പി.ഡി.പി. എറണാകുളം ജില്ല ഭാരവാഹികള്‍
കൊച്ചി : പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എന്‍.കെ.മുഹമ്മദ് ഹാജി പെരുമ്പാവൂര്‍ (പ്രസിഡണ്ട്), ഷജീര്‍ കുന്നത്തേരി (ജനറല്‍ സെക്രട്ടറി), അബ്ദുറഹിമാന്‍ ഹാജി എറണാകുളം (ട്രഷറര്‍) പി.കെ.കൃഷ്ണന്‍ കുട്ടി, കെ.എ.ഷുക്കൂര്‍, കെ.പി.നജീബ് വെണ്ണല (വൈസ് പ്രസിഡണ്ട്), മുഹമ്മദ് തൃക്കാക്കര, സുനീര്‍ കറുകപ്പള്ളി, മെഹബൂബ് കൊച്ചി (ജോയിന്റ് സെക്രട്ടറിമാര്‍) എറണാകുളം സാസ് ടവറില്‍ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ കെ.കെ.വീരാന്‍ കുട്ടി ഹാജി , സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ് റജീബ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment