിയ പ്രസംഗങ്ങള്‍ നസീറിനെ സ്വാധീനിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2002ലാണ് ഗോധ്ര. 1999 മുതല്‍ 2007 വരെ മഅ്ദനി ജയിലിലായിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ പ്രകടമായ അസ്വാഭാവികത കോടതികള്‍ പരിശോധിക്കുന്നില്ല. പ്രതിയാക്കപ്പെട്ടയാളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കി മറ്റൊരാളെ പ്രതിയാക്കാനാവില്ലെന്ന് നിയമവും സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത് ഓര്‍മിക്കപ്പെടുന്നില്ല.
രണ്ട്: കുടകില്‍ തീവ്രവാദികളുടെ പരിശീലന ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്നതാണ് കൂട്ടത്തില്‍ ഗുരുതരമായ ആക്ഷേപം. കോയമ്പത്തൂരില്‍ നിന്നെത്തിയ മഅ്ദനിക്ക് കേരള പൊലീസിന്‍െറ കാവലുണ്ടായിരുന്നുവെന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ ആണ് കര്‍ണാടക പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. കാവലുണ്ടായിരുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്നതിനോ അവര്‍ സൂക്ഷിക്കാനിടയുള്ള രേഖകള്‍ പരിശോധിക്കുന്നതിനോ കര്‍ണാടക പൊലീസ് തയാറായിട്ടില്ല. സ്വതന്ത്രമായ ചലനശേഷിയില്ലാത്ത മഅ്ദനി ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന മുഖവുമായി എങ്ങനെ കുടകിലെത്തിയെന്ന ചോദ്യത്തിന് വിശദീകരണമില്ല. അദ്ദേഹത്തെ പരിചയമുള്ളവരാരും കുടകില്‍ അദ്ദേഹത്തെ കണ്ടതായി പറഞ്ഞിട്ടില്ല.
മൂന്ന്: ചില പ്രതികള്‍ മഅ്ദനിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചിലര്‍ അദ്ദേഹത്തെ കാണുകയും ചിലരെ അദ്ദേഹം അന്‍വാര്‍ശ്ശേരിയില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇത്രയും തെളിയിക്കുന്നതിനാവശ്യമായ സാക്ഷികളില്‍ ഒരാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. ഒരാള്‍ കന്നടയില്‍ രേഖപ്പെടുത്തപ്പെട്ട മൊഴി തന്‍േറതല്ലെന്ന് പറഞ്ഞു കഴിഞ്ഞു. മൂന്നാമന്‍ മഅ്ദനിയുടെ സഹോദരനാണ്.  അദ്ദേഹം കോടതിയോട് പറയാന്‍പോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇതൊക്കെയാണ് കുറ്റങ്ങളെങ്കില്‍ ജാമ്യം നിഷേധിക്കേണ്ട ഗൗരവം ഈ കേസിന് എങ്ങനെയുണ്ടായി. സുപ്രീംകോടതിയില്‍ മാര്‍ക്കണ്ഡേയ കട്ജു മാത്രമാണ് ഈ ചിന്ത പരസ്യമായി പ്രകടിപ്പിച്ചത്. അതുകൊണ്ട് പ്രയോജനമുണ്ടായില്ല. മറ്റൊരു ബെഞ്ച് ജാമ്യത്തെക്കുറിച്ച് കേള്‍ക്കാന്‍പോലും തയാറായില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകളാണ് ജാമ്യം നിഷേധിക്കുന്നതിന് കോടതികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, യു.എ.പി നിയമം അനുശാസിക്കുന്നരീതിയില്‍ സര്‍ക്കാറിന്‍െറ അനുമതിയോടെയല്ല പ്രോസിക്യൂഷന്‍ ആരംഭിച്ചതെന്ന ന്യൂനത കോടതികള്‍ ശ്രദ്ധിക്കുന്നില്ല. അന്ത്യവിധിയുടെ നാളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ടോ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തിയതുകൊണ്ടോ ആര്‍ക്കെന്തു പ്രയോജനം? മാഗ്നകാര്‍ട്ട മുതല്‍ പൗരസ്വാതന്ത്ര്യത്തിന്‍െറ ഭാഗമായി കരുതപ്പെടുന്നതാണ് ജാമ്യത്തിനുള്ള അവകാശം. അതാണ് കോയമ്പത്തൂരിലെന്നപോലെ ഇപ്പോള്‍ ബംഗളൂരുവിലും മഅ്ദനിക്ക് നിഷേധിക്കുന്നത്. ജാമ്യം നല്‍കിയാല്‍ നീതിനിര്‍വഹണത്തിന് എന്തു തടസ്സമുണ്ടാകുമെന്ന ചോദ്യത്തിനു ത്തരം പറയാതെയാണ് ജാമ്യാപേക്ഷകള്‍ നിരാകരിക്കപ്പെടുന്നത്. വിസ്താരത്തിനുശേഷമാണ് ശിക്ഷ. ഇപ്പോഴത്തെ തടവ് ശിക്ഷയല്ല; സുഖവാസവുമല്ല. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പൂര്‍ണമായും തെളിഞ്ഞാല്‍ അനുഭവിക്കേണ്ട ശിക്ഷയേക്കാള്‍ കൂടിയ ശിക്ഷ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് മഅ്ദനിയുടെ ദുര്യോഗം. ശിക്ഷയുടെ കാലാവധിക്ക് കൃത്യതയുണ്ട്. ഇപ്പോഴത്തെ തടവ് അനിശ്ചിതമാണ്. ഇതാണ് ഭരണകൂടത്തിന്‍െറ ഭീകരത. ജുഡീഷ്യറികൂടി പങ്കാളിയാകുന്ന ഈ ഭീകരതക്ക് ഉത്തരവാദികളില്ല.
യു.എ.പി നിയമമനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയല്ല മഅ്ദനി അധ്യക്ഷനായ പി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി. എന്നാല്‍, അപ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണ് സി.പി.ഐ -എംഎല്ലും അനുബന്ധ സംഘടനയായ പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പും. അതില്‍പ്പെട്ടയാളാണ് കൊബാദ് ഗാണ്ഡി. ഇയാള്‍ക്കെതിരെ യു.എ.പി നിയമമനുസരിച്ച് ചുമത്തപ്പെട്ട കുറ്റങ്ങള്‍ ദല്‍ഹി ഹൈകോടതി പിന്‍വലിച്ചു. പകരം സാധാരണ നിയമമനുസരിച്ച് വിചാരണ തുടരാനാണ് കോടതിയുടെ നിര്‍ദേശം. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ആവശ്യപ്പെടുന്നത്. പക്ഷേ, ഒരു മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തകന് ലഭിക്കുന്ന ഇളവ് രാഷ്ട്രീയനേതാവും മതപ്രഭാഷകനുമായ മഅ്ദനിക്ക് ലഭിക്കുന്നില്ല.
ഇവിടെയാണ് ‘എന്തുകൊണ്ട്’ എന്ന ഉത്തരമില്ലാത്ത ചോദ്യം ഉത്തരത്തിനുവേണ്ടി നമ്മെ വിടാതെ പിന്തുടരുന്നത്. യഥാര്‍ഥത്തില്‍ മഅ്ദനിയുടെ ശത്രു ആരാണ്? കര്‍ണാടകയിലെ ബി.ജെ.പിക്കു മാത്രമാണോ മഅ്ദനി അവശ്യവ്യക്തിയാകുന്നത്? നീതിബോധത്താല്‍ നൊമ്പരപ്പെടുന്ന എന്‍െറ മനസ്സിനെ ഈ ചോദ്യം വല്ലാതെ അലട്ടുന്നുണ്ട്. വിധേയനായ പൊലീസുകാരന്‍െറ പേനത്തുമ്പിലും അതിനെ ചലിപ്പിക്കുന്ന അധികാരത്തിന്‍െറ വിരല്‍ത്തുമ്പിലുമാണോ ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന അനുവദിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍െറ നിലനില്‍പ്. അധികാരത്തിന്‍െറ ആരോഹണത്തില്‍ പ്രതിബന്ധമാകുന്ന അസൗകര്യങ്ങളെ ഇത്ര അനായാസം ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അത് നിയമവാഴ്ചയുടെ ദൗര്‍ബല്യമാണ്.
ജയിലില്‍ മഅ്ദനി ഏകനാണ്. അദ്ദേഹത്തെ അവിടെയെത്തിച്ച യെദിയൂരപ്പ ഒരു ദിവസം കൂട്ടിനുണ്ടായിരുന്നു. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനുള്ള ശ്രമത്തിലാണ്. മഅ്ദനിക്കൊപ്പമുള്ള പ്രതികള്‍ പല ജയിലുകളിലായി മാറ്റപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ കോടതി ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണ അവിടെ അസാധ്യമാണ്. ഇഴഞ്ഞും വലിഞ്ഞും ഒരു നാള്‍ വിചാരണ പൂര്‍ത്തിയാകും. മഅ്ദനി സ്വതന്ത്രനായി പുറത്തുവരും. പക്ഷേ അപ്പോഴേക്കും തിരക്കഥ മറ്റൊരു പശ്ചാത്തലത്തില്‍ പകര്‍ത്തിയെഴുതപ്പെടില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും?
ഇറോം ശര്‍മിളയെപ്പോലെ അബ്ദുന്നാസിര്‍ മഅ്ദനിക്കും നഷ്ടപ്പെടുന്നത് ജീവിതമാണ്. ആ നഷ്ടത്തിനു പരിഹാരമില്ലാത്തതുകൊണ്ടാണ് മഅ്ദനി ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത്. അതാകട്ടെ, നമ്മെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്.
കടപ്പാട് - മാധ്യമം ദിനപത്രം 

29.3.12


മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നു -സിദ്ദീഖ് ഹസന്‍




ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ കെ.എ. സിദ്ദീഖ് ഹസന്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ജയിലിനകത്തായതിനാല്‍ കേസ് വാദിക്കാന്‍ പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജയിലിന് പുറത്തെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹം മൂലം മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് വൃക്കയെ വരെ ബാധിച്ചേക്കാം.

  
 അതിനാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണം. കൂടുതല്‍ ആത്മവിശ്വാസവും മനക്കരുത്തും പ്രകടിപ്പിച്ചാണ് മഅ്ദനി സംസാരിച്ചതെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി ശക്തമായ ഭാഷയില്‍ സംസാരിച്ചതൊഴിച്ചാല്‍ തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളിലൊന്നും പങ്കാളിയായിട്ടില്ലാത്ത തന്നെ വീണ്ടുംകേസുകളില്‍ കുടുക്കാനും ഭീകരനാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നത് ദു$ഖകരമാണെന്ന് കൂടിക്കാഴ്ചയില്‍ മഅ്ദനി പറഞ്ഞു. നാട്ടിലെ നീതിബോധമുള്ള മനുഷ്യസ്നേഹികളുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവസാന വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുവെന്നും സിദ്ദീഖ് ഹസന്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.വി. സിദ്ദീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.

28.3.12


പി.ഡി.പി. എറണാകുളം ജില്ല ഭാരവാഹികള്‍ 

കൊച്ചി : പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എന്‍.കെ.മുഹമ്മദ്‌ ഹാജി പെരുമ്പാവൂര്‍ (പ്രസിഡണ്ട്‌), ഷജീര്‍ കുന്നത്തേരി (ജനറല്‍ സെക്രട്ടറി), അബ്ദുറഹിമാന്‍ ഹാജി എറണാകുളം (ട്രഷറര്‍) പി.കെ.കൃഷ്ണന്‍ കുട്ടി, കെ.എ.ഷുക്കൂര്‍, കെ.പി.നജീബ് വെണ്ണല (വൈസ് പ്രസിഡണ്ട്‌), മുഹമ്മദ്‌ തൃക്കാക്കര, സുനീര്‍ കറുകപ്പള്ളി, മെഹബൂബ് കൊച്ചി (ജോയിന്റ് സെക്രട്ടറിമാര്‍) എറണാകുളം സാസ് ടവറില്‍ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ കെ.കെ.വീരാന്‍ കുട്ടി ഹാജി , സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ്‌ റജീബ്, സംസ്ഥാന  ഓര്‍ഗനൈസിംഗ് സെക്രട്ടറി  സുബൈര്‍ വെട്ടിയാനിക്കല്‍,  കേന്ദ്ര കര്‍മ്മ സമിതി അംഗം  ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.      

27.3.12


മഅ‌ദനിയുടെ മോചനം, സമുദായ നേതൃത്വം നിലപാട് വ്യക്തമാക്കണം - പി.ഡി.പി.


തൃശൂര്‍:  പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅ‌ദനിയുടെ അന്യായമായ വിചാരണത്തടങ്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമുദായ  നേതൃത്വങ്ങള്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നു പി.ഡി.പി. സംസ്ഥാന നേതാക്കാള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ചികിത്സയുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ധിക്കാരപരമായ സമീപനമാണ് തുടരുന്നത്. ഇത് ജനാധിപത്യ സമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും പി.ഡി.പി. നേതാക്കള്‍ പറഞ്ഞു. മഅ‌ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഏപ്രില്‍ 30ന്‌ കൊല്ലത്ത് മനുഷ്യാവകാശ റാലിയും  തുടര്‍ന്ന് പീരങ്കി മൈതാനിയില്‍ മഹാസംഗമവും നടക്കും. സംഗമത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രില്‍ 11ന്‌ എറണാകുളം ടൗണ്‍ഹാളില്‍ നക്കുമെന്നും ഏപ്രില്‍ 11 മുതല്‍ ജൂലൈ 14 വരെയാണ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 

പാര്‍ട്ടിയുടെ പത്തൊന്‍പതാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന്‌ പതാക ദിനമായി ആചരിക്കും

വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ്‌ റെജീബ്‌, കേന്ദ്ര കര്‍മ്മ സമിതം ഹബീബ്‌ റഹ്‌മാന്‍, പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ ടി.എം. മജീദ്‌ എന്നിവര്‍ സംബന്ധിച്ചു.

24.3.12


മഅദനിക്ക് ചികിത്സ: ബി.ജെ.പി. സംസ്ഥാന ഘടകം ഇടപെടണം -പി.ഡി.പി.

മലപ്പുറം: അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം കര്‍ണാടകസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ കാര്യം പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള വിഷയമായി നിലിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് മദനി. ചികിത്സയ്ക്കായി മൂന്നുമാസത്തെയെങ്കിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നും സിറാജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഒരുസഹായവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന് ആത്മാഭിമാനമാണോ അഞ്ചാം മന്ത്രി സ്ഥാനമോഹമാണോ വലുതെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍ ആലോചിക്കണമെന്നും അഭിപ്രായപ്പെട്ടു. കെ. ഷംസുദ്ദീന്‍, സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, അലി കാടാമ്പുഴ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

യു.പി.യില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം മുസ്ലിം വിരുദ്ധ സമീപനം : സുബൈര്‍ സബാഹി

ഈരാറ്റുപേട്ട : കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരുന്ന മുസ്‌ലിംവിരുദ്ധ നയത്തിന്റെ തിരിച്ചടിയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റ കനത്ത പരാജയമെന്ന് പി.ഡി.പി. വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി പറഞ്ഞു. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് നിരുത്തരവാദപരവും അപകടകരവുമാണെന്നും സബാഹി പറഞ്ഞു.

പി.ഡി.പി. നടയ് ക്കല്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം നിഷാദ് നടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഒ.എ. സക്കറിയ അധ്യക്ഷത വഹിച്ചു. നൗഫല്‍ കീഴേടം, കെ.ജെ. ദേവസ്യ, മാഫിന്‍ തേവരുപാറ എന്നിവര്‍ സംസാരിച്ചു

17.3.12

മദനിയും മനുഷ്യാവകാശവും പി.സി.എഫ്. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ദേയമായി 
മാധ്യമം എഡിറ്റര്‍ ഒ. അബ്ദുല്‍ റഹിമാന്‍ ഉത്ഘാടനം ചെയ്യുന്നു
സിറാജ് കൊല്ലം ചര്‍ച്ച നയിക്കുന്നു 



മഅ്ദനിയുടെ ജയില്‍വാസം ജനാധിപത്യ അടിത്തറയെ ബാധിക്കുന്ന മൗലിക പ്രശ്നം -
ഒ. അബ്ദുറഹ്മാന്‍


ജിദ്ദ: അബ്ദുന്നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയം ഒരു വ്യക്തി ജയിലിലടക്കപ്പെട്ട പ്രശ്നം എന്ന അര്‍ഥത്തില്‍ നിസ്സാരവത്ക്കരിക്കാവുന്നതല്ലെന്നും മറിച്ച് , രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ അടിത്തറയെ തന്നെ ബാധിക്കുന്ന മൗലികമായ പ്രശ്നമാണതെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. മഅ്ദനിയും മനുഷ്യാവകാശ ലംഘനവും എന്ന വിഷയത്തില്‍ പി.സി.എഫ് ജിദ്ദാ ഘടകം സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഓരോരുത്തര്‍ക്കും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി,  ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് ആദ്യത്തെ ജയില്‍വാസം കഴിഞ്ഞു തന്‍െറ നിരപരാധിത്വം തെളിയിച്ചു  തിരിച്ചെത്തിയ മഅ്ദനി ലോകത്തോടു വിളിച്ചുപറയുകയും അതനുസരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത ആളാണ്. എന്നാല്‍ ഇന്ത്യയിലെ ഭരണകൂട ഭീകരത അദ്ദേഹത്തെ വീണ്ടും വേട്ടയാടി ജയിലലടക്കുകയും ജാമ്യം ലഭിക്കാവുന്ന എല്ലാ വഴികളും കൊട്ടിയടക്കുകയും ചെയ്യുകവഴി ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അടവുകള്‍ പയറ്റി പരാജയപ്പെടുമ്പോള്‍ വിരോധം തീര്‍ക്കാന്‍ കരിനിയമങ്ങളുണ്ടാക്കി ആര്‍ക്കെതിരെയും ചുമത്താനുള്ള അനുവാദവും അധികാരവും നമ്മുടെ പൊലീസിനു ലഭിക്കുന്നതോടെ നിരപരാധികള്‍ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കപ്പെടുന്ന അത്യന്തം ഗുരുതരാവസ്ഥയാണ് നിലവിലുള്ളതെന്നും ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു . 
2002-ലെ ഗുജറാത്ത് സംഭവത്തില്‍ കോടതിപോലും കുറ്റപ്പെടുത്തിയ നരേന്ദ്രമോഡിയെ പോലുള്ളവര്‍ ഭരിക്കുമ്പോള്‍ അവര്‍ണനധികാരം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി ശബ്ദിക്കുകയും ചെയ്ത മദനി കൊടുംഭീകരനായി ചിത്രീകരിക്കപ്പെടുന്നതിലെ പൊരുത്തക്കേട് നാം തിരിച്ചറിയണം. 
വിവിധ സംഘടനാ പ്രതിനിധികകളും വ്യക്തികളം പങ്കെടുത്ത ചര്‍ച്ച സിറാജ് കൊല്ലം നിയന്ത്രിച്ചു. ഒരിന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മഅ്ദനിക്ക് തന്‍േറതായ  അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമുണ്ടെന്നും അതിനോട് മറ്റുള്ളവര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാമെന്നും ഗോപിനാഥ് നെടുങ്ങാടി വ്യക്തമാക്കി.  മഅ്ദനിക്ക് നീതി ലഭിക്കാന്‍ ഏപ്രില്‍ 30 ന് കൊല്ലത്ത് ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് പി.സി.എഫ് പ്രതിനിധി ദിലീപ് താമരക്കുളം അറിയിച്ചു. മദനി പ്രശ്‌നം മനുഷ്യാവകാശപ്രശ്‌നം എന്നതിനോടൊപ്പം സാമുദായിക പ്രശ്‌നം കൂടിയാണെന്നും ഈ വിഷയത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തിനും മതമേലധ്യക്ഷന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ജംഇയ്യത്തുല്‍ ഉല്‍ അന്‍സാര്‍ പ്രതിനിധി പി.എ. മുഹമ്മദ് അഭിപ്രായപ്പെട്ടു. 

മദനിക്ക് നീതി ലഭിക്കാനുള്ള വേദികളില്‍ ദക്ഷിണ കേരള ജെംഇയ്യത്തുല്‍ ഉലമ   മുന്‍നിരയില്‍ നില്‍ക്കുന്നത് അദ്ദേഹം ഒരു നിരപരാതിയായ മുസ്ലിം മത പണ്ഡിതന്‍ ആയതും കൊണ്ടും , മാനുഷിക പരിഗണനയും  മൂലമാണെന്ന് ജമാഅത്ത് ഫെഡറേഷന്‍ പ്രതിനിധി മനാഫ് മൗലവി പറഞ്ഞു.  മദനിക്ക് നീതി ലഭിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ജിദ്ദ ഐ.ഡി.സി. പ്രതിനിധി അഡ്വ. മുനീര്‍ അഭിപ്രായപ്പെട്ടു.  മദനി നേരിടുന്ന മനുഷ്യാവകാശ ലംഖനതിനെതിരെ രിസാല അതിന്റെ തൂലിക നിരവധി ലക്കങ്ങള്‍ ചിലവഴിച്ചതയും രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രധിനിധി ശരീഫ് മാസ്റ്റര്‍ വെളിമുക്ക് ചര്‍ച്ചയില്‍ പറഞ്ഞു.   ശരഫുദീന്‍ കായംകുളം (ഒ.ഐ.സി.സി.), നവാസ് വെമ്പായം (നവോദയ), മെഹബൂബ് പത്തപ്പിരിയം (തനിമ), അബ്ദുള്‍ ഖനി (തേജസ്),  എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.   രാഷ്ട്രീയ-മത-സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു പൊതു വേദി രൂപവത്കരിക്കുന്നതിന് മുന്‍കൈ എടുക്കാനും തീരുമാനിച്ചു. 

ശറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ പി.സി.എഫ് ജിദ്ദ ഘടകം ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ ചര്‍ച്ചാ വേദിയില്‍ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മീഡിയ സെല്‍ കണ്‍വീനര്‍ ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു. 

പി.സി.എഫ്. വാര്‍ത്ത‍ വിവിധ മധ്യങ്ങളില്‍ 
http://www.mathrubhumi.com/nri/gulf/article_259762/

പി സി. എഫ്. , പി.ഡി.പി. അനുബന്ധ ഫയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ 




13.3.12


അഖിലേഷ് സിങ് യാദവിന്റെ സത്യപ്രതിജ്ഞ ആഹ്ലാദദിനമായി ആചരിക്കും-പി.ഡി.പി.


കൊല്ലം: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് സിങ് യാദവ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന മാര്‍ച്ച് 15ന് കേരളത്തില്‍ ആഹ്ലാദദിനം ആചരിക്കാനും ജില്ലാകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്താനും പി.ഡി.പി.തീരുമാനിച്ചതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് സംസ്ഥാന പ്രതിനിധിസമ്മേളനവും  മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 1200ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

പി.ഡി.പി.രൂപവത്കൃതമായി 19 വര്‍ഷം തികയുന്ന ഏപ്രില്‍ 14ന് സംസ്ഥാനത്ത് പതാകദിനം ആചരിക്കും. അന്നേദിവസം മഅദനിയുടെ ജന്മഗൃഹമായ ശാസ്താംകോട്ട തോട്ടുവാല്‍ മന്‍സിലില്‍ പ്രമുഖവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് മഅദനി ഐക്യദാര്‍ഢ്യസംഗമം നടത്തും.
പത്രസമ്മേളനത്തില്‍ സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്റും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ മൈലക്കാട് ഷാ എന്നിവരും പങ്കെടുത്തു.

ചാവക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ആശുപത്രിയിലേക്ക്‌ മാറ്റി


ചാവക്കാട്‌: അന്യായമായ ടോള്‍ പിരിവു അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി. യുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ നിരാഹാരം കിടന്നിരുന്ന പി.കെ. ഹരിദാസിനെ ചാവക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ആശുപത്രിയിലേക്ക്‌ മാറ്റി. പി.ഡി.പി. നിരാഹാര സമരം ഇന്നലെ 43 ദിവസം പൂര്‍ത്തിയാക്കി. ഹരിദാസ്‌ അഞ്ച്‌ ദിവസമായി നിരാഹാരം കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ നാലിന്‌ അഡീഷണല്‍ എസ്‌.ഐ. വി.ഐ. സഗീറിന്റെ നേതൃത്വത്തില്‍ പോലീസും താലൂക്കാശുപത്രിയിലെ ആംബുലന്‍സും എത്തിയാണ്‌ ഹരിദാസിനെ മാറ്റിയത്‌. ഹരിദാസ്‌ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്‌. സമരപ്പന്തലില്‍ സമരസമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാട്‌ നിരാഹാരമാരംഭിച്ചു. പാലിയേക്കര ടോള്‍ പ്ലാസ വിരുദ്ധ സമരസമിതിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ദേശീയപാത 17 ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചാരണജാഥക്ക്‌ സമരപ്പന്തലില്‍ സ്വീകരണം നല്‍കി.

മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കണം - സിറാജ്

പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്യുന്നു 

പത്തനംതിട്ട:  അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് അടിയന്തിര ചികിത്സ നല്‍കണമെന്നും വിചാരണനടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. പി.ഡി.പി. പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ ആരോഗ്യനില തീര്‍ത്തും വഷളായിരിക്കുകയാനെന്നും ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.  

പി.ഡി.പി. സമ്പൂര്‍ണ ജില്ലാ കണ്‍വെന്‍ഷനും പൊതുസമ്മേളനവും ഏപ്രില്‍ രണ്ടിന് പത്തനംതിട്ടയില്‍ നടത്താന്‍ തീരുമാനിച്ചു. സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറി നിസാര്‍മേത്തര്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസന്‍, റഷീദ് പത്തനംതിട്ട, ഹബീബ് റഹ്മാന്‍, റസാക്ക് മണ്ണടി, അന്‍സിം പറക്കവട്ടി, സലിം പെരുമ്പെട്ടിക്കാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, നവാസ്, ഭവാനി ചെല്ലപ്പന്‍, അഷറഫ് അലങ്കാരത്ത്, സക്കീര്‍ കോന്നി, ലത്തീഫ് പന്തളം, ഇബ്രാഹിംകുട്ടി പഴകുളം. ഹാരീസ് ചുങ്കപ്പാറ, എം.ആര്‍.ഹരിദാസ്, ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിരാഹാര സമരത്തിനു പിന്തുണയുമായി ശയന പ്രദക്ഷിണം നടത്തി

ചാവക്കാട്: കഴിഞ്ഞ 41 ദിവസമായി പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ നിരാഹാര സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു ജനസേവാ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ.വത്സന്‍ താമരയൂര്‍ ശയന പ്രദക്ഷിണം നടത്തി. ചേറ്റുവ പാലത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം ടോള്‍ ബൂത്ത് പരിസരത്ത് സമാപിച്ചു. രഘുജി ഗുരുവായൂര്‍ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണന്‍, ഉണ്ണി വെങ്കിടങ്ങ്‌, സത്യന്‍ നെന്മിനി, അബു പെരുമ്പടപ്പ്‌, മണി ഇരിങ്ങപ്പുറം, പി.ഡി.പി. നേതാക്കളായ എ.എച്ച്.മുഹമ്മദ്‌,  മുഈനുദ്ദീന്‍ കറുകമാട്, ഹുസൈന്‍ അകലാട്, സിദ്ദീഖ് അകലാട് എന്നിവര്‍ പ്രസംഗിച്ചു

9.3.12


പിറവത്ത് മനസ്സാക്ഷി വോട്ട് -പി.ഡി.പി




കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുമെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മനസ്സാക്ഷി വോട്ട് ലഭിക്കുന്നവരാവും അവിടെ  ജയിക്കുക. പാര്‍ട്ടിയുടെ പിറവം മണ്ഡലം റിപ്പോര്‍ട്ടും കേരള ഘടകത്തിന്‍െറ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി പാര്‍ട്ടി ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅ്ദനിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ദിവസം കേരളത്തില്‍ പി.ഡി.പി ആഹ്ളാദ ദിനം ആചരിക്കുമെന്നും സിറാജ് പറഞ്ഞു.മഅ്ദനി ജയിലില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും  കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ട് 30 ന് പി.ഡി.പി കൊല്ലത്ത് മനുഷ്യാവകാശ പരിപാടി സംഘടിപ്പിക്കും.
 വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ്, സുബൈര്‍ സബാഹി, കെ.കെ. വീരാന്‍ കുട്ടി, കൊട്ടാരക്കര സാബു, മുഹമ്മദ് റജീബ്, കണ്ണൂര്‍ നിസാര്‍ മത്തേര്‍ എന്നിവര്‍ പങ്കെടുത്തു.

7.3.12


ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശസംഗമം

കോട്ടയം:ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചെര്‍ക്കപ്പെട്ടു കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശ മഹാസംഗമം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വലതു കണ്ണിന്റെ കാഴ്ച 60 ശതമാനം നഷ്ടമാകുകയും വ്രക്കകള്‍ക്ക് ഗുരുതര തകരാര് സംഭവിക്കുകയും ശരീരമാസകലം നീര് വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലാണ് മഅദനി. എന്നിട്ടും ജയിലധികൃതരുടെയോ സര്ക്കാരിന്ടെയുഒ ഭാഗത്ത്‌ നിന്ന് ചികിത്സക്ക് അനുകൂലമായ നടപി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല്ലത്ത് പ്രതിഷേധ റാലിയും സമഗവും സംഘടിപ്പിക്കുന്നത്.

പി.ഡി.പി.യുടെ ജന്മദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. കൂടാതെ മഅദനിയുടെ ശാസ്താംകോട്ടയിലെ വസതിയില്‍ ഐക്യദാര്‍ഢ്യസംഗമം നടത്തും. പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധിസമ്മേളനവും അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടവും ഏപ്രില്‍ 11ന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. പിറവം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന എറണാകുളം പ്രതിനിധി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഗൗരമായി ഇടപെടണം പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. 

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സംഘടനാകാര്യ സെക്രട്ടറി കൊട്ടാരക്കര സാബു, കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് എം.എസ്.നൗഷാദ്, സെക്രട്ടറി കെ.ജെ.ദേവസ്യ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റസാഖ് മണ്ണടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.ഡി.പി ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട്


കാസര്‍കോട് : പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട് നടക്കുമെന്ന് പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന ഏകദിന പാഠശാല സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എം സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പാഠശാലയില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്ന് പി ഡി പി ജില്ലാ പ്രസിഡന്റ് ഐ എസ് സകീര്‍ ഹുസൈന്‍, ട്രഷറര്‍ സലിം പടന്ന, വൈസ് പ്രസിഡന്റുമാരായ ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, ജോയിന്റ് സെക്രട്ടറി അസീസ് മുഗു എന്നിവര്‍ വാര്‍ത്താക്കൂറിപ്പില്‍ അറിയിച്ചു.

ചേറ്റുവ ടോള്‍: പി.ഡി.പി. താലൂക്കോഫീസ് മാര്‍ച്ച് നടത്തി


ചാവക്കാട്: മുഖ്യ രാഷ്‌ട്രീയ സംഘടനകള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും അകന്ന്‌ കുത്തക മുതലാളിമാരുടെ താത്‌പര്യ സംരക്ഷകരായി മാറിയെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ സമര പോരാളിയുമായ ഗ്രോവാസു പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ വിജയത്തിലെത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കുക, സമര സഖാക്കളുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മുതലാളിമാരുടെ പാര്‍ട്ടിയാണെന്നും എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടിയായ സി.പി.എം. നെ സുഖിയന്മാരുടെ പാര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവിനെതിരേ പി.ഡി.പി. ഉയര്‍ത്തിക്കൊണ്ടുവന്ന സമരം ഹൈജാക്ക്‌ ചെയ്യാന്‍ സി.പി.എമ്മും, കോണ്‍ഗ്രസും നടത്തുന്ന ശ്രമം പരിഹാസ്യമാണ്‌. ടോള്‍ സമരത്തിന്റെ ജയപരാജയങ്ങള്‍ പി.ഡി.പിക്കു മാത്രമാണവകാശപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങളില്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ സംഘടിക്കുന്ന കാഴ്‌ച സംസ്‌ഥാനം മുഴുവന്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കുംതോറും ജനകീയ സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കും: കെ. വേണു

പി.ഡി.പി.പ്രതിഷേധ സംഗം കെ.വേണു ഉത്ഘാടനം ചെയ്യന്നു

ചാവക്കാട്‌ : ജനകീയ വിഷയങ്ങളോട്‌ മുഖംതിരിച്ചു നിന്നാല്‍ സമരങ്ങള്‍ താനേ കെട്ടടങ്ങുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ അസ്‌ഥാനത്താണെന്നും അവഗണിക്കുംതോറും സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കുകയേയുള്ളൂവെന്നും പ്രമുഖ ജനകീയ സമരനായകന്‍ കെ. വേണു പറഞ്ഞു. പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ സമരസമിതി ചാവക്കാട്‌ വസന്തം കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ടോളിനെതിരേ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം 37 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ കാണിക്കുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്.സമരങ്ങളോട് മുഖം തിരിഞ്ഞുനിന്ന് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരുകള്‍. ജനകീയ സമരങ്ങളുടെ വിജയം ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ അധ്യക്ഷതവഹിച്ചു. പാലിയേക്കര ടോള്‍ വിരുദ്ദ സംസ്യുക്ത സമര സമിതി കണ്‍വീനര്‍ പി.ജെ. മോന്‍സി, ലാലൂര്‍ മലിനീകരണ വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു, എന്‍.എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി, അജയന്‍, ആദം മാസ്‌റ്റര്‍, വാഹിദ്‌ മാസ്‌റ്റര്‍, ചേറ്റുവ-കോട്ടപ്പുറം ടോള്‍വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ബെന്നി കൊടിയാട്ടില്‍,
ഐ. മുഹമ്മദാലി, ടി.ആര്‍. രമേഷ്‌, എം. ഫാറൂഖ്‌, മനുഷ്യാവകാശ പ്രവര്‍ത്തകരായ ജോയ്‌ കൈതാരം, കെ.കെ. കൊച്ച്‌, പോരാട്ടം ജനറല്‍ കണ്‍വീനര്‍ പി.ജെ. മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ സ്വാഗതവും അയൂബ്‌ തിരുവത്ര നന്ദിയും പറഞ്ഞു.