മഅദ്നിക്ക് ചികിത്സ ലഭ്യമാക്കാന്‍
മുഖ്യമന്ത്രി ഇടപെടണം -പി.ഡി.പി
കൊല്ലം: ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മതിയായ ചികിത്സ കിട്ടാത്തത് മൂലം മഅ്ദനി ബുദ്ധിമുട്ടുകയാണ്. വൃക്കക്ക് വരെ രോഗം ബാധിച്ചു. വിചാരണ ഇതുവരെ ആരംഭിച്ചിട്ടുമില്ല. ചികിത്സ ലഭ്യമാക്കാനും വിചാരണ വേഗത്തിലാക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മഅ്ദനിയെ ജയിലിലടച്ച് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടുക' എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് അവസാന വാരം മുതല്‍ എല്ലാ ജില്ലകളിലും 'ജില്ലാ യാത്ര'സംഘടിപ്പിക്കും. കൊല്ലത്താണ് ആദ്യ ജില്ലാ യാത്ര നടക്കുക. ഏപ്രില്‍ 14 മുതല്‍ മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിറവം തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ നിലപാട് എറണാകുളം ജില്ലയിലെ ഭാരവാഹികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ നിശ്ചയിക്കും. ചില്ലറ വ്യാപാര രംഗത്തെ കുത്തകവത്കരണത്തിനെതിരെ വ്യാപാരികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പി.ഡി.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കടലിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ തോമസ് മാഞ്ഞൂരാന്‍, കൊട്ടാരക്കര സാബു, മൈലക്കാട് ഷാ, അഡ്വ.കാഞ്ഞിരമറ്റം സിറാജ്, നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment