13.3.12

അഖിലേഷ് സിങ് യാദവിന്റെ സത്യപ്രതിജ്ഞ ആഹ്ലാദദിനമായി ആചരിക്കും-പി.ഡി.പി.

കൊല്ലം: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് സിങ് യാദവ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന മാര്‍ച്ച് 15ന് കേരളത്തില്‍ ആഹ്ലാദദിനം ആചരിക്കാനും ജില്ലാകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്താനും പി.ഡി.പി.തീരുമാനിച്ചതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് സംസ്ഥാന പ്രതിനിധിസമ്മേളനവും  മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 1200ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

പി.ഡി.പി.രൂപവത്കൃതമായി 19 വര്‍ഷം തികയുന്ന ഏപ്രില്‍ 14ന് സംസ്ഥാനത്ത് പതാകദിനം ആചരിക്കും. അന്നേദിവസം മഅദനിയുടെ ജന്മഗൃഹമായ ശാസ്താംകോട്ട തോട്ടുവാല്‍ മന്‍സിലില്‍ പ്രമുഖവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് മഅദനി ഐക്യദാര്‍ഢ്യസംഗമം നടത്തും.
പത്രസമ്മേളനത്തില്‍ സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്റും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ മൈലക്കാട് ഷാ എന്നിവരും പങ്കെടുത്തു.

ചാവക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ആശുപത്രിയിലേക്ക്‌ മാറ്റി

ചാവക്കാട്‌: അന്യായമായ ടോള്‍ പിരിവു അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി. യുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ നിരാഹാരം കിടന്നിരുന്ന പി.കെ. ഹരിദാസിനെ ചാവക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ആശുപത്രിയിലേക്ക്‌ മാറ്റി. പി.ഡി.പി. നിരാഹാര സമരം ഇന്നലെ 43 ദിവസം പൂര്‍ത്തിയാക്കി. ഹരിദാസ്‌ അഞ്ച്‌ ദിവസമായി നിരാഹാരം കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ നാലിന്‌ അഡീഷണല്‍ എസ്‌.ഐ. വി.ഐ. സഗീറിന്റെ നേതൃത്വത്തില്‍ പോലീസും താലൂക്കാശുപത്രിയിലെ ആംബുലന്‍സും എത്തിയാണ്‌ ഹരിദാസിനെ മാറ്റിയത്‌. ഹരിദാസ്‌ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്‌. സമരപ്പന്തലില്‍ സമരസമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാട്‌ നിരാഹാരമാരംഭിച്ചു. പാലിയേക്കര ടോള്‍ പ്ലാസ വിരുദ്ധ സമരസമിതിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ദേശീയപാത 17 ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചാരണജാഥക്ക്‌ സമരപ്പന്തലില്‍ സ്വീകരണം നല്‍കി.

മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കണം - സിറാജ്

പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്യുന്നു 

പത്തനംതിട്ട:  അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് അടിയന്തിര ചികിത്സ നല്‍കണമെന്നും വിചാരണനടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. പി.ഡി.പി. പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ ആരോഗ്യനില തീര്‍ത്തും വഷളായിരിക്കുകയാനെന്നും ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.  

പി.ഡി.പി. സമ്പൂര്‍ണ ജില്ലാ കണ്‍വെന്‍ഷനും പൊതുസമ്മേളനവും ഏപ്രില്‍ രണ്ടിന് പത്തനംതിട്ടയില്‍ നടത്താന്‍ തീരുമാനിച്ചു. സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറി നിസാര്‍മേത്തര്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസന്‍, റഷീദ് പത്തനംതിട്ട, ഹബീബ് റഹ്മാന്‍, റസാക്ക് മണ്ണടി, അന്‍സിം പറക്കവട്ടി, സലിം പെരുമ്പെട്ടിക്കാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, നവാസ്, ഭവാനി ചെല്ലപ്പന്‍, അഷറഫ് അലങ്കാരത്ത്, സക്കീര്‍ കോന്നി, ലത്തീഫ് പന്തളം, ഇബ്രാഹിംകുട്ടി പഴകുളം. ഹാരീസ് ചുങ്കപ്പാറ, എം.ആര്‍.ഹരിദാസ്, ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിരാഹാര സമരത്തിനു പിന്തുണയുമായി ശയന പ്രദക്ഷിണം നടത്തി

ചാവക്കാട്: കഴിഞ്ഞ 41 ദിവസമായി പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ നിരാഹാര സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു ജനസേവാ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ.വത്സന്‍ താമരയൂര്‍ ശയന പ്രദക്ഷിണം നടത്തി. ചേറ്റുവ പാലത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം ടോള്‍ ബൂത്ത് പരിസരത്ത് സമാപിച്ചു. രഘുജി ഗുരുവായൂര്‍ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണന്‍, ഉണ്ണി വെങ്കിടങ്ങ്‌, സത്യന്‍ നെന്മിനി, അബു പെരുമ്പടപ്പ്‌, മണി ഇരിങ്ങപ്പുറം, പി.ഡി.പി. നേതാക്കളായ എ.എച്ച്.മുഹമ്മദ്‌,  മുഈനുദ്ദീന്‍ കറുകമാട്, ഹുസൈന്‍ അകലാട്, സിദ്ദീഖ് അകലാട് എന്നിവര്‍ പ്രസംഗിച്ചു

3 comments:

Anonymous said...

മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി ഇറ്റാലിയന്‍ സര്‍കാരില്‍ ന്നിന്നും നൂറു കോടി ജനതയ്ക്ക് വേണ്ടി നൂറു കോടി ഡോളര്‍ നെല്കിയതിന്നു ശേഹ്സം മാത്രം വിട്ടു കൊടുക്കാന്‍ പാടുള്ളൂ എന്ന് അഭ്യര്‍ഥിച്ചു ഒരു റാലി തെന്നെ നടത്തുക.എല്ലാതെ ഒരു ഒത്തു തീര്പ്പിന്നും നില്കരുത് എന്ന് അഭ്യര്‍തിക്കുക. ആ പണം കിട്ടുകയെങ്കില്‍ അതില്‍ ഒരു ഭാഗം ഇങ്ങനെ മരണപെട്ടവര്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വീതിച്ചു കൊടുത്തു ,ഭാക്കി മത്സ്യ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആതുനിക സാമഗ്രികള്‍ വാങ്ങാന്‍ ഉപയോഗപെടുതാന്‍ അഭ്യര്‍തിക്കുക .നൂറു കൌടി ഡോളര്‍ വാങ്ങാതെ ഇറ്റാലിയന്‍ സയിനികരെ വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല എന്ന് പിഡിപി പ്രഖ്യാപിക്കുക .നമുക്ക് വേണ്ടി ജീവന്‍ പോലും പണയപ്പെടുത്തി മത്സ്യം കോണ്ട് വരുന്ന ഈ തൊഴിലാളി വര്‍ഗ്ഗത്തെ കൈ വിടരുത്.ഒരു പ്രസ്ഥാവനയെങ്കിലും അതോ മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുക എന്ന് പ്രഖ്യാപിച്ചു ഒരു രാലിയെങ്കിലും നടത്തിയില്ലെങ്കില്‍ തീരദേശ മേഘലയില്‍ നിന്ന് പലരും പാര്‍ട്ടി വിടും എന്ന് കൂടെ ഓര്‍മ്മപെടുത്തുന്നു.നൂറ്റൊന്നു കൂടി ജനത് വേണ്ടി ഇറ്റാലിയില്‍ നിന്ന് അവര്‍ കൊന്ന തൊഴിലാളികള്‍ക്ക് വേണ്ടി നൂറു കോടി ഡോളര്‍ അഭ്യര്‍ഥിച്ചു അത് അവരുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗപെടുതാന്‍ അഭ്യര്തിക്കുന്നതിലൂടെ മത്സ്യ തൊഴിലാളി കുടുംബം മാത്രമെല്ല ഒരു ജനത ഒന്നടങ്കം പിഡിപിയെ അനുമോധിക്കുക തെന്നെ ചെയ്യും.