7.3.12


ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശസംഗമം

കോട്ടയം:ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചെര്‍ക്കപ്പെട്ടു കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശ മഹാസംഗമം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വലതു കണ്ണിന്റെ കാഴ്ച 60 ശതമാനം നഷ്ടമാകുകയും വ്രക്കകള്‍ക്ക് ഗുരുതര തകരാര് സംഭവിക്കുകയും ശരീരമാസകലം നീര് വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലാണ് മഅദനി. എന്നിട്ടും ജയിലധികൃതരുടെയോ സര്ക്കാരിന്ടെയുഒ ഭാഗത്ത്‌ നിന്ന് ചികിത്സക്ക് അനുകൂലമായ നടപി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല്ലത്ത് പ്രതിഷേധ റാലിയും സമഗവും സംഘടിപ്പിക്കുന്നത്.

പി.ഡി.പി.യുടെ ജന്മദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. കൂടാതെ മഅദനിയുടെ ശാസ്താംകോട്ടയിലെ വസതിയില്‍ ഐക്യദാര്‍ഢ്യസംഗമം നടത്തും. പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധിസമ്മേളനവും അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടവും ഏപ്രില്‍ 11ന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. പിറവം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന എറണാകുളം പ്രതിനിധി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഗൗരമായി ഇടപെടണം പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. 

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സംഘടനാകാര്യ സെക്രട്ടറി കൊട്ടാരക്കര സാബു, കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് എം.എസ്.നൗഷാദ്, സെക്രട്ടറി കെ.ജെ.ദേവസ്യ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റസാഖ് മണ്ണടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.ഡി.പി ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട്


കാസര്‍കോട് : പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട് നടക്കുമെന്ന് പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന ഏകദിന പാഠശാല സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എം സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പാഠശാലയില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്ന് പി ഡി പി ജില്ലാ പ്രസിഡന്റ് ഐ എസ് സകീര്‍ ഹുസൈന്‍, ട്രഷറര്‍ സലിം പടന്ന, വൈസ് പ്രസിഡന്റുമാരായ ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, ജോയിന്റ് സെക്രട്ടറി അസീസ് മുഗു എന്നിവര്‍ വാര്‍ത്താക്കൂറിപ്പില്‍ അറിയിച്ചു.

ചേറ്റുവ ടോള്‍: പി.ഡി.പി. താലൂക്കോഫീസ് മാര്‍ച്ച് നടത്തി


ചാവക്കാട്: മുഖ്യ രാഷ്‌ട്രീയ സംഘടനകള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും അകന്ന്‌ കുത്തക മുതലാളിമാരുടെ താത്‌പര്യ സംരക്ഷകരായി മാറിയെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ സമര പോരാളിയുമായ ഗ്രോവാസു പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ വിജയത്തിലെത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കുക, സമര സഖാക്കളുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മുതലാളിമാരുടെ പാര്‍ട്ടിയാണെന്നും എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടിയായ സി.പി.എം. നെ സുഖിയന്മാരുടെ പാര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവിനെതിരേ പി.ഡി.പി. ഉയര്‍ത്തിക്കൊണ്ടുവന്ന സമരം ഹൈജാക്ക്‌ ചെയ്യാന്‍ സി.പി.എമ്മും, കോണ്‍ഗ്രസും നടത്തുന്ന ശ്രമം പരിഹാസ്യമാണ്‌. ടോള്‍ സമരത്തിന്റെ ജയപരാജയങ്ങള്‍ പി.ഡി.പിക്കു മാത്രമാണവകാശപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങളില്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ സംഘടിക്കുന്ന കാഴ്‌ച സംസ്‌ഥാനം മുഴുവന്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കുംതോറും ജനകീയ സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കും: കെ. വേണു

പി.ഡി.പി.പ്രതിഷേധ സംഗം കെ.വേണു ഉത്ഘാടനം ചെയ്യന്നു

ചാവക്കാട്‌ : ജനകീയ വിഷയങ്ങളോട്‌ മുഖംതിരിച്ചു നിന്നാല്‍ സമരങ്ങള്‍ താനേ കെട്ടടങ്ങുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ അസ്‌ഥാനത്താണെന്നും അവഗണിക്കുംതോറും സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കുകയേയുള്ളൂവെന്നും പ്രമുഖ ജനകീയ സമരനായകന്‍ കെ. വേണു പറഞ്ഞു. പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ സമരസമിതി ചാവക്കാട്‌ വസന്തം കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ടോളിനെതിരേ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം 37 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ കാണിക്കുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്.സമരങ്ങളോട് മുഖം തിരിഞ്ഞുനിന്ന് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരുകള്‍. ജനകീയ സമരങ്ങളുടെ വിജയം ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ അധ്യക്ഷതവഹിച്ചു. പാലിയേക്കര ടോള്‍ വിരുദ്ദ സംസ്യുക്ത സമര സമിതി കണ്‍വീനര്‍ പി.ജെ. മോന്‍സി, ലാലൂര്‍ മലിനീകരണ വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു, എന്‍.എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി, അജയന്‍, ആദം മാസ്‌റ്റര്‍, വാഹിദ്‌ മാസ്‌റ്റര്‍, ചേറ്റുവ-കോട്ടപ്പുറം ടോള്‍വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ബെന്നി കൊടിയാട്ടില്‍,
ഐ. മുഹമ്മദാലി, ടി.ആര്‍. രമേഷ്‌, എം. ഫാറൂഖ്‌, മനുഷ്യാവകാശ പ്രവര്‍ത്തകരായ ജോയ്‌ കൈതാരം, കെ.കെ. കൊച്ച്‌, പോരാട്ടം ജനറല്‍ കണ്‍വീനര്‍ പി.ജെ. മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ സ്വാഗതവും അയൂബ്‌ തിരുവത്ര നന്ദിയും പറഞ്ഞു.

No comments: