31.3.10

പ്രവാചക നിന്ദയ്ക്കുപിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ - മഅദനി  



തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ പ്രവാചകനെ നിന്ദിച്ച് ചോദ്യക്കടലാസ് തയ്യാറാക്കിയതിന് പിന്നില്‍ സാമ്രാജ്യത്വ ശക്തികളാണെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍മഅദനി ആരോപിച്ചു.

കേരള മഹല്ല് ഇമാം ഐക്യവേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചോദ്യക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മഅദനി പറഞ്ഞു. എന്നാല്‍ ഈ നടപടി എത്രയും വേഗം നടപ്പിലാക്കണം. മുസ്‌ലിം യുവാക്കളെ തെരുവിലേക്കിറക്കി തീവ്രവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൌലവി, മുഹമ്മദ് സ്വലിഹ് മൌലവി, കാഞ്ഞാര്‍ അഹമ്മദ്കബീര്‍ മൗലവി, ഷുക്കൂര്‍ മൌലവി അല്‍‍‍ ഖാസിമി, ആബിദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

മഅദനിയുടെ കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; മഹല്ല് ഇമാം ഐക്യവേദി

തിരുവന്തപുരം:ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മഅദനിയെയും കുടുംബത്തെയും തകർക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ബടല ഹൌസ് പ്രതികളെ അറസ്റ്റു ചെയ്യുക, മദ്രസാ അദ്യാപകരുടെ ക്ഷേമനിധി പലിശ വിമുക്തമാക്കുക, ചെമ്പരിക്ക ഖാസിയുടെ മരണത്തിനു കാരണമായവരെ കണ്ടെത്തുക പ്രക്ഷോഭം ആരംഭിക്കുമെന്നു കേരളാ മഹല്ല് ഇമാം ഐക്യവേദി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



കേന്ദ്ര - സംസ്ഥാന സര്‍‍ക്കാരുകള്‍ മുസ്ലിം വിരുദ്ധ നയമാണു പിന്തുടരുന്നത്. തടിയന്റവിട നസീര്‍ മൊഴി നള്‍കി എന്നു വ്യാജ പ്രചാരണം നടത്തി സൂഫിയ മഅദനിയെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണു നടക്കുന്നത് എന്നും അവര്‍ പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൌലവി, മുഹമ്മദ് സാലിഹ് മൌലവി അല്‍ ഖാസിമി, അബ്ദുല്‍ ഷുക്കൂര്‍ മൌലവി അല്‍ ഖാസിമി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൌലവി, അബ്ദുര്‍ സലാം മൌലവി ഈരാട്ടുപേട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു
സാമ്രാജ്യത്വ അജണ്ട നിര്‍വഹിക്കുന്നത് ആരെന്ന് കണ്ടെത്തണം; പി. ഡി .പി


കൊച്ചി: മുസ്ലിം സമുദായത്തെയും പ്രവാചകനെയും അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് താന്‍ ചെയ്യുന്നതെന്ന തിരിച്ചറിവ് പോലുമില്ലാത്ത അധ്യാപകന്‍ സമൂഹത്തിന് അപമാനമാണ്.സാമ്രാജ്യത്വശക്തികളും പ്രചാരകരും ആഗോള തലത്തില്‍ നടത്തുന്ന പ്രചാരവേലകളുടെ ദൌത്യം കേരള പരിസരത്ത് നിര്‍വഹക്കുന്നവര്‍ ആരാണെന്ന് കണ്ടെത്തണം.മല്ലപ്പള്ളിയിലെയും തൊടുപുഴയിലെയും മുസ്ലിം വിരുദ്ധ നീക്കങ്ങളിലെ ഉറവിടം ഒന്ന് തന്നെയാണോയെന്ന് കണ്ടെത്തണം.



ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രചാരണങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം അടിയന്തരമായി നടപ്പാക്കാനും സര്‍ക്കാക്കാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ശക്തമായ നടപടി വേണം പി.എം.സുലൈമാന്‍

പ്രവാചകനെ അധിക്ഷേപിക്കും വിധം ചോദ്യപേപ്പർ തയ്യാറാക്കിയ അദ്യാപകനെതിരെ ശക്തമായ നടപടി എടുക്കണമെന്നു പി.ഡി.പി. ഇടുക്കി ജില്ലാ പ്രസിഡണ്ട് പി.എം.സുലൈമാന്‍ സർവ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നോ എന്നതു സംബന്ധമായ അന്വേഷണം വേണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു
മലപ്പുറം ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വാഹന പ്രചാരണ ജാഥകള്‍ നാളെ മുതല്‍

പി.ഡി.പി. കണ്‍വെന്‍ഷന്‍

വേങ്ങര: പി.ഡി.പി. മണ്ഡലം പ്രതിനിധി കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. കെ. ചേക്കു അധ്യക്ഷത വഹിച്ചു. സലാം മൂന്നിയൂര്‍. എം. നൗഷാദ്, റസാഖ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കുരുണിയന്‍ ചേക്കു (പ്രസി), അയ്യപ്പന്‍ (വൈ.പ്രസി), നൗഷാദ് മംഗലശ്ശേരി (സെക്ര), റസാഖ് മമ്പുറം (ജോ.സെക്ര), എ.കെ. അഷ്‌റഫ് (ട്രഷ).

പി.ഡി.പി പതാകജാഥ

Posted on: 31 Mar 2010
എരമംഗലം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ മലപ്പുറം ഉമര്‍ഖാസി നഗറില്‍ നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനനഗരിയിലേക്കുള്ള പതാകജാഥ ഏപ്രില്‍ ആറിന് വെളിയങ്കോട്ടുനിന്ന് പുറപ്പെടും. ജില്ലാസമ്മേളന പ്രചാരണാര്‍ഥം പി.ഡി.പി മാറഞ്ചേരി പഞ്ചായത്ത് കൗണ്‍സില്‍യോഗം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം അസീസ് വെളിയങ്കോട് ഉദ്ഘാടനംചെയ്തു. പി.വി. ഏന്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി.വി. നസീര്‍, കെ.ടി. ഹുസ്സന്‍, പി.വി. സൈനുദ്ദീന്‍, കെ. അബ്ദുല്‍ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

1000 പേരെ പങ്കെടുപ്പിക്കും


തിരുനാവായ: പി.ഡി.പി മലപ്പുറംജില്ലാ സമ്മേളനത്തിന് 1000 പേരെ പങ്കെടുപ്പിക്കുവാന്‍ പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ എന്‍.വി. അബൂബക്കര്‍ഹാജി, കെ.പി. നസ്‌റുദ്ദീന്‍, സാജി എടക്കുളം, വീരാന്‍ഹാജി ചെനക്കല്‍, സൈഫുദ്ദീന്‍, കുഞ്ഞിപ്പ താഴെത്തറ, കബീര്‍ കാരത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

30.3.10

കെട്ടിച്ചമച്ച ലൌജിഹാദ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് മുസ്ലീം സമുദായത്തെ അപമാനിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ച് മലയാളമനോരമയ്ക്കും മാതൃഭൂമിക്കും എടവനക്കാട് മഹല്ലില്‍ വിലക്കേര്‍പ്പെടുത്തി. രണ്ട് മാസക്കാലത്തേക്കാണ് ഈ പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലീം സംഘടനകളുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്ന് മഹല്ല് ഭാരവാഹികള്‍ പറയുന്നു. വിദ്യാഭ്യാസരംഗത്ത്‌ പുരോഗതിയിലേക്കു നീങ്ങുന്ന മുസ്ലീം സമുദായത്തെ തടയുന്നതുള്‍പ്പെടെ ഗൂഢോദ്ദേശ്യമാണു ലൗ ജിഹാദ്‌ കഥകള്‍ക്കു പിന്നിലെന്നു ജമാഅത്ത്‌ പ്രസിഡന്റ്‌ കെ എം അബ്ദുല്‍ മുജീബ്‌ അഭിപ്രായപ്പെടുന്നു.

“ഭീകരന്‍, തീവ്രവാദി, സ്ത്രീലമ്പടന്‍ എന്നിങ്ങനെയാണ് മനോരമയും മാതൃഭൂമിയും മുസ്ലീങ്ങളെ ചിത്രീകരിക്കുന്നത്. ലൗ ജിഹാദ്‌ കഥയുമായി മനോരമ പ്രസിദ്ധീകരിച്ച 'അവള്‍ ഇരയാണ്‌, അവിടെയും ഇവിടെയും' എന്ന പരമ്പര ഇരു പത്രങ്ങളുടെയും മുസ്ലീം സമുദായത്തിനോടുള്ള സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ്‌.”

 
“പ്രണയത്തിന്റെ പേരില്‍ മതംമാറ്റത്തിന്‌ ആസൂത്രിത ശ്രമമെന്നു വാര്‍ത്ത നല്‍കി മുസ്ലിം യുവാക്കളെ ഭീകരരാക്കുകയാണു മാതൃഭൂമി ചെയ്തത്‌. ലൗ ജിഹാദിന്‌ തെളിവില്ലെന്ന ഡിജിപിയുടെ റിപോര്‍ട്ട്‌ വളച്ചൊടിച്ച്‌ വാസ്തവവിരുദ്ധമാക്കിയതും പത്രങ്ങളുടെ കാപട്യത്തിനു തെളിവാണ്‌. പ്രണയവിവാഹം പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ചാണെന്ന ജസ്റ്റിസ്‌ ശശിധരന്‍ നമ്പ്യാരുടെ നിരീക്ഷണം മനോരമയും മാതൃഭൂമിയും മൂലയിലൊതുക്കി. മറ്റു സംഭവങ്ങളിലും ഈ പത്രങ്ങളുടെ നിലപാട്‌ വ്യത്യസ്തമായിരുന്നില്ല.” - അബ്ദുല്‍ മുജീബ്‌ പറയുന്നു.

ഒരു പ്രദേശത്തെ പ്രത്യേകസമുദായാംഗങ്ങള്‍ കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് കൌതുകത്തോടെയാണ് കേരളീയസമൂഹം കാണുന്നത്. ഈ പത്രങ്ങള്‍ക്ക് എടവനട്ടാട് മഹല്ലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറ്റ് സ്ഥലങ്ങളിലുള്ളവരും ഇതര സമുദായക്കാരും മാതൃകയാക്കിയാല്‍ പത്രപസിദ്ധീകരണ രംഗത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാകും. എന്നാല്‍, ചില സമുദായങ്ങളെ താറടിച്ച് കാണിക്കാനുള്ള പത്രസ്ഥാപനങ്ങളുടെ ശ്രമത്തിന് ഇങ്ങിനെതന്നെയാണ് മറുപടി നല്‍കേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്

25.3.10

മഅദനിക്കെതിരായ നീക്കത്തിനെതിരെ സമരം തുടങ്ങും


തിരുവനന്തപുരം: എന്‍.ഐ.എ, ഐ.ബി. തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയേയും കുടുംബത്തേയും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ സമരം ആരംഭിക്കുമെന്ന് കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സാലിഹ് മൗലവി, അബ്ദുള്‍ഷുക്കൂര്‍ മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ചേരുന്ന നേതൃയോഗം സമരപരിപാടികള്‍ തീരുമാനിക്കും.

വര്‍ഗീയ കലാപ നിയന്ത്രണബില്‍ പിന്‍വലിക്കുക, ബട്‌ള ഹൗസ് സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യുക, സംസ്ഥാന സര്‍ക്കാരിന്റെ മദ്രസ്സാ അധ്യാപക ക്ഷേമനിധി പദ്ധതി പലിശ മുക്തമാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കണം


കുടിവെള്ളക്ഷാമം പരിഹരിക്കണം

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാക്കരയിലെ കോതോള്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് പി.ഡി.പി. വളാഞ്ചേരി പഞ്ചായത്ത് 19-ാം വാര്‍ഡ് യോഗം ആവശ്യപ്പെട്ടു. ഹംസ കെ.എം. അധ്യക്ഷത വഹിച്ചു. കെ.ടി. ഷറഫുദ്ദീന്‍, കെ. സിറാജ്, അലി. സി. സിദ്ധിഖ്, എന്നിവര്‍ പ്രസംഗിച്ചു.
മഅ്ദനിക്കും കുടുംബത്തിനുമെതിരെ ഗൂഢനീക്കമെന്ന് ആരോപിച്ച് പി.ഡി.പി രാജ്ഭവന്‍ ധര്‍ണ


തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനും അതുവഴി മര്‍ദിതസമൂഹങ്ങളുടെ അവകാശസംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.ഡി.പിയെ തളര്‍ത്തുവാനും ഗൂഢനീക്കം നടക്കുന്നു എന്നാരോപിച്ച് വ്യാഴാഴ്ച പി.ഡി.പി രാജ്ഭവന് മുമ്പില്‍ പ്രതിഷേധധര്‍ണ നടത്തും.

പാര്‍ട്ടിയുടെ സി.എ.സി സെക്രട്ടേറിയറ്റ് അംഗങ്ങളും തിരുവനന്തപുരം ജില്ലയിലെ സജീവപ്രവര്‍ത്തകരും പങ്കെടുക്കുന്ന ധര്‍ണ രാവിലെ 11 മണിക്ക് അഡ്വ. പി.എം.എ. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ, ഭാസുരേന്ദ്രബാബു, ജമാഅത്തെ ഇസ്ലാമി നേതാവ് ഷഹീര്‍ മൌലവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നേതാക്കളായ പൂന്തുറ സിറാജ് , അഡ്വ. സിറാജ് , അഡ്വ. സത്യദേവ്, പാച്ചിറ സലാഹുദ്ദീന്‍എന്നിവര്‍ അറിയിച്ചു.

24.3.10

പി.ഡി.പി. മണ്ഡലം പ്രതിനിധി സമ്മേളനം തുടങ്ങി

മലപ്പുറം: 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ മണ്ഡലം കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് മണ്ഡലംതല പ്രതിനിധിസമ്മേളനങ്ങള്‍ ചേരുന്നത്.

പൊന്നാനിയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, ബാപ്പു പുത്തനത്താണി, മുഹമ്മദ് സഹീര്‍ എന്നിവര്‍ സംഘടനാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മഞ്ചേരി മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തവനൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ അലി ദാരിമി, അഡ്വ. ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം മണ്ഡലം പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, യൂസുഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തിരൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസുഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. ഷമീര്‍ പയ്യനങ്ങാടി, ജാഫറലി ദാരിമി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

24ന് നിലമ്പൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളുടെയും 25ന് ഏറനാട്, മങ്കട 26ന് വണ്ടൂര്‍, കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളുടെയും 27ന് പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ മണ്ഡലങ്ങളുടെയും 28ന് താനൂര്‍ മണ്ഡലത്തിന്റെയും പ്രതിനിധി സമ്മേളനങ്ങള്‍ ചേരും.

21.3.10

'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' പി.ഡി.പി. മലപ്പുറം ജില്ലാ സമ്മേളന സെമിനാറുകള്‍ക്കു തുടക്കമായി


സാമ്രാജ്യത്വ ശക്തികളുടെ അപകടകരമായ കടന്നുകയറ്റം അപകടകരമായ അവസ്ഥയില്‍


സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റം ഇന്ത്യയെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിചേര്‍ന്നിരിക്കുകയാണെന്നു പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.

ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡ്‌ലിയുടെ കാര്യത്തിലും യു.പി.എ. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന വിധേയത്വം അതിന്റെ തെളിവാണ്. മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റം സമ്മതിച്ച ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാനുള്ള ഉള്‍ക്കരുത്ത് പോലും നമ്മുടെ ദേശീയ ഭരണാധികാരികള്‍ക്കില്ലതായിരിക്കുന്നു.

ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്ത് നില്പ്പും' സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു സി.കെ.അബ്ദുല്‍ അസീസ്.

സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു. എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്, പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പടി, കെ.പി.അബ്ദുല്‍ ജബ്ബാര്‍, അഷ്റഫ് കോക്കൂര്‍, മൊയ്തീന്‍കുട്ടി പുളിക്കല്‍, നൌഷാദ് ബാബു, കെ.കെ.ഇല്യാസ്, അഷറഫ് ചെട്ടിപ്പടി, സാലിഹ് കിഴക്കേതില്‍, രവി തേലത്ത് എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി മാധ്യമ സെമിനാര്‍

മഞ്ചേരി: പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരിയില്‍ നടത്തിയ മാധ്യമസെമിനാര്‍ മാധ്യമനിരൂപകന്‍ ഭാസുരേന്ദ്ര ബാബു ഉദ്ഘാടനംചെയ്തു. പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍അസീസ് വിഷയം അവതരിപ്പിച്ചു. ടി.പി. സുല്‍ഫിഖറലി(സി.പി.എം), മൊയ്തീന്‍കുട്ടി പുളിക്കല്‍ (ഐ.എന്‍.എല്‍), അഡ്വ.പി.എ പൗരന്‍(പി.യു.സി.എല്‍), സുഹൈല്‍ പൂങ്ങോട്(എസ്.എസ്.എഫ്), സി. ദാവൂദ്(ജമാഅത്തെ ഇസ്‌ലാമി), അഷറഫ് ബാഖവി(എസ്. വൈ.എസ്), വി.പി. യഹ്‌യാഖാന്‍(കെ.എന്‍.എം), പി.ഡി.പി സംസ്ഥാനസെക്രട്ടറി ഗഫൂര്‍ പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു. എന്‍.സി. മുഹമ്മദ്കുട്ടി സ്വാഗതവും സലിംമേച്ചേരി നന്ദിയും പറഞ്ഞു.

17.3.10

പി.ഡി.പി സെമിനാര്‍ നാളെ


പൊന്നാനി: ഏപ്രില്‍ ഏഴുമുതല്‍ മലപ്പുറം ഉമര്‍ഖാസി നഗറില്‍നടക്കുന്ന പി.ഡി.പി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചമ്രവട്ടം ജങ്ഷനില്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്തുനില്പും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്യും. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരിക്കും.

ജില്ലാ ജോയന്റ് സെക്രട്ടറി ജഅ്ഫറലി ദാരിമി, എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്, സി.പി.മുഹമ്മദ് അഷ്‌റഫ്, കല്ലിങ്ങല്‍ മൂസ എന്നിവര്‍ സംബന്ധിച്ചു.

4.3.10

.

കെ. എ. ഹസ്സനെ പി.ഡി.പി.യില്‍ നിന്നും പുറത്താക്കി



തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി. ഉന്നതാധികാര സമിതി തീരുമാനിച്ചു. ജില്ല, മണ്ഡലം, വാര്‍ഡ് എന്നീ തലങ്ങളില്‍ വിലക്കയറ്റ വിരുദ്ധ സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിക്കും. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരൊട് വിശദീകരിക്കുകയായിരുന്നു വര്‍ക്കിംഗ് ചെയര്‍മാന്‍.

മഅദനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ക്കെതിരെ 13-ന് എറണാകുളത്ത് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് പാര്‍ട്ടിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഇന്ത്യ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പ്രഥമ വനിതാ സംഗമം സംഘടിപ്പിക്കും.



പി.ഡി.പി. ജില്ലാ സമ്മേളനങ്ങള്‍ ഏപ്രില്‍ ഏഴ് മുതല്‍ മെയ് 31 വരെയും അംഗത്വവിതരണം മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 20 വരെയും നടക്കും. നിരന്തരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.എ.ഹസ്സനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായും സിറാജ് പറഞ്ഞു. പാര്‍ട്ടിയുടെ ചിലവില്‍ ലഭിച്ച വഖഫ് ബോര്‍ഡ് അംഗത്വം ഹസ്സന്‍ രാജിവെക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു


പി.ഡി.പി. വില്ലേജോഫീസിലേക്ക് മാര്‍ച്ച് നടത്തും


തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസ് ജീവനക്കാര്‍, കൈക്കൂലിവാങ്ങിയ ഹെക്ടര്‍കണക്കിന് നിലം നികത്തി നിര്‍മാണപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിന് വില്ലേജോഫീസ്മാര്‍ച്ച് നടത്തുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിക്കെതിരെ രേഖാമൂലം തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പി.ഡി.പി. ജില്ലാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്താന്‍ വില്ലേജോഫീസ്ജീവനക്കാര്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

പി.ഡി.പി. ജില്ലാ സെക്രട്ടറി നൗഷാദ് ആലുംമൂട്ടില്‍, നജീബ് കളരിക്കല്‍, ടി.കെ.അബ്ദുള്‍കരീം, പി.ഇ.ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വിലവര്‍ധനയ്‌ക്കെതിരെ പിഡിപി പ്രകടനം നടത്തി


ആലപ്പുഴ: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി. കെട്ടിവലിച്ച ഓട്ടോയുമായി പുലയന്‍വഴി ജങ്ഷനില്‍ നിന്ന് തുടങ്ങിയ പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. അന്‍സാരി, കെ. നബീബ്, കെ. മുജീബ്, അബ്ദുള്‍ കരീം, ഷാജി കോയാപറമ്പില്‍, ഗഫൂര്‍ കോയാമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


നമ്മുടെ വക്കീലിനു ഇനിയും നേരം വെളുത്തില്ലേ ?

നമ്മുടെ ഹസ്സന്‍ വക്കീല്‍ പാര്‍ട്ടി വിട്ടിരിക്കുന്നു. നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുകയാണെന്നും കോണ്‍ഗ്രെസ്സിന്റെയും മുസ്ലിംലീഗിന്റെയും മതേതര കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ടെന്നും നമ്മുടെ വക്കീലിനു വെളിപാടുണ്ടായിരിക്കുന്നു. നല്ല കാര്യം. ഏതാനും ആഴ്ചകള്‍ മുമ്പ് വരെ ചാനലുകള്‍ക്കു മുമ്പിലും മറ്റും പറഞ്ഞതൊക്കെ വക്കീല്‍ വിഴുങ്ങിയിരിക്കുന്നു.വക്കീലിനു മറവിയുടെ അസുഖം ബാധിച്ചോ ആവോ ? പാര്‍ട്ടിയുടെ പല നിലപാടുകളോടും യോജിച്ചു പോവാന്‍ പറ്റില്ലെന്നു പറഞ്ഞ കൂട്ടത്തില്‍ രാഷ്ട്ര സുരക്ഷായാത്രയില്‍ നിന്നു താനുള്‍പ്പെടെയുള്ളവര്‍ മാറി നിന്നെന്നും വക്കീല്‍ പറഞ്ഞു വച്ചു. മലപ്പുറത്തെ പിള്ളേര്‍ ഇതറിഞ്ഞാല്‍ വക്കീലിനെക്കുറിച്ച് എന്താണാവോ കരുതുക. വക്കീലായതു കൊണ്ടു തന്നെ കള്ളം പറയാമല്ലോ. കാരണം പുത്തന്‍ കൂറ്റുകാരെ തേടാനിറിങ്ങിയിട്ട് കുറച്ചു കാലമായ വക്കീല്‍ തീവ്രാവാദികളെന്നു ആരോപിക്കപ്പെടുന്നവരുടെ രാഷ്ട്രീയ രൂപമായ സുഡാപ്പിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയപ്പോള്‍ രാഷ്ട്ര സുരക്ഷാ യാത്രയുടെ സ്വീകരണ ബഹളം കണ്ടപ്പോള്‍ അനര്‍ഹമായ വൈസ് ചെയര്‍മാന്‍ പദത്തിന്റെ പിന്‍ബലത്തില്‍ സ്വീകരണ വേദിയില്‍ കയറി പ്രസംഗിച്ചത് വക്കീല്‍ മറന്നാലും ജനം മറന്നു കാണില്ല.

 അല്ലെങ്കിലും എന്നായിരുന്നു വിടാന്‍ അകത്തായിരുന്നത് ? പതിനേഴ് വര്‍ഷം വൈസ് ചെയര്‍മാന്‍ പദവി അലങ്കരിക്കുകയും പാര്‍ട്ടിയുടെ ചിലവില്‍ വഖഫ് ബോര്‍ഡ് അംഗത്വം നേടിയ വക്കീല്‍ തിരിച്ച് പാര്‍ട്ടിക്ക് ചെയ്ത സേവനം എന്താണാവോ ?പാര്‍ട്ടിയുടെ എല്ലാമെല്ലാമായ ചെയര്‍മാനെതിരെ ഫാസിസ്റ്റുകളെപ്പോലും വെല്ലും വിധത്തില്‍ മോശമായ പരാമര്‍ശം നടത്തിയ ചെന്നിത്തലയോടൊപ്പം തിരുവനന്തപുരത്ത് വേദി പങ്കിട്ടതോ ? അതോ കിള്ളി അജീര്‍ എന്ന പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സുഡാപ്പിയുടെ സഹയാത്രികനായി പാര്‍ട്ടി പരിപാടികള്‍ പോലും മാറ്റിവച്ച് വേദി പങ്കിടാന്‍ ഓടി നടന്നതാണോ മഹത്തായ സേവനം !


പതിനേഴു വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ട് പുറത്തു പോവുമ്പോള്‍ കൂടെ കിട്ടിയത് ഇന്നലെ പാര്‍ട്ടിയില്‍ കടന്നു വന്ന രണ്ടു രാഷ്ട്രീയ ഭിക്ഷാംദേഹികളെ മാത്രമല്ലേ വക്കീലെ ? താങ്കള്‍ക്കു പറ്റിയ പണി വക്കീല്‍ പണി തന്നെയാണ്. പലരും നിര്‍ബന്ധിച്ചപ്പോള്‍ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തിനു സമ്മതിച്ച വക്കീല്‍ ആരും നിര്‍ബന്ധിക്കാതെ എറ്റെടുത്ത് വഖഫ് ബോര്‍ഡ് അംഗത്വം സ്വയം ഒഴിയാനുള്ള മാന്യത കാണിക്കണം. സേവനം ഒന്നും ചെയ്തില്ലെങ്കിലും നന്ദികേട് കാണിക്കരുത്.താങ്കളുടെ സ്വന്തം കുടുംബം പോലും ഒരു പക്ഷേ അതു സഹിച്ചെന്നു വരില്ല.



'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' പി.ഡി.പി. മലപ്പുറം ജില്ലാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍


'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 7,8, 9 തീയതികളില്‍ മലപ്പുറം ഉമര്‍ ഖാസി നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ മലപ്പുറം ജില്ലയിലെങ്ങും വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയിലെങ്ങും സമ്മേളന പ്രചരണാര്‍ത്ഥം ബോര്‍ഡുകളും ചുവരെഴുത്തുകളും തുടങ്ങി കഴിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഗ്രഹ സന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, വാഹന പ്രചാരണ ജാഥകള്‍,കോര്‍ണര്‍ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.ഏപ്രില്‍ ഏഴിന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമാവും.അന്നേ ദിവസം രാവിലെ പത്തു മണിക്ക് പ്രതിനിധി സമ്മേളനവും രണ്ടുമണിക്ക് തൊഴിലാളി സംഗമവും വൈകിട്ട സൌഹ്രദ സംഗമവും നടക്കും.സമ്മേളന നഗരിയി ഉയര്‍ത്താനുള്ള കൊടിമരം ഏപ്രില്‍ ആറിനു മഞ്ചേരി - വഴിക്കടവില്‍ നിന്നും കൊടിമരത്തില്‍ നാട്ടാനുള്ള പതാക ജാഥ വെളിയങ്കോടു നിന്നുമാണു പുറപ്പെടുക.പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി ജാഥയായി കൊണ്ടുവരും.ഏപ്രില്‍ 8 വ്യാഴായ്ച രാവിലെ 10 മണിക്കു പ്രവാസി സംഗമവും, ഉച്ചക്കു രണ്ടിനു വിദ്യാര്‍ത്ഥി സംഗമവും വൈകിട്ട് നാലിനു ജില്ലാ കൊണ്‍സിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.ഏപ്രില്‍ 9 വെള്ളിയാഴ്ച മൂന്നു മണിക്കു മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുടെ കരുത്തു വിളിച്ചോതുന്ന ശക്തി പ്രകടനവും വൈകിട്ട് 5 നു ഉമര്‍ ഖാസി നഗറില്‍ മഹാ സമ്മേളനവും നടക്കും.

സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ 26 വരെ ജില്ലയിലെ നാലു പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുകള്‍ നടക്കും.


എന്നീ വിഷയങ്ങളിലാണു സെമിനാറുകള്‍ നടക്കുക. ഹനീഫ പുത്തനത്താണി, എന്‍.എം. സിദ്ദീഖ് താനൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ്‌ മോഡറേറ്ററായിരിക്കും.

പി.ഡി.പി ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

മലപ്പുറം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. സി.കെ. അബ്ദുല്‍അസീസ് മുഖ്യ രക്ഷാധികാരിയും ഗഫൂര്‍ പുതുപ്പാടി, ഹനീഫ പുത്തനത്താണി എന്നിവര്‍ രക്ഷാധികാരികളും ഇബ്രാഹിം തിരൂരങ്ങാടി ചെയര്‍മാനും ബാപ്പു പുത്തനത്താണി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണപരിപാടികള്‍ക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപംനല്‍കി. പഞ്ചായത്ത്, മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍, പദയാത്രകള്‍, സെമിനാറുകള്‍, നാട്ടുകൂട്ടങ്ങള്‍, ഗൃഹസന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തും. മാര്‍ച്ച് എട്ടിന് പുത്തനത്താണി സി.വി ഓഡിറ്റോറിയത്തില്‍ ജില്ലാതല നേതൃസംഗമം നടക്കും.

യോഗത്തില്‍ ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷതവഹിക്കും. ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനംചെയ്തു. വേലായുധന്‍ വെന്നിയൂര്‍, യൂസഫ് പാന്ത്ര,മുഹമ്മദ് സഹീര്‍ മലപ്പുറം, ജാഫര്‍ അലി ദാരിമി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു
പി.ഡി.പി. നേതാവ് കിള്ളി അജീറിന് നേരെയും വധ ശ്രമം; ഇരു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമെന്ന് സൂചന

പി.ഡി.പി.തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കാട്ടാക്കട മണ്ഡലം പ്രസിഡണ്ടുമായ കിള്ളി അജീറിനെ ഒരു സംഘം എന്‍.ഡി.എഫുകാര്‍ ആക്രമിച്ചു പരുക്കേല്പ്പിച്ചു. തലയ്ക്കു സാരമായ പരുക്കുകളേറ്റ അജീറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ അക്രമിച്ചതിനു പിന്നിലും ഇവരുടെ കൈകളാണെന്ന സൂചന ബലപ്പെടുന്നു.

(എന്‍.ഡി.എഫ്.സ്വയം ശവക്കുഴി തൊണ്ടുന്നു - നിരീക്ഷകന്‍)