9.5.12


എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘ പരിവാറിനോട് അടുക്കുന്നു - പി.ഡി.പി.


കൊല്ലം: എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘപരിവാര്‍ പാളയത്തില്‍ എത്തപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുസ്‌ലിം ലീഗ് നേതൃത്വത്തിനായിരിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകള്‍ സംഘപരിവാറിനോട് അടുക്കുന്നതിന്റെ സൂചനകളാണ്. ഒ.രാജഗോപാലിന്റെ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിത്വവും ഇതുതന്നെ വ്യക്തമാക്കുന്നു. മതേതരത്വത്തിനായി എന്നും നിലകൊണ്ടിരുന്ന എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘപരിവാറില്‍ എത്തപ്പെട്ടാല്‍ അത് സംസ്ഥാനത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. അഞ്ചാം മന്ത്രിക്കുവേണ്ടി വാശിപിടിച്ചു വിജയിച്ച ലീഗ് നേതൃത്വം, ഇതുവഴി എസ്.എന്‍.ഡി.പി.ക്കും എന്‍.എസ്.എസിനും ഉണ്ടായ മുറിപ്പാട് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. 


23ന് പി.ഡി.പി. സെക്രട്ടേറിയറ്റിനുമുന്നില്‍ ഉപവാസം നടത്തും



കൊല്ലം: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി.സംസ്ഥാന ജില്ലാ

സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും മഅദനിക്ക് ചികിത്സ നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ബഹുജന സമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ മെയ് 15 മുതല്‍ 30വരെ ലക്ഷം നിവേദന സമര്‍പ്പണ കാമ്പെയ്ന്‍ സംഘടിപ്പിക്കും. 2007ല്‍ ആരംഭിച്ച സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മെയ് 20 മുതല്‍ ജൂണ്‍ 5വരെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. പ്രകൃതിയുടെ പച്ചപ്പ് വീണ്ടെടുക്കാന്‍ തണല്‍ 2012 എന്ന പേരില്‍ ജൂണ്‍ 5 മുതല്‍ 30വരെ സംസ്ഥാനവ്യാപകമായി വൃക്ഷത്തൈകള്‍ നടും എന്നും നേതാക്കള്‍ അറിയിച്ചു.


പത്രസമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, പി.ഡി.പി. സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഓര്‍ഗനൈസിങ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷാ എന്നിവര്‍ പങ്കെടുത്തു.

No comments: