14.1.12


മദനിക്ക് തുടര്‍ ചികിത്സ ഡോ. പി.കെ. വാര്യരുടെ നിര്‍ദേശപ്രകാരം

  ബംഗളൂരു: സുപ്രീംകോടതി നിര്‍ദേശപ്രകാരം അബ്ദുന്നാസിര്‍ മഅ്ദനിയെ ചികിത്സക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ജയനഗര്‍ ശാഖയില്‍ കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ പരപ്പന അഗ്രഹാരയിലെ ജയിലില്‍നിന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്ന മഅ്ദനിയെ ഡോ. സുജിത് വാര്യര്‍ പരിശോധിച്ചു. പരിശോധിച്ചശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
മഅ്ദനിയുടെ രോഗങ്ങള്‍ സംബന്ധിച്ച് കേസ് ഷീറ്റ് തയാറാക്കി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി.കെ. വാര്യരുടെ വിദഗ്ധ ഉപദേശം തേടിയിരിക്കയാണെന്ന് ഡോ. സുജിത് വാര്യര്‍ പറഞ്ഞു. മഅ്ദനിക്ക് ടോണ്‍സെലൈറ്റിസ്, കഴുത്തുവേദന, കൈകാലുകള്‍ മരവിപ്പ് തുടങ്ങിയ രോഗങ്ങളാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതുകൂടാതെ കാഴ്ചക്ക് മങ്ങലുമുണ്ട്. പി.കെ. വാര്യരുടെ നിര്‍ദേശമനുസരിച്ചാണ് മരുന്നും ചികിത്സയും നിര്‍ദേശിക്കുകയുള്ളൂവെന്ന് സുജിത് വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് ജയനഗര്‍ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷിച്ചിരുന്നു.
അതേസമയം, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ശാഖ മാത്രമായ ജയനഗറിലെ ആശുപത്രിയില്‍ ഒൗട്ട് പേഷ്യന്‍റ് വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതി മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി ചികിത്സക്ക് നിര്‍ദേശിച്ചപ്പോള്‍ കോട്ടക്കലിലെ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോട്ടക്കല്‍ വൈദ്യശാലയുടെ ചികിത്സ ബംഗളൂരുവില്‍ ലഭ്യമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ സുപ്രീംകോടതി അത് അംഗീകരിക്കുകയായിരുന്നു.

നേരത്തേ കോടതി നിര്‍ദേശപ്രകാരം ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ മഅ്ദനിക്ക് 28ദിവസം കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ ചികിത്സ ഉണ്ടായില്ല. തുടര്‍ന്ന് ചികിത്സ നല്‍കണമെന്ന് സൗഖ്യ ആശുപത്രി നിര്‍ദേശിച്ചെങ്കിലും ജയില്‍ അധികൃതര്‍ അതുവരെയുള്ള ചികിത്സയുടെ പണം പോലും നല്‍കിയിരുന്നില്ല.

മദനിക്ക് നീതി ലഭിക്കുവാന്‍ പോരാടുക  : പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി 
പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് നിഷേതിക്കപ്പെട്ട  നീതിക്ക് വേണ്ടി പ്രക്ശോപങ്ങളും  പ്രചാരണ പ്രവര്‍ത്തനങ്ങളും ശതമാക്കാന്‍ പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു . ഒരു കുറ്റവും ചെയ്യാത്ത മദനിയെ ജയിലില്‍ അടച്ചു ജാമ്യം പോലും നിഷേചിച്ചു ക്രൂരമായി പീടിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ നിശബ്ത്മായി ഇരിക്കാതെ  എല്ലാ ജനാതിപത്യ വിശ്വാസികളും ശക്തമായി പ്രതിശേതിക്കനമെന്നും പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെ

മഅദനിയുടെ മോചനത്തിന് സംഘടനകള്‍ രംഗത്തിറങ്ങണം - അബ്ദുള്‍ സലീം മൗലവി


തിരൂരങ്ങാടി: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍ മോചനത്തിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി അഭിപ്രായപ്പെട്ടു. പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ചെമ്മാട്  സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഷഫീഖ് പാലൂക്കില്‍ അധ്യക്ഷനായി. പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ് മാഞ്ഞൂരാന്‍, ഐ.എസ.എഫ്.ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി, പി.ഡി.പി.ജില്ലാ വൈസ് പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു

കണിയാപുരത്ത് പി.ഡി.പി.റോഡ്‌ ഉപരോധിച്ചു


തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കണിയാപുരത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. പി.ഡി.പി. തിരു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് അശോകന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. പി.ഡി.പി നേതാക്കളായ ബീമാപ്പള്ളി യൂസഫ്, ഷാഫി, അണ്ടൂര്‍ക്കോണം സുള്‍ഫി എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു

3 comments:

Anonymous said...

രണ്ട്‌ മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ റ്റാക്സ് കൊടുക്കണം എന്ന നിയമം കൊണ്ട് വരുന്നതിന്നെതിരെ സമരം ചെയ്യുക.വര്‍ഷങ്ങള്‍ ചിലവഴിച്ചു നാട്ടില്‍ മൂന്നോ നാലോ മാസം താങ്ങാന്‍ വേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഇത് വിനയാവും.ചിലര്‍ മൂന്നു വര്ഷം പണിയെടുത്തു മൂന്നു മാസം ഒരുമിച്ചു കുടുംബങ്ങങ്ങളുടെ കൂടെ ജീവിക്കാന്‍ വേണ്ടി യാണ് നാട്ടില്‍ വരുന്നത് .ഇങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളില്‍ മ്നോവിഷമങ്ങളെ നെല്കു.അതിന്നെതിരെ പ്രതിഷേധിക്കുക.നിയമം വരുന്നതിനു മുന്നേ പ്രതിഷേധം അറിയിപ്പിക്കുക.രണ്ട്‌ മാസം എന്നുള്ളത് നാല് മാസം എന്നാക്കാന്‍ കേന്ദ്ര സര്‍ക്കരിന്നോടും ,പ്രദാനമന്ത്രിയോടും,മറ്റു കേന്ദ്ര മന്ത്രിമാരോടും അഭ്യര്‍ഥിച്ചു കത്തെഴുത്ത്.കേരള സര്‍ക്കാര്‍ ഇടപെടാനായി മുഖ്യ മന്ത്രിയോട് അഭ്യര്തിക്കുക.

Anonymous said...

രണ്ട്‌ മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ റ്റാക്സ് കൊടുക്കണം എന്ന നിയമം കൊണ്ട് വരുന്നതിന്നെതിരെ സമരം ചെയ്യുക.വര്‍ഷങ്ങള്‍ ചിലവഴിച്ചു നാട്ടില്‍ മൂന്നോ നാലോ മാസം താങ്ങാന്‍ വേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഇത് വിനയാവും.ചിലര്‍ മൂന്നു വര്ഷം പണിയെടുത്തു മൂന്നു മാസം ഒരുമിച്ചു കുടുംബങ്ങങ്ങളുടെ കൂടെ ജീവിക്കാന്‍ വേണ്ടി യാണ് നാട്ടില്‍ വരുന്നത് .ഇങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളില്‍ മ്നോവിഷമങ്ങളെ നെല്കു.അതിന്നെതിരെ പ്രതിഷേധിക്കുക.നിയമം വരുന്നതിനു മുന്നേ പ്രതിഷേധം അറിയിപ്പിക്കുക.രണ്ട്‌ മാസം എന്നുള്ളത് നാല് മാസം എന്നാക്കാന്‍ കേന്ദ്ര സര്‍ക്കരിന്നോടും ,പ്രദാനമന്ത്രിയോടും,മറ്റു കേന്ദ്ര മന്ത്രിമാരോടും അഭ്യര്‍ഥിച്ചു കത്തെഴുത്ത്.കേരള സര്‍ക്കാര്‍ ഇടപെടാനായി മുഖ്യ മന്ത്രിയോട് അഭ്യര്തിക്കുക.

Anonymous said...

കേരളക്കരയില്‍ മത സ്പര്‍ധ വളര്‍ത്തിയ " ലവ് ജിഹാദ്" എന്ന ഹിന്ദു തിവ്രവാതികളുടെ ഉപകരണം ഒരു മത വിഭാഗത്തിന്‍റെ തലയില്‍ കേട്ടിവേച്ചതിന്നും സത്യം പുറത്തു വന്നിട്ടും അതിന്നു മാപ്പ് പറയാതെ നടക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പിഡിപി തെയ്യ്യാര്‍ ആവുമോ?. ലവ് ജിഹാദ് എന്ന കള്ള പ്രജരണം ഒരു സംഭവം ആക്കി മാറ്റി എത്ര പേരെ ഈ മാധ്യമങ്ങള്‍ വര്‍ഗ്ഗിയതയിലേക്ക് തള്ളി വിട്ടു?. വര്‍ഗ്ഗിയത വളര്‍ത്തിയ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പിഡിപി അഭ്യര്‍തിക്കുക.പരസ്യമായീ മാപ്പ് പറയാന്‍ ഈ മാധ്യമങ്ങളോട് അഭ്യര്‍തിക്കാന്‍ കോടതിയോട് അഭ്യര്‍തിക്കുക.ഈ നാടിന്‍റെ മതെതരത്വതിന്നു കളങ്കം വളര്‍ത്താന്‍ ശ്രമിക്കുന്ന, വര്‍ഗ്ഗിയതയിലൂടെ സര്‍ക്കുലേഷന്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന ഇങ്ങനെയുള്ള മാധ്യമങ്ങള്‍ക്ക് അത് ഒരു താക്കീത് തെന്നെയാവും.