മദനിയും മനുഷ്യാവകാശവും പി.സി.എഫ്. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ദേയമായി
മാധ്യമം എഡിറ്റര്‍ ഒ. അബ്ദുല്‍ റഹിമാന്‍ ഉത്ഘാടനം ചെയ്യുന്നു
സിറാജ് കൊല്ലം ചര്‍ച്ച നയിക്കുന്നു
മഅ്ദനിയുടെ ജയില്‍വാസം ജനാധിപത്യ അടിത്തറയെ ബാധിക്കുന്ന മൗലിക പ്രശ്നം -
ഒ. അബ്ദുറഹ്മാന്
ജിദ്ദ: അബ്ദുന്നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയം ഒരു വ്യക്തി ജയിലിലടക്കപ്പെട്ട പ്രശ്നം എന്ന അര്‍ഥത്തില്‍ നിസ്സാരവത്ക്കരിക്കാവുന്നതല്ലെന്നും മറിച്ച് , രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ അടിത്തറയെ തന്നെ ബാധിക്കുന്ന മൗലികമായ പ്രശ്നമാണതെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു. മഅ്ദനിയും മനുഷ്യാവകാശ ലംഘനവും എന്ന വിഷയത്തില്‍ പി.സി.എഫ് ജിദ്ദാ ഘടകം സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഓരോരുത്തര്‍ക്കും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി, ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് ആദ്യത്തെ ജയില്‍വാസം കഴിഞ്ഞു തന്‍െറ നിരപരാധിത്വം തെളിയിച്ചു തിരിച്ചെത്തിയ മഅ്ദനി ലോകത്തോടു വിളിച്ചുപറയുകയും അതനുസരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത ആളാണ്. എന്നാല്‍ ഇന്ത്യയിലെ ഭരണകൂട ഭീകരത അദ്ദേഹത്തെ വീണ്ടും വേട്ടയാടി ജയിലലടക്കുകയും ജാമ്യം ലഭിക്കാവുന്ന എല്ലാ വഴികളും കൊട്ടിയടക്കുകയും ചെയ്യുകവഴി ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അടവുകള്‍ പയറ്റി പരാജയപ്പെടുമ്പോള്‍ വിരോധം തീര്‍ക്കാന്‍ കരിനിയമങ്ങളുണ്ടാക്കി ആര്‍ക്കെതിരെയും ചുമത്താനുള്ള അനുവാദവും അധികാരവും നമ്മുടെ പൊലീസിനു ലഭിക്കുന്നതോടെ നിരപരാധികള്‍ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കപ്പെടുന്ന അത്യന്തം ഗുരുതരാവസ്ഥയാണ് നിലവിലുള്ളതെന്നും ഒ. അബ്ദുറഹ്മാന് പറഞ്ഞു .
2002-ലെ ഗുജറാത്ത് സംഭവത്തില്‍ കോടതിപോലും കുറ്റപ്പെടുത്തിയ നരേന്ദ്രമോഡിയെ പോലുള്ളവര്‍ ഭരിക്കുമ്പോള്‍ അവര്‍ണനധികാരം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി ശബ്ദിക്കുകയും ചെയ്ത മദനി കൊടുംഭീകരനായി ചിത്രീകരിക്കപ്പെടുന്നതിലെ പൊരുത്തക്കേട് നാം തിരിച്ചറിയണം.
വിവിധ സംഘടനാ പ്രതിനിധികകളും വ്യക്തികളം പങ്കെടുത്ത ചര്‍ച്ച സിറാജ് കൊല്ലം നിയന്ത്രിച്ചു. ഒരിന്ത്യന്‍ പൗരന് എന്ന നിലയില്‍ മഅ്ദനിക്ക് തന്‍േറതായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമുണ്ടെന്നും അതിനോട് മറ്റുള്ളവര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാമെന്നും ഗോപിനാഥ് നെടുങ്ങാടി വ്യക്തമാക്കി. മഅ്ദനിക്ക് നീതി ലഭിക്കാന്‍ ഏപ്രില്‍ 30 ന് കൊല്ലത്ത് ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് പി.സി.എഫ് പ്രതിനിധി ദിലീപ് താമരക്കുളം അറിയിച്ചു. മദനി പ്രശ്നം മനുഷ്യാവകാശപ്രശ്നം എന്നതിനോടൊപ്പം സാമുദായിക പ്രശ്നം കൂടിയാണെന്നും ഈ വിഷയത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തിനും മതമേലധ്യക്ഷന്മാര്ക്കും ഉത്തരവാദിത്വമുണ്ടെന്നും ജംഇയ്യത്തുല്‍ ഉല് അന്‍സാര്‍ പ്രതിനിധി പി.എ. മുഹമ്മദ് അഭിപ്രായപ്പെട്ടു.
മദനിക്ക് നീതി ലഭിക്കാനുള്ള വേദികളില്‍ ദക്ഷിണ കേരള ജെംഇയ്യത്തുല്‍ ഉലമ മുന്‍നിരയില്‍ നില്‍ക്കുന്നത് അദ്ദേഹം ഒരു നിരപരാതിയായ മുസ്ലിം മത പണ്ഡിതന് ആയതും കൊണ്ടും , മാനുഷിക പരിഗണനയും മൂലമാണെന്ന് ജമാഅത്ത് ഫെഡറേഷന് പ്രതിനിധി മനാഫ് മൗലവി പറഞ്ഞു. മദനിക്ക് നീതി ലഭിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ജിദ്ദ ഐ.ഡി.സി. പ്രതിനിധി അഡ്വ. മുനീര്‍ അഭിപ്രായപ്പെട്ടു. മദനി നേരിടുന്ന മനുഷ്യാവകാശ ലംഖനതിനെതിരെ രിസാല അതിന്റെ തൂലിക നിരവധി ലക്കങ്ങള്‍ ചിലവഴിച്ചതയും രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രധിനിധി ശരീഫ് മാസ്റ്റര്‍ വെളിമുക്ക് ചര്‍ച്ചയില്‍ പറഞ്ഞു. ശരഫുദീന്‍ കായംകുളം (ഒ.ഐ.സി.സി.), നവാസ് വെമ്പായം (നവോദയ), മെഹബൂബ് പത്തപ്പിരിയം (തനിമ), അബ്ദുള്‍ ഖനി (തേജസ്), എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയ-മത-സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു പൊതു വേദി രൂപവത്കരിക്കുന്നതിന് മുന്‍കൈ എടുക്കാനും തീരുമാനിച്ചു.
ശറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ പി.സി.എഫ് ജിദ്ദ ഘടകം ഉപദേശക സമിതി ചെയര്മാന് സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ ചര്‍ച്ചാ വേദിയില്‍ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മീഡിയ സെല്‍ കണ്‍വീനര്‍ ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.
പി.സി.എഫ്. വാര്‍ത്ത വിവിധ മധ്യങ്ങളില്‍
http://www.mathrubhumi.com/nri/gulf/article_259762/
പി സി. എഫ്. , പി.ഡി.പി. അനുബന്ധ ഫയ്സ്ബുക്ക് ഗ്രൂപ്പുകളില്‍
3 comments:
കേരളത്തില്‍ കുതിരകച്ചവട രാഷ്ടിയം വരാതിരിക്കാന്‍ നെയാട്ടിന്‍ കരയില്‍ വരാനിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്തി കെട്ടിവെച്ച കാശ് പോലും നഷ്ടപെട്ട രീതിയില്‍ തോല്കെണ്ടിയിരിക്കുന്നു. സെല്‍വരാജിന്റെ മണ്ടലതിന്നു ദിവസതിന്നുള്ളില്‍ കോടി രൂപ ഫണ്ട് , മരുമകന്നു സര്കാരില് ജോലി,ജോര്‍ജ്ജുമായി ഫോണ്‍കാള്‍,പുറകെ പിറവം തെരെഞ്ഞെടുപ്പിന്നു തൊട്ടുമുന്‍പ് രാജി.ഒരു നേതാവ് പാര്‍ട്ടി വിട്ടു പോകുന്നെങ്കില്‍ ഒറ്റയ്ക്ക് പോകണമായിരുന്നു .ഇത് ആ പാര്‍ടിയില്‍ ഉള്ളവരെയും ചാടിച്ചു പോകുന്നതിനു പിന്നില്‍ പണവും പദവിയും ഉണ്ട് എന്നത് വാസ്തവം.അബ്ദുള്ളകുട്ടിയും മനോജും മറ്റും ചാടിയതില്‍ അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ ഇവിടെ സല്വരാജ് ചാടിയതിന്നു പിന്നില്‍ കുതിര കച്ചവടം ആണ് എന്ന് ആര്‍ക്കും മനസ്സിലാവും .പിന്നെ പിന്നില്‍ മുസ്ലിം ലീഗിന്റെ മുതലാളി നേതാവ് കുഞ്ഞാളികുട്ടിക്കും പങ്കു ഉണ്ട് എന്നും തെളിഞ്ഞു വരുന്നു.അത് കൊണ്ട് നെയ്യാറ്റിന് ക്ലാരയില്‍ ഉപതിരെനെജെടുപ്പ് വന്നാല്‍ യുടിഎഫിന്നെ എട്ടു നിലയില്‍ പോട്ടിക്കേണ്ടത് അനിവാര്യം .കച്ചവടം രാഷ്ടിയത്തില്‍ പ്രോല്സാഹിപ്പികതിരിക്കുക
കേരളത്തില്‍ കുതിരകച്ചവട രാഷ്ടിയം വരാതിരിക്കാന്‍ നെയാട്ടിന്‍ കരയില്‍ വരാനിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്തി കെട്ടിവെച്ച കാശ് പോലും നഷ്ടപെട്ട രീതിയില്‍ തോല്കെണ്ടിയിരിക്കുന്നു. സെല്‍വരാജിന്റെ മണ്ടലതിന്നു ദിവസതിന്നുള്ളില്‍ 20 കോടി രൂപ ഫണ്ട് , മരുമകന്നു സര്കാരില് ജോലി,ജോര്‍ജ്ജുമായി ഫോണ്‍കാള്‍,പുറകെ പിറവം തെരെഞ്ഞെടുപ്പിന്നു തൊട്ടുമുന്‍പ് രാജി.ഒരു നേതാവ് പാര്‍ട്ടി വിട്ടു പോകുന്നെങ്കില്‍ ഒറ്റയ്ക്ക് പോകണമായിരുന്നു .ഇത് ആ പാര്‍ടിയില്‍ ഉള്ളവരെയും ചാടിച്ചു പോകുന്നതിനു പിന്നില്‍ പണവും പദവിയും ഉണ്ട് എന്നത് വാസ്തവം.അബ്ദുള്ളകുട്ടിയും മനോജും മറ്റും ചാടിയതില്‍ അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ ഇവിടെ സല്വരാജ് ചാടിയതിന്നു പിന്നില്‍ കുതിര കച്ചവടം ആണ് എന്ന് ആര്‍ക്കും മനസ്സിലാവും .പിന്നെ പിന്നില്‍ മുസ്ലിം ലീഗിന്റെ മുതലാളി നേതാവ് കുഞ്ഞാളികുട്ടിക്കും പങ്കു ഉണ്ട് എന്നും തെളിഞ്ഞു വരുന്നു.അത് കൊണ്ട് നെയ്യാറ്റിന് ക്ലാരയില്‍ ഉപതിരെനെജെടുപ്പ് വന്നാല്‍ യുടിഎഫിന്നെ എട്ടു നിലയില്‍ പോട്ടിക്കേണ്ടത് അനിവാര്യം .കച്ചവടം രാഷ്ടിയത്തില്‍ പ്രോല്സാഹിപ്പികതിരിക്കുക
പിറവത്ത് നെല്കിയ മനസാക്ഷി വോട്ടു നെയ്യാറ്റിന് കരയില്‍ നെല്കില്ല എന്ന് പ്രക്യാപിക്കുക....
കേരളത്തില്‍ കുതിരകച്ചവട രാഷ്ടിയം വരാതിരിക്കാന്‍ നെയാട്ടിന്‍ കരയില്‍ വരാനിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്തി കെട്ടിവെച്ച കാശ് പോലും നഷ്ടപെട്ട രീതിയില്‍ തോല്കെണ്ടിയിരിക്കുന്നു. സെല്‍വരാജിന്റെ മണ്ടലതിന്നു ദിവസതിന്നുള്ളില്‍ 20 കോടി രൂപ ഫണ്ട് , മരുമകന്നു സര്കാരില് ജോലി,ജോര്‍ജ്ജുമായി ഫോണ്‍കാള്‍,പുറകെ പിറവം തെരെഞ്ഞെടുപ്പിന്നു തൊട്ടുമുന്‍പ് രാജി.ഒരു നേതാവ് പാര്‍ട്ടി വിട്ടു പോകുന്നെങ്കില്‍ ഒറ്റയ്ക്ക് പോകണമായിരുന്നു .ഇത് ആ പാര്‍ടിയില്‍ ഉള്ളവരെയും ചാടിച്ചു പോകുന്നതിനു പിന്നില്‍ പണവും പദവിയും ഉണ്ട് എന്നത് വാസ്തവം.അബ്ദുള്ളകുട്ടിയും മനോജും മറ്റും ചാടിയതില്‍ അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ ഇവിടെ സല്വരാജ് ചാടിയതിന്നു പിന്നില്‍ കുതിര കച്ചവടം ആണ് എന്ന് ആര്‍ക്കും മനസ്സിലാവും .പിന്നെ പിന്നില്‍ മുസ്ലിം ലീഗിന്റെ മുതലാളി നേതാവ് കുഞ്ഞാളികുട്ടിക്കും പങ്കു ഉണ്ട് എന്നും തെളിഞ്ഞു വരുന്നു.അത് കൊണ്ട് നെയ്യാറ്റിന് ക്ലാരയില്‍ ഉപതിരെനെജെടുപ്പ് വന്നാല്‍ യുടിഎഫിന്നെ എട്ടു നിലയില്‍ പോട്ടിക്കേണ്ടത് അനിവാര്യം .കച്ചവടം രാഷ്ടിയത്തില്‍ പ്രോല്സാഹിപ്പികതിരിക്കുക .പിറവത്ത് നെല്കിയ മനസാക്ഷി വോട്ടു നെയ്യാറ്റിന് കരയില്‍ നെല്കില്ല എന്ന് പ്രക്യാപിക്കുക .കുതിര കച്ചവട രാഷ്ട്രിയം വിജയിപ്പിക്കരുത്.അതിന്നു വേണ്ടി നെയ്യാറ്റിന് കരയില്‍ കുതിരകച്ചവടം നടത്തിയവരെ എട്ടു നിലയില്‍ കേരള ജനത തോല്പിക്കുക തെന്നെ ചെയ്യും ,ചെയ്യണം
Post a Comment