11.2.12


ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. 

അനധികൃതമായി തുടരുന്ന ചേറ്റുവ ടോള്‍ നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരാഴ്ചയായി നിരാഹാരം തുടരുന്ന തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. ഫിറോസിനെ ചാവക്കാട് താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിച്ചു. നിരാഹാരം അനുഷ്ടിച്ചിരുന്ന ജില്ല പ്രസിഡന്റ്‌ ടി എം മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ്‌  ഫിറോസ്‌ തോട്ടപ്പടി നിരാഹാരം ആരംഭിച്ചത്.
ഫിറോസിന് പകരം മറ്റൊരു ജില്ലാ വൈസ് പ്രസിഡണ്ട്‌ സുലൈമാന്‍ കൊരട്ടിക്കര നിരാഹാരം ആരംഭിച്ചു.ഫിറോസ്‌ താലൂക്ക്‌ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.

No comments: