30.3.12


മഅ്ദനിയെ മറക്കാന്‍ കഴിയില്ല

മഅ്ദനിയെ മറക്കാന്‍ കഴിയില്ല
കോയമ്പത്തൂര്‍, ബംഗളൂരു ജയിലുകളിലായി മഅ്ദനിയുടെ തടവ് ഇന്നേക്ക് 4000 ദിവസം പൂര്‍ത്തിയാവുന്നു
വ്യക്തിസ്വാതന്ത്ര്യമെന്ന അലംഘനീയ മൗലികാവകാശത്തിലധിഷ്ഠിതമാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ. എന്നിട്ടും, എന്തുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനി ഇങ്ങനെ എന്ന ചോദ്യം നിരവധി ഇടങ്ങളില്‍നിന്ന് നിരന്തരം കേള്‍ക്കേണ്ടിവരുന്നു. ഉത്തരം പറയേണ്ട കോടതി നിര്‍വികാരമായ നിശ്ശബ്ദതയില്‍ ന്യായങ്ങളില്‍നിന്ന് അകലുമ്പോള്‍ നീതിനിഷേധത്തിന്‍െറ ഇരയായി മഅ്ദനിയുടെ പരിചിതമായ മുഖം സമൂഹമനസ്സില്‍ നിറയുന്നു.
കോയമ്പത്തൂരില്‍ സംഭവിച്ചതിന്‍െറ തനിയാവര്‍ത്തനമാണ് ബംഗളൂരുവില്‍ കാണുന്നത്. രംഗം മാറിയെങ്കിലും കഥയില്‍ മാറ്റമില്ല. സാങ്കേതികമായ കാരണങ്ങളാലോ സംശയത്തിന്‍െറ ആനുകൂല്യത്തിലോ അല്ല കോയമ്പത്തൂരില്‍നിന്ന് മഅ്ദനി വിട്ടയക്കപ്പെട്ടത്. ജാമ്യമില്ലാതെ ഒരു ദശകത്തോളം അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം നിരുപാധികം വിട്ടയച്ചപ്പോള്‍ മര്യാദയുടെ പേരിലെങ്കിലും ആരും ഒരു ഖേദപ്രകടനവും നടത്തിയില്ല. മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധം പാര്‍ലമെന്‍റിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഞാനുള്‍പ്പെടെയുള്ള എം.പിമാരെ തീവ്രവാദികളുടെ സഹയാത്രികരും സഹായികളുമെന്ന് വിളിച്ചാക്ഷേപിച്ചവരും പ്രതികരിച്ചില്ല. ഇനിയാര്‍ക്കും ഇതു സംഭവിക്കരുതെന്ന പ്രാര്‍ഥനയോടെയാണ് മഅ്ദനി കോയമ്പത്തൂരില്‍നിന്ന് യാത്രയായത്.
പ്രാര്‍ഥന ഫലിച്ചില്ല. പ്രതീക്ഷ അസ്ഥാനത്തായി. കോയമ്പത്തൂരില്‍ പരാജയപ്പെട്ട തിരക്കഥ ബംഗളൂരുവില്‍ തിരുത്തില്ലാതെ പകര്‍ത്തിയെഴുതപ്പെട്ടു. ബംഗളൂരുവിന്‍െറ പ്രാന്തപ്രദേശങ്ങളില്‍ 2008ല്‍ നടന്ന സ്ഫോടനങ്ങളില്‍ മഅ്ദനി പ്രതിയാക്കപ്പെടുന്നത് 2010ലാണ്. ആദ്യത്തെ പ്രതി അപ്രത്യക്ഷനായി; കുറ്റപത്രം പിന്‍വലിക്കപ്പെട്ടു. പുതിയ കുറ്റപത്രമുണ്ടായി; അതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ പ്രതികളുണ്ടായി. അവരിലൊരാളുടെ മൊഴിയെ അടിസ്ഥാനമാക്കി മഅ്ദനി മുപ്പത്തിയൊന്നാമത്തെ പ്രതിയായി.
മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണെന്ന സാമാന്യതത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ നിസ്സംഗതയോടെ പറയുന്നവരുണ്ട്. അപരാധം തെളിയിക്കേണ്ടതും അവിടെത്തന്നെയാണ്. അതിനു പര്യാപ്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടോ എന്ന പരിശോധന പ്രാരംഭഘട്ടത്തില്‍ ഉണ്ടാകണം. ആ പരിശോധന ജാമ്യഹരജിയിലോ വിടുതല്‍ ഹരജിയിലോ ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതിയില്‍ മഅ്ദനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഒന്ന്: മഅ്ദനിയുടെ പ്രസംഗങ്ങള്‍ കേട്ടും അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ വായിച്ചുമാണ് തീവ്രവാദത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് ഒന്നാം പ്രതി തടിയന്‍റവിട നസീര്‍ നല്‍കിയ മൊഴി. മഅ്ദനി കോയമ്പത്തൂരിലേക്ക് പോകുന്നതിനു മുമ്പുള്ള കാര്യമാണ് നസീര്‍ പറയുന്നത്. കുറ്റകരമായ പ്രസംഗം നടത്തിയതിനോ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തതിനോ മഅ്ദനി ശിക്ഷിക്കപ്പെട്ടിട്ടില്ല. ഗോധ്ര വിഷയമാക്കി മഅ്ദനി നടത്തിയ പ്രസംഗങ്ങള്‍ നസീറിനെ സ്വാധീനിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2002ലാണ് ഗോധ്ര. 1999 മുതല്‍ 2007 വരെ മഅ്ദനി ജയിലിലായിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ പ്രകടമായ അസ്വാഭാവികത കോടതികള്‍ പരിശോധിക്കുന്നില്ല. പ്രതിയാക്കപ്പെട്ടയാളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കി മറ്റൊരാളെ പ്രതിയാക്കാനാവില്ലെന്ന് നിയമവും സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത് ഓര്‍മിക്കപ്പെടുന്നില്ല.
രണ്ട്: കുടകില്‍ തീവ്രവാദികളുടെ പരിശീലന ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്നതാണ് കൂട്ടത്തില്‍ ഗുരുതരമായ ആക്ഷേപം. കോയമ്പത്തൂരില്‍ നിന്നെത്തിയ മഅ്ദനിക്ക് കേരള പൊലീസിന്‍െറ കാവലുണ്ടായിരുന്നുവെന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ ആണ് കര്‍ണാടക പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. കാവലുണ്ടായിരുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്നതിനോ അവര്‍ സൂക്ഷിക്കാനിടയുള്ള രേഖകള്‍ പരിശോധിക്കുന്നതിനോ കര്‍ണാടക പൊലീസ് തയാറായിട്ടില്ല. സ്വതന്ത്രമായ ചലനശേഷിയില്ലാത്ത മഅ്ദനി ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന മുഖവുമായി എങ്ങനെ കുടകിലെത്തിയെന്ന ചോദ്യത്തിന് വിശദീകരണമില്ല. അദ്ദേഹത്തെ പരിചയമുള്ളവരാരും കുടകില്‍ അദ്ദേഹത്തെ കണ്ടതായി പറഞ്ഞിട്ടില്ല.
മൂന്ന്: ചില പ്രതികള്‍ മഅ്ദനിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചിലര്‍ അദ്ദേഹത്തെ കാണുകയും ചിലരെ അദ്ദേഹം അന്‍വാര്‍ശ്ശേരിയില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇത്രയും തെളിയിക്കുന്നതിനാവശ്യമായ സാക്ഷികളില്‍ ഒരാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. ഒരാള്‍ കന്നടയില്‍ രേഖപ്പെടുത്തപ്പെട്ട മൊഴി തന്‍േറതല്ലെന്ന് പറഞ്ഞു കഴിഞ്ഞു. മൂന്നാമന്‍ മഅ്ദനിയുടെ സഹോദരനാണ്.  അദ്ദേഹം കോടതിയോട് പറയാന്‍പോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇതൊക്കെയാണ് കുറ്റങ്ങളെങ്കില്‍ ജാമ്യം നിഷേധിക്കേണ്ട ഗൗരവം ഈ കേസിന് എങ്ങനെയുണ്ടായി. സുപ്രീംകോടതിയില്‍ മാര്‍ക്കണ്ഡേയ കട്ജു മാത്രമാണ് ഈ ചിന്ത പരസ്യമായി പ്രകടിപ്പിച്ചത്. അതുകൊണ്ട് പ്രയോജനമുണ്ടായില്ല. മറ്റൊരു ബെഞ്ച് ജാമ്യത്തെക്കുറിച്ച് കേള്‍ക്കാന്‍പോലും തയാറായില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകളാണ് ജാമ്യം നിഷേധിക്കുന്നതിന് കോടതികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, യു.എ.പി നിയമം അനുശാസിക്കുന്നരീതിയില്‍ സര്‍ക്കാറിന്‍െറ അനുമതിയോടെയല്ല പ്രോസിക്യൂഷന്‍ ആരംഭിച്ചതെന്ന ന്യൂനത കോടതികള്‍ ശ്രദ്ധിക്കുന്നില്ല. അന്ത്യവിധിയുടെ നാളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ടോ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തിയതുകൊണ്ടോ ആര്‍ക്കെന്തു പ്രയോജനം? മാഗ്നകാര്‍ട്ട മുതല്‍ പൗരസ്വാതന്ത്ര്യത്തിന്‍െറ ഭാഗമായി കരുതപ്പെടുന്നതാണ് ജാമ്യത്തിനുള്ള അവകാശം. അതാണ് കോയമ്പത്തൂരിലെന്നപോലെ ഇപ്പോള്‍ ബംഗളൂരുവിലും മഅ്ദനിക്ക് നിഷേധിക്കുന്നത്. ജാമ്യം നല്‍കിയാല്‍ നീതിനിര്‍വഹണത്തിന് എന്തു തടസ്സമുണ്ടാകുമെന്ന ചോദ്യത്തിനു ത്തരം പറയാതെയാണ് ജാമ്യാപേക്ഷകള്‍ നിരാകരിക്കപ്പെടുന്നത്. വിസ്താരത്തിനുശേഷമാണ് ശിക്ഷ. ഇപ്പോഴത്തെ തടവ് ശിക്ഷയല്ല; സുഖവാസവുമല്ല. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പൂര്‍ണമായും തെളിഞ്ഞാല്‍ അനുഭവിക്കേണ്ട ശിക്ഷയേക്കാള്‍ കൂടിയ ശിക്ഷ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് മഅ്ദനിയുടെ ദുര്യോഗം. ശിക്ഷയുടെ കാലാവധിക്ക് കൃത്യതയുണ്ട്. ഇപ്പോഴത്തെ തടവ് അനിശ്ചിതമാണ്. ഇതാണ് ഭരണകൂടത്തിന്‍െറ ഭീകരത. ജുഡീഷ്യറികൂടി പങ്കാളിയാകുന്ന ഈ ഭീകരതക്ക് ഉത്തരവാദികളില്ല.
യു.എ.പി നിയമമനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയല്ല മഅ്ദനി അധ്യക്ഷനായ പി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി. എന്നാല്‍, അപ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണ് സി.പി.ഐ -എംഎല്ലും അനുബന്ധ സംഘടനയായ പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പും. അതില്‍പ്പെട്ടയാളാണ് കൊബാദ് ഗാണ്ഡി. ഇയാള്‍ക്കെതിരെ യു.എ.പി നിയമമനുസരിച്ച് ചുമത്തപ്പെട്ട കുറ്റങ്ങള്‍ ദല്‍ഹി ഹൈകോടതി പിന്‍വലിച്ചു. പകരം സാധാരണ നിയമമനുസരിച്ച് വിചാരണ തുടരാനാണ് കോടതിയുടെ നിര്‍ദേശം. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ആവശ്യപ്പെടുന്നത്. പക്ഷേ, ഒരു മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തകന് ലഭിക്കുന്ന ഇളവ് രാഷ്ട്രീയനേതാവും മതപ്രഭാഷകനുമായ മഅ്ദനിക്ക് ലഭിക്കുന്നില്ല.
ഇവിടെയാണ് ‘എന്തുകൊണ്ട്’ എന്ന ഉത്തരമില്ലാത്ത ചോദ്യം ഉത്തരത്തിനുവേണ്ടി നമ്മെ വിടാതെ പിന്തുടരുന്നത്. യഥാര്‍ഥത്തില്‍ മഅ്ദനിയുടെ ശത്രു ആരാണ്? കര്‍ണാടകയിലെ ബി.ജെ.പിക്കു മാത്രമാണോ മഅ്ദനി അവശ്യവ്യക്തിയാകുന്നത്? നീതിബോധത്താല്‍ നൊമ്പരപ്പെടുന്ന എന്‍െറ മനസ്സിനെ ഈ ചോദ്യം വല്ലാതെ അലട്ടുന്നുണ്ട്. വിധേയനായ പൊലീസുകാരന്‍െറ പേനത്തുമ്പിലും അതിനെ ചലിപ്പിക്കുന്ന അധികാരത്തിന്‍െറ വിരല്‍ത്തുമ്പിലുമാണോ ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന അനുവദിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍െറ നിലനില്‍പ്. അധികാരത്തിന്‍െറ ആരോഹണത്തില്‍ പ്രതിബന്ധമാകുന്ന അസൗകര്യങ്ങളെ ഇത്ര അനായാസം ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അത് നിയമവാഴ്ചയുടെ ദൗര്‍ബല്യമാണ്.
ജയിലില്‍ മഅ്ദനി ഏകനാണ്. അദ്ദേഹത്തെ അവിടെയെത്തിച്ച യെദിയൂരപ്പ ഒരു ദിവസം കൂട്ടിനുണ്ടായിരുന്നു. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനുള്ള ശ്രമത്തിലാണ്. മഅ്ദനിക്കൊപ്പമുള്ള പ്രതികള്‍ പല ജയിലുകളിലായി മാറ്റപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ കോടതി ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണ അവിടെ അസാധ്യമാണ്. ഇഴഞ്ഞും വലിഞ്ഞും ഒരു നാള്‍ വിചാരണ പൂര്‍ത്തിയാകും. മഅ്ദനി സ്വതന്ത്രനായി പുറത്തുവരും. പക്ഷേ അപ്പോഴേക്കും തിരക്കഥ മറ്റൊരു പശ്ചാത്തലത്തില്‍ പകര്‍ത്തിയെഴുതപ്പെടില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും?
ഇറോം ശര്‍മിളയെപ്പോലെ അബ്ദുന്നാസിര്‍ മഅ്ദനിക്കും നഷ്ടപ്പെടുന്നത് ജീവിതമാണ്. ആ നഷ്ടത്തിനു പരിഹാരമില്ലാത്തതുകൊണ്ടാണ് മഅ്ദനി ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത്. അതാകട്ടെ, നമ്മെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്.
കടപ്പാട് - മാധ്യമം ദിനപത്രം 

29.3.12


മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നു -സിദ്ദീഖ് ഹസന്‍




ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ കെ.എ. സിദ്ദീഖ് ഹസന്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ജയിലിനകത്തായതിനാല്‍ കേസ് വാദിക്കാന്‍ പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജയിലിന് പുറത്തെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹം മൂലം മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് വൃക്കയെ വരെ ബാധിച്ചേക്കാം.

  
 അതിനാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണം. കൂടുതല്‍ ആത്മവിശ്വാസവും മനക്കരുത്തും പ്രകടിപ്പിച്ചാണ് മഅ്ദനി സംസാരിച്ചതെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി ശക്തമായ ഭാഷയില്‍ സംസാരിച്ചതൊഴിച്ചാല്‍ തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളിലൊന്നും പങ്കാളിയായിട്ടില്ലാത്ത തന്നെ വീണ്ടുംകേസുകളില്‍ കുടുക്കാനും ഭീകരനാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നത് ദു$ഖകരമാണെന്ന് കൂടിക്കാഴ്ചയില്‍ മഅ്ദനി പറഞ്ഞു. നാട്ടിലെ നീതിബോധമുള്ള മനുഷ്യസ്നേഹികളുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവസാന വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുവെന്നും സിദ്ദീഖ് ഹസന്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.വി. സിദ്ദീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.

28.3.12


പി.ഡി.പി. എറണാകുളം ജില്ല ഭാരവാഹികള്‍ 

കൊച്ചി : പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എന്‍.കെ.മുഹമ്മദ്‌ ഹാജി പെരുമ്പാവൂര്‍ (പ്രസിഡണ്ട്‌), ഷജീര്‍ കുന്നത്തേരി (ജനറല്‍ സെക്രട്ടറി), അബ്ദുറഹിമാന്‍ ഹാജി എറണാകുളം (ട്രഷറര്‍) പി.കെ.കൃഷ്ണന്‍ കുട്ടി, കെ.എ.ഷുക്കൂര്‍, കെ.പി.നജീബ് വെണ്ണല (വൈസ് പ്രസിഡണ്ട്‌), മുഹമ്മദ്‌ തൃക്കാക്കര, സുനീര്‍ കറുകപ്പള്ളി, മെഹബൂബ് കൊച്ചി (ജോയിന്റ് സെക്രട്ടറിമാര്‍) എറണാകുളം സാസ് ടവറില്‍ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ കെ.കെ.വീരാന്‍ കുട്ടി ഹാജി , സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ്‌ റജീബ്, സംസ്ഥാന  ഓര്‍ഗനൈസിംഗ് സെക്രട്ടറി  സുബൈര്‍ വെട്ടിയാനിക്കല്‍,  കേന്ദ്ര കര്‍മ്മ സമിതി അംഗം  ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.      

27.3.12


മഅ‌ദനിയുടെ മോചനം, സമുദായ നേതൃത്വം നിലപാട് വ്യക്തമാക്കണം - പി.ഡി.പി.


തൃശൂര്‍:  പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅ‌ദനിയുടെ അന്യായമായ വിചാരണത്തടങ്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമുദായ  നേതൃത്വങ്ങള്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നു പി.ഡി.പി. സംസ്ഥാന നേതാക്കാള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ചികിത്സയുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ധിക്കാരപരമായ സമീപനമാണ് തുടരുന്നത്. ഇത് ജനാധിപത്യ സമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും പി.ഡി.പി. നേതാക്കള്‍ പറഞ്ഞു. മഅ‌ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഏപ്രില്‍ 30ന്‌ കൊല്ലത്ത് മനുഷ്യാവകാശ റാലിയും  തുടര്‍ന്ന് പീരങ്കി മൈതാനിയില്‍ മഹാസംഗമവും നടക്കും. സംഗമത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രില്‍ 11ന്‌ എറണാകുളം ടൗണ്‍ഹാളില്‍ നക്കുമെന്നും ഏപ്രില്‍ 11 മുതല്‍ ജൂലൈ 14 വരെയാണ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 

പാര്‍ട്ടിയുടെ പത്തൊന്‍പതാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന്‌ പതാക ദിനമായി ആചരിക്കും

വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ്‌ റെജീബ്‌, കേന്ദ്ര കര്‍മ്മ സമിതം ഹബീബ്‌ റഹ്‌മാന്‍, പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ ടി.എം. മജീദ്‌ എന്നിവര്‍ സംബന്ധിച്ചു.

24.3.12


മഅദനിക്ക് ചികിത്സ: ബി.ജെ.പി. സംസ്ഥാന ഘടകം ഇടപെടണം -പി.ഡി.പി.

മലപ്പുറം: അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം കര്‍ണാടകസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ കാര്യം പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള വിഷയമായി നിലിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് മദനി. ചികിത്സയ്ക്കായി മൂന്നുമാസത്തെയെങ്കിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നും സിറാജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഒരുസഹായവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന് ആത്മാഭിമാനമാണോ അഞ്ചാം മന്ത്രി സ്ഥാനമോഹമാണോ വലുതെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍ ആലോചിക്കണമെന്നും അഭിപ്രായപ്പെട്ടു. കെ. ഷംസുദ്ദീന്‍, സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, അലി കാടാമ്പുഴ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

യു.പി.യില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം മുസ്ലിം വിരുദ്ധ സമീപനം : സുബൈര്‍ സബാഹി

ഈരാറ്റുപേട്ട : കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരുന്ന മുസ്‌ലിംവിരുദ്ധ നയത്തിന്റെ തിരിച്ചടിയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റ കനത്ത പരാജയമെന്ന് പി.ഡി.പി. വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി പറഞ്ഞു. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് നിരുത്തരവാദപരവും അപകടകരവുമാണെന്നും സബാഹി പറഞ്ഞു.

പി.ഡി.പി. നടയ് ക്കല്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം നിഷാദ് നടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഒ.എ. സക്കറിയ അധ്യക്ഷത വഹിച്ചു. നൗഫല്‍ കീഴേടം, കെ.ജെ. ദേവസ്യ, മാഫിന്‍ തേവരുപാറ എന്നിവര്‍ സംസാരിച്ചു

17.3.12

മദനിയും മനുഷ്യാവകാശവും പി.സി.എഫ്. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ദേയമായി 
മാധ്യമം എഡിറ്റര്‍ ഒ. അബ്ദുല്‍ റഹിമാന്‍ ഉത്ഘാടനം ചെയ്യുന്നു
സിറാജ് കൊല്ലം ചര്‍ച്ച നയിക്കുന്നു 



മഅ്ദനിയുടെ ജയില്‍വാസം ജനാധിപത്യ അടിത്തറയെ ബാധിക്കുന്ന മൗലിക പ്രശ്നം -
ഒ. അബ്ദുറഹ്മാന്‍


ജിദ്ദ: അബ്ദുന്നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയം ഒരു വ്യക്തി ജയിലിലടക്കപ്പെട്ട പ്രശ്നം എന്ന അര്‍ഥത്തില്‍ നിസ്സാരവത്ക്കരിക്കാവുന്നതല്ലെന്നും മറിച്ച് , രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ അടിത്തറയെ തന്നെ ബാധിക്കുന്ന മൗലികമായ പ്രശ്നമാണതെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. മഅ്ദനിയും മനുഷ്യാവകാശ ലംഘനവും എന്ന വിഷയത്തില്‍ പി.സി.എഫ് ജിദ്ദാ ഘടകം സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഓരോരുത്തര്‍ക്കും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി,  ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് ആദ്യത്തെ ജയില്‍വാസം കഴിഞ്ഞു തന്‍െറ നിരപരാധിത്വം തെളിയിച്ചു  തിരിച്ചെത്തിയ മഅ്ദനി ലോകത്തോടു വിളിച്ചുപറയുകയും അതനുസരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത ആളാണ്. എന്നാല്‍ ഇന്ത്യയിലെ ഭരണകൂട ഭീകരത അദ്ദേഹത്തെ വീണ്ടും വേട്ടയാടി ജയിലലടക്കുകയും ജാമ്യം ലഭിക്കാവുന്ന എല്ലാ വഴികളും കൊട്ടിയടക്കുകയും ചെയ്യുകവഴി ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അടവുകള്‍ പയറ്റി പരാജയപ്പെടുമ്പോള്‍ വിരോധം തീര്‍ക്കാന്‍ കരിനിയമങ്ങളുണ്ടാക്കി ആര്‍ക്കെതിരെയും ചുമത്താനുള്ള അനുവാദവും അധികാരവും നമ്മുടെ പൊലീസിനു ലഭിക്കുന്നതോടെ നിരപരാധികള്‍ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കപ്പെടുന്ന അത്യന്തം ഗുരുതരാവസ്ഥയാണ് നിലവിലുള്ളതെന്നും ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു . 
2002-ലെ ഗുജറാത്ത് സംഭവത്തില്‍ കോടതിപോലും കുറ്റപ്പെടുത്തിയ നരേന്ദ്രമോഡിയെ പോലുള്ളവര്‍ ഭരിക്കുമ്പോള്‍ അവര്‍ണനധികാരം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി ശബ്ദിക്കുകയും ചെയ്ത മദനി കൊടുംഭീകരനായി ചിത്രീകരിക്കപ്പെടുന്നതിലെ പൊരുത്തക്കേട് നാം തിരിച്ചറിയണം. 
വിവിധ സംഘടനാ പ്രതിനിധികകളും വ്യക്തികളം പങ്കെടുത്ത ചര്‍ച്ച സിറാജ് കൊല്ലം നിയന്ത്രിച്ചു. ഒരിന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മഅ്ദനിക്ക് തന്‍േറതായ  അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമുണ്ടെന്നും അതിനോട് മറ്റുള്ളവര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാമെന്നും ഗോപിനാഥ് നെടുങ്ങാടി വ്യക്തമാക്കി.  മഅ്ദനിക്ക് നീതി ലഭിക്കാന്‍ ഏപ്രില്‍ 30 ന് കൊല്ലത്ത് ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് പി.സി.എഫ് പ്രതിനിധി ദിലീപ് താമരക്കുളം അറിയിച്ചു. മദനി പ്രശ്‌നം മനുഷ്യാവകാശപ്രശ്‌നം എന്നതിനോടൊപ്പം സാമുദായിക പ്രശ്‌നം കൂടിയാണെന്നും ഈ വിഷയത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തിനും മതമേലധ്യക്ഷന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ജംഇയ്യത്തുല്‍ ഉല്‍ അന്‍സാര്‍ പ്രതിനിധി പി.എ. മുഹമ്മദ് അഭിപ്രായപ്പെട്ടു. 

മദനിക്ക് നീതി ലഭിക്കാനുള്ള വേദികളില്‍ ദക്ഷിണ കേരള ജെംഇയ്യത്തുല്‍ ഉലമ   മുന്‍നിരയില്‍ നില്‍ക്കുന്നത് അദ്ദേഹം ഒരു നിരപരാതിയായ മുസ്ലിം മത പണ്ഡിതന്‍ ആയതും കൊണ്ടും , മാനുഷിക പരിഗണനയും  മൂലമാണെന്ന് ജമാഅത്ത് ഫെഡറേഷന്‍ പ്രതിനിധി മനാഫ് മൗലവി പറഞ്ഞു.  മദനിക്ക് നീതി ലഭിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ജിദ്ദ ഐ.ഡി.സി. പ്രതിനിധി അഡ്വ. മുനീര്‍ അഭിപ്രായപ്പെട്ടു.  മദനി നേരിടുന്ന മനുഷ്യാവകാശ ലംഖനതിനെതിരെ രിസാല അതിന്റെ തൂലിക നിരവധി ലക്കങ്ങള്‍ ചിലവഴിച്ചതയും രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രധിനിധി ശരീഫ് മാസ്റ്റര്‍ വെളിമുക്ക് ചര്‍ച്ചയില്‍ പറഞ്ഞു.   ശരഫുദീന്‍ കായംകുളം (ഒ.ഐ.സി.സി.), നവാസ് വെമ്പായം (നവോദയ), മെഹബൂബ് പത്തപ്പിരിയം (തനിമ), അബ്ദുള്‍ ഖനി (തേജസ്),  എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.   രാഷ്ട്രീയ-മത-സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു പൊതു വേദി രൂപവത്കരിക്കുന്നതിന് മുന്‍കൈ എടുക്കാനും തീരുമാനിച്ചു. 

ശറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ പി.സി.എഫ് ജിദ്ദ ഘടകം ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ ചര്‍ച്ചാ വേദിയില്‍ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മീഡിയ സെല്‍ കണ്‍വീനര്‍ ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു. 

പി.സി.എഫ്. വാര്‍ത്ത‍ വിവിധ മധ്യങ്ങളില്‍ 
http://www.mathrubhumi.com/nri/gulf/article_259762/

പി സി. എഫ്. , പി.ഡി.പി. അനുബന്ധ ഫയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ 




13.3.12


അഖിലേഷ് സിങ് യാദവിന്റെ സത്യപ്രതിജ്ഞ ആഹ്ലാദദിനമായി ആചരിക്കും-പി.ഡി.പി.


കൊല്ലം: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് സിങ് യാദവ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന മാര്‍ച്ച് 15ന് കേരളത്തില്‍ ആഹ്ലാദദിനം ആചരിക്കാനും ജില്ലാകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്താനും പി.ഡി.പി.തീരുമാനിച്ചതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് സംസ്ഥാന പ്രതിനിധിസമ്മേളനവും  മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 1200ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

പി.ഡി.പി.രൂപവത്കൃതമായി 19 വര്‍ഷം തികയുന്ന ഏപ്രില്‍ 14ന് സംസ്ഥാനത്ത് പതാകദിനം ആചരിക്കും. അന്നേദിവസം മഅദനിയുടെ ജന്മഗൃഹമായ ശാസ്താംകോട്ട തോട്ടുവാല്‍ മന്‍സിലില്‍ പ്രമുഖവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് മഅദനി ഐക്യദാര്‍ഢ്യസംഗമം നടത്തും.
പത്രസമ്മേളനത്തില്‍ സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്റും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ മൈലക്കാട് ഷാ എന്നിവരും പങ്കെടുത്തു.

ചാവക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ആശുപത്രിയിലേക്ക്‌ മാറ്റി


ചാവക്കാട്‌: അന്യായമായ ടോള്‍ പിരിവു അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി. യുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ നിരാഹാരം കിടന്നിരുന്ന പി.കെ. ഹരിദാസിനെ ചാവക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത് ആശുപത്രിയിലേക്ക്‌ മാറ്റി. പി.ഡി.പി. നിരാഹാര സമരം ഇന്നലെ 43 ദിവസം പൂര്‍ത്തിയാക്കി. ഹരിദാസ്‌ അഞ്ച്‌ ദിവസമായി നിരാഹാരം കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ നാലിന്‌ അഡീഷണല്‍ എസ്‌.ഐ. വി.ഐ. സഗീറിന്റെ നേതൃത്വത്തില്‍ പോലീസും താലൂക്കാശുപത്രിയിലെ ആംബുലന്‍സും എത്തിയാണ്‌ ഹരിദാസിനെ മാറ്റിയത്‌. ഹരിദാസ്‌ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്‌. സമരപ്പന്തലില്‍ സമരസമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാട്‌ നിരാഹാരമാരംഭിച്ചു. പാലിയേക്കര ടോള്‍ പ്ലാസ വിരുദ്ധ സമരസമിതിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ദേശീയപാത 17 ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചാരണജാഥക്ക്‌ സമരപ്പന്തലില്‍ സ്വീകരണം നല്‍കി.

മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കണം - സിറാജ്

പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്യുന്നു 

പത്തനംതിട്ട:  അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് അടിയന്തിര ചികിത്സ നല്‍കണമെന്നും വിചാരണനടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. പി.ഡി.പി. പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ ആരോഗ്യനില തീര്‍ത്തും വഷളായിരിക്കുകയാനെന്നും ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.  

പി.ഡി.പി. സമ്പൂര്‍ണ ജില്ലാ കണ്‍വെന്‍ഷനും പൊതുസമ്മേളനവും ഏപ്രില്‍ രണ്ടിന് പത്തനംതിട്ടയില്‍ നടത്താന്‍ തീരുമാനിച്ചു. സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറി നിസാര്‍മേത്തര്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസന്‍, റഷീദ് പത്തനംതിട്ട, ഹബീബ് റഹ്മാന്‍, റസാക്ക് മണ്ണടി, അന്‍സിം പറക്കവട്ടി, സലിം പെരുമ്പെട്ടിക്കാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, നവാസ്, ഭവാനി ചെല്ലപ്പന്‍, അഷറഫ് അലങ്കാരത്ത്, സക്കീര്‍ കോന്നി, ലത്തീഫ് പന്തളം, ഇബ്രാഹിംകുട്ടി പഴകുളം. ഹാരീസ് ചുങ്കപ്പാറ, എം.ആര്‍.ഹരിദാസ്, ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിരാഹാര സമരത്തിനു പിന്തുണയുമായി ശയന പ്രദക്ഷിണം നടത്തി

ചാവക്കാട്: കഴിഞ്ഞ 41 ദിവസമായി പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ നിരാഹാര സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു ജനസേവാ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ.വത്സന്‍ താമരയൂര്‍ ശയന പ്രദക്ഷിണം നടത്തി. ചേറ്റുവ പാലത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം ടോള്‍ ബൂത്ത് പരിസരത്ത് സമാപിച്ചു. രഘുജി ഗുരുവായൂര്‍ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണന്‍, ഉണ്ണി വെങ്കിടങ്ങ്‌, സത്യന്‍ നെന്മിനി, അബു പെരുമ്പടപ്പ്‌, മണി ഇരിങ്ങപ്പുറം, പി.ഡി.പി. നേതാക്കളായ എ.എച്ച്.മുഹമ്മദ്‌,  മുഈനുദ്ദീന്‍ കറുകമാട്, ഹുസൈന്‍ അകലാട്, സിദ്ദീഖ് അകലാട് എന്നിവര്‍ പ്രസംഗിച്ചു

9.3.12


പിറവത്ത് മനസ്സാക്ഷി വോട്ട് -പി.ഡി.പി




കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുമെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മനസ്സാക്ഷി വോട്ട് ലഭിക്കുന്നവരാവും അവിടെ  ജയിക്കുക. പാര്‍ട്ടിയുടെ പിറവം മണ്ഡലം റിപ്പോര്‍ട്ടും കേരള ഘടകത്തിന്‍െറ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി പാര്‍ട്ടി ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅ്ദനിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ദിവസം കേരളത്തില്‍ പി.ഡി.പി ആഹ്ളാദ ദിനം ആചരിക്കുമെന്നും സിറാജ് പറഞ്ഞു.മഅ്ദനി ജയിലില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും  കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ട് 30 ന് പി.ഡി.പി കൊല്ലത്ത് മനുഷ്യാവകാശ പരിപാടി സംഘടിപ്പിക്കും.
 വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ്, സുബൈര്‍ സബാഹി, കെ.കെ. വീരാന്‍ കുട്ടി, കൊട്ടാരക്കര സാബു, മുഹമ്മദ് റജീബ്, കണ്ണൂര്‍ നിസാര്‍ മത്തേര്‍ എന്നിവര്‍ പങ്കെടുത്തു.

7.3.12


ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശസംഗമം

കോട്ടയം:ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചെര്‍ക്കപ്പെട്ടു കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശ മഹാസംഗമം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വലതു കണ്ണിന്റെ കാഴ്ച 60 ശതമാനം നഷ്ടമാകുകയും വ്രക്കകള്‍ക്ക് ഗുരുതര തകരാര് സംഭവിക്കുകയും ശരീരമാസകലം നീര് വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലാണ് മഅദനി. എന്നിട്ടും ജയിലധികൃതരുടെയോ സര്ക്കാരിന്ടെയുഒ ഭാഗത്ത്‌ നിന്ന് ചികിത്സക്ക് അനുകൂലമായ നടപി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല്ലത്ത് പ്രതിഷേധ റാലിയും സമഗവും സംഘടിപ്പിക്കുന്നത്.

പി.ഡി.പി.യുടെ ജന്മദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. കൂടാതെ മഅദനിയുടെ ശാസ്താംകോട്ടയിലെ വസതിയില്‍ ഐക്യദാര്‍ഢ്യസംഗമം നടത്തും. പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധിസമ്മേളനവും അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടവും ഏപ്രില്‍ 11ന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. പിറവം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന എറണാകുളം പ്രതിനിധി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഗൗരമായി ഇടപെടണം പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. 

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സംഘടനാകാര്യ സെക്രട്ടറി കൊട്ടാരക്കര സാബു, കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് എം.എസ്.നൗഷാദ്, സെക്രട്ടറി കെ.ജെ.ദേവസ്യ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റസാഖ് മണ്ണടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.ഡി.പി ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട്


കാസര്‍കോട് : പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട് നടക്കുമെന്ന് പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന ഏകദിന പാഠശാല സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എം സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പാഠശാലയില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്ന് പി ഡി പി ജില്ലാ പ്രസിഡന്റ് ഐ എസ് സകീര്‍ ഹുസൈന്‍, ട്രഷറര്‍ സലിം പടന്ന, വൈസ് പ്രസിഡന്റുമാരായ ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, ജോയിന്റ് സെക്രട്ടറി അസീസ് മുഗു എന്നിവര്‍ വാര്‍ത്താക്കൂറിപ്പില്‍ അറിയിച്ചു.

ചേറ്റുവ ടോള്‍: പി.ഡി.പി. താലൂക്കോഫീസ് മാര്‍ച്ച് നടത്തി


ചാവക്കാട്: മുഖ്യ രാഷ്‌ട്രീയ സംഘടനകള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും അകന്ന്‌ കുത്തക മുതലാളിമാരുടെ താത്‌പര്യ സംരക്ഷകരായി മാറിയെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ സമര പോരാളിയുമായ ഗ്രോവാസു പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ വിജയത്തിലെത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കുക, സമര സഖാക്കളുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മുതലാളിമാരുടെ പാര്‍ട്ടിയാണെന്നും എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടിയായ സി.പി.എം. നെ സുഖിയന്മാരുടെ പാര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവിനെതിരേ പി.ഡി.പി. ഉയര്‍ത്തിക്കൊണ്ടുവന്ന സമരം ഹൈജാക്ക്‌ ചെയ്യാന്‍ സി.പി.എമ്മും, കോണ്‍ഗ്രസും നടത്തുന്ന ശ്രമം പരിഹാസ്യമാണ്‌. ടോള്‍ സമരത്തിന്റെ ജയപരാജയങ്ങള്‍ പി.ഡി.പിക്കു മാത്രമാണവകാശപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങളില്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ സംഘടിക്കുന്ന കാഴ്‌ച സംസ്‌ഥാനം മുഴുവന്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കുംതോറും ജനകീയ സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കും: കെ. വേണു

പി.ഡി.പി.പ്രതിഷേധ സംഗം കെ.വേണു ഉത്ഘാടനം ചെയ്യന്നു

ചാവക്കാട്‌ : ജനകീയ വിഷയങ്ങളോട്‌ മുഖംതിരിച്ചു നിന്നാല്‍ സമരങ്ങള്‍ താനേ കെട്ടടങ്ങുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ അസ്‌ഥാനത്താണെന്നും അവഗണിക്കുംതോറും സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കുകയേയുള്ളൂവെന്നും പ്രമുഖ ജനകീയ സമരനായകന്‍ കെ. വേണു പറഞ്ഞു. പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ സമരസമിതി ചാവക്കാട്‌ വസന്തം കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ടോളിനെതിരേ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം 37 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ കാണിക്കുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്.സമരങ്ങളോട് മുഖം തിരിഞ്ഞുനിന്ന് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരുകള്‍. ജനകീയ സമരങ്ങളുടെ വിജയം ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ അധ്യക്ഷതവഹിച്ചു. പാലിയേക്കര ടോള്‍ വിരുദ്ദ സംസ്യുക്ത സമര സമിതി കണ്‍വീനര്‍ പി.ജെ. മോന്‍സി, ലാലൂര്‍ മലിനീകരണ വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു, എന്‍.എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി, അജയന്‍, ആദം മാസ്‌റ്റര്‍, വാഹിദ്‌ മാസ്‌റ്റര്‍, ചേറ്റുവ-കോട്ടപ്പുറം ടോള്‍വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ബെന്നി കൊടിയാട്ടില്‍,
ഐ. മുഹമ്മദാലി, ടി.ആര്‍. രമേഷ്‌, എം. ഫാറൂഖ്‌, മനുഷ്യാവകാശ പ്രവര്‍ത്തകരായ ജോയ്‌ കൈതാരം, കെ.കെ. കൊച്ച്‌, പോരാട്ടം ജനറല്‍ കണ്‍വീനര്‍ പി.ജെ. മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ സ്വാഗതവും അയൂബ്‌ തിരുവത്ര നന്ദിയും പറഞ്ഞു.

3.3.12


മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ നിയമസഭ ഇടപെടണം -പി.ഡി.പി


മലപ്പുറം: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ രോഗബാധിതനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. മഞ്ചേരിയില്‍ സംഘടിപ്പിച്ച ബഹുജന റാലിയെ അഭിസംബോദന ചെയ്യാനാണ് സിറാജ് മലപ്പുറത്തെതിയത്. കര്‍ണാടക സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണം. മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സിക്കണമെന്നും കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും ജനുവരി മൂന്നിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായിട്ടില്ല.

വിചാരണ നടപടികള്‍ കര്‍ണാടകക്ക് പുറത്ത് നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി മഅദനിയെ ജയിലിലിട്ട് നശിപ്പിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു.മഅദനിക്ക് നേരെ കര്‍ണാടകയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസന നടപടിയില്‍ ബി.ജെ.പി കേരളഘടകം നിലപാട് വ്യക്തമാക്കണം.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാതല യാത്രകള്‍ നടത്തും.ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, ശ്രീജാ മോഹന്‍, മലപ്പുറം ജില്ലാ ഭാരവാഹികളായ അലി കാടാമ്പുഴ, അസീസ് വെളിയങ്കോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നീതി നിഷേധത്തിനെതിരെ മഞ്ചേരിയില്‍ പി.ഡി.പി യുടെ  ഉജ്ജ്വല ബഹുജന റാലി


മഞ്ചേരി : അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്ന നിരന്തര നീതി നിഷേധത്തിനെതിരെ പി.ഡി.പി. മഞ്ചേരിയില്‍ ഉജ്ജ്വല ബഹുജന റാലി നടത്തി. റാലി പി.ഡി.പി യുടെ ശക്തി വിളിച്ചരിയിക്കുന്നതായി മാറി . റാലിക്ക് പി.ഡി.പി. ജില്ലാ നേതാക്കലയാ അലി കാടാമ്പുഴ, ജാഫര്‍ അലി ദാരിമി, ബാപ്പു പുത്തനത്താണി, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, നാസ്സര്‍ വള്ളുവങ്ങാട്, വേലായുധന്‍ വെണ്ണിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഹനീഫ പുത്തനത്താണി, ശ്രീജ മോഹന്‍, സരോജിനി രവി, യൂസഫ്‌ പാന്ത്ര, അലി കാടാമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. 
പി സി എഫ് റിഗ്ഗായി ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് റിഗ്ഗായി ഏരിയയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി മാന്നാര്‍ മുര്‍ഷിദ് മൌലവി, വൈസ് പ്രസിഡന്റ് നാദിര്‍ഷാ എറണാകുളം, സെക്രട്ടറി മുജീബ് ഐ പി വെള്ളിപറമ്പ്, ജോയിന്റ് സെക്രട്ടറി ഷെബീര്‍ ഉപ്പള, ട്രഷറര്‍ ജാഫര്‍ ചന്ദനക്കാവ്, ഏരിയ കമ്മിറ്റി പ്രതിനിധിയായി റഹീം ആരിക്കാടി എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം തിരൂര്‍, കേന്ദ്രകമ്മിറ്റിയംഗം അറയ്ക്കല്‍ ഹുമയൂണ്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് മാലൂര്‍കുന്നിലെ പള്ളി ഇടവകയുടെ കൈവശമുണ്ടായിരുന്ന 75 സെന്റ് ഭൂമി മന്ത്രി എം കെ മുനീറും കെ എം ഷാജി എം എല്‍ എയും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്‌മൂലത്തില്‍ മറച്ചുവെച്ച ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

മാന്നാര്‍ മുര്‍ഷിദ് മൌലവി സ്വാഗതവും റഹിം ആരിക്കാടി നന്ദിയും രേഖപ്പെടുത്തി.