30.10.10

ലീഗുമായി സഹകരണം: വാര്‍ത്ത അടിസ്ഥാനരഹിതം -പൂന്തുറ സിറാജ്


തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സഹകരിക്കുമെന്ന നിലയില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശത്രുക്കളുടെ ഹിഡന്‍ അജണ്ടയാണ് ഇതിന് പിന്നില്‍.
സാമ്രാജ്യത്വ, ഫാഷിസ്റ്റ്, മതന്യൂനപക്ഷ വിഷയങ്ങളില്‍ ലീഗ്‌നിലപാടുമായി ഒരുനിലക്കും പി.ഡി.പിക്ക് യോജിച്ചുപോകാന്‍ കഴിയില്ല. ആശയങ്ങളിലും നിലപാടുകളിലും ലീഗും പി.ഡി.പിയും രണ്ട് ധ്രുവങ്ങളിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നിഷ്പ്രഭമായി എന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞതാണ് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെ താന്‍ പറഞ്ഞത് ഇപ്രകാരമാണ്: 'മലപ്പുറം മാത്രമാണ് കേരളം എന്ന് ലീഗ് ധരിക്കരുത്. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ തെരഞ്ഞെടുപ്പിന് ശേഷം ലീഗിന്റെ സ്ഥിതിയെന്ത് എന്ന് പരിശോധിക്കണം. തിരുവനന്തപുരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വരെ തോറ്റു. പി.ഡി.പിയെ കുറ്റപ്പെടുത്താതെ ലീഗ് സ്വയം ചികില്‍സിക്കണം. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ പൊതുവിഷയങ്ങളില്‍ അവരുമായി സഹകരിക്കാമോ എന്ന് ആലോചിക്കും'. വസ്തുത ഇതായിരിക്കെ സഹകരണം വേണ്ട എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അപഹാസ്യവും അപ്രസക്തവുമാണ്. ലീഗുമായി സഹകരിക്കാന്‍ ആരും പോകുന്നില്ല. കാളപെറ്റുവെന്ന് കേട്ട് കയറെടുക്കുന്നത് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിക്ക് അകത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ സെക്രട്ടേറിയറ്റ് പരിശോധിക്കും

കുണ്ടുമണ്‍ വാര്‍ഡില്‍ പി.ഡി.പി.ക്ക് ഉജ്ജ്വല വിജയം


കൊല്ലം : കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തിലെ കുണ്ടുമണ്‍ വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി ഷീജക്ക് ഉജ്ജ്വല വിജയം. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐ.യിലെ യമുനാ റാണിയെ 210 വോട്ടുകളുടെ   വ്യത്യാസത്തിലാണ് പി.ഡി.പി. സ്ഥന്നര്‍ത്തി തോല്പിച്ചത്. പി.ഡി.പി. സ്ഥാനാര്‍ഥി 498 വോട്ടും  സി.പി.ഐ.288 വോട്ടും യു.ഡി.എഫ്.150 വോട്ടുമാണ് നേടിയത്.


മീയണ്ണ വാര്‍ഡില്‍ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വിജയം

കൊല്ലം : കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ പി.ഡി.പി. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജുബൈരിയ്യ ബീവി വിജയിച്ചു. സുധാമണിയെയാണ് ജുബൈരിയ്യ പരാജയപ്പെടുത്തിയത്

28.10.10

കാസര്ഗോഡ് ജില്ലയില്‍ പി . ഡി. പി . കരുത്ത്‌ തെളിയിച്ചു 
മംഗലപ്പടി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം  വാര്‍ഡില് പി.ഡി.പി. നേതാവ് റഫീക്ക് പതിനൊന്നു വോട്ടിന്‍റെ ഭൂരിപക്ഷത്തില് വിജയിച്ചു . 
കാസര്‍ഗോഡ്‌ ജില്ലയിലെ പതിമൂന്നു വാര്‍ഡുകളില് പി.ഡി.പി. സ്ഥാനര്തികള് ചെറിയ വോട്ടുകളുടെ വ്യത്യാസത്തില് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 






ശാസ്താംകോട്ടയില്‍ പി.ഡി.പി. സീറ്റ് നിലനിര്‍ത്തി

കൊല്ലം : ശാസ്താംകോട്ട പഞ്ചായത്തിലെ  പള്ളിശ്ശേരില്‍ വാര്‍ഡ്‌ പി.ഡി.പി. നിലനിര്‍ത്തി. ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥി ഷാജഹാന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ ഷാഹുദ്ധീനെ 143 വോട്ടുകള്‍ക്കാണ് തോല്പിച്ചത്

പോരുവഴിയില്‍ സുശീലാ ഗോപിക്ക് വിജയം

കൊല്ലം : കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ മൈലാടുകുന്ന് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സുശീല ഗോപി വിജയിച്ചു. സംവര വാര്‍ഡായ ഇവിടെ സുശീല എസ്.ഡി.പി.ഐ.യിലെ  ഷൈനിയെയാണ് പരാജയപ്പെടുത്തിയത്.

തൃക്കൊവില്‍വട്ടത്ത് കബീര്കുട്ടി പുത്തേഴം വിജയിച്ചു

കൊല്ലം : കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ  പെരയം നോര്‍ത്ത് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി കബീര്കുട്ടി പുത്തേഴം വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനര്തിയെയാണ് ഇവിടെ പി.ഡി.പി. പരാജയപ്പെടുത്തിയത്. 

മൈനാഗപ്പള്ളിയില്‍ പി.ഡി.പി. സ്ഥാനാര്‍ഥി വിജയിച്ചു

കൊല്ലം : കൊല്ലം ജില്ലയിലെ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മഗ്രാമമായ മൈനാഗപ്പള്ളി പഞ്ചായത്തിലെ കടപ്പ നോര്‍ത്ത് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി ഷംല നജീബ് വിജയിച്ചു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐ.യിലെ റഫീഖ ബീവിയെ 150 വോട്ടുകള്‍ക്കാണ് ഷംല പരാജയപ്പെടുത്തിയത്.

വളാഞ്ചേരി പഞ്ചായത്തിലും എടയൂര്‍ പഞ്ചായത്തിലും മംഗല്പാടി പഞ്ചായത്തിലും പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു

മലപ്പുറം : എടയൂര്‍ പഞ്ചായത്തിലെ പൂവത്തുംതറ വാര്‍ഡില്‍ കുട്ടിപ്പറമ്പില്‍  മൊയ്തുവാണ് പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയം കണ്ടത്. വളാഞ്ചേരി പഞ്ചായത്തിലെ മൂനാം വാര്‍ഡിലും  മംഗല്പാടി പഞ്ചായത്തിലും പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

മാറാക്കര പഞ്ചായത്തിലെ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു

മലപ്പുറം : മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ മേല്‍മുറി വാര്‍ഡില്‍ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരിപ്പറമ്പത്ത് സൌജിയ വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ 72 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സൌജിയക്ക്‌ 418 വോട്ടും യു.ഡി.എഫ്.സ്ഥാനാര്തിക്ക് 346 വോട്ടും എല്‍.ഡി.എഫ്. സ്ഥനാര്തിക്ക് 251 വോട്ടും കിട്ടി. 

27.10.10

കൊല്ലം കോര്‍പറേഷനില്‍ പി.ഡി.പി.ക്ക് ചരിത്ര വിജയം

കൊല്ലം കോര്‍പറേഷനില്‍ കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി.സ്ഥാനാര്‍ഥി എം. കമാലുദ്ദീന്‍ വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്കും എസ്.ഡി.പി.ഐ. എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.ക്ക് ജയം

കൊല്ലം : കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിലെ കിഴക്കേ പടനിലം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി മാജിതാ ബീവി വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെയാണ് ഇവിടെ പരജായപ്പെടുതിയത്.116 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്  തൊട്ടടുത്ത കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയെ തോല്പിച്ചത്.

കഠിനംകുളത്ത് പി.ഡി.പി.ക്ക് വിജയം

തിരുവനന്തപുരം : കഠിനംകുളം പഞ്ചായത്തിലെ ചാന്നാങ്കര വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി അബ്ദുല്‍ സലാം വിജയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.

അണ്ടൂര്‍കോണത്ത് സജിന സുല്‍ഫി വിജയിച്ചു

തിരുവനന്തപുരം : അണ്ടൂര്‍കോണം ഗ്രാമ പഞ്ചായത്തിലെ അണ്ടൂര്‍കോണം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സജിന സുല്‍ഫി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ സുഹറ 

24.10.10

അസുഖം വകവെക്കാതെ അബ്ദുല്‍ സമദ് മാസ്റ്റര്‍ വോട്ടു ചെയ്യാനെത്തി


കൊല്ലം : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അറസ്റ്റും അനുബന്ധ വിഷയങ്ങളും സൃഷ്ടടിച്ച സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായ അബ്ദുല്‍ സമദ് മാസ്റ്റര്‍ അസുഖം വക വെക്കാതെ  വോട്ടു ചെയ്യാനെത്തി. പി.ഡി.പി. പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വേങ്ങ മീലാദ് ഷരിഫ് സ്കൂളിലെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയത്. പത്നി അസ്മാ വീവിയും അവരോടൊപ്പം വോട്ടു ചെയ്യാനെത്തിയിരുന്നു.  മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ സംവരണ വാര്‍ഡിലെ വോട്ടര്‍മാരാണ് ഇരുവരും. എസ്. ശാളിനിയാണ് ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 

സൂഫിയ മഅദനി വോട്ടുചെയ്യാനെത്തി

ശാസ്താംകോട്ട: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ജി.എച്ച്.എസിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.

കളമശ്ശേരി ബസ് കത്തിക്കല്‍ക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട സൂഫിയ മഅദനി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വോട്ടുചെയ്യാനെത്തിയത്. വൈകിട്ട് നാലരയോടെയാണ് സൂഫിയ വോട്ടുചെയ്യാനെത്തിയത്

21.10.10

പി.ഡി.പി ഇല്ലാത്തയിടങ്ങളില്‍ വോട്ട് നല്ല സ്ഥാനാര്‍ഥിക്ക് -പൂന്തുറ സിറാജ്

പി.ഡി.പി ഇല്ലാത്തയിടങ്ങളില്‍ വോട്ട് നല്ല സ്ഥാനാര്‍ഥിക്ക് -പൂന്തുറ സിറാജ്
പി.ഡി.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ജയിലില്‍ നിന്നും മഅ്ദനിയുടെ അഭ്യര്‍ഥന


കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പി.ഡി.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന്  ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അഭ്യര്‍ഥന. പി.ഡി..പി സ്ഥാനാര്‍ഥികളില്ലാത്തയിടങ്ങളില്‍ ഏതെങ്കിലും പ്രത്യേക മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യേണ്ടെന്ന നിലപാടാണ് പി.ഡിപിക്കുള്ളതെന്ന്  മഅ്ദനിയുടെ അഭ്യര്‍ഥനകുറിപ്പിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. വികസനതല്‍പരരും വ്യക്തിശുദ്ധിപുലര്‍ത്തുന്നവരും അഴിമതി രഹിതരുമായ വ്യക്തികള്‍ക്ക് പി.ഡി.പി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്തയിടങ്ങളില്‍ വോട്ട് ചെയ്യണമെന്ന് മഅ്ദനി രണ്ട് പേജുള്ള അഭ്യര്‍ഥനാ കുറിപ്പില്‍ ആഹ്വാനം ചെയ്യുന്നു.
പി.ഡി.പി  രൂപവല്‍ക്കരിക്കപ്പെട്ടതുമുതല്‍ ഇന്നുവരെയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം സുതാര്യവും നിയമവിധേയവുമാണെന്ന് മഅ്ദനി അഭ്യര്‍ഥനയില്‍  പറയുന്നു. എന്നാല്‍ പാര്‍ട്ടി മുന്നോട്ടുവക്കുന്ന പീഡിത സമൂഹങ്ങളുടെ കൂട്ടായ്മ എന്ന ആശയത്തിന്റെ ശത്രുക്കള്‍ വിവിധരീതിയില്‍ പാര്‍ട്ടിയേയും ചെയര്‍മാനായ തന്നെയും തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഭരണകൂടഭീകരതക്കും പീഡനങ്ങള്‍ക്കും നിരന്തരം വിധേയമാക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടും ആശയത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണണം. മതേതര ജനാധിപത്യ മാര്‍ഗത്തില്‍കൂടിയാണ് കഴിഞ്ഞ 17 വര്‍ഷമായി പി.ഡി.പി പ്രവര്‍ത്തിക്കുന്നത്.
ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളേക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങളും വികസനവുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുക. അതിനാല്‍ പി.ഡി.പി പ്രതിനിധികള്‍ മല്‍സരിക്കാത്തയിടങ്ങളില്‍ നല്ല സ്ഥാനാര്‍ഥിളെ നോക്കി പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും വോട്ട്‌ചെയ്യും. പാര്‍ട്ടിയോടും പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ആശയത്തോടും സ്ഥാനാര്‍ഥിക്കുള്ള സമീപനം കൂടി മാനദണ്ഡമാക്കപ്പെടും-മഅ്ദനി അഭ്യ്യര്‍ഥനാകുറിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്തൊട്ടാകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 762 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടെന്ന് പൂന്തുറ സിറാജ് അറിയിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത് മലപ്പുറം ജില്ലയിലാണ്. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായും പങ്കെടുത്തു

16.10.10

ബംഗ്ലൂര്‍ ജയിലില്‍ നിന്നും കേരളത്തിലെ വോട്ടര്‍മാരോട് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അഭ്യര്‍ത്ഥന

എന്റെ ബഹുമാന്യ സഹോദരീ സഹോദരന്മാര്‍ക്ക്,

നമ്മുടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രദേശത്ത് നിന്നും മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ഥികളെ വോട്ടു ചെയ്തു വിജയിപ്പികണമെന്നു ഉണര്ത്താനാണ് ഞാന്‍ ഈ അഭ്യര്‍ത്ഥന നിങ്ങളിലേക്ക് എത്തിക്കുന്നത്.

എന്റെ പ്രിയ സഹോദരങ്ങള്‍ക്കോരുത്തര്‍ക്കും അറിയുന്നത് പോലെ കേരളത്തിലെ കഴിഞ്ഞ രണ്ടു തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും ഞാന്‍ ജയിലില്‍ ആയിരുന്നു. അവിടെയിരുന്നു കൊണ്ട് ഇതുപോലെ ഒരു അഭ്യര്‍ത്ഥന നിങ്ങളിലെതിച്ചത് ഓര്‍ക്കുന്നുണ്ടാവും.നീണ്ട ഒന്‍പതര വര്‍ഷത്തെ തടവ്‌ ജീവിതത്തിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം 2007 ഓഗസ്റ്റ് ഒന്നിന് തീര്‍ത്തും നിരപരാധിയാണെന്ന കോടതി വിധിയിലൂടെ ജയില്മോചിതാനായപ്പോള്‍ നിങ്ങളും ഞാനും കരുതിയത് ഇനിയൊരിക്കലും ഇങ്ങനെ ഒരു പീഢനം  ഏറ്റുവാങ്ങേണ്ടിവരില്ലായിരിക്കുമെന്നാണ്. പക്ഷെ ഒരു പതിറ്റാണ്ട് കാലത്തോളം എന്നെ ജയിലില്‍ അടച്ചിട്ടും തൃപ്തി വരാതിരുന്ന ഫാസിസ്റ്റ് ഭീകരര്‍ വീണ്ടും ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ നോമ്പുകാരനായിരിക്കെ എന്നെ മറ്റൊരു കള്ളക്കേസ്സില്‍ കുടുക്കി ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അടക്കുകയും ചെയ്തു. ഇവിടെ ആശുപത്രിയോട്‌ ചേര്‍ന്ന ഒരു സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരീക്ഷണ കാമറക്കുമുന്നില്‍ എന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നു.

നിരവധി പ്രമാദമായ കേസ്സുകളില്‍ പ്രതികളായ പാകിസ്ഥാന്കാരും, ആഫ്രിക്കക്കാരും, യൂറോപ്യന്‍കാരും ഉള്‍പ്പെടെ അയ്യായിരത്തോളം തടവുകാരുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഇവിടെ സി.സി.കാമറ ഘടിപ്പിച്ചു ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന ഒരേ ഒരു സെല്ല് ഞാന്‍ താമസിക്കുന്ന സെല്ല് മാത്രമാണെന്നറിയുമ്പോള്‍ എങ്ങനെയാണ് എന്നെ ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് എന്റെ പ്രിയ സഹോദരങ്ങള്‍ക്ക്‌ മനസ്സിലാവുമല്ലോ ?ഇരുപത്തി ഒമ്പതാമത്തെ വയസ്സില്‍ വധശ്രമത്തെ അഭിമുഖീകരിക്കേണ്ടി വരികയും വലതുകാല്‍ മുറിച്ചുമാറ്റപ്പെടെണ്ടി  വന്നതും മുപ്പത്തി മൂന്നാമത്തെ വയസ്സില്‍ ഒറ്റക്കാലില്‍ ജീവിക്കുന്ന അവസ്ഥയില്‍ ഒരു പതിറ്റാണ്ടോളം ജയിലിലടച്ചു പീഡിപ്പിച്ചതും ട്രയല്‍ കോടതിയും ഹൈക്കൊടതിയുമെല്ലാം നിരപരാധി എന്ന് വിധിച്ചു ജയില്‍ മോചിതനാക്കിയിട്ടും പച്ചക്കള്ളങ്ങള്‍ ചമച്ചു വീണ്ടും അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതുമെല്ലാം ഞാന്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും മര്‍ദ്ദിത-പീഡിത സമൂഹങ്ങളുടെ കൂട്ടായ്മക്കായി ആത്മാര്‍ഥമായി ശ്രമിച്ചു എന്നുള്ള ഒറ്റക്കാരണം കൊണ്ടാണെന്ന യാദാര്‍ത്ഥ്യം എന്റെ പ്രിയ സഹോദരങ്ങള്‍ക്കറിയാവുന്നതാണ്.

മര്‍ദ്ദിത സഹോദരങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ പേരില്‍ മാത്രം നിരന്തരമായ പീടനങ്ങള്‍ക്ക് എന്നെ വിധേയമാക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പ്രിയ സഹോദരീ സഹോദരന്മാര്‍  എന്നോടും എന്റെ പ്രസ്ഥാനത്തോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണം. എന്റെ പ്രസ്ഥാനമായ പി.ഡി.പി.യുടെ പ്രതിനിധിയായി നിങ്ങളുടെ പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ വോട്ടു നല്‍കി വിജയിപ്പികണമെന്നു ഞാന്‍ വിനയപൂര്‍വ്വം ഉണര്‍ത്തുന്നു. അതോടൊപ്പം നിങ്ങള്‍ ഓരോരുത്തരുടെയും ആത്മാര്‍ഥമായ പ്രാര്‍ത്ഥന ഈ സഹോദരന് വേണ്ടി എപ്പോഴുമുണ്ടാകണമെന്നു അഭ്യര്തിക്കുകയും ചെയ്യുന്നു.

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും നിങ്ങളുടെ വിനീത സഹോദരന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി

13.10.10

മഅദനിയുടെ മോചനം ആവശ്യപ്പെട് നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലേക്ക് പി.ഡി.പി.മാര്‍ച്ച്


കാസര്‍ഗോഡ്‌ : ബംഗ്ലൂര്‍ പോലീസ് അന്യായമായി അറസ്റ്റു ചെയ്തു കര്‍ണ്ണാടക ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലേക്ക് മാര്ച് നടത്താന്‍ പി.ഡി.പി.കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച്‌ കേരള അതിര്‍ത്തിയായ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും.  സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേതാക്കളെയും മാര്‍ച്ചില്‍ അണിനിരത്താന്‍ ശ്രമിക്കും.

ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പി.എം.സുബൈര്‍ പടുപ്പിന്റെ ആദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂനുസ് തലങ്കര, ഹമീദ് കെടഞ്ചി, മഞ്ജുനാഥ റൈ, ഹമീദ് ബദിയടുക്ക, അബ്ദുല്രഹ്മന്‍ എന്നിവര്‍ സംസാരിച്ചു.

പള്ളിക്കുനേരെ ആക്രമണം: പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

ആലപ്പുഴ:  വടക്കനാര്യാട് റോഡ്മുക്കിന് സമീപത്തെ മസ്ജിദുല്‍ സഈദിനുനേരെ ആര്‍.എസ്.എസ് സംഘം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആര്‍.എസ്.എസ് സംഘം റൂട്ട്മാര്‍ച്ചിനിടെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇമാം മുഹമ്മദ് നവാസ് മുസ്‌ലിയാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍.എസ്.എസിന്റെ നീക്കങ്ങളെ മുന്‍കൂട്ടി അറിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് സംഭവത്തിന്‌ കാരണമെന്ന് പി.ഡി.പി.ജില്ലാ ജനറല്‍ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ ആരോപിച്ചു


7.10.10

മഅ്ദനിയുടെ തടങ്കലിന് പിന്നില്‍ വ്യക്തി വിരോധം -വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: മഅ്ദനിയുടെ ഇപ്പോഴത്തെ തടങ്കലിന് പിന്നില്‍ വ്യക്തിവിരോധമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം 'മഅ്ദനിയും മനുഷ്യാവകാശവും'  വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ തന്നെ മൊഴി പിന്‍വലിച്ചു.സ്വന്തം മൊഴി നിഷേധിച്ച് കോടതിയില്‍ കേസും കൊടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ തടങ്കല്‍ അന്യായമാണ്. എന്തുകൊണ്ടും അദ്ദേഹം ജാമ്യത്തിന് അര്‍ഹനുമാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ ജനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണ്.മഅ്ദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കല്‍  സമൂഹത്തിന്റെ കര്‍ത്തവ്യമാണ്.
ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞ തത്ത്വം.അതുകൊണ്ട് അദ്ദേഹത്തെ സ്വതന്ത്രനാക്കി കേസ് വാദിക്കാന്‍ അനുവദിക്കണം.സംശയം എന്ന മരത്തിന്റെ തണലില്‍ യുക്തി തോല്‍ക്കുകയും ന്യായം മരിക്കുകയും ചെയ്യുന്നെന്ന  പ്രസിദ്ധമായ അമേരിക്കന്‍ അഭിഭാഷകന്റെ അഭിപ്രായം പ്രസക്തമാണെന്നും കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത  വഹിച്ചു.വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.കെ.പി.  മുഹമ്മദ്,പ്രഫ. ബഹാവുദ്ദീന്‍, മുന്‍ ഡി.ഐ.ജി കുഞ്ഞുമൊയ്തീന്‍കുട്ടി,ജോയി കൈതാരത്ത്, ഫോറം ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

6.10.10


മഅദനിയും മനുഷ്യാവകാശവും ചര്‍ച്ചാ സമ്മേളനം നാളെ

കൊച്ചി : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജസ്റ്റിസ് ഫോര്‍  മഅദനി ഫോറം ചര്‍ച്ചാ സമ്മേളനം (07.10.2010) വ്യാഴാഴ്ച മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍.കൃഷ്ണയ്യരുടെ വസതിയില്‍ നടക്കുമെന്നു ബന്ധപ്പെട്ടവര്‍  അറിയിച്ചു.ചര്‍ച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉത്ഘാടനം ചെയ്യും.ഫോറം ചെയര്‍മാന്‍ മുന്‍ എം.പി.ഡോ.സെബാസ്റ്റിയന്‍ പോള്‍, ഡോ. എസ്.ബലരാമന്‍, ബാസുരേന്ദ്ര ബാബു, അലിഗഡ് യൂനിവേര്സിടി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ധീന്‍ കൂരിയാട്, മുന്‍ നിയമകാര്യ സെക്രട്ടറി അഡ്വ. സി.ഖാലിദ്,  അഡ്വ. വി.കെ. ബീരാന്‍, ഗ്രോ. വാസു, ജോയ് കൈതാരത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

വിചാരണ നീതിപൂര്‍വ്വകമാവണം ജസ്റ്റിസ് ഫോര്‍  മഅദനി ഫോറം

കൊച്ചി: കേരള ഗവണ്മെന്റിന്റെ സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്ന മഅദനി ബംഗ്ലൂര്‍ സ്ഫോടനം നടത്തി എന്ന കള്ളക്കഥ സൃഷ്ടിച്ചു അനവസരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി കോടതി നടപടികള്‍ സ്വാദീനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


5.10.10

സി.കെ.അബ്ദുള്‍ അസീസിന് ജാമ്യം അനുവദിച്ചു

മധുര: സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച്  കഴിഞ്ഞ മാസം ബംഗ്ലൂരില്‍ സി.ബി.ഐ. അറസ്റ്റു ചെയ്ത  പി.ഡി.പി നയരൂപീകരണ സമിതി ചെയര്‍മാന്‍  സി.കെ.അബ്ദുള്‍ അസീസിന് കോടതി ജാമ്യം അനുവദിച്ചു.  മധുര സി.ബി.ഐ. പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്.

മലപ്പുറം ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 
പി.ഡി.പി സ്ഥാനാര്‍ഥികള്‍: വേലായുധന്‍ വെന്നിയൂര്‍ (മംഗലം), സരോജിനി രവി (മേലാറ്റൂര്‍), കള്ളിയത്തൊടി കാര്‍ത്യായനി (രണ്ടത്താണി), ജമീല അസൈനാര്‍ (വഴിക്കടവ്), ജുബൈരിയ ഹാരിസ് (കരുവാരകുണ്ട്), ശ്രീജ മോഹന്‍ (ഏലംകുളം), വി.കെ. ഉഷ (ചീക്കോട്), റമീഷ റഫീഖ് (എടവണ്ണ), എ.സി. സുഹറ (ചെറുകാവ്), ഫൗസിയ ഷാജഹാന്‍ (എടരിക്കോട്), കെ.പി. സീനത്ത് (താനൂര്‍), സൗജത്ത് കെ (അങ്ങാടിപ്പുറം), കളംവളപ്പില്‍ സാജിദ (തിരൂരങ്ങാടി), ഗഫൂര്‍ മൗലവി (കാളികാവ്), വിജയന്‍ കൊടുമുടി (കുളത്തൂര്‍), അനീഷ്‌കുമാര്‍ (വണ്ടൂര്‍), റഫീഖ് രാമപുരം (മക്കരപ്പറമ്പ്), സക്കീര്‍ (പരപ്പനങ്ങാടി), മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ (പൊന്മുണ്ടം), മുസ്തഫ പൂക്കോയതങ്ങള്‍ (പൂക്കോട്ടൂര്‍), എന്‍.സി. അബ്ദുള്‍സമദ് (ചുങ്കത്തറ), മൂസ കല്ലിങ്ങല്‍ (തവനൂര്‍), മൊയ്തുണ്ണി ഹാജി (മാറഞ്ചേരി), അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി (തലക്കാട്), അലി കാടാമ്പുഴ (വളാഞ്ചേരി), നിഹ്മത്തുള്ള (തൃക്കലങ്ങോട്), ഷാഹുല്‍ഹമീദ് (കൊണ്ടോട്ടി), എന്‍.സി. മുഹമ്മദ്കുട്ടി (കുഴിമണ്ണ).

കാസര്‍കോട് ജില്ലയിലെ പി.ഡി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

 ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നവര്‍: ദേലംപാടി -ബാബു, പുത്തിഗെ -മഞ്ജുനാഥ റൈ, മഞ്ചേശ്വരം -ബഷീര്‍ കുഞ്ചത്തൂര്‍, കുമ്പള -ബീഫാത്തിമ അസീസ്, വോര്‍ക്കാടി -ഷംസീന ബഷീര്‍. എടനീര്‍, ചെങ്കള, ഉദുമ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ബ്ലോക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നവര്‍: കുഞ്ചത്തൂര്‍ -ആയിഷത്ത് ബുഷ്‌റ, വോര്‍ക്കാടി -യോഗേഷ് (മഞ്ചേശ്വരം ബ്ലോക്), ആരിക്കാടി -എ.കെ. ആരിഫ് (കാസര്‍കോട് ബ്ലോക്).

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്: നാലാം വാര്‍ഡ് -മുഹമ്മദ് റഫീഖ്, ആറ് -മുഹമ്മദ് ഹനീഫ് (സ്വതന്ത്രന്‍), എട്ട് -അബ്ദുല്‍ഖാദര്‍, ഒമ്പത് -കെ. അഷ്‌റഫ്, 13 -ഹനീഫ പൊസോട്ട്, 20 -മുഹമ്മദ് ഗുഡ്ഡ. വോര്‍ക്കാടി ഗ്രാമപഞ്ചായത്ത്: ആറ് -നസീമ അബൂബക്കര്‍, എട്ട് -അന്തു മുക്രി, 13 -ആഷിഫ്. മീഞ്ച ഗ്രാമപഞ്ചായത്ത്: ഒന്ന് -ഹനീഫ. മംഗല്‍പാടി ഗ്രാമപഞ്ചായത്ത്: വിവിധ വാര്‍ഡുകളില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പൊതു സ്ഥാനാര്‍ഥികളെ പി.ഡി.പി പിന്തുണക്കും.

പൈവളികെ ഗ്രാമപഞ്ചായത്ത്: 16 -കൃഷ്ണന്‍ കുതിരക്കൂടാല്‍. എട്ട്, ഒമ്പത്, 10 വാര്‍ഡുകളിലേക്ക് പിന്നീട് പ്രഖ്യാപിക്കും.

കുമ്പള ഗ്രാമപഞ്ചായത്ത്: അഞ്ചാം വാര്‍ഡില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഖാലിദ് ബംബ്രാണയെ പിന്തുണക്കും. 15ാം വാര്‍ഡ് -അഷ്‌റഫ്, എട്ട്, 14 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബദിയടുക്ക ഗ്രാമപഞ്ചായത്ത്: ഏഴ് -അബ്ദുറഹ്മാന്‍, ഒമ്പത് -അഷ്‌റഫ്. 10ാം വാര്‍ഡില്‍ പൊതു സ്വതന്ത്രനായി മല്‍സരിക്കുന്ന ഹമീദ് കടഞ്ചിയെയും 12ാം വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന റഷീദ ഹമീദിനെയും പി.ഡി.പി പിന്തുണക്കും.

കാറഡുക്ക ഗ്രാമപഞ്ചായത്ത്: എട്ട് -സയ്യിദത്ത് സുഹ്‌റാബി അയ്യൂബി തങ്ങള്‍, 10 -റഹീം, ഏഴ് -ആരിഫ് കുണ്ടാര്‍. ഒമ്പതാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഉമറുല്‍ഫാറൂഖ് തങ്ങളെ പിന്തുണക്കും. മുഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മല്‍സരിക്കുന്ന വാര്‍ഡുകള്‍ പിന്നീട് പ്രഖ്യാപിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റി: 24 -യൂനുസ് തളങ്കര.

അജാനൂര്‍ ഗ്രാമപഞ്ചായത്ത്: 14 -ഉബൈദ് മുട്ടുന്തല, 17 -റഷീദ് മുട്ടുന്തല.

മൊഗ്രാല്‍പുത്തൂര്‍ രണ്ട്, നാല്, 14 വാര്‍ഡുകളിലും കുമ്പടാജെ, പള്ളിക്കര, ചെമ്മനാട്, ചെങ്കള, കുറ്റിക്കോല്‍, പടന്ന, തൃക്കരിപ്പൂര്‍, മധൂര്‍ തുടങ്ങിയ വിവിധ പഞ്ചായത്തുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെയും മറ്റു ബ്ലോക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെയും രണ്ടാംഘട്ട ലിസ്റ്റില്‍ പ്രഖ്യാപിക്കും.