പാര്‍ട്ടി ചെയര്‍മാന്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഖനതിനെതിരെ പാര്‍ട്ടി നടത്തിയ മഹാ സമ്മേളനം ജന സാഗരമായി മാറി
കൊല്ലം : പി.ഡി.പി. ചെയര്‍മന്‍ അബ്ദുല്‍ നാസര്‍ മഅദനി അനുഭവിക്കുന്ന നീതി നിഷേധത്തിനും മനുഷ്യാവകാശ ലംഖനതിനും നീതി നിഷേധത്തിനും എതിരെ പി.ഡി.പി. സംസ്ഥാന കമ്മറ്റി കൊല്ലം പീരങ്കി മൈതാനിയില്‍ നടത്തിയ മനുഷ്യാവകാശ മഹാ സമ്മേളനം നീതി മനുഷ്യാവകാശ ലംഖനതിനെതിരായ പ്രതിഷേധ മഹാ സംഗമ
മാ യി മാറി. സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകി എത്തിയവരെ കൊണ്ട് സമ്മേളന നഗരിയും മറ്റും വീര്‍പ്പു മുട്ടി .
മഅ്ദനിക്ക് നീതിലഭ്യമാക്കാന്‍ നിയമസഭ പ്രമേയം പാസാക്കണം -അജിത് സാഹി
കൊല്ലം: മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കുകയും സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുകയും വേണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അജിത് സാഹി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തടവിലായിരുന്നപ്പോള്‍ മഅ്ദനിക്കുവേണ്ടി സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ കീഴ്വഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരു ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി കൊല്ലത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയെ കൊല്ലാക്കൊല ചെയ്യുന്നതിന് ജുഡീഷ്യറിയും പൊലീസും സര്‍ക്കാറും ഒത്തുചേര്‍ന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് നിരപരാധിയായ മഅ്ദനിക്കെതിരെ കെട്ടിച്ചമച്ച കേസുകളും അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളും. മഅ്ദനിക്ക് ചികിത്സയും ജാമ്യവും ലഭ്യമാക്കി കെട്ടിച്ചമച്ച കുറ്റങ്ങള്‍ റദ്ദാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. മഅ്ദനിയുടെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനില ബോധ്യപ്പെടുത്തി അദ്ദേഹത്തിന് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ചെയ്യണം. ഒരു സഹോദരനോടുള്ള കടമ എന്ന നിലയില്‍ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ താന്‍ സന്നദ്ധനുമാണ്. വിചാരണാനടപടികള്‍ സസൂക്ഷ്മം വീക്ഷിച്ച് നീതി ലഭ്യമാവില്ലെന്ന് ഉറപ്പായാല്‍ കര്‍ണാടകയില്‍നിന്ന് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കണം.
തീവ്രവാദികളെന്ന് മുദ്രയടിച്ച് നിരപരാധികളായ മുസ്ലിംകളെ കള്ളക്കേസുകളില്‍ കുടുക്കുക എന്നത് രാജ്യത്ത് പല സംസ്ഥാനങ്ങളിലും പതിവായിരിക്കുകയാണ്. ഇതിനെതിരെ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായിരിക്കുന്നു. ഇതിനെ മുസ്ലിം പ്രശ്നമായി മാത്രമായി ചുരുക്കിക്കാണാനാവില്ല - അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് ചികിത്സ നിഷേധിക്കുകയും വിചാരണ നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന നടപടി ഇന്ത്യന്‍ ഭരണഘടന വിഭാവനചെയ്യുന്ന മനുഷ്യാവകാശങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. മഅ്ദനിക്ക് നീതി ലഭ്യമാവുകയും മതിയായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന ആവശ്യത്തോട് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷതവഹിച്ചു. യു.കെ. അബ്ദുറഷീദ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി വൈസ്ചെയര്‍മാന്‍ സുബൈര്‍ സബാഹി ആമുഖപ്രഭാഷണം നടത്തി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സന്ദേശം പി.ഡി.പി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് റജീബ് വായിച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍സെക്രട്ടറി നിസാര്‍മത്തേര്‍ മനുഷ്യാവകാശസംരക്ഷണപ്രതിജ്ഞ ചൊല്ലി. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജനതാദള്‍ (എസ്) ദേശീയ ജനറല്‍സെക്രട്ടറി ഡോ. നീലലോഹിതദാസന്‍നാടാര്‍, എച്ച്.എച്ച്. ബസാലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍ കാത്തോലിക്കാബാവ, മാധ്യമനിരൂപകന്‍ ജി. ഭാസുരേന്ദ്രബാബു, സമാജ്വാദി പാര്‍ട്ടി സംസ്ഥാനപ്രസിഡന്‍റ് എന്‍.എ. കുട്ടപ്പന്‍, പി.ഡി.പി നയരൂപവത്കരണസമിതി ചെയര്‍മാന്‍ അഡ്വ. അക്ബര്‍അലി, പി.ഡി.പി വൈസ്ചെയര്‍മാന്‍ കെ.ഇ. അബ്ദുല്ല കെ.കെ. വീരാന്‍കുട്ടി, മഹീന്‍ ബാദുഷ മൗലവി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, അഡ്വ.ഷംസുദ്ദീന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ശ്രീജാമോഹന്‍, സുബൈര്‍ പടുപ് എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി സംഘടനാകാര്യ ജനറല്‍സെക്രട്ടറി സാബു കൊട്ടാരക്കര സ്വാഗതം പറഞ്ഞു.
PDP FACEBOOK GROUP
http://www.facebook.com/groups/344244035620553/
PCF FACEBOOK GROUP
http://www.facebook.com/groups/120669874727998/
PDP FACEBOOK GROUP
http://www.facebook.com/groups/344244035620553/
PCF FACEBOOK GROUP
http://www.facebook.com/groups/120669874727998/
No comments:
Post a Comment