മഅദനിക്ക് ചികിത്സ: ബി.ജെ.പി. സംസ്ഥാന ഘടകം ഇടപെടണം -പി.ഡി.പി.
മലപ്പുറം: അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം കര്‍ണാടകസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ കാര്യം പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള വിഷയമായി നിലിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് മദനി. ചികിത്സയ്ക്കായി മൂന്നുമാസത്തെയെങ്കിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നും സിറാജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഒരുസഹായവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന് ആത്മാഭിമാനമാണോ അഞ്ചാം മന്ത്രി സ്ഥാനമോഹമാണോ വലുതെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍ ആലോചിക്കണമെന്നും അഭിപ്രായപ്പെട്ടു. കെ. ഷംസുദ്ദീന്, സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, അലി കാടാമ്പുഴ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
1 comment:
സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കുന്നത് എന്ത് കൊട്നും പിഡിപിക്ക് നല്ലത് തെന്നെ .ലയിക്കുന്നെങ്കില്‍ പടി പടിയായി മാത്രം ലയനതിലേക്ക് നീങ്ങുക .പടി പടിയായി നീങ്ങി പ്രവര്‍ത്തകരും നേതാക്കലും ഒറ്റകെട്ടായി ലയിക്കുന്നതാണ് നല്ലത്. അതിന്നു ആദ്യം സംജ് വാദി പാര്‍ട്ടിയും പിഡിപിയും ഒറ്റകെട്ടായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.പാര്‍ട്ടി പ്രവര്തനഗളില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളോട് പങ്കെടുക്കാന്‍ അഭ്യര്തിക്കുക .സമാജ് വാതി പാര്‍ട്ടിയുടെ സമരങ്ങളില്‍ പിന്തുണ പ്രഖ്യാപിക്കുക , പങ്കെടുക്കുക അതെ പോലെ തിരിച്ചു ആ പാര്‍ട്ടിയും പിഡിപി സമരങ്ങളില്‍ പങ്കു ചേരുക. അവരുടെ പിന്തുണ അഭ്യര്തിക്കുക.തിരെഞ്ഞെടുപുകളില് ഒറ്റകെട്ടായി മത്സരിക്കാന്‍ തീരുമാനിക്കുക .പരസ്പര ധാരനയിലൂടെ നീങ്ങി പിനീട് ലയനതിലീക്ക് നീങ്ങുന്നതാണ് നല്ലത്.സമാജ് വാദി പാര്‍ടിയില്‍ ലയിക്കുന്നതിലൂടെ ഇടതു ചേരിയില്‍ ചേരുന്നതിനു പുറമേ ദേശിയ രാഷ്തൃയത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി ലഭിക്കുക തെന്നെ ചെയ്യും .പെട്ടെന്ന് ലയിച്ചാല്‍ ഇന്ന് പിടിപിക്കുള്ള ജനകിയ പിന്തുണ നാളെ കിട്ടില്ല. ഈ അഭിപ്രായം പാര്‍ട്ടി നേതാകളില്‍ എതികുവാന് അഭ്യര്‍ത്ഥിക്കുന്നു ..
Post a Comment