ചെയര്‍മാന്റെ വിടുതല്‍ ഹര്‍ജി തള്ളി
ഒന്നര വര്‍ഷമായി ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ഹരജി തള്ളി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ അദ്ദേഹത്തിന്റെ ജയില്‍ വാസം അനിശ്ചിതമായി നീളുകയാണ്. സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതിചേര്‍ത്തിരിക്കുകയാണെന്നു മഅദനി ഹര്‍ജിയില്‍ വാദിച്ചു.
നേരത്തെ, അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅദനി ഒന്‍പതു വര്‍ഷത്തിലേറെ ജയില്‍ വാസം അനുഭവിച്ച ശേഷമാണു കുറ്റവിമുക്തനായി പുറത്ത് വന്നത്. സമാനമായ സാഹചര്യം തന്നെയാണ് ബാംഗ്ലൂരിലും നിലവിലുള്ളത്. കര്‍ണാടകയിലെ ബിജെപി സര്‍കാര്‍ മഅദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു . ഈ മനുഷ്യാവകാശ ലംഘനതിനും വര്‍ഗീയ ഗൂഡാലോച്ചനക്കും എതിരെ വ്യാപക പ്രതിഷേധം നിലവിലുണ്ട്.