മുനീറും ഷാജിയും ഉള്‍പ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം: പി.ഡി.പി.
കണ്ണൂര്‍: കോഴിക്കോട് മാലൂര്‍കുന്നില്‍ മന്ത്രി എം.കെ. മുനീറും കെ.എം. ഷാജി എം.എല്‍.എയും 75 സെന്‍റ് ഭൂമി സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
28 ലക്ഷം രൂപക്ക് വിലയാധാരം നടത്തിയ ഭൂമിക്ക് മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് ഒരു കോടി രൂപ മോഹവില നല്‍കിയെന്ന് വില്‍പനക്കാരനായ പാറോപ്പടി സെന്‍റ് ആന്‍റണീസ് പള്ളി വികാരി ജോസ് മണിമല തറപ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആധാര വിലക്ക് പുറമെ മുക്കാല്‍ കോടിയോളം രൂപയുടെ കള്ളപ്പണം മന്ത്രിയും എം.എല്‍.എയും എവിടെ നിന്ന് കൊണ്ടുവന്നുവെന്നത് ദുരൂഹമാണ്.
തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയുടെ കാര്യം മറച്ചുവെച്ച ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
മുനീറിനെ പോലുള്ള സാമ്രാജ്യത്വ ചാരന്മാരുടെ സാമ്പത്തിക ഉറവിടം അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളാണോയെന്ന് പരിശോധിക്കണം. പി.ഡി.പി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം ഫെബ്രുവരി 15ന് രാവിലെ 11ന് എറണാകുളം സംസ് ടവറില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹംസ മാലൂരും പങ്കെടുത്തു.
എക്സൈസ് മന്ത്രിയുടെ നിലപാട് അപഹാസ്യം പി.ഡി.പി.
കൊച്ചി : യു.ഡി.എഫ്. സര്‍ക്കാരിന്റെയും ഉപസമിതിയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ദമായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുകയും അതോടൊപ്പം ലഹരി വിരുട്ട ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന എക്സൈസ് മന്ത്രി കെ.ബാബുവിന്റെ നിലപാട് അപഹാസ്യമാണെന്ന് പി.ഡി.പി. എറണാകുളം ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികളാണ് ഗാന്ധിഷിശ്യന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
No comments:
Post a Comment