4.2.12

മഅദനി ജയിലില്‍ അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍
ഭയാനകമായ നാളുകള്‍ : ഗ്രോ വാസു

കാസര്‍കോട് : പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ അടച്ചതിനു ശേഷം അദ്ദേഹം അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകളാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു പറഞ്ഞു. അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്  പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅദനി ജീവന്‍ രക്ഷാ റാലിക്കു ശേഷം പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅദനി പ്രശ്‌നം മഅദനിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും, ഇതു നമ്മുടെ നിയമത്തേയും, നീതിയേയും, ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഅദനിയെ ജയിലില്‍ അടച്ചതിനു ശേഷം ഇതുവരെയും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജയിലധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പല രോഗങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഒന്നും പ്രതികരിക്കാത്തത് നീതി നിഷേധത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. 
പുലിക്കുന്നില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറിമാരായ അജിത്കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം സുബൈര്‍ പടുപ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, അസീസ് മുഗു, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ പുത്തിഗെ, സാദിഖ് മുളിയടുക്കം, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, അസം കൊട്ടിയാടി, ആബിദ് മഞ്ഞംപാറ, ഹമീദ് കഡഞ്ചി, അസീസ് പെര്‍ള, മൊയ്തു ബേക്കല്‍, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, ഹനീഫ മഞ്ചേശ്വരം, ഇബ്രാഹിം ഹൊസങ്കടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുട്ടുന്തല സ്വാഗതവും, സലിം പടന്ന നന്ദിയും പറഞ്ഞു.

ചേറ്റുവ പി.ഡി.പി. നിരാഹാരം തുടരുന്നു, മജീദിനെ അറസ്റ്റു ചെയ്തു പകരം ഫിറോസ്‌ തോട്ടപ്പടി സമരം ആരംഭിച്ചു

ചാവക്കാട് : കഴിഞ്ഞ ആറു  ദിവസമായി നിരാഹാരം കിടക്കുന്ന പി.ഡി.പി.ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.എ.മജീദിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ് എന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സംഘം സമര പന്തലിലെത്തി മജീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  അറസ്റ്റു ചെയ്ത മജീദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജിലും മജീദ്‌ നിരാഹാരം തുടരുകയാണ്. മജീദിന് പകരം ദുബായ് പി.സി.എഫിന്റെ കരുത്തനായ സഖാവ് ഫിറോസ്‌ തോട്ടപ്പടി നിരാഹാരം ആരംഭിച്ചു. ഫിറോസിനെ  ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി മുഈനുദ്ദീന്‍  ചാവക്കാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാരം അണിയിച്ചു സമര പന്തലിലേക്ക് ആനയിച്ചു. ചേറ്റുവ ടോള്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എട്ടാം തിയ്യതി പി.ഡി.പി.തീരദേശത്ത് ഹര്‍ത്താല്‍ ആചരിക്കും.

2 comments:

Anonymous said...

മുല്ലപെരിയാര്‍ സമരത്തില്‍ നിന്ന് പിഡിപി പിറവം തിരെഞ്ഞെടുപ്പ് വരെ വിട്ടു നില്‍ക്കുക .രാഷ്ട്രിയ നെട്ടതിന്നു വേണ്ടി സമരം നിങ്ങുന്നത് ഒഴിവാക്കുക .തമിഴ് നാട് വരെ എത്തിയ പ്രദാന മന്ത്രി കേരളത്തില്‍ ഒന്നും എത്തി നോക്കാതെ പോയി .കേരള കൊണ്ഗ്രസ്സുകാര്‍ ഇന്ന് സമരം വീണ്ടും കൊണ്ട് വന്നത് ഒന്നുകില്‍ അവര്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിവില്ല എന്ന് പറയാനോ?.അത്രയ്ക്ക് ജനസ്നേഹം ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ കൊടുത്ത പിന്തുണ പിന്‍വലിക്കുക എന്ന് പിഡിപി അഭ്യര്തിക്കുക തമിഴര്‍ പൊതുവേ വികാരം കൂടുതല്‍ ഉള്ളവര്‍ ആണ് അവരുടെ വികാരം ഇളക്കി വിടാന്‍ എന്ടിന്നു വെറുതെ ചെക്ക് പോസ്റ്റില്‍ നിന്ന് തെറി വിളിക്കുന്നു. സമാധാനത്തിലൂടെ ഒത്തു തീര്‍പ്പില്‍ എത്തിക്കാന്‍ ശ്രമിക്കാതെ ഇവര്‍ തമിഴരെ പ്രകൊപിതരാക്കുക യാണ്.കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിവില്ലെങ്കില്‍ പിരിച്ചു വിടുക.കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇവരുടെ വീട്ടുപടിക്കളിലീക്ക് ആണ് സമര സമിതി ഇനി ജാത നയിക്കേണ്ടത് .എല്ലാതെ സഹോദരങ്ങള്‍ ആയ നമ്മുടെ അയല്പക്കാകരുടെ ചെക്ക് പോസ്റ്റിലേക്ക് എല്ലാ