യു.പി.യില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം മുസ്ലിം വിരുദ്ധ സമീപനം : സുബൈര്‍ സബാഹി
ഈരാറ്റുപേട്ട : കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരുന്ന മുസ്‌ലിംവിരുദ്ധ നയത്തിന്റെ തിരിച്ചടിയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റ കനത്ത പരാജയമെന്ന് പി.ഡി.പി. വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി പറഞ്ഞു. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് നിരുത്തരവാദപരവും അപകടകരവുമാണെന്നും സബാഹി പറഞ്ഞു.
പി.ഡി.പി. നടയ് ക്കല്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം നിഷാദ് നടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഒ.എ. സക്കറിയ അധ്യക്ഷത വഹിച്ചു. നൗഫല്‍ കീഴേടം, കെ.ജെ. ദേവസ്യ, മാഫിന്‍ തേവരുപാറ എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment