8.2.12

ബാഗ്ലൂര്‍ കേസ് : മഅ്ദനിയുടെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും

ബാഗ്ലൂര്‍കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ മേലുള്ള മഅ്ദനിയുടെ അഭിഭാ,കന്റെ വാദം പൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും മഅ്ദനിക്കെതിരെ പ്രദമദൃഷ്ട്യാ കേസ് ഉണ്ടെന്ന വദം തെളിവുകള്‍ നിരത്തി മഅ്ദനിയുടെ അഭിഭാഷകന്‍ ഖണ്ഡിച്ചു,കുറ്റപത്രത്തിലെ സാക്ഷിമൊഴികളിലെ പൊരുത്ത്‌ക്കേടുകള്‍ചൂണ്ടിക്കാട്ടി മഅ്ദനിക്കെതിരെ മനപ്പൂര്‍വ്വം കേസ് കെട്ടിചമക്കുകയായിരുന്നു മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.ഉസ്മാന്‍ വാദിച്ചു പി ഡി പി യോ, മഅ്ദനി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളോ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഇല്ല.രാജ്യദ്രോഹപരമായ യാതൊരു പ്രവര്‍ത്തനവും മഅ്ദനിയില്‍ നിന്നും ഉണ്ടായിട്ടില്ല.യു എ പി ആക്ട് അനുസരിച്ചു കേസ് ചുമത്താന്‍ കഴിയില്ല.പ്രോസിക്യഷന്‍ അനുമതി ശരിയായ രീതിയില്‍ അല്ല നല്‍കിയിരുക്കുന്നത്.അപാകതകള്‍ പിന്നീട് തിരുത്താം എന്ന പ്രോസിക്യൂഷന്‍ വാദം നില നില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി ഉത്തരവുകള്‍ സമര്‍പ്പിച്ച് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.ഉസ്മാന്‍ സമര്‍ത്ഥിച്ചു. മഅ്ദനിക്കുവേണ്ടി അഡ്വ.സെബസ്റ്റിയന്‍ പോള്‍ അഡ്വ.അക്ബര്‍ അലി എന്നിവര്‍ ഹാജരായി..
 
ചേറ്റുവ നിരാഹാര സമരം എട്ടുദിവസം പിന്നിട്ടു

മെഡിക്കല്‍ കോളെജിലേക്ക് പി.ഡി.പി. നടത്തിയ മാര്‍ച്ച് 

ചാവക്കാട്‌: ചേറ്റുവ ടോള്‍ പിരിവു അധികൃതര്‍ വാക്ക് പാലിക്കണമെന്ന് ആഅവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദിനെ പോലീസ്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്‌. തുടര്‍ന്ന് ശനിയാഴ്‌ച മുതല്‍ നിരാഹാര പന്തലില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫിറോസ്‌ തോട്ടപ്പടി നിരാഹാര സമരം തുടരുകയാണ്. മജീദ്‌ നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ ഇന്നലെ പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പ്രതിഷേധ പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്‌, സലീം തൊട്ടാപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സമരം ഒരു മണിക്കൂറോളം നീണ്ടു.

ഇന്നലെ രാവിലെ പി.ഡി.പിയുടേയും ചെറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ ജില്ലാ കലക്‌ടറെ നേരില്‍ കണ്ട്‌ നിവേദനം നല്‍കി. തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഡെപ്യൂട്ടി കലക്‌ടര്‍ മേരിക്കുട്ടി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി മജീദിനെ സന്ദര്‍ശിച്ചു. 

ചേറ്റുവ പാലം ടോളിനടുത്ത്‌ സമരപ്പന്തലില്‍ ഇന്നലേയും നിരവധി നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടിയിറക്ക്‌ സമരസമിതി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്‌, എസ്‌.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ്‌ അഷറഫ്‌ വടുക്കൂട്ട്‌, പി.ഡി.പി. സംസ്‌ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജു തുടങ്ങിയവര്‍ സമര പന്തലിലെത്തി പ്രസംഗിച്ചു. 

സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പി.ഡി.പി. നാളെ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രമേ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുള്ളൂ. ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയടക്കം നിരവധി ജനകീയ സംഘടനകള്‍ ഹര്‍ത്താലിന്‌ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്‌.

ചേറ്റുവ ടോള്‍ : ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു 
=============================================

ഒരുമനയൂര്‍: അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരവെ പോലിസ് അറസ്റ്റ് ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തോട് മുഖംതിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുല്ല നേതൃത്വം നല്‍കി. മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടിയെ പി.ഡി.പി സംസംഥാന സെക്രട്ടറി സാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ടി എല്‍ സന്തോഷ് സന്ദര്‍ശിച്ചു. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. നാളെ പി.ഡി.പി സമര സമിതി തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചേറ്റുവ ടോള്‍ : തൃശൂര്‍  മെഡിക്കല്‍ കോളേജ് ലേക്ക് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി 

ചാവക്കാട്‌: ചേറ്റുവ ടോള്‍ പിരിവ്‌ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടുദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദിനെ പോലീസ്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്‌. ശനിയാഴ്‌ച മുതല്‍ പന്തലില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫിറോസ്‌ തോട്ടപ്പടി നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്‌, സലീം തൊട്ടാപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി. അരമണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോയി. 

No comments: