പി.ഡി.പി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് ഭീകരത
ചാത്തന്നൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത മദ്റസാ അധ്യാപകരായ രണ്ട് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
വിവരമറിഞ്ഞെത്തിയ സംസ്ഥാന സെക്രട്ടറിയും ജില്ലാപ്രസിഡന്‍റുമടക്കം ഒമ്പത് പി.ഡി.പി പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു. പൊലീസിന്‍െറ ലാത്തിയടിയില്‍ നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാനസെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷാ, പ്രവര്‍ത്തകരായ ഖാലിദ്, ഷമീര്‍, സലിം, അന്‍വര്‍, ഫൈസല്‍, ബൈജു, സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പന കുളപ്പാടത്ത് നടന്ന സി.പി.എം-പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പി.ഡി.പി പ്രവര്‍ത്തകരെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ എത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനെതുടര്‍ന്ന് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് ആരംഭിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്‍റും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന് പ്രവര്‍ത്തകരോടൊപ്പം ഇരിക്കവെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ ലാത്തിവീശി വിരട്ടി ഓടിക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ വന്‍ പൊലീസ് സംഘവുമെത്തി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ഉടന്‍ പരവൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, കാഞ്ഞിരമറ്റം സിറാജ്, അഡ്വ. സുജന്‍ പാലച്ചിറ, സലാവുദ്ദീന്‍ എന്നിവര്‍ പരവൂര്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തവരുമായും പൊലീസുമായും ചര്‍ച്ച നടത്തി. പിടികൂടിയ പ്രവര്‍ത്തകരെ കൊല്ലത്ത് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കാമെന്ന് നേതാക്കള്‍ക്ക് പൊലീസ് ഉറപ്പുകൊടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച പ്രകടനം നടത്തുമെന്ന് പൂന്തുറ സിറാജ് അറിയിച്ചു. പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തതായി ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു.
പി.ഡി.പി. നേതാക്കളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്നു |
ഖാസിയുടെ മരണം പി.ഡി.പി. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന്
കാസര്‍കോട് : പ്രമുഖ മതപണ്ഡിതന്‍ ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലുള്ള ദുരൂഹത നീക്കാതെ ഭരണകൂടം മുന്നോട്ട് പോവുന്ന അവസ്ഥയില്‍ സമരം പി ഡി പി ഏറ്റെടുക്കുമന്ന് ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈനും, സെക്രട്ടറി റഷീദ് മുട്ടുന്തലയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.
ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുകയും, മരണത്തിലെ യഥാര്‍ത്ഥ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്നും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതിനായി സി ബി ഐ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പി ജി പി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും, സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു.
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ ചേരുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.
No comments:
Post a Comment