27.3.12


മഅ‌ദനിയുടെ മോചനം, സമുദായ നേതൃത്വം നിലപാട് വ്യക്തമാക്കണം - പി.ഡി.പി.


തൃശൂര്‍:  പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅ‌ദനിയുടെ അന്യായമായ വിചാരണത്തടങ്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമുദായ  നേതൃത്വങ്ങള്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നു പി.ഡി.പി. സംസ്ഥാന നേതാക്കാള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ചികിത്സയുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ധിക്കാരപരമായ സമീപനമാണ് തുടരുന്നത്. ഇത് ജനാധിപത്യ സമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും പി.ഡി.പി. നേതാക്കള്‍ പറഞ്ഞു. മഅ‌ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഏപ്രില്‍ 30ന്‌ കൊല്ലത്ത് മനുഷ്യാവകാശ റാലിയും  തുടര്‍ന്ന് പീരങ്കി മൈതാനിയില്‍ മഹാസംഗമവും നടക്കും. സംഗമത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രില്‍ 11ന്‌ എറണാകുളം ടൗണ്‍ഹാളില്‍ നക്കുമെന്നും ഏപ്രില്‍ 11 മുതല്‍ ജൂലൈ 14 വരെയാണ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 

പാര്‍ട്ടിയുടെ പത്തൊന്‍പതാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന്‌ പതാക ദിനമായി ആചരിക്കും

വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ്‌ റെജീബ്‌, കേന്ദ്ര കര്‍മ്മ സമിതം ഹബീബ്‌ റഹ്‌മാന്‍, പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ ടി.എം. മജീദ്‌ എന്നിവര്‍ സംബന്ധിച്ചു.

No comments: