3.1.12


ചെയര്‍മാന്റെ  ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ മഅദനിയ്ക്ക് ചികിത്സ നല്‍കണമെന്ന് ജസ്റ്റിസുമാരായ പി സദാശിവം, ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സ തേടുന്നതിന് മഅദനിയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാറിന്റെ ആവശ്യം കോടതി തള്ളി.
കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഒന്‍പതര വര്‍ഷത്തിനുശേഷം മഅദനിയെ വെറുതെവിട്ടകാര്യം മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മഅദനിയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം.എന്‍ കൃഷ്ണമണി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിത ഷേണായ് എന്നിവര്‍ മഅദനിയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു. ചികിത്സയ്ക്കുവേണ്ടി കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനെയും ഇരുവരും എതിര്‍ത്തു. മഅദനിയ്ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനവേണ്ടി മഅദനിയ്ക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന് കഴിഞ്ഞ മേയ് 13ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
മഅ്ദനിക്കുവേണ്ടി പ്രമുഖ അഭിഭാഷകരായ സുശീല്‍ കുമാര്‍, ജെ.എല്‍ ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാര്‍ വിചാരണ നടപടികള്‍ മന:പൂര്‍വം നീട്ടിക്കൊണ്ടു പോവുകയാണെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ബംഗളൂരു സ്ഫോടന പരമ്പര കേസിന്‍െറ വിചാരണ  നവംബര്‍ 23നുശേഷം തിങ്കളാഴ്ച മൂന്നാം തവണയും നീട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ  വിചാരണ നടത്താന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി  പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് കേസ് ജനുവരി 23ലേക്ക് മാറ്റി ഉത്തരവിടുകയായിരുന്നു.
നവംബര്‍ എട്ടിനാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നതായി അറിയിച്ചത്. രണ്ടുമാസത്തോളമായിട്ടും ഇതുവരെ പുതിയ നിയമനം ആയില്ല.

കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.
അതിനിടെ മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കാനും കേസുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി സി.വി.സദാനന്ദ ഗൗഡയ്ക്ക് കത്തയച്ചു. പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളുംമൂലം വിഷമിക്കുന്ന മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കത്തയച്ചത്
മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു .
കൊല്ലം. മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു .കരികൊടികളുമായി പി ഡി പി പ്രേവര്ത്ത്തകര്‍ റോഡു മണിക്കുരുകളോളം ഉപരോതിച്ചു കൊല്ലം ചിന്നകടയില്‍ തടിച്ചു കുടിയ പ്രേവര്ത്ത്തകര്‍ വികരബരിതരായി,  വര്‍കിംഗ് ചെയര്‍മാന്‍ ഇടപെട്ടു പ്രേവര്ത്ത്തകര്‍ അറസ്റ്റു വരിച്ചു. പ്രേതിശേതത്ത്തില്‍ സാബു കൊട്ടാരക്കര, മൈലകാട്‌ ഷാ, ജില്ലഭാരവഹികള്‍,നേതൃത്വം  കൊടുത്തു ....
ന്യായം മനസ്സിലാക്കുന്നതില്‍ കോടതി പരാജയപെട്ടു - സെബാസ്റ്റ്യന്‍ പോള്‍ 
ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല : - ഹമീദ് ചേന്ദമംഗലൂര്‍
ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല നിരപരധികളെ വേട്ടയാടുന്നത് തീവ്രവാദം വളര്‍ത്തും - ഹമീദ് ചേന്ദമംഗലൂര്‍
ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍ 

ന്യൂദല്‍ഹി: ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍.അഭിപ്രായപ്പെട്ടു. 


1 comment:

Anonymous said...

മദനിയുടെ നിരപരാധിതതിന്നു വേണ്ടി ഇന്ന് സമരാരിക്കാന്‍ പല നല്ല വ്യക്തിതങ്ങള്‍ ഉണ്ട് .പക്ഷെ ഒരു പ്രസ്ഥാനം ഇല്ല.പിഡിപി അതിന്നു വേണ്ടി രാഷ്ട്രിയ ശക്തിയാ വെണ്ടി യിരിക്കുന്നു.മോഡിക്കും ,ബാലക്രിഷ്ണപിള്ളക്കും,മറ്റുപലര്‍ക്കും അതികാരത്തിന്റെ സ്വധീനമുന്ടു .ഇന്ന് വോട്ടു നോക്കിയേ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കു.മദനി വിഷയം വര്‍ഗിയ വല്കരിക്കാനെ ബിജെപി ശ്രമിക്കു.ഈ വിഷയം വര്‍ഗ്ഗിയ വല്കരിക്കാതെ മനുഷ്യാവകാശ പ്രശ്നമായി കണ്ടു മുന്നിട്ടിറങ്ങുക.രാജ്യത്തിന്‍റെ സാഹോദര്യവും സവുഹ്രതവും സമാധാനവും കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഭാരതിയെന്ടെയും കടമയാണ്.