3.7.12

കിഴക്കമ്പലം സ്വര്‍ണകവര്‍ച്ച: മദനിയെ പ്രതിചേര്‍ക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു - പി.ഡി.പി
Posted on: 04 Jul 2012

കൊച്ചി: കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി കവര്‍ച്ച കേസുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ബന്ധപ്പെടുത്താന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന തടിയന്റവിട നസീറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മദനിയെ കേസുമായി ബന്ധിപ്പിക്കുന്ന മൊഴി നല്‍കുവാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.കൂടാതെ ചില വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ചു നസീറിനെ കൊണ്ട് ഒപ്പ് വെപ്പിച്ചതായും ഇതു മഅദനിക്കെതിരെ നാളെ കള്ള സാക്ഷി ആയി ഉപയോഗിച്ചാലും അല്ഭുതപ്പെടാന്‍ ഇടയില്ലെന്നും , ഇക്കാര്യം കോടതിയില്‍ വച്ച് നസീറിന്റെ അഭിഭാഷകന്‍ മദനിയുടെ അഭിഭാഷകനോട് പറഞ്ഞിരുന്നു. ഇത്തരം കള്ള രേഖകള്‍ ചമച്ചു തന്നെ ആണ് മഅദനി  യെ ബംഗ്ലൂര്‍ കേസിലും കുടുക്കി ജയിലില്‍ അടച്ചതെന്നും പി..ഡി..പി നേതാക്കള്‍ പറഞ്ഞു 

2002 ല്‍ ജ്വല്ലറി കവര്‍ച്ച നടക്കുമ്പോള്‍ മദനി ജയിലിലായിരുന്നു. (1998 മുതല്‍ ) ഈ കാലയളവില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അല്‍-ഉമ നേതാവ് എസ്.എ. ബാഷ ഉള്‍പ്പെടെയുള്ള ആരും ജയില്‍ചാടുകയോ ജാമ്യത്തില്‍ ഇറങ്ങുകയോ ചെയ്തിട്ടില്ല. ഇവര്‍ ജയില്‍ മോചിതരായത്  2007 ലാണ്. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അല്‍-ഉമ പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കില്‍ ഇതിന് ഉത്തരവാദികള്‍ ജയില്‍ അധികൃതരാണ്. തടിയന്റവിട നസീര്‍ പ്രതിയാകുന്ന എല്ലാ കേസുകളിലും മദനിയേയും പ്രതിയാക്കുക എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ പതിവാക്കിയിരിക്കുകയാണ്.


നിരവതി രോഗങ്ങളുടെ പിടിയിലകപ്പെട്ട് ശെരിയായ ചികിത്സ പോലും ലഭിക്കാതെ കണ്ണിന്റെ കാഴ്ച പോലും നഷ്ടപ്പെട്ട്  ജയിലില്‍ ദുരിതം അനുഭവിക്കുന്ന മഅദനി യെ  സമൂഹത്തിന് മുന്നില്‍ തേജോവധം ചെയ്യുവാനുള്ള
ശ്രമമാണ് ഇപ്പോള്‍ ചില പോലീസ് ഉദ്ദ്യോഗസ്ഥരുടെ നേതൃത്തത്തില്‍  നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുഹമ്മദ് റജീബ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ. കെ. ബീരാന്‍കുട്ടി, നേതാക്കളായ കെ...ഇ.. അബ്ദുല്ല , സുബൈര്‍ വെട്ടിയനിക്കള്‍ എന്നിവരും  പങ്കെടുത്തു.

No comments: