പി.ഡി.പി. സംസ്ഥാന പ്രധിനിധി സമ്മേളനം ചര്‍ച്ചകള്‍ കൊണ്ട് വ്യത്യസ്തമായി
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു സംസാരിക്കുന്നു, വേദിയില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, നേതാക്കളായ , വരക്കല രാജ് , സുബൈര്‍ സബാഹി, നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര , തുടങ്ങിയവര്‍
ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ഗുണമില്ല-പി.ഡി.പി.
Posted on: 12 Apr 2012
ആലപ്പുഴ: മുസ്ലീംലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയാലും കേരളത്തിലെ മുസ്ലീം സമുദായത്തിന് ഗുണമുണ്ടാവുകയില്ലെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറസിറാജ് പറഞ്ഞു. നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാടിസ്ഥാനത്തിലാണെങ്കില്‍ ക്രൈസ്തവ വിഭാഗത്തിനും നായര്‍ വിഭാഗത്തിനും ഇത്രയും മന്ത്രിയെ വേണോ, ഈഴവര്‍ക്ക് ഇനിയും മന്ത്രിയെ നല്‍കേണ്ടേ എന്നെല്ലാം ചോദിക്കുന്ന അവസ്ഥവരും. മതേതരത്വത്തിന്റെ സംരക്ഷകരെന്നു പറയുന്ന ഇടതുമുന്നണിയും മുസ്ലീംവിഭാഗത്തെ അവഗണിക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് പത്തുശതമാനം സംവരണം ആവശ്യപ്പെടുന്ന സി.പി.എം.പാര്‍ട്ടിക്കുള്ളില്‍ മുസ്ലീങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ല.
മൂന്നാംമുന്നണി വേണ്ടെന്ന സി.പി.എം.തീരുമാനം മതേതര ജനവിഭാഗത്തിന് നിരാശയുണ്ടാക്കിയിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ മാഹിന്‍ ബാദുഷമൗലവി അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കലരാജ് മുഖ്യപ്രഭാഷണം നടത്തി.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മയില്‍, ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11389716&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
No comments:
Post a Comment