മഅദനിയുടെ ജീവന് രക്ഷിക്കാന്‍ നിയമസഭ ഇടപെടണം -പി.ഡി.പി
മലപ്പുറം: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ രോഗബാധിതനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ ജീവന് രക്ഷിക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. മഞ്ചേരിയില്‍ സംഘടിപ്പിച്ച ബഹുജന റാലിയെ അഭിസംബോദന ചെയ്യാനാണ് സിറാജ് മലപ്പുറത്തെതിയത്. കര്‍ണാടക സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണം. മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്സിക്കണമെന്നും കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും ജനുവരി മൂന്നിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായിട്ടില്ല.
വിചാരണ നടപടികള്‍ കര്‍ണാടകക്ക് പുറത്ത് നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി മഅദനിയെ ജയിലിലിട്ട് നശിപ്പിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു.മഅദനിക്ക് നേരെ കര്‍ണാടകയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസന നടപടിയില്‍ ബി.ജെ.പി കേരളഘടകം നിലപാട് വ്യക്തമാക്കണം.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാതല യാത്രകള്‍ നടത്തും.ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, ശ്രീജാ മോഹന്‍, മലപ്പുറം ജില്ലാ ഭാരവാഹികളായ അലി കാടാമ്പുഴ, അസീസ് വെളിയങ്കോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നീതി നിഷേധത്തിനെതിരെ മഞ്ചേരിയില്‍ പി.ഡി.പി യുടെ ഉജ്ജ്വല ബഹുജന റാലി
മഞ്ചേരി : അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്ന നിരന്തര നീതി നിഷേധത്തിനെതിരെ പി.ഡി.പി. മഞ്ചേരിയില്‍ ഉജ്ജ്വല ബഹുജന റാലി നടത്തി. റാലി പി.ഡി.പി യുടെ ശക്തി വിളിച്ചരിയിക്കുന്നതായി മാറി . റാലിക്ക് പി.ഡി.പി. ജില്ലാ നേതാക്കലയാ അലി കാടാമ്പുഴ, ജാഫര്‍ അലി ദാരിമി, ബാപ്പു പുത്തനത്താണി, ഷറഫുദ്ദീന് പെരുവള്ളൂര്‍, നാസ്സര്‍ വള്ളുവങ്ങാട്, വേലായുധന് വെണ്ണിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം പി.ഡി.പി. വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. അഡ്വ.ഷംസുദ്ദീന് കുന്നത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഹനീഫ പുത്തനത്താണി, ശ്രീജ മോഹന്‍, സരോജിനി രവി, യൂസഫ് പാന്ത്ര, അലി കാടാമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് റിഗ്ഗായി ഏരിയയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി മാന്നാര്‍ മുര്‍ഷിദ് മൌലവി, വൈസ് പ്രസിഡന്റ് നാദിര്‍ഷാ എറണാകുളം, സെക്രട്ടറി മുജീബ് ഐ പി വെള്ളിപറമ്പ്, ജോയിന്റ് സെക്രട്ടറി ഷെബീര്‍ ഉപ്പള, ട്രഷറര്‍ ജാഫര്‍ ചന്ദനക്കാവ്, ഏരിയ കമ്മിറ്റി പ്രതിനിധിയായി റഹീം ആരിക്കാടി എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം തിരൂര്‍, കേന്ദ്രകമ്മിറ്റിയംഗം അറയ്ക്കല്‍ ഹുമയൂണ്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് മാലൂര്‍കുന്നിലെ പള്ളി ഇടവകയുടെ കൈവശമുണ്ടായിരുന്ന 75 സെന്റ് ഭൂമി മന്ത്രി എം കെ മുനീറും കെ എം ഷാജി എം എല്‍ എയും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ച ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
മാന്നാര്‍ മുര്‍ഷിദ് മൌലവി സ്വാഗതവും റഹിം ആരിക്കാടി നന്ദിയും രേഖപ്പെടുത്തി.
1 comment:
ഇറ്റാലിയന്‍ സയിനികര് നമ്മുടെ നാട്ടുകാരെ കൊല്ലുകയാണ് ചെയ്തത്.കപ്പലിന്റെ ബ്ലാക്ക് ബൊക്ഷ്സ പോലും അവര്‍ നശിപ്പിച്ചു ( സംഭാസഹണം രേകൊര്ദ് ചെയ്യുന്ന വസ്തു,കപ്പലില്‍ ഉപയോഗിക്കുന്നതിന്റെ പേരറിയില്ല) .തിന്നര്തം അവര്‍ കരുതികൂട്ടി കൊന്നതാണ് എന്ന് .ബയിനോകുലരും മറ്റും ഉള്ള കപ്പല്‍ .ഇവരെ സംരക്ഷിക്കാന്‍ ഒരു മനുഷ്യനും ഒരു ലോകവും കൂട്ട് നില്ക്കില്ലാ.സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?.ഒരു വാക്ക് കൂടെ പുരോഹിതന്മാരോടു മതപരമായ സമ്മര്‍ദത്തില്‍ വീഴാതെ ഇവര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കാന്‍ സമ്മര്‍ദം ചെലുത്തുക"നിങ്ങള്‍ക്ക് റോമില്‍ നിന്ന് കിട്ടുന്ന പദവിയുടെ പതിന് മടങ്ങ് ആത്മീയ പദവി കേരള ജനത നെല്കും എന്ന സത്യം നിങ്ങള്‍ ഓര്‍ക്കുക" . ഇനി ഒരിക്കലും ആരും ഇങ്ങനെ കൊന്നു കളിക്കരുത് .അവരെ വിടാന്‍ ശ്രമിക്കാതെ തുറുങ്കില്‍ അടച്ചു നിയമത്തിന്റെ വഴി പുറത്തു വിടാന്‍ നോകുക.വെറുതെ ഒത്തു തീര്‍പ്പില്‍ വിടരുത്.ഒത്തു തീര്‍പ്പെങ്കില്‍ 100 കോടി രൂപ ഒരു ജീവന്നു വിലയിട്ടു എ പണത്തില്‍ ഒരു കോടി മരണപ്പെട്ട കുടുംബത്തിന്നു നെല്കി ബാകി മത്സ്യ തൊഴിലാളികള്‍ക്ക് സുരക്ഷ നെല്കാന് ഉള്ള ഉപകരണങ്ങള്‍ വാങ്ങാനും ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കുക .നേതാക്കള്‍ പ്രസ്താവന മാധ്യമങ്ങളെ അറിയിക്കുക .സര്‍ക്കാരിനെ പറഞ്ഞു ബോധ്യപെടുത്തുക .സഭയെ പറഞ്ഞു മനസ്സിലാകുക.റോമിന്റെ അടിമയാവാതെ ദൈവത്തിന്ടെ അടിമയാവുക.ഒരു മന്സുഹ്യ ജീവനില്‍ വലുതാണോ കര്‍ദിനാള്‍ പദവി .സംമാര്ധത്തില് വഴങ്ങാതിരിക്കുക.ഇതൊരു പ്രഷ്ടാവനയായി ഇറക്കുക ജീവന് പോലും കളഞ്ഞു നമുക്ക് ബാക്ഷികാന് മത്സ്യം പിടിക്കാന്‍ പോകുന്ന മുക്കുവര്‍ക്ക് വേണ്ടി. ch
Post a Comment