അന്‍വാര്‍ശ്ശേരി -
ജാമിഅഃ അന്‍വാര്‍ സില്‍വര്‍ ജൂബിലി
മെയ് 30 മുതല്‍
കൊല്ലം: അന്‍വാര്‍ശേരി ജാമിഅഃ അന്‍വാര്‍ സ്‌ഥാപനങ്ങളുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും മനുഷ്യാവകാശ സമ്മേളനവും 30,31 ജൂണ്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 30ന് രാവിലെ എട്ടിന് അന്‍വാര്‍ സ്‌ഥാപക പ്രസിഡന്റ് ടി.എ അബ്‌ദുള്‍ സമദ് മാസ്‌റ്റര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്‌ഥാന സെക്രട്ടറി തേവലക്കര അലിയാര് കുഞ്ഞ് മൗലവി ഉദ്‌ഘാടനം ചെയ്യും. രാത്രി 8.30 മുതല്‍ മതവിജ്‌ഞാന സദസ് നടക്കും. 31ന് രാവിലെ 10ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ജാമിഅഃ മന്നാനിയ പ്രിന്‍സിപ്പള്‍ കെ.പി അബുബേക്കര്‍ ഹസ്രത്ത് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അഖിലേന്ത്യാ പേഴ്‌സണല്‍ ലോ-ബോര്‍ഡ് അംഗം അബ്‌ദുശുക്കൂര്‍ മൌലവി അല്‍ഖാസിമി, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. അന്‍സര്‍, ഹൈദ്രോസ് മുസലിയാര്‍, ഫൈസി, ഡോ. എം.എസ് ജയപ്രകാശ്, എച്ച്. ഷഹീര്‍ മൗലവി, വര്‍ക്കല രാജ്, നസറുദ്ദീന്‍ എളമരം, പനക്കര സാബു, കൂട്ടിക്കട അഷറഫ്, ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജുണ്‍ ഒന്നിന് വൈകിട്ട് മൂന്നിന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ മഹാ സമ്മേളനം നടക്കും. പ്രൊഫ. എസ്.എ.ആര്‍ ഗീലാനി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡോ. സെബാസ്‌റ്റ്യാന്‍ പോള്‍ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്‌ഥാന അമീര്‍ ടി.ആരിഫലി മുഖ്യ പ്രഭാഷണം നടത്തും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ മനുഷ്യാവകാശ സന്ദേശം നല്‍കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സ്വാമി വിശ്വഭദ്രാനന്ദ ശക്‌തിബോധി, ഫാ. എച്ച്.എച്ച് ബെസലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍, ഭാസുരേന്ദ്രബാബു, പൂന്തുറ സിറാജ് , സി.ആര്‍ നീലകണ്‌ഠന്‍, ഡോക്ടര്‍ നീലലോഹിതദാസന്‍ നാടാര്‍, അഡ്വ. കെ.പി മുഹമ്മദ്, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
സമ്മേളന സന്ദേശം വിളംബരം ചെയ്‌തുകൊണ്ടുള്ള ജില്ലാ വാഹന പ്രചരണ ജാഥകള്‍ 27 മുതല്‍ ആരംഭിക്കും. അബ്‌ദുള്‍ നാസര്‍ മഅദനിയുടെ രോഗാവസ്‌ഥ മോശമായ സ്‌ഥിതിയില്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി മൈലക്കാട് ഷാ, ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്.എ ഷാജഹാന്‍, മുജീബ് റഹ്‌മാന്‍ മൗലവി, യൂ.കെ അബ്‌ദുള്‍ റഷീദ് മൗലവി എന്നിവര്‍ പങ്കെടുത്തു

മഅദനിയുടെ മോചനം:
മുസ്ലീം സംയുക്തവേദി ബഹുജന സമ്മേളനം നാളെ
അമ്പലപ്പുഴ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെയുള്ള ജയിലില്‍നിന്ന് ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംയുക്തവേദി അമ്പലപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനസമ്മേളനം സംഘടിപ്പിക്കും. 27ന് വൈകിട്ട് നാലുമുതല്‍ കാക്കാഴം ബാപ്പു ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനം മുസ്ലീം സംയുക്തവേദി ചെയര്‍മാന്‍ പി.എം.എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീം സംയുക്തവേദി ജനറല്‍ സെക്രട്ടറി കെ.പി.നാസര്‍ അധ്യക്ഷനാകും. അഹമ്മദ് കബീര്‍ അമാനി പ്രഭാഷണം നടത്തും.
പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തും. കാക്കാഴം മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അഡ്വ.നിസാമുദ്ദീന്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി പി.എസ്.മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി, പോപ്പുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്. ഷാന്‍,
പി.ഡി.പി.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍, ഹസന്‍ പൈങ്ങാമഠം (മുസ്ലീം സംയുക്തവേദി), ബദറുദ്ദീന്‍ നീര്‍ക്കുന്നം, ഇ.ഖാലിദ് പുന്നപ്ര (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം), കെ.യു. നിസാമുദ്ദീന്‍ പുന്നപ്ര എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment