നീതി നിഷേധത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം ഉത്തര മേഖലാ സെമിനാര്‍
കണ്ണൂര്‍: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്ത് വരണമെന്ന് 'മഅദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും' എന്നാ ശീര്‍ഷകത്തില്‍ പി.ഡി.പി. ഉത്തരമേഖലാ കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. മഅദനിയുടെ കാര്യത്തില്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചതായും ഒരു ഇന്ത്യന്‍പൗരന് ലഭിക്കേണ്ട നിയമപരിരക്ഷ മഅദനിക്ക് ലഭിച്ചില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടു ബാങ്ക് ഭയന്നാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മഅദനി വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ സാമുദായിക കക്ഷികള്‍ അഞ്ചാം മന്ത്രിയുടെയും തിരുകേശത്തിന്റെയും പിറകിലാണ്. മഅദനി നേരിടുന്ന തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാദം നടക്കുന്നതിനു മുമ്പ് തന്നെ കോടതി വിധിപറഞ്ഞ അത്യപൂര്‍വ്വ സംഭവമാണ് മഅദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ നടന്നതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു. കേരള പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ മഅദനി കര്‍ണാടകയില്‍ ചെന്ന് ബാംഗ്ലൂര്‍ സ്ഫോടനം നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെന്ന് അജിത് കുമാര്‍ ആസാദ് ചൂണ്ടികാട്ടി.
കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ തടങ്കലില്‍ വെച്ച് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം എം.പ്രകാശന്‍ മാസ്റ്റെര്‍ പറഞ്ഞു. നിയമം അനുവദിക്കുന്ന പരിരക്ഷ അദ്ദേഹത്തിനും ലഭിക്കേണ്ടതുണ്ടെന്നും ഭീകരതയുടെ പേരില്‍ ആരുടേയും മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നും ഇതിനു സി.പി.എം.എതിരാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെടത്ത്തിന്റെ മുദ്രാവാക്യം ഉയര്ത്തിയവരെ അടിച്ചമര്ത്തുമെന്നതാണ് മഅദനിയുടെ കാര്യത്തിലൂടെ വ്യക്തമായതെന്ന് എസ്.ഡി.പി.സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരം പറഞ്ഞു. കോയമ്പത്തൂര്‍ ജയില്‍ വാസത്തിനു ശേഷം അന്‍വാറുശ്ശേരിയിലെ മതിലുകള്‍ക്കുള്ളില്‍ മാത്രം നിന്നിരുന്നുവെങ്കില്‍ മഅദനിക്ക് വീണ്ടും ജയില്‍ കാണേണ്ടിവരില്ലായിരുന്നു. മഅദനിയെ അന്യായമായി പിടിച്ചുകൊണ്ടു പോയപ്പോള്‍ മൌനം പാളിച്ച യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യാനതര ഇന്ത്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ് മഅദനിയുടെ അറസ്റ്റും ജയില്‍വാസവുമെന്നു സെമിനാറില്‍ വിഷയാവതരണം നടത്തിയ പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിക്കു വൈകല്യമുണ്ടെന്നും ഇന്ത്യയിലെ ജയിലുകളില്‍ ഒരു പാട് മഅദനിമാരുണ്ടെന്നും ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.പി. കരുണാകരന്‍ പറഞ്ഞു.
ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരന്‍, ഐ.എന്‍.എല്‍.സംസ്ഥാന വൈസ് പ്രിസ്ടെന്റ്റ് യു.സി.മമ്മൂട്ടി ഹാജി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് അഡ്വ. കെ.എല്‍.അബ്ദുല്‍ സലാം, എസ്.ജെ.ഡി. നേതാവ് പി.കുഞ്ഞിരാമന്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം മൊയ്തീന്‍ ചെമ്പോത്തറ, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മനോജ് കുമാര്‍, ബി.എസ്.പി. കണ്ണൂര്‍ ജില്ല്ലാ പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, പി.ഡി.പി. കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഐ.എസ്.സക്കീര്‍ ഹുസൈന്‍, പി.ഡി.പി. മലപ്പുറം ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ, ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് സതീഷ് കുമാര്‍ പാമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹംസ മാലൂര്‍ നന്ദി പറഞ്ഞു.

കോലഞ്ചേരി കോളേജ് സമരം തീര്‍പ്പാക്കണം - പി.ഡി.പി.
കൊച്ചി : സേവന-വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ നടത്തുന്ന സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണമെന്നു പി.ഡി.പി.എറണാകുളം ജില്ലാ കൌണ്‍സില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നടക്കുന്ന ' മഅദനി നീതി നിഷേധം ' ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ കര്‍ണ്ണാടക മുഖ്യമന്ത്രിക്കുള്ള ഭീമഹരജിയുടെ മണ്ഡലം തല ഒപ്പ് ശേഖരണവും മനുഷ്യാവകാശ സമ്മേളനവും നടത്താന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ അധ്യക്തത വഹിച്ചു. കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ.വീരാന്‍ കുട്ടി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സുബൈര്‍ വെട്ടിയാനിക്കല്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം വി.എം.മാര്‍സണ്‍, ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബുദ്ദീന്‍ ചെലക്കുളം എന്നിവര്‍ സംസാരിച്ചു.
ചേറ്റുവ ടോള്‍ പിരിവ്: പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി
ചാവക്കാട് : അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി രണ്ടാം ഘട്ട നിരാഹാര സമരം ആരംഭിച്ചു. ജില്ലാ ഭരണകൂടം പി.ഡി.പി.ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു. മുഖമാന്ത്രിക്ക് വിവരമില്ലെന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ ധൈര്യം കാണിക്കുന്ന നാട്ടില്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക് നീതി ലഭിക്കുകയെന്ന് ജോയ് കൈതാരം ചോദിച്ചു. പീഡനങ്ങളും വേദനകളും സഹിച്ചു ബംഗ്ലൂര്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅദനി തന്‍റെ രക്തം കൊണ്ട് കെട്ടിപടുത്ത പി.ഡി.പിയുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് വേണ്ടി നാടിന്റെ നന്മക്ക് വേണ്ടി ഇത്തരം ഒരു സമരം നടത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
സമര സമിതി ചെയര്‍മാന്‍ എ എച്ച് മുഹമ്മദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ സെക്രട്ടറി കടലായി സലിം മൌലവി, എന്‍.എച്ച്. 17 ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, സമര സമിതി കണ്‍വീനര്‍ കെ.ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പി.ഡി.പി ചേറ്റുവ ടോള്‍ ബൂത്ത് പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും പി.ഡി.പി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.
No comments:
Post a Comment